ഇനി മുതൽ നിങ്ങൾ ഒരു ദിവസം എന്തൊക്കെ ചെയ്തെന്നറിയാൻ ഗവൺമെന്റിന് സാധിക്കും

56

Robin K Mathew

മനുഷ്യരാശി ഇപ്പോൾ ഒരു ആഗോള പ്രതിസന്ധി നേരിടുകയാണ്. ഒരുപക്ഷേ നമ്മുടെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി രൂപപ്പെട്ടു കൂടായ്കയില്ല.

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ നിരവധി സർക്കാരുകൾ ഇതിനകം പുതിയ നിരീക്ഷണ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്.  ഇനി മുതൽ നിങ്ങൾ ഒരു ദിവസം എന്തൊക്കെ ചെയ്തു, എന്താണ് നിങ്ങളുടെ അഭിരുചി,മനസിലിരുപ്പ് ,ആരോഗ്യം എന്നിവയൊക്കെ അറിയാൻ ഗവൺമെന്റിന് സാധിക്കും.എങ്ങനെ ഇത് അവർ സാധ്യമാക്കും ?ഇന്ത്യയിൽ ഇറങ്ങുന്ന എല്ലാ ഫോണിലും ഒരു സർക്കാർ ആപ്ലിക്കേഷൻ നിർബന്ധമാക്കുക.നിങ്ങളുടെ ഫോണിൽ ഉള്ള Amazon, Google, GPS, Uber, Banking Application, Proximity sensor, Infrared sensor,Food ordering app, Facebook,Whatsapp തുടങ്ങിയ കമ്പനികളുടെ വിവരങ്ങൾ സർക്കാരിന് നൽകണമെന്ന് ആവശ്യപ്പെടുക. അങ്ങനെ നിങ്ങളെ കുറിച്ചുള്ള സകല വിവരങ്ങൾ അവർ അറിഞ്ഞു കൊണ്ടിരിക്കും.

നിരീക്ഷണ സാങ്കേതികവിദ്യ ബ്രേക്ക്‌നെക്ക് വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്, 10 വർഷം മുമ്പ് സയൻസ് ഫിക്ഷൻ എന്ന് തോന്നിയത് ഇന്ന് പഴയ വാർത്തയാണ്. സെക്യൂരിറ്റി കാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍നിന്നും ആരെയെങ്കിലും കണ്ടെത്തണമെങ്കില്‍ വളരെ സമയവും ശ്രമവും വേണ്ടിവരുമായിരുന്നു. എന്നാല്‍ റോബോട്ടുകള്‍ക്ക് ഇതിന്റെയൊന്നും ആവശ്യംവരില്ല. ആരെയെങ്കിലും കണ്ടെത്തുന്നതിനും അവര്‍ എന്തുചെയ്യുകയാണെന്ന് അറിയുന്നതിനുള്ള വിഡിയോദൃശ്യങ്ങളും ചിത്രങ്ങളും തയ്യാറാക്കുന്ന ഉപകരണങ്ങളുടെ കാലമാണ് വരുന്നത്.

ഒരു വസ്തുവിനെ നോക്കിക്കാണുന്നതിനും അതെന്തിനെയാണ് ചിത്രീകരിക്കുന്നതെന്ന് പറയുന്നതിനുമുള്ള ആല്‍ഗരിതങ്ങള്‍ വികസിപ്പിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകര്‍ വര്‍ഷങ്ങളായി ശ്രമിക്കുകയായിരുന്നു. നിശ്ചല ചിത്രങ്ങളില്‍നിന്നും വിഡിയോ ദൃശ്യങ്ങളില്‍നിന്നും മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ യഥാര്‍ത്ഥ ജീവിതത്തിലേക്കും വരുകയാണ്. വിവിധ പരിപാടികള്‍ക്ക് ടിക്കറ്റിനു പകരം മുഖം തിരിച്ചറിഞ്ഞ് പ്രവേശനം അനുവദിക്കുന്നതിനുള്ള ഒരു പരിപാടി ബൈഡു തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യുന്ന നിങ്ങളുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം നല്‍കുന്ന രീതിയാണിത്. പ്രവേശന കവാടത്തില്‍ എത്തുമ്പോള്‍ത്തന്നെ പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള ആളാണോ എന്നറിയാന്‍ കഴിയും.

ഈ വര്‍ഷം മൂന്നു മാസം പാരിസിലെ ചാള്‍സ് ഡിഗാള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇത് നടപ്പാക്കി. ‍ ഈ സാങ്കേതിക വിദ്യ യുഎസ് ഗവണ്മെന്റ് ഏജന്‍സികളും ഉപയോഗപ്പെടുത്തുന്നു. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി 4000ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു. യുഎസില്‍ പോലീസിന്റെ ദേഹത്ത് ഘടിപ്പിക്കുന്ന ക്യാമറകള്‍ നിര്‍മ്മിക്കുന്ന ആക്‌സന്‍ കമ്പനി ഉല്‍പ്പന്നങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഉദാഹരണത്തിന് നഷ്ടപ്പെട്ട ഒരു കുട്ടിയെ കണ്ടെത്താന്‍ കുറഞ്ഞ സമയം മതിയാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിരീക്ഷണം മാനദണ്ഡമായി മാറുമ്പോള്‍ നിയമമനുസരിച്ചു ജീവിക്കുന്ന സ്വകാര്യത ഇഷ്ടപ്പെടുന്ന പൗരന്മാരുടെ പ്രശ്‌നമുണ്ട്. ജീവിതം കൂടുതൽ എളുപ്പമാവുകയോ ദുഷ്ക്കരമാവുകയാണോ ?

Advertisements