Psychology
ഡെല്യൂഷണൽ ഡിസോർഡർ, ലൈകാൻട്രോപി.. വിചിത്രമായ രണ്ട് മനോരോഗങ്ങൾ
ചരിത്രപരമായി ഈ തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത് നെബൂഖദ്നേസർ രണ്ടാമനാണ്. പഴയ നിയമത്തിലെ ദാനിയേലിന്റെ പുസ്തകത്തിൽ “മനുഷ്യരിൽ നിന്ന് പുറന്തള്ളപ്പെട്ടു, അയാൾ കാളയായി പുല്ല് തിന്നു” എന്നെഴുതിയിരിക്കുന്നു.പേർഷ്യൻ
202 total views

(റോബിൻ കെ മാത്യു ബിഹേവിയറൽ സൈക്കോളജിസ്റ്റ് )
വിചിത്രമായ രണ്ട് മനോരോഗങ്ങൾ
ഒരു വ്യക്തി, ഡെല്യൂഷണൽ ആയ ഒരു അവസ്ഥയിൽ, സ്വയം ഒരു കാളയോ പശുവോ ആണെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കാനും പെരുമാറാനും ശ്രമിക്കുകയും ചെയുന്ന അവസ്ഥക്ക് ബൊവാൻത്രോപ്പി എന്ന് പറയുന്നു..’മാനസിക രോഗങ്ങൾ,മരുന്നുകൾ ,ന്യൂറോളജിക്കൽ ഡിസോർഡർ ഹിപ്നോട്ടിസം, എന്നിവ അത്തരം വിശ്വാസങ്ങൾക്ക് കാരണമായേക്കാമെന്ന് അഭിപ്രായമുണ്ട്. സ്വപ്നങ്ങളും ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. .
ലൈകാൻട്രോപി
അസാധാരണമായ മറ്റൊരു മിഥ്യാഭ്രമമാണ് ലൈകാൻട്രോപി. അതിൽ അവൻ / അവൾ ഒരു മൃഗമായി രൂപാന്തരപ്പെട്ടുവെന്ന് രോഗി കരുതുന്നു. അപൂർവ സന്ദർഭങ്ങളിൽ, താനൊരു മൃഗമായി രൂപാന്തരപ്പെട്ടുവെന്ന് ചില രോഗികൾ വിശ്വസിക്കുന്നു. തങ്ങൾ ഒരു മൃഗമായി മാറുന്ന പ്രക്രിയയിലാണെന്നും അല്ലെങ്കിൽ ഇതിനകം ഒരു മൃഗമായി രൂപാന്തരപ്പെട്ടുവെന്നും ഈ രോഗികൾ വിശ്വസിക്കുന്നു.
പശുവിന്റെ എല്ലാം അമൃതാണ് എന്നത് ഒരു മിഥ്യാ ഭ്രമമാണ്..Delusional Disorder. ഇന്ത്യയിൽ ലക്ഷകണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ഷെയേർഡ് സൈക്കോസിസ് .പശുവിനെ അമ്മയായി ആരാധിക്കുന്നത് ഒരു മത ചിന്ത മാത്രമാണ്. പശുവിനെ അമ്മയായി കരുതി ആരാധിക്കുന്നത് മനോരോഗം അല്ല. ദൈവമായി കരുതി ആരാധിക്കുന്നതും മനോരോഗം അല്ല. എന്നാൽ പശുവിന്റെ ചാണകവും മൂത്രവും ആഹാരമാക്കുന്നത് മനോ വിഭ്രാന്തി തന്നെയാണ്.
203 total views, 1 views today