ഒരുകാലത്ത് അന്യനാട്ടിൽ നിന്നുവന്ന നീഗ്രോകൾ വെള്ളക്കാരിൽ നിന്നനുഭവിച്ചതിനേക്കാൾ വിവേചനമാണ് ഇന്ത്യയിലെ ദളിതർ സ്വന്തം നാട്ടിൽ നിന്ന് അനുഭവിച്ചത്‌

34

Robin K Mathew

മമ്മൂട്ടി അഭിനയിച്ച ഡോ.ബാബാ സാഹിബ് അംബേദ്ക്കർ എന്ന ചിത്രത്തിൽ ഒരു രംഗമുണ്ട്.കടുത്ത വംശീയ വിവേചനം അനുഭവിക്കുന്ന അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരുടെ ഇടയിൽ അംബേദ്ക്കർ പ്രസംഗിക്കുന്നു.ഇന്ത്യയിലെ ദളിതർക്ക് സവർണരുടെ ശരീരത്തിൽ തൊടാൻ പോയിട്ട് അവരുടെ ദൃഷ്ടിയിൽ പോലും പെടാൻ പാടില്ല എന്ന് അംബേദ്ക്കർ പറയുമ്പോൾ അമേരിക്ക വിവേചനത്തിന്റെ കൊടിമുടിയിൽ നിൽക്കുന്ന ആ സമയത്തു പോലും കറുത്ത വർഗ്ഗക്കാർക്ക് അത് അവിശ്വസനീയമാണെന്ന് തോന്നി. തങ്ങൾ വേറെ ഭൂഖണ്ഡത്തിൽ നിന്ന് വന്നവരും ,വേറെ നിറവും രൂപവും ഭാഷ ശൈലികളും ഉള്ളവരും ആയിട്ട് പോലും ഇവിടെ തങ്ങൾക്ക് ആ തരത്തിലുള്ള വിവേചനം സങ്കല്പിക്കുവാൻ സാധിക്കില്ല എന്നവർ പറയുന്നു.ഇന്ത്യയിലെ വിവേചനം സ്വന്തം നാട്ടുകാരോട് ആണ് എന്ന് കൂടി ഓർക്കണം.

എന്നെ കാനഡയിൽ ആദ്യം സഹായിച്ചത് ഒരു വീട് കിട്ടുവാൻ സഹായിച്ചത് ഒരു ഗയാനക്കാരി സ്ത്രീയാണ് .നല്ല സൗഹൃദമായപ്പോൾ ഞാൻ അവരോട് ചോദിച്ചു ഇവിടെ റേസിസം ഉണ്ടോ എന്ന്.അവർ പറഞ്ഞ മറുപടി ഇതാണ്.ഇവിടെ ചെറിയ രീതിയിൽ ഒക്കെ റേസിസം ഉണ്ടെങ്കിലും പുറത്തു കാണുവാൻ സാധിക്കില്ല.പിന്നെ റേസിസം കണ്ടു പിടിച്ചവരും ,മനുഷ്യരെ മനുഷ്യരായി പോലും കാണാത്തവരും ഒക്കെ നിങ്ങളുടെ നാട്ടിൽ അല്ലെ.ആ നാട്ടിൽ നിന്ന് വന്ന നിനക്ക് ഇവിടെ പ്രശ്‌നമൊന്നും തോന്നാൻ ഇടയില്ല.ഞാൻ കേരത്തിൽ നിന്നാണ് എന്നും ഞങ്ങൾ ഇവിടെ അങ്ങനെയല്ല എന്നുമൊക്കെ പറയണം എന്നും തോന്നിയെങ്കിലും പറഞ്ഞില്ല.

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ വച്ച് വ്യക്തമായ വിവേചനം ഭാഷയുടെയും സംസഥാനത്തിന്റെയും പേരിൽ ഞാൻ അനുഭവിച്ചത് നോർത്ത് ഇന്ത്യക്കാരിൽ നിന്നാണ്.അവരും സായിപ്പും ഒറ്റക്കെട്ട് നിങ്ങൾ സൗത്ത് ഇന്ത്യക്കാരൻ ഹിന്ദി അറിയ്യാത്തവൻ രണ്ടാം തരം .ശരിക്കും സഹിച്ചിട്ടുണ്ട്.പല തവണ പലരിൽ നിന്നും.ഏതാണ്ട് നൂറോളം രാജ്യക്കാരുമായി സംസാരിച്ചിട്ടുണ്ടെങ്കിലും നമ്മളെ പ്രത്യക്ഷത്തിൽ മാറ്റി നിർത്തുന്ന മനോഭാവം നോർത്ത് ഇന്ത്യക്കാർക്കാണ്.നമ്മൾ ബീഫ് കഴിക്കുന്നതാണ് അവരുടെ മറ്റൊരു പ്രശ്‌നം .

NB:അമേരിക്കയിലെ പോലീസ് വംശ വെറിയുടെ കിരാത വേട്ടയുടെ ഒരു മറു കാഴ്ച്ച:

അമേരിക്കയിലോ ക്യാനഡയിലോ ആതമഹത്യ ചെയ്യണം എന്നുണ്ടെങ്കിൽ പോലീസിന്റെ മുൻപിൽ പോയി ഒന്ന് തെറി വിളിച്ചാൽ മതി.അവർ വെടി വച്ച് കൊന്നുകൊള്ളും.(ഇത് തമാശയല്ല.അപ്രകാരം ആത്മഹത്യ ചെയ്യുന്നവരും ഉണ്ട്). പോലീസ് വെടി വച്ച് കൊല്ലുന്നവരിൽ 70 ശതമാനവും മാനസികാരോഗ്യ പ്രശ്നമുള്ളവരോ ലഹരിവസ്തുക്കളുടെ അടിമകളോ ആണ് . 2000 നും 2017 നും ഇടയിൽ, കാനഡയിലുടനീളം 460 സാധാരണ ആളുകളാണ് പോലീസ് വെടി വയ്‌പ്പിൽ മരണപ്പെട്ടത്. കറുത്ത വർഗ്ഗക്കാരാണ് കൂടുതൽ കൊല്ലപെടുന്നത് എന്നത് സത്യമാണ്. ഇത്തരം നടപടികളിൽ നിയമവും ,നിയമ സംരക്ഷകരും സാധാരണ പോലീസിനു ഒപ്പമാണ് ഉണ്ടാകാറുള്ളത്.മനുഷ്യാവകാശം മൌലികമായ മൂല്യമായി കാണുന്ന നോർത്ത് അമേരിക്കയിൽ ആരെങ്ങേറിയിട്ടുള്ള ഇത്തരം കിരാത വേടി വെയ്പ്പുകളിൽ ശിക്ഷിക്ക പെട്ടിട്ടുള്ളവർ വളരെ വിരളമാണ്.

Advertisements