യുദ്ധം തന്നെ കൂടിയേ തീരൂ എന്നു വാശി ഉള്ളവർക്ക് അതിർത്തിയിൽ പോയി സേവനം ചെയ്യുവാൻ ഉള്ള സഹായം ഒരുക്കണം

189

Robin K Mathew

അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ് ഇസ്രായേൽ, നോർത്ത് കൊറിയ ബ്രിട്ടൻ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആണവ ആയുധം കയ്യിൽ വക്കുന്നത് ഫുട്ബാൾ പോലെ ഒരെണ്ണം ഇങ്ങോട്ട് ഇട്ടാൽ മൂന്ന് എണ്ണം അങ്ങോട്ട് ഇട്ട് ഫയൽവാൻ ജയിച്ചേ എന്ന് പറയാനല്ല… അത് സാമാന്യബോധമുള്ള ഒരാൾക്ക് മനസ്സിലാവുന്ന കാര്യമേ ഉള്ളൂ .ഒരു പക്ഷേ ലോകം എത്രയോതവണ നശിപ്പിക്കുവാൻ തക്ക പ്രഹര ശേഷിയുള്ള നൂറുകണക്കിന് ആയുധങ്ങൾ അമേരിക്കയിലുണ്ട്. റഷ്യയിലും,ചൈനയിലും ഉണ്ട്. ഈ ആയുധങ്ങൾ തന്നെയാണ് അമേരിക്കയും റഷ്യയും തമ്മിലുള്ള ഇപ്പോൾ നിലനിൽക്കുന്ന സമാധാനത്തിനു കാരണം.. ഇപ്പോൾ പൊട്ടിക്കും എന്നു പറഞ്ഞ് നോർത്ത് കൊറിയയും അമേരിക്കയുമായി അങ്ങോട്ടുമിങ്ങോട്ടും വാക് പോര് തുടങ്ങിയിട്ട് എത്ര നാളായി ?എന്നാൽ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നും, ഒരുപക്ഷേ കൊറിയയിൽ നിന്ന് തൊടുത്തു വിട്ടാൽ ഒരിക്കലും അമേരിക്കൻ ഭൂഖണ്ഡം വരെ കൊറിയയുടെ മിസ്സൈലുകൾ എത്തില്ല എന്ന് ഏതാണ്ട് ഉറപ്പായിട്ട പോലും.. യുദ്ധത്തേക്കാൾ നല്ലത് അനുനയമാണ് എന്നു ട്രംപ് മനസിലാക്കി. അതാണ് വിവേകം.. വിവേക രഹിതനായ കിങ് ജോങ് യുന്നിന്റെ മേൽ വിവേക മതിയായ ഡോണൽഡ്‌ ട്രമ്പ് നേടിയ വിജയം.

അമേരിക്ക, റഷ്യ, ചൈന ഇവരുടെ ആരുടെയെങ്കിലും കയ്യിൽ ഉള്ള ഒരൊറ്റ ബോംബ് മതി ഈ ഭൂലോകം മുഴുവൻ തകർത്തു് തരിപ്പണമാക്കാൻ …പിന്നെ ആര് ജയിക്കും എന്നാണ് പറയുന്നത്? ഒരാൾ ഒരു ന്യൂട്രോൺ ബോംബിട്ടാൽ പിന്നെ എന്തെങ്കിലു ഈ ഭൂമിയിൽ മിച്ചമുണ്ടെങ്കിൽ മാത്രമല്ലേ പിന്നെ തിരിച്ചടിക്കേണ്ട ആവശ്യം വരുന്നുള്ളൂ…പക്ഷേ ഇന്ത്യയിൽ ഒരുതരം ലഹരി ആളുകളുടെ തലയിൽ പടർന്നു കയറിയിട്ടുണ്ട് ..അത് മതാന്ധതയുടെ ലഹരിയാണ് .വർഗീയതയുടെ ലഹരിയാണ്.. അപരൻ നശിക്കണം എന്ന ലഹരിയാണ്.പാക്കിസ്ഥാനിൽ യഥാർത്ഥത്തിൽ ഭരണം നