മനുഷ്യർക്കും വിളകൾക്കും ശല്യമാകുമ്പോൾ കൊന്നു തിന്നാൻ അനുമതികൊടുക്കുകയാണ് വേണ്ടത്
മൃഗങ്ങൾ മനുഷ്യന് എപ്പോൾ ഭീഷണിയാകുന്നു അവയെ അപ്പോൾ കൂട്ടത്തോടെ തന്നെ കൊന്നൊടുക്കുന്ന ഒരു സംവിധാനം ഉണ്ട്. Animal Culling എന്നു അറിയപ്പെടുന്ന ഈ നടപടിയാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചു വരുന്നത്
172 total views, 1 views today

Robin K Mathew
എന്റെ ഒരു സുഹൃത്ത് ബംഗളൂരിൽ ഒരു ഫ്ളാറ്റ് വാങ്ങി.ഒരു വർഷത്തിനുള്ളിൽ വല്ല്യ നഷ്ടത്തിന് അത് വിറ്റു സ്ഥലം കാലിയാക്കി. പ്രശ്നം കുരങ്ങ് ശല്യം. കതക് തുറന്നിട്ടാൽ കുരങ്ങ് കൂട്ടമായി വന്നു അകത്തു കയറും. അതിനു സാധിച്ചില്ലെങ്കിൽ ജനലിൽ തൂങ്ങി നിന്ന് അകത്തേക്ക് വിസർജ്ജനം നടത്തും. കുട്ടികളെയും മറ്റുവരെയും ഉപദ്രവിക്കും പച്ചക്കറികളും പഴങ്ങളും കട്ടു കൊണ്ടുപോകും.
ഏലകൃഷി ഉള്ള ഒരു സുഹൃത്ത് പറഞ്ഞതാണ് . ഏലം നട്ടു കഴിഞ്ഞാൽ കുരങ്ങു വന്നത് ഒരു കൈകൊണ്ട് പിടിക്കും എന്നിട്ട് മനുഷ്യരെ നോക്കിയിരിക്കും. എറിയാൻ കല്ലെടുത്താൽ ഏലം പിഴുത് കളഞ്ഞു നമ്മളെ നോക്കി ഇളിച്ചു കാണിക്കും .ഇതുപോലെ തന്നെയാണ് കുരങ്ങ് കൂട്ടത്തോടെ വന്ന് തെങ്ങു മുഴുവൻ നശിപ്പിക്കും. ആയിരക്കണക്കിന് കരിക്കുകൾ ഒരു ദിവസാം അത് നശിപ്പിക്കും.
എന്റെ വീടിന് പുറകിൽ ഒരു കുറച്ചു മാവ് ഉണ്ട്. എന്നാൽ ഒരു മാങ്ങ പോലും പഴം ആയിട്ട് പറിച്ചു തിന്നാൻ സാധിക്കാറില്ല. കുരങ്ങുകൾ കൂട്ടമായി വന്ന് മാങ്ങ പറിച്ചു കടിച്ചിട്ടു പോകും. ഇതുപോലെ തന്നെ മനുഷ്യന് ശല്യം സൃഷ്ടിക്കുന്ന ജീവികളാണ് ആണ് മയിലുകൾ. ചെടികളും പുഷ്പങ്ങളും വിളകളും അത് കൊത്തി പറിച്ചിടും. ഓടുമേഞ്ഞ പുരയുടെ മേൽക്കൂര പോലും ഇത് നശിപ്പിക്കും.ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ എന്ന് ഒരു ചൊല്ലു തന്നെയുണ്ട് ഒരാവശ്യവും ഇല്ലെങ്കിലും ആന പുറത്തേക്കിറങ്ങി വന്നു മനുഷ്യന്റെ കൃഷിയും പുരയും നശിപ്പിക്കും.അതിൽ വനംവകുപ്പ് ചെയ്യുന്ന ഉപകാരം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.പുൽമേടുകൾ ആയിരുന്ന സ്ഥലം മുഴുവൻ മരം വെച്ച് പിടിപ്പിച്ചു അവർ സഹായിച്ചു. ഇപ്പോൾ ആനയ്ക്ക് തിന്നാൻ പുല്ല് ഇല്ല.അവ. നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി.
