മറ്റൊരാളുടെ വിവാഹപ്പന്തലിൽ നിങ്ങളുടെ കുട്ടിയുടെ ജന്മദിന ആഘോഷം കൊണ്ടാടുന്നത് ശരിയാണോ?

38

Robin K Mathew

മറ്റൊരാളുടെ വിവാഹപ്പന്തലിൽ നിങ്ങളുടെ കുട്ടിയുടെ ജന്മദിന ആഘോഷം കൊണ്ടാടുന്നത് ശരിയാണോ?

ഹേ മിസ്റ്റർ എന്ത് സെൻസ് ഇല്ലാത്ത ചോദ്യമാണിത് എന്നായിരിക്കും നിങ്ങൾ കരുതുന്നത്.വാസ്തവത്തിൽ നമ്മൾ പലരും ഇത് എല്ലാദിവസവും ചെയ്യുന്നതാണ് ..എങ്ങനെയെന്നല്ലേ.. ഒരാൾ ഒരു പുതിയ വസ്ത്രം വാങ്ങി എന്ന് കരുതുക .. ആയാൾ തൻറെ സന്തോ ഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. പങ്കുവയ്ക്കുമ്പോൾ സന്തോഷം ഇരട്ടിയകുമല്ലോ… ഇൗ സമയത്ത് നമ്മളിൽ ഭൂരിപക്ഷവും ചെയ്യുന്ന ഒരു കാര്യ മുണ്ട്.. അവൻ വാങ്ങിയത് നമ്മുടെ വസ്ത്രത്തേക്കാൾ അല്ലെങ്കിൽ മറ്റെവിടെയോ നമ്മൾ കണ്ട ഒരു വസ്ത്രത്തേക്കാൾ അല്ലെങ്കിൽ നമ്മുടെ മറ്റ്രാരാരോ വാങ്ങിയ വസ്ത്രതേ അപേക്ഷിച്ച് വെറും നിസ്സാരമായ ഒന്നാണ് എന്നും, അവൻറെ സെലക്ഷൻ അത്ര പോര എന്നും, നമ്മുടെ കയ്യിലുള്ളത് v വെച്ചുനോക്കുമ്പോൾ ഇതൊക്കെ എന്ത്? അതുമല്ലെങ്കിൽ 10 രൂപയുടെ ഒരു പേന വാങ്ങിയ ആളിനോട് നിനക്കൊരു 15 രൂപയുടെ പേന വാങ്ങി കൂടായിരുന്നോ എന്ന് ചോദിക്കുവാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഒരു മനോഭാവം.

ഓർക്കുക മറ്റൊരാളുടെ സന്തോഷം നിങ്ങൾ തല്ലിക്കെടുത്തുകയാണ്.ഇതുപോലെ തന്നെ ഒരാൾ തങ്ങൾക്കുണ്ടായ ഒരു അനുഭവം അല്ലെങ്കിൽ ഒരു സംഭവം വിവരിക്കുന്നു.അത് കേൾക്കുവാൻ പോലും ക്ഷമ കാണിക്കാതെ പെട്ടെന്ന് ഇടയ്ക്കു കയറി ഇതിലും
ആഴത്തിലുമുള്ള അനുഭവം എനിക്ക് ഉണ്ടായി എന്ന് പറയുക .. ഇതൊക്കെ എന്ത് എന്നുള്ള സലിംകുമാർ മനോഭാവം.. നിങ്ങൾ ഇൗ മനോഭാവം ഉള്ള ആളാണെങ്കിൽ ഓർക്കുക നിങ്ങൾ ബാക്കിയുള്ളവരുടെ അപ്രീതിക്ക് പാത്രമായി കഴിഞ്ഞു..ഒരാൾ ഒരു അനുഭവം പറയുമ്പോൾ അത് എത്ര ചെറുതാനെങ്കികും അയാൾ അത് പങ്കുവയ്ക്കുമ്പോൾ ,അല്ലെങ്കിൽ ദുഃഖം പങ്കുവയ്ക്കുമ്പോൾ ആ സമയത്ത് അത് പൂർണ്ണമായും കേൾക്കുക.അയാൾക്ക് പറയുവാനുള്ളത് കേട്ടിട്ട് അയാളോട് സഹതപിക്കുകയോ, അല്ലെങ്കിൽ സന്തോഷകരമായ കാര്യമാണ് എങ്കിൽ അയാളുടെ സന്തോഷത്തിൽ പങ്കുചേരുകയോ ചെയ്യുക.അയാളുടെ വിവാഹ പന്തലിൽ നിങ്ങളുടെ കുട്ടിയുടെ ചോറൂണ് നടത്തുവാൻ ശ്രമിക്കരുത്.

വിക്രമാദിത്യൻ എന്ന സിനിമയിൽ ഐപിഎസ് കിട്ടിക്കഴിയുമ്പോൾ ദുൽഖർ സൽമാൻ പറയുന്ന ഒരു കാര്യമുണ്ട് .” ഇപ്പോൾ എനിക്ക് ഐപിഎസ് കിട്ടി കാര്യം അവനോട്‌ പറയേണ്ട ..അവൻ ഇന്ന് SI ആയി ചാർജെടുത്ത ദിവസമാണ് .. ഇന്ന് അവന്റെ ദിവസമാണ്..അവൻ സന്തോഷിക്കട്ടെ ..അതുകഴിഞ്ഞ് ഇൗ കാര്യം. പറയാം “.മറ്റു ചിലരുണ്ട് അവർ സംസാരിക്കുന്നത് ഇങ്ങനെയാണ്.. ഇന്ന് തിങ്കളാഴ്ചയാണ് എന്ന് നമ്മൾ പറഞ്ഞാൽ അവർ പറയും,അല്ലല്ലോ ഇന്ന് ഞായറാഴ്ച കഴിഞ്ഞ് അടുത്ത ദിവസം ആണ്. അതായത് നമ്മൾ എന്തു പറഞ്ഞാലും, നീ പറഞ്ഞത് ശരിയല്ല ഞാൻ പറഞ്ഞതാണ് ശരി എന്ന ധ്വനി നൽകുക..നമുക്ക് ഒന്നും അറിയില്ല എന്ന് വരുത്തിവയ്ക്കുക .. അവരുടെ മേധാവിത്വം സ്ഥാപിച്ചെടുക്കാനുള്ള ഒരു വഴിയാണിത്.. അങ്ങനെ ചെയ്യരുത് ..നിങ്ങൾ യോജിക്കുന്ന ഒന്നിനോട് യോജിക്കുന്നു എന്നും, ഈ പറഞ്ഞത് ശരിയാണെന്നും പറഞ്ഞു അവൻറെ കൂടെ കൂട്ടുക. ഏറ്റവും നല്ല ശ്രോതാവ് ആണ് ആണ് ആണ് ഏറ്റവും നല്ല സംഭാഷകൻ.സഹകരണം, ക്ഷമ, സഹാനുഭൂതി സഹവർത്തിത്വം, സഹിഷ്ണുത എന്നിവയൊക്കെ നമ്മളിൽനിന്ന് ഇല്ലാതായിരിക്കുന്നു.. അല്ല തെറ്റി ഇല്ലാതാവണമെങ്കിൽ ഒരിക്കൽ ഉണ്ടായിരിക്കണം എന്നല്ലേ? .നമ്മളിൽ ഒരിക്കലും ഇതൊക്കെ ഇല്ലായിരുന്നു എന്നു വേണം കരുതുവാൻ ..

Advertisements