അരിയാഹാരം കഴിക്കുന്ന മലയാളിക്ക് ബുദ്ധി കൂടുതൽ ഉണ്ടോ ?

റോബിൻ കെ മാത്യു
Behavioural Psychologist/Cyber Psychology Consultant

എല്ലാ നാട്ടുകാരും സ്വന്തമായി വിചാരിക്കുന്ന ഒന്നാണ്, അവർക്കാണ് ഏറ്റവും ബുദ്ധി കൂടുതൽ എന്നു, തങ്ങളാണ് ഏറ്റവും മിടുക്കരേന്ന്. അരി ആഹാരം എന്നല്ല എന്തും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. വെള്ളം പോലും നാലോ അഞ്ചോ ലിറ്റർ ഒരുമിച്ച് കുടിച്ചാൽ മരണം ഉറപ്പാണ്. എല്ലാത്തിനും lethal ഡോസ് എന്ന് പറഞ്ഞാൽ ഒന്നുണ്ട്. മൂന്നാമത്തെ കാര്യം ഈ അരി എന്ന് പറയുന്ന സാധനം നമ്മളുടെ സ്വന്തം ഉൽപ്പന്നം ഒന്നുമല്ല. അതുതന്നെ ചൈനയിലാണ് ഉണ്ടായത്.ഇന്ത്യ എന്ന് പറയുന്നത് സാംസ്കാരിക വൈവിധ്യങ്ങളുടെ ഒരു രാജ്യമാണ്. കശ്മീറും തമിഴ്നാടും തമ്മിൽ ഉള്ള സാമ്യങ്ങൾ എന്താണ്? അവർ രണ്ടു കൂട്ടരും ഹോമോസാപ്പിയൻസ് ആണ് എന്നതിൽ കവിഞ്ഞ് പ്രത്യേകിച്ച് ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഭാഷകളിലോ ഒന്നും ഒരു ബന്ധവുമില്ല. പക്ഷേ ഈ വൈവിധ്യങ്ങളെ ഒന്നിപ്പിച്ച് നമ്മൾ ഒരു രാജ്യമായി നിൽക്കുമ്പോൾ ഉള്ള സൗന്ദര്യം വളരെ വലുതാണ്.

അമേരിക്കയിൽ പോലും പല രാജ്യക്കാർ ഉണ്ടെങ്കിലും അവരെല്ലാം കൂടെ അടുത്ത് ജനറേഷൻ വരുമ്പോൾ ഏതാണ്ട് ഒരു സംസ്കാരത്തിലേക്ക് ആയി പോകുന്നുണ്ട്. പക്ഷേ അതിലും നല്ലത് സംസ്കാരങ്ങൾ വൈവിധ്യത്തോടെ തന്നെ നിൽക്കുന്നത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. അതൊരു ഏക ശിലാരൂപമായി മാറുമ്പോൾ അതിൽ ജീവശാസ്ത്രപരവും ഭാഷാപരവും സംസ്കാരപരവും മനുഷ്യത്വപരവും ആയിട്ടുള്ള അപകടങ്ങൾ ഒരുപാടുണ്ട്.എല്ലാ സംസ്കാരങ്ങളും മറ്റു സംസ്കാരങ്ങളിൽ നിന്നും നല്ലതുതന്നെ സ്വീകരിച്ച് മുമ്പോട്ട് പോയാൽ അതിന്റെ ഗുണം എല്ലാവർക്കും ഉണ്ടാവും. നിരന്തരം നവീകരിക്കപ്പെടുന്ന ഒന്നായിരിക്കണം മനുഷ്യവർഗ്ഗം.ഭാഷയും അർത്ഥവും പോലും കാലാകാലം മാറുന്നതാണ്.

ഒരു ഉദാഹരണം നോക്കാം: ഒരുകാലത്ത് നല്ല വാക്കുകൾ ആയിരുന്നു കൂത്തച്ചി, തേവിടിശ്ശി എന്നീ രണ്ടു വാക്കുകൾ. പക്ഷേ ഇന്ന് രണ്ടും തെറിയായി മാറിയിട്ടുണ്ട്. അർത്ഥങ്ങൾ മാറുന്നത് ഭാഷയിലെ ഒരു സാധ്യതയും വളർച്ചയും ആണ്.ഇംഗ്ലീഷ് ലോകത്തിലെ ഏറ്റവും സമ്പുഷ്ടമായ ഭാഷയായിരിക്കുന്നത് ഓരോ ദിവസവും അത് മറ്റു ഭാഷകളിൽ നിന്ന് വാക്കുകൾ കടമെടുത്തുകൊണ്ടാണ്. മറ്റ് ഭാഷകളിലും ഇത് സംഭവിക്കുന്നുണ്ട്.പക്ഷെ സർക്കാർ ലെവലിൽ തന്നെ ഇതിനെ പുറകോട്ടു പിടിച്ചു വലിക്കുന്നുണ്ട്- ഭാഷാ തീവ്രവാദികളുടെ സ്വാധീനം.ഇന്ന് ഇന്ത്യയിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ നല്ലൊരു ശതമാനവും മറ്റു രാജ്യങ്ങളിൽ നിന്നു വന്നതാണ്. കപ്പയും ചോറും ഉള്ളിയും സവാളയും ചായയും കാപ്പിയും കശുവണ്ടിയും ധാന്യങ്ങളും ഗുലാബ് ജമൂനും ബിരിയാണിയും ഇഡലിയും സമോസയും ജിലേബിയും ഒക്കെ വേറെ രാജ്യത്തുനിന്ന് വന്നതാണ്.

