2012 ൽ ഇന്ത്യയിൽ ഇരുപതോളം മൊബൈൽ സേവനദാതാക്കൾ ഉണ്ടായിരുന്നു, ഇപ്പോൾ നാല്

78

Robin K Mathew

2012 ൽ ഇന്ത്യയിൽ ഏതാണ്ട് ഇരുപത് മൊബൈൽ സേവനദാതാക്കൾ ഉണ്ടായിരുന്നു. 2018ലെ ലോകത്തിലെ ഏറ്റവും നിരക്ക് കുറഞ്ഞ മൊബൈൽ സേവനം ഇന്ത്യയിൽ ആയിരുന്നു.ബാക്കിയുള്ള രാജ്യങ്ങൾക്ക് ചിന്തിക്കാവുന്നതിന് അപ്പുറം നിസ്സാരമായി തുകയ്ക്ക് നമുക്ക് സർവീസ് കിട്ടിക്കൊണ്ടിരുന്നു. അതും ഒരു മാന്യമായ ഗുണനിലവാരത്തിലും. 2020 ആകുമ്പോഴേക്കും 20 സേവന ധാതാക്കളിൽ നിന്നും അതും വെറും 4 സേവനദാതാക്കൾ ആയി ചുരുങ്ങി. ഇപ്പോൾ ലോകത്തിലെ ഏറ്റവും “ചിപ്പ്” ആയ കണക്ഷനും സ്പീഡും ഇന്ത്യയിൽ ആണ്. ഡിജിറ്റൽ ഇന്ത്യ പുരോഗമിക്കുമ്പോൾ, ഓൺലൈൻ ക്ലാസുകൾക്ക് മുറവിളി കൂട്ടുമ്പോൾ, ഇന്ത്യ മഹാരാജ്യത്തെ കോടിക്കണക്കിന് പട്ടിണി പാവങ്ങൾ എന്ത് വെച്ച് നെറ്റ് കണക്റ്റ് ചെയ്യും എന്നു കൂടി പറയണം.