‘യെസ് പറഞ്ഞാൽ നാളെ അത് ചരിത്രമാകും’, എന്നാൽ നോ പറഞ്ഞപ്പോൾ രക്ഷപെട്ടവരും ഉണ്ട്, അക്കഥയിങ്ങനെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
395 VIEWS

ട്രാഫിക് എന്ന സിനിമയിൽ ജോസ് പ്രകാശ് പറയുന്ന വാക്കുകൾ ഇന്നും പ്രസക്തമാണ്. നിങ്ങളൊരു യെസ് പറഞ്ഞാൽ നാളെ അത് ചരിത്രമാകും എന്നാൽ നോ പറഞ്ഞാൽ എല്ലാ ദിവസത്തെയുംപോലെ ഇതും കഴിഞ്ഞുപോകും… ഈ വാക്കുകൾ മലയാളി ഒരിക്കലും മറന്നുകാണില്ല. എന്നാൽ നോ പറഞ്ഞതിന്റെ പേരിൽ ഉയർന്നുവന്ന ചിലരുണ്ട്. അതാണ് Robin K Mathew എഴുതുന്നതും

ഒരു യെസ് പറഞ്ഞാലോ?

Robin K Mathew
(Behavioural Psychologist/Cyber Psychology Consultant)

ട്രാഫിക്ക് എന്ന ചിത്രത്തിൽ ജോസ് പ്രകാശിന്റെ കഥാപാത്രം പറയുന്ന ഒരു വാക്കും വളരെ പ്രസക്തമാണ്..”നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കാൻ ഇല്ല, എല്ലാ ദിവസവും പോലെ ഇന്നും കഴിഞ്ഞു പോകും.പക്ഷെ നിങ്ങൾ ഇന്ന് ഒരു യെസ് പറഞ്ഞാൽ, നാളെ അത് ഒരു ചരിത്രമാകാം .ഒരു പാട് പേർക്ക് നല്ല തീരുമാനങ്ങൾ എടുക്കുവാനുള്ള പ്രചോദനം ആയേക്കാം അത് ”

ചുവപ്പ് നാടയുടെ നൂലാമാലകൾ പറഞ്ഞു ജനങ്ങളെ നിങ്ങൾ കെട്ടി മുറുകുമ്പോൾ ,ഉദ്യോഗസ്ഥരെ ഓർക്കുക,ജനാധിപത്യത്തിൽ ജനം തന്നെയല്ലേ വലുത്?..നിങ്ങൾ അതിന്റെ നടത്തിപ്പുകാർ മാത്രമാണ്. മുതാളിമാർ ആല്ല ..നിങ്ങളുടെ മുൻപിൽ എത്തുന്നവരെ ചുവപ്പ് നാടയിൽ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്നതിനു പകരം ഒരു യെസ് പറഞ്ഞു നോക്ക്.അവർ രക്ഷപെടട്ടെ ..നമ്മുടെ നാട്ടിലെ മൂന്ന് പ്രധാന “നോ”, മൂന്നു പ്രതിഭകളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചേനെ എന്ന് നോക്കുക..

ഒരു ഫോർട്ട് കൊച്ചിക്കാരൻ യുവാവ് ഗാനഭൂഷണം ,സംഗീത ഭൂഷണം തുടങ്ങിയ ഡിപ്ലോമകൾ എടുത്തതിന് ശേഷം ആകാശവാണിയിൽ പാടുവാൻ അപേക്ഷിച്ചപ്പോൾ ,സ്വരം നല്ലതല്ലെന്ന് പറഞ്ഞു ഒരു മേലാളൻ ആ ചെറുപ്പകാരന് അവസരം നിഷേധിച്ചു – പിന്നീട് ഈ ചെറുപ്പക്കാരനാണ് ഗാനഗന്ധർവർ യേശുദാസ് ആയത്..

വളരെ പ്രശസ്തനായ പിതാവിന്റെ പിന്തുണയും,നെഹ്‌റു കുടുംബവും ആയുള്ളൂ സൗഹൃദവും എല്ലാം ഉണ്ടായിട്ടും ,ആൾ ഇന്ത്യ റേഡിയോയിലെ ഒരു അനൗൺസർ ജോലി അമിതാ ബച്ചന് ലഭിച്ചില്ല.. സ്വരം അത്ര പോരാ എന്നതായിരുന്നു കാരണം പറഞ്ഞത്. ബാക്കി ചരിത്രം നോവലിസ്റ്റ് എന്ന പേരിൽ ശ്രദ്ധ നേടിയിരുന്നുവെങ്കിലും ബെന്ന്യാമിന്റെ “ആട് ജീവിതം” കേരളത്തിലെ ഏറ്റവും വലിയ 2 പ്രസാധകർ നിരാകരിച്ചത് “പ്രസിദ്ധികരണ യോഗ്യം അല്ല എന്ന കാരണത്താലാണ് .. ബാക്കി ചരിത്രം

2009 ന്റെ മധ്യത്തിൽ, ആരും ജോലി കൊടുക്കുവാൻ ആഗ്രഹിക്കാത്ത ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു അയാൾ. യാഹൂ, ആപ്പിൾ കമ്പ്യൂട്ടർ എന്നിവയിൽ ഒരു ഡസൻ വർഷത്തെ അനുഭവം ഉണ്ടായിരുന്നിട്ടും, അക്കാലത്ത് രണ്ട് ഇന്റർനെറ്റ് ഭീമൻ കമ്പനികൾ അദ്ദേഹത്തെ നിരസിച്ചു. ആദ്യം ട്വിറ്റർ, തുടർന്ന് ഫേസ്ബുക്ക്.തന്നെ ജോലിക്കെടുക്കുന്ന മറ്റൊരു കമ്പനിയേയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, അദ്ദേഹം മറ്റു രണ്ടുപേരുമായി ചേർന്ന് ഒരു ആപ്ലിക്കേഷൻ നിർമ്മിച്ചു. അതെ, ഈ വ്യക്തി മറ്റാരുമല്ല, വാട്ട്‌സ്ആപ്പ് വികസിപ്പിച്ചെടുത്ത ബ്രയാൻ ആക്ടൺ. ആക്‍ടണിന്റെ മൊത്തം ആസ്തി 3.8 ബില്യൺ ഡോളറാക്കി വാട്‌സ്ആപ്പ് 2014 ൽ 19 ബില്യൺ ഡോളർ പണത്തിനും സ്റ്റോക്കിനും ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു.

1919-ൽ ഒരു പത്രത്തിൽ ജോലി ചെയ്യുന്നതിനിടയിൽ പത്രം എഡിറ്റർ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.യാതൊരു ഭാവനയും ആശയങ്ങളുമില്ലത്ത ഒരു വേസ്റ്റ് എന്ന് പറഞ്ഞായിരുന്നു ആ പറഞ്ഞു വിടൽ .മിക്ക ആളുകളും നിരാശപ്പെട്ടു പോകുന്ന ഈ സന്ദർഭത്തിൽ ഈ ധീരനായ യുവാവ് തന്റെ ഏറ്റവും വിജയകരമായ കാർട്ടൂൺ കഥാപാത്രമായ – മിക്കി മൗസ് സൃഷ്ടിക്കാൻ തുടങ്ങി. അതെ, ഈ വ്യക്തി മറ്റാരുമല്ല, സംരംഭകൻ, കാർട്ടൂണിസ്റ്റ്, ആനിമേറ്റർ, ശബ്ദ നടൻ, ചലച്ചിത്ര നിർമ്മാതാവ് വാൾട്ട് ഡിസ്നി ആണ്.
അതെ മേലാളന്മാരെ നിങ്ങളുടെ യെസ് നാളെ ഒരു ചരിത്രമാകാം ..നിങ്ങൾ നോ പറഞ്ഞത് കൊണ്ട് നഷ്ട്ടപെട്ട ജീവിതങ്ങളിൽ ഒരു അമിതാബ് ബച്ചനോ,ദാസേട്ടനോ,ബെന്ന്യാമിനോ ,വാൾട്ട് ഡിസ്നിയെ പോലെയോ രണ്ടാം അവസരം കിട്ടുന്നവർ തുലോം വിരളമാണ് ..

പലരും പറയാറുണ്ട് ഞാനൊരു സെൽഫ് മെയ്ഡ് പേഴ്സൺ ആണ് എന്ന്. അതായത് എൻറെ സ്വന്തം അധ്വാനം കൊണ്ടാണ് ഞാൻ ഈ നിലയിൽ എത്തിയത് എന്ന്. എന്നാൽ ശരിയായ മാർഗനിർദ്ദേശകനോ ശരിയായ സാഹചര്യങ്ങളോ അവസരങ്ങളോ പിടിച്ചു ഉയർത്തുവാൻ ആളോ ഒന്നും ഇല്ലെങ്കിൽ നിങ്ങൾ എത്ര ബുദ്ധിയുള്ള ആളാണെങ്കിലും ഒരിടത്തും എത്തില്ല .ഒരു വില്ലേജ് ഓഫീസിലെ LD ക്ലാർക്കോ ലോക്കൽ പോലീസ് സ്റ്റേഷനിലെ ഒരു സാധാ എസ് ഐ യോ ഒരു നോ പറഞ്ഞാൽ മതി ഏറ്റവും വലിയ വ്യക്തി ആവുന്നതിൽ നിന്ന് നിങ്ങൾ ഒന്നും അല്ലാതെ ആയി തീരും. സംശയമുണ്ടെങ്കിൽ ലോകം കണ്ടതിൽ ഏറ്റവും വലിയ ബുദ്ധിരാക്ഷസൻമാരായ James william sidis,Christopher Langan തുടങ്ങിയവർ എവിടെയെത്തി എന്നു ഗൂഗിൾ ചെയ്യുക. ശബ്ദം പോയി പോയി പാട്ട് നിർത്തകയും ശബ്ദം കിട്ടിയതിനുശേഷം തിരിച്ചെത്തുകയും രണ്ടായിരത്തോളം പാട്ടുകൾ പാടുകയും ചെയ്ത മിൻമിനിയെ ഒരു കുഞ്ഞു അറിയില്ല. ചെയ്ത പാട്ടുകൾ എല്ലാം ഹിറ്റാക്കിയ ജെറി അമൽ ദേവ് എന്ന സംഗീത സംവിധായകൻ 20 വർഷം ഒരു പാട്ട് പോലുമില്ലാതെ വീട്ടിലിരുന്നു.

നമ്മൾ കേൾക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതും എല്ലാം വിജയിച്ചവരുടെ ചരിത്രം മാത്രമാണ്. ഒരു തലതൊട്ടപ്പനോ ഒരു വഴികാട്ടിയോ ഒരു സഹായിയോ ഇല്ലാതെ ആരും ഒരിടത്തും എത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധാകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്