ഈ എൺപതാം വയസിൽ ഇങ്ങനെയൊരു സമൂഹ തിന്മ, മനസിലെ പല വിഗ്രഹങ്ങളും ഉടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
67 SHARES
806 VIEWS

റോബിൻ കെ മാത്യു
(Behavioural Psychologist/Cyber Psychology Consultant)

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) എന്നത് അന്താരാഷ്ട്രമായി തന്നെ കമ്പനികൾ പാലിക്കേണ്ട ഒരു വ്യവസ്ഥയാണ്. സന്നദ്ധപ്രവർത്തനത്തിലോ, ധാർമ്മികതയിലോ, ജീവ കാരുണ്യ പ്രവർത്തനങ്ങളിലോ ഒക്കെ കമ്പനികൾ ഏർപ്പെടുകയോ അവയെ പിന്തുണയ്ക്കുകയോ ചെയ്യണമെന്നും മാനവികതയെ സേവിക്കണം എന്നുമുള്ള ഒരു നിയമം.ഈ നിയമം വളരെ നല്ലതുമാണ്, ഒരുപാട് കമ്പനികൾ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നുമുണ്ട്.പക്ഷെ ഈ കടമ കമ്പനികൾക്ക് മാത്രം മതിയോ?ഏവർക്കും വേണ്ടേ?പ്രത്യേകിച്ചു അളവിൽ കവിഞ്ഞ സ്വത്തു സമ്പാദിക്കുന്ന സെലിബ്രിറ്റികൾ ഉൾപ്പെടെ ഉള്ളവർക്ക്.

കഴിഞ്ഞ ദിവസം സുഹൃത്തായ ഒരു സിവിൽ സർവിസ് ഓഫിസർ പറഞ്ഞ കാര്യമാണ്. ഒരു സ്വകാര്യ കോളജിൽ വനിതാ ദിനം ഉൽഘാടനം ചെയ്യുവാൻ അവർ പോയ അനുഭവം.ഒരു ടിവി അവതാരകയും പാട്ടുകാരിയയുമായ ഒരാളെയാണ് കുട്ടികൾ ആദ്യം വിളിച്ചത്.കൊച്ചി തിരുവനന്തപുരം 2 വേ വിമാന ടിക്കറ്റും 1.5 ലക്ഷം രൂപയുമാണ് അവർ ആവശ്യപ്പെട്ടത് .അത് താങ്ങാൻ സാധിക്കാത്തത് കൊണ്ട് മാത്രമാണ് ഈ ഓഫിസറെ അവർ വിളിച്ചത്. സുഹൃത്തായ സംവിധായകൻ അദ്ദേഹത്തിന്റെ മകന്റെ കോളജിൽ ഒരു ചെറിയ നടനെ ക്ഷണിച്ചപ്പോൾ ഉള്ള അനുഭവം പറഞ്ഞതിങ്ങനെയാണ്.

“ഒരു സിനിമയിൽ മാത്രം മുഖം കാണിച്ചിട്ടുള്ളവരും ഒരു സിനിമക്ക് അഞ്ചു ലക്ഷം മാത്രം പ്രതിഫലം വാങ്ങുന്നവരും പോലും ഇത് പോലെയുള്ള ചടങ്ങകൾക്ക് ഏറ്റവും കുറഞ്ഞത് ഒരു ലക്ഷമാണ് ചോദിക്കുന്നത്”
അതൊക്കെ പോട്ടെ.ക്ഷമിച്ചു കളയാം.പക്ഷെ നമ്മൾ വ്യക്തമായ എതിർക്കേണ്ട ഒന്നുണ്ട്.അതാണ് ഇനി പറയാൻ പോകുന്നത്.ഗുരുതരമായ ദോഷവശങ്ങളെ കുറിച്ച് വ്യാപകമായ അവബോധം ഉണ്ടായിരുന്നിട്ടും, പുകയില ഉപയോഗം ഇന്ത്യയിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ വെല്ലുവിളികളിലൊന്നായി തുടരുന്നു. പുകയിലയുടെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളും ഉപഭോക്താക്കളിലൊരാളായ ഇന്ത്യയിൽ 267 ദശലക്ഷത്തിലധികം മുതിർന്നവർ വിവിധ രൂപങ്ങളിൽ പുകയില ഉപയോഗിക്കുന്നു. വാസ്തവത്തിൽ സിഗരറ്റും ബീഡിയുമല്ല ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ . പുകയില്ലാത്ത പുകയില ഉൽപന്നങ്ങളായ ഗുട്ട്ക, പാൻ, പാൻ മസാല, ഖൈനി, സർദ എന്നിവ കാരണമാണ് ഇന്ത്യയിൽ യഥാർത്ഥത്തിൽ കൂടുതൽ ഗുരുതരമായ പ്രശനങ്ങൾ ഉണ്ടാവുന്നത് . ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ 9.5 ശതമാനത്തിലധികം പുകയില ഉപയോഗം മൂലമാണ് .

