യുപി മുഖ്യമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നതോടുകൂടി ചൈനയിൽ നടക്കുന്നതിൻറെ പത്തിരട്ടി ഇവിടെ നടക്കും

0
257

Robin K Mathew എഴുതിയത് 

ചൈന കണ്ടതിൽ വച്ചു ഏറ്റവും ധനികനായ ഒരു ബിസിനസ് ടൈകൂണ് ആണ് ജാക് മാ. 2020 നവംബർ മാസത്തിൽ ഒരു ദിവസം അയാൾ തന്റെ സ്വാഭാവികമായ ജീവിത പരിസരങ്ങളിൽ നിന്ന് അപ്രത്യക്ഷനാകുന്നു . ഇതിന് ആഴ്ചകൾ മാത്രം മുമ്പ് ബീജിംഗിൽ നടന്ന ഒരു ബിസ്സിനസ്സ് സംഗമത്തിൽ വെച്ച് അയാൾ ഒരു തീപ്പൊരി പ്രസംഗം നടത്തുന്നു ..അതിൽ അദ്ദേഹം ചൈനയുടെ ബാങ്കിങ് നയങ്ങളെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നോവിക്കുന്നു .

പിന്നീട് ആഴ്ചകൾക്കു ശേഷം അയാൾ പ്രത്യക്ഷപ്പെടുമ്പോൾ നമ്മൾ കാണുന്നത് വളരെ അവശനായ ഒരു ജാക് മാ യെ ആയിരുന്നു. റെൻ സിക്കിയങ് എന്ന റിയൽ എസ്റ്റേറ്റ് ടൈക്കൂണ് 2020 മാർച്ചിൽ കോവിഡ് രൂക്ഷമായതിനെ തുടർന്ന് ചൈനീസ് സർക്കാരിൻറെ കെടുകാര്യസ്ഥതയെ വിമർക്ഷിച്ചു ഒരു ലേഖനം എഴുതുന്നു. ചക്രവർത്തി ആകാൻ സദാ കിനാവുകണ്ടു നടക്കുന്ന നഗ്നനായ ഒരു കോമാളി എന്നു ചൈനീസ് പ്രസിഡന്റ് ഷി ജിങ്നെ വിളിച്ച് അദ്ദേഹം അന്ന് തന്നെ അപ്രത്യക്ഷനായ ശേഷം പിന്നീട് പൊങ്ങുന്നത് സെപ്റ്റംബറിൽ കോടതിയിൽ പ്രതിക്കൂട്ടിലാണ്. അതും 18 വർഷത്തെ കഠിന തടവിന് വിധിച്ചിരിക്കുന്നു എന്ന് വിധിന്യായം വായിച്ചു കേൾക്കുവാൻ വേണ്ടി മാത്രം. ചൈനീസ് പ്രസിഡണ്ടിനെ വിമർശിച്ചു എന്നതായിരുന്നില്ല കാരണം പറഞ്ഞത്. അഴിമതി കെടുകാര്യസ്ഥത,പണം വെട്ടിപ്പ് തുടങ്ങി അനേകം കുറ്റങ്ങൾ അദ്ദേഹത്തിൻറെ പേരിൽ ആരോപിച്ചു .തൻറെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം എല്ലാം ഒരു എതിർപ്പുമില്ലാതെ സമ്മതിക്കാൻ മാത്രം ഉള്ള മാനസികാവസ്ഥയിൽ ആറുമാസംകൊണ്ട് പോലീസ് അദ്ദേഹത്തെ ആക്കിയിരുന്നു .

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ഒരു കേഡർ പാർട്ടിയും അതൊരു മതം പോലെ വിശ്വസിക്കുന്ന കോടാനുകോടി ജനങ്ങളും അതിൻറെ ഫസ്റ്റ് സെക്രട്ടറിയും,രാജ്യത്തെ പ്രസിഡണ്ടും ആയിട്ടുള്ള ഏകാധിപതി . ബാംബൂ കർട്ടൻ എന്ന മറ കൊണ്ട് മാധ്യമങ്ങളെല്ലാം തങ്ങൾ പറയുന്നത് മാത്രം എഴുതാൻ അനുവാദം കൊടുത്തിരിക്കുന്ന രാജ്യം. ഈ രാജ്യത്ത് ഇതല്ല ഇതിനപ്പുറവും നടക്കും എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലേ?

എന്നാൽ അവരുമായി നമുക്ക് ഒരുപാട് സാമ്യങ്ങൾ തോന്നുന്നില്ലേ ?.അവിടെ ഒരു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ഒരു ഏകാധിപതിയും.. ഇവിടെയും ഒരു വർഗീയ പ്രത്യയശാസ്ത്രവും ഏതാണ്ട് ഏകാധിപതിയെ പോലുള്ള ഒരു ഭരണാധികാരിയും. ചിന്തിക്കുക ഗൗരി ലങ്കേഷ് ,കൽബുർഗി ,ധൽബോക്കർ തുടങ്ങിയവരെ വധിച്ചത് ഈ പ്രത്യയശാസ്ത്രം ആയിരുന്നു. ഫാ സ്റ്റാൻ സ്വാമി,സിദ്ദിക്ക് കാപ്പൻ, ഡോ.കഫീൽ ഖാൻ തുടങ്ങി അനേകം പേരെ അഴിക്കുളിൽ ആക്കിയത് സർക്കാർ ആയിരുന്നു. ഉത്തര പ്രദേശിൽ എല്ലാ ദിവസവും തന്നെ ആളുകൾ സർക്കാരിനെതിരെ ശബ്ദിക്കുന്നു എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യപ്പെടുന്നു. ഓക്സിജൻ ചോദിച്ചു എന്നുള്ള കാരണം പോലും അതിലുണ്ട് എന്നു ഓർക്കുക.

ഇന്ത്യയിലുടനീളം, കേന്ദ്ര സർക്കാരുമായി രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കും അഴിക്കുള്ളിൽലേക്കുള്ള വാതിൽ തുറക്കപ്പെടുകയാണ് .വിചാരണയും ജാമ്യവും ബുദ്ധിമുട്ടാണ്.ഫാസിസത്തിനും ഏകാധിപത്യത്തിനും ലോകത്തെല്ലായിടത്തും ഒരു ഭാഷയാണ്. ചൈനയിൽ നടക്കുന്നത് തന്നെ അതിൻറെ പത്തിരട്ടി ഇവിടെ നടക്കുവാൻ അധികം സമയം ഒന്നും വേണ്ടി വരില്ല .യുപി മുഖ്യമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നതോടുകൂടി ഇന്ത്യയുടെ നാശം പൂർണ്ണമാകും.ഓർക്കുക 80 ശതമാനം വരുന്ന ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തിനെ തന്നെയാണ് ഈ ഭരണം ഏറ്റവും കൂടുതൽ ബാധിക്കുക . ആർക്കും പ്രതീക്ഷക്ക് വകയില്ല എന്നു അർത്ഥം.

ഈ ഫാസിസ്റ്റ് ശക്തികളെ അനുകൂലിക്കുന്നവരേക്കാളും നമ്മൾ ഭയപ്പെടേണ്ടത് നിഷ്പക്ഷർ എന്നു തോന്നിക്കുന്നവരുടെ മൗനമാണ്. രാജ്യം അതിൻറെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ്, മായാവതി, മമതാ ബാനർജി , കെജ്രിവാൾ, രാഹുൽഗാന്ധി സോണിയ ഗാന്ധി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പോലും മൗനത്തിലാണ്..
ചൈനയും അർമേനിയയും റുവാണ്ടയും നാസി ജർമനിയും ഫാസിസ്റ്റ് ഇറ്റലിയും മ്യാൻമാറും ശ്രീലങ്കയും എല്ലാം ഇന്ത്യയിൽ നിന്ന് ഒരുപാട് ദൂരെ ഒന്നുമല്ല