കേരളത്തിന്റെ സ്വന്തമായിട്ടുള്ള വസ്ത്രധാരണം ഇന്ന് ഒരു മനുഷ്യനും ഉപയോഗിക്കുന്നില്ല. ഇതൊന്നും ഒരു തെറ്റല്ല താനും. സംസ്കാരങ്ങൾ എപ്പോഴും കൂടി കലരുന്നതും മനുഷ്യർ എപ്പോഴും കൂടി കലരുന്നതും തന്നെ ആണ് നല്ലത്. ഇന്ത്യയ്ക്ക് എന്നല്ല ഒരു രാജ്യത്തിനും പരസ്പരം സഹായമില്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ തന്നെയാണ് ഇന്ന്. ഈ ലോകം വളർന്നതും പരസ്പരമുള്ള കൂടിക്കലരിലൂടെയാണ്. അടുത്തിടെ ഒരു വളരെ പ്രശസ്തനായിട്ടുള്ള ഒരു ഡോക്ടർ ഫോണിൽ നിന്ന് tiktok അൺ ഇൻസ്റ്റോൾ ചെയ്ത കാര്യം പോസ്റ്റിട്ടിരുന്നു. അങ്ങനെ ചൈനയ്ക്ക് പൈസ ഉണ്ടാക്കി കൊടുക്കേണ്ടത്രേ. ഇന്ത്യയിലെ ഉപയോഗിക്കുന്ന മെഡിക്കൽ എക്യുമെന്റുകളുടെ നല്ലൊരു ഭാഗവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഫോണുകളുടെ കാര്യം പറയുകയും വേണ്ട. വാർത്താവിനിമയ ഉപകരണങ്ങൾ ന്യൂക്ലിയർ ഉപകരണങ്ങൾ, വളങ്ങൾ, ഇരുമ്പ്, പ്ലാസ്റ്റിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി പാൽ ഉൽപ്പന്നങ്ങൾ വരെ നമ്മൾ ചൈനയിൽ നിന്നും വരുത്തുന്നുണ്ട്.

ഒരു രാജ്യവും ഒരു രാജ്യത്തോടും ഒരു സംസ്കാരം ഒരു സംസ്കാരത്തോടും അയിത്തം പുലർത്തേണ്ട കാര്യമില്ല. നമ്മൾ മാറി ചിന്തിക്കേണ്ട സമയം ഇതാണ്. അതായത് ഓരോ മതക്കാരനും ജാതി തിരിച്ചു മാട്രിമോണിൽ സൈറ്റ് ഉള്ള ഒരു കാലം. ജീവശാസ്ത്രപരമായി നോക്കുമ്പോൾ അത് ഒരിക്കലും നല്ലതല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. Consanguineous Marriage, അഥവാ രക്തബന്ധമുള്ളവരുമായിട്ടുള്ള വിവാഹം.. വംശശുദ്ധി എന്ന ഗോത്രവാർഗ്ഗ ആശയം പരിപാലിക്കുന്ന എല്ലാ സമൂഹത്തിലും നിലനിൽക്കുന്ന ഒരു പ്രത്യേകതയാണിത്.. ഇതിൻറെ അപകടം എന്താണെന്ന് നോക്കാം?

പാരമ്പര്യമായി നിങ്ങൾക്ക് ഒരു രോഗം പകർന്നു കിട്ടിയിട്ടുണ്ട് എന്ന് വിചാരിക്കുക. ഹീമോഫീലിയ,കോറിയ പോലെയുള്ള കടുത്ത രോഗങ്ങൾ.രണ്ടു കുടുംബത്തിൽ ഉള്ള ഒരു സ്ത്രീയും പുരുഷനും വിവാഹിതരാകുന്നതോട് കൂടി ആ പാരമ്പര്യ ഘടകം അടുത്ത തലമുറയ്ക്ക് കിട്ടാനുള്ള സാധ്യത ഏതാണ്ട് 50 ശതമാനമാണ്.ഒരു കുടുംബത്തിലെ തന്നെ രണ്ടു പേർ തമ്മിൽ കല്യാണം കഴിക്കുകയും രണ്ടുപേരുടെയും പാരമ്പര്യ ഘടകത്തിൽ ഈ രോഗം ഉണ്ടാവുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് ഈ രോഗം ഉണ്ടാവാനുള്ള സാധ്യത നൂറു ശതമാനം ആണ് .അതുകൊണ്ട് കുട്ടിക്ക് രോഗം ഉണ്ടായിക്കൊള്ളണമെന്നില്ല.പക്ഷെ സാധ്യത വളരെ കൂടുതൽ ആണ്.