പുകയില ഉൽപ്പങ്ങൾ മനുഷ്യശരീരത്തിൽ ധാരാളം ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. ഇത് വായ, തൊണ്ട, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. SLT ഉപയോഗിക്കുന്നത് ഹൃദയാഘാതം, എന്നിവയിൽ നിന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നു. ഇതിനുപുറമെ, ഇവ ഒരാളുടെ പല്ലുകൾക്കും മോണകൾക്കും കേടുപാടുകൾ വരുത്തുന്ന ഒന്നാണ്.2011-ലെ ഭക്ഷ്യ സുരക്ഷ നിയന്ത്രണത്തിന് കീഴിൽ, ഗുഡ്കയും പാൻ മസാലയും സർക്കാർ നിരോധിച്ചു.അതിൽ പുകയിലയും നിക്കോട്ടിനും അടങ്ങിയവ നേരിട്ട് വിൽക്കാൻ കഴിയില്ല.എന്നാൽ ഈ നിരോധനം നിലവിൽ വന്നപ്പോൾ ഈ കമ്പനികൾ ചില പഴുതുകൾ കണ്ടെത്തി.അവർ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ നിന്ന് പുകയില നീക്കം ചെയ്തു.പുകയില രഹിത പാൻ മസാലയാണ് വിൽക്കുന്നതെന്നും പറഞ്ഞു.എന്നാൽ അതിനോടൊപ്പം മറ്റൊരു പാക്കറ്റിൽ,അവർ പുകയില വിൽക്കാൻ തുടങ്ങി.ഒന്നിന് പകരം 2 സാഷേകൾ വിൽക്കുന്നു.ഒന്ന് പുകയില രഹിത പാൻ മസാല,മറ്റൊന്നിൽ പുകയിലയും.ആളുകൾ രണ്ട് പാക്കറ്റുകളും ഒരുമിച്ച് വാങ്ങുന്നു.കഴിക്കുന്നതിനുമുമ്പ് അവ മിക്സ് ചെയ്യുന്നു.

ഇവർ ഫ്രീ നൽകുന്ന സാമ്പിളുകളിൽ പുകയില അടങ്ങിയിരുന്നു.എല്ലാ പാൻ മബ്രാൻഡുകളും മഗ്നീഷ്യം കാർബണേറ്റ് എന്ന ഹാനികരമായ രാസവസ്തുവാണ് ഉപയോഗിച്ചിരുന്നത്. ഈ കമ്പനികൾ എങ്ങനെയാണ് ആളുകളെ കബളിപ്പിക്കാൻ പരസ്യങ്ങൾ ഉപയോഗിക്കുന്നത് എന്നു നോക്കാം.ഇപ്പോൾ കമ്പനികൾ ഒരേ ബ്രാൻഡ് നാമത്തിൽ തങ്ങളുടെ ഒന്നിലധികം ഉൽപ്പന്നങ്ങൾ വിൽക്കുന്നു.സറോഗേറ്റ് പരസ്യം എന്നാണ് ഇത് അറിയപ്പെടുന്നത്.ഏത് ഉൽപ്പന്നമാണ് പരസ്യപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് ആളുകൾ ആശയക്കുഴപ്പത്തിലാകും.പുകയിലയ്‌ക്കൊപ്പം പാൻ മസാല? ഏലം? ചിലപ്പോൾ മൗത്ത് ഫ്രഷ്‌നർ? ഇത് മനഃപൂർവം ചെയ്യുന്നതാണ്.ആളുകളെ ആശയക്കുഴപ്പത്തിലക്കാൻ ഉള്ള തന്ത്രം. അവർ യഥാർത്ഥത്തിൽ അവരുടെ പാൻ മസാലയാണ് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നത്.എന്നാൽ ഏലക്കായയാണെന്ന് പരസ്യപ്പെടുത്തുന്നത് എന്ന ധാരണ അവർ ഉണ്ടാക്കുന്നു.

കമലാ പസന്ദിന്റെ പരസ്യം തന്നെ നോക്കൂ.അമിതാഭ് ബച്ചനും അജയ് ദേവഗനും രൺവീർ സിങ്ങും ഒരുമിക്കുന്ന പരസ്യം പത്രത്തിന്റെ ഒന്നാം പേജിൽ തന്നെ വരും .സൂക്ഷിച്ചു നോക്കിയാൽ,ചെറിയ അക്ഷരങ്ങളിൽ,വെള്ളി പൂശിയ ഏലക്കായുടെ പരസ്യമാണെന്നാണ് എഴുതിയിരിക്കുന്നത്. നടൻ ഫിറോസ് ഖാൻ ,സെയ്ഫ് അലി ഖാൻ ,അമീഷ പട്ടേൽ, ഗോവിന്ദ ,അന്നു കപൂർ , ടൈഗർ ഷ്രോഫ് മഹേഷ് ബാബു സൽമാൻ ഖാൻ ,ഹൃത്വിക് റോഷൻ ,സണ്ണി ലിയോൺ എന്നിവരൊക്കെ പാൻ മസാലക്ക് പരസ്യം കൊടുത്തവരാണ്. 2016ൽ ഡൽഹി സർക്കാരിന്റെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകുന്നത് നിർത്താൻ എല്ലാ സെലിബ്രിറ്റികളോടും തുറന്ന് അഭ്യർത്ഥിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾക്കായി കരാറിൽ ഒപ്പുവെക്കില്ലെന്ന് സണ്ണി ലിയോൺ മാത്രമാണ് അന്ന് ഉറപ്പ് നൽകിയത്.

ഇന്ത്യ കണ്ടതിൽ ഏറ്റവും പ്രശസ്തനായ, ഇന്ത്യൻ സിനിമയുടെ ഭീഷമാചാര്യൻ എന്ന് വിളിക്കാവുന്ന അമിതാബ് ബച്ചൻ എന്ന മഹാ നടൻ ഈ എൺപതാം വയസിൽ ഇങ്ങനെയൊരു സമൂഹ തിന്മക്ക് വേണ്ടി സകല അനാരോഗ്യവും മറന്നു പണം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോൾ ഒന്നേ പറയാനുള്ളു.നമ്മുടെ മനസിലെ പല വിഗ്രഹങ്ങളും ഉടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

 

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