നമ്മുടെ നാട്ടിൽ ഈയിടെ അതിവിചിത്രമായ ഒരു സംഭവം നടന്നു .മൂർഖന്റെ 35 മുട്ടകൾ വനപാലകർ അടവച്ചു വിരിയിച്ച ജനവാസമുള്ള സ്ഥലത്ത് കൊണ്ടുവിട്ടു. മൃഗസ്നേഹം തലയ്ക്ക് ഓളം വന്നാൽ ചെയ്യുന്ന ഒരു നടപടി എന്ന് മാത്രമേ ഇതിനെ പറയാൻ സാധിക്കുകയുള്ളൂ.
മൃഗങ്ങൾ മനുഷ്യന് എപ്പോൾ ഭീഷണിയാകുന്നു അവയെ അപ്പോൾ കൂട്ടത്തോടെ തന്നെ കൊന്നൊടുക്കുന്ന ഒരു സംവിധാനം ഉണ്ട്. Animal Culling എന്നു അറിയപ്പെടുന്ന ഈ നടപടിയാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചു വരുന്നത്.. അനേകായിരം പ്രാവുകളെയും ലക്ഷക്കണക്കിന് കങ്കാരുക്കളെയും മുയലുകളെയും ഒട്ടകങ്ങളെയും ഓസ്ട്രേലിയ UAE ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ ഒക്കെ കൊന്നൊടുക്കിയിട്ടുണ്ട്.
കാനഡയിലും അമേരിക്കയിലും മാനുകളെ വേട്ടയാടാൻ പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്.. ഇല്ലെങ്കിൽ അവ കൂട്ടത്തോടെ പെറ്റുപെരുകി വാഹനങ്ങൾക്ക് മുൻപിൽ ചാടി അപകടങ്ങൾ ഉണ്ടാക്കും.അനേകായിരം ഏക്കർ കൃഷിയാണ് മാനുകളും മയിലുകളും പന്നികളും കുരങ്ങുകളും ആനകളും കൂടി നശിപ്പിക്കുന്നത്.. കർഷകർ പൊറുതിമുട്ടി പട്ടിണിയിൽ ആയിരിക്കുന്നു. ഇവയുടെയൊക്കെ സംഖ്യ ക്രമാതീതമായി തന്നെ വർദ്ധിച്ചിരിക്കുന്നു.അവ മനുഷ്യനു ഭീഷണിയാണ്.
അവയെ കൂട്ടത്തോടെ കൊന്നൊടുക്കാൻ സർക്കാർ മിനക്കെടുകയൊന്നും വേണ്ട. പകരം അവയെ കൊന്നുതിന്നാൻ അനുവാദം കൊടുക്കുക.സ്വയം രക്ഷപെടാൻ വേണ്ടിയുള്ള ശ്രമത്തിൽ ഒരു പുലിയെ കൊന്നു എന്ന പേരിൽ തൊടുപുഴയിൽ ഒരാൾ ഇപ്പോഴും ജയിലിലാണ്.നമ്മൾക്ക് എന്നാണ് ഇനി നേരം വെളുക്കുക.
അധികപ്രസംഗം:-
ലക്ഷക്കണക്കിന് മനുഷ്യരാണ് ലോക്ക് ഡൗൺ കാരണം പട്ടിണിയിൽ ഉള്ളത് .ജനങ്ങളെ പൂട്ടിയിട്ട് സർക്കാരിന് ഹരം പിടിച്ചിരിക്കുന്നു. ഇപ്പോൾ പ്രത്യേകിച്ച് ജോലി ചെയ്യാത്ത, ആരോഗ്യ പ്രവർത്തകരും പോലീസും ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളം പകുതി ആക്കുക .ഒരു നേരത്തെ അന്നത്തിനു വേണ്ടി ദിവസവും പണിയെടുക്കുന്ന അനേകായിരം പാവങ്ങൾക്ക് ഒരു കൈത്താങ്ങ് ആവട്ടെ ഈ മിച്ചം പിടിക്കുന്ന പണം. ഇല്ലെങ്കിൽ നാട്ടിൽ പട്ടിണിയും പിടിച്ചുപറിയും കൊലപാതകങ്ങളും കൂടും..
173 total views, 2 views today