പറഞ്ഞുവന്നത് ഇതാണ്. വംശശുദ്ധി എന്ന് പറയുന്നത് ശരിക്കും പറഞ്ഞാൽ അപകടം പിടിച്ച, വലിയ വില കൊടുക്കേണ്ട ഒന്നാണ്.രണ്ടു വിഭിന്നമായ സമുദായത്തിൽ നിന്നോ രാജ്യത്തു നിന്നോ രണ്ടു പേർ വിവാഹം കഴിക്കുമ്പോൾ അതിജീവനത്തിന്റെ കൂടുതൽ ഘടകങ്ങൾ അടുത്ത തലമുറക്ക് ലഭിക്കുന്നു.
വംശീയ ശുദ്ധി കാത്തു സൂക്ഷിക്കുമ്പോൾ നമ്മുടെ വംശത്തിൽ എന്തെങ്കിലും പ്രത്യേകതകൾ, പ്രത്യേകിച്ചും ന്യൂനതകൾ ഉണ്ടെങ്കിൽ അത് അവിടെത്തന്നെ നില്ക്കും. അത് നമ്മെ. ഒരുകാലത്തും അത് വിട്ടു പോകില്ല.

ഈ ഭൂമിയിൽ മനുഷ്യൻ എന്ന് പറയുന്ന ഹോമോസാപ്പിയൻസ് തന്നെ മനുഷ്യർ അല്ലാത്ത മനുഷ്യരുടെ ജീനുകൾ സ്വീകരിച്ചിട്ടുണ്ട്. ഹോമോ ഇറക്റ്റ്റ്‌സ്,ഡനിസോവൻസ്,നിയാനന്ദർതാൽ തുടങ്ങിയ പല ജീവികളുടെയും ജീനുകൾ നമ്മളിൽ ഉണ്ട് .മറ്റു ഗോത്രങ്ങളോടുള്ള സ്പർധ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്. ഈ ഡിജിറ്റൽ യുഗത്തിലും നമ്മുടെ ഒരു കാല് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മറ്റേ കാല് ചാണകക്കുഴിയിലും ആണ്.

Leave a Reply
You May Also Like

മൂന്നു പെണ്ണുങ്ങൾ ചേർന്നൊരു പണിപറ്റിച്ചു – റോഷ്‌നി പട്ടേൽ, മേഘൻ നാഗ്പാൽ, ഹേതൽ ലഖാനി

മൂന്നു പെണ്ണുങ്ങൾ ചേർന്നൊരു പണിപറ്റിച്ചു – റോഷ്‌നി പട്ടേൽ, മേഘൻ നാഗ്പാൽ, ഹേതൽ ലഖാനി Shibu…

ഇന്ത്യയെ കണ്ടുള്ള നാസയുടെ ‘ഞെട്ടൽ രോഗം’ അമേരിക്കൻ സർക്കാരിനെ വിഷമിപ്പിക്കുന്നുണ്ട്

ഇന്ത്യയിലേക്ക് കണ്ണ് നട്ട് നോക്കിയിരിക്കുന്ന ,ഇന്ത്യയിലെ മഹത്തരമായ കണ്ടുപിടിത്തങ്ങൾ കണ്ടു നിരന്തരമായി ഞെട്ടുന്ന ഒരു സ്ഥാപനമാണ്…

നിർഭാഗ്യവശാൽ അതിനു വളമിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടത് ഐന്‍സ്റ്റീനും ഓപ്പന്‍ ഹൈമറും

എഴുപത്തി ആറു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമായിരുന്നു, ഒരു പാട് ദൂരെ, ജപ്പാനിലെ ഹിരോഷിമയിൽ, ഒരു ലക്ഷത്തിൽ അധികം മനുഷ്യർ ഒരൊറ്റ മിന്നൽ പ്രഭയിൽ പിടഞ്ഞുവീണു മരിച്ചപ്പോൾ

ചാരിറ്റി എന്നതിന്റെ മറുവശം എറിഞ്ഞാൽ നിങ്ങൾ മൂക്കത്തു വിരൽവച്ചുപോകും

Robin K Mathew Behavioural Psychologist/Cyber Psychology Consultant കാനഡയിൽ എത്തി ആദ്യ ജോലിയിൽ വച്ചാണ്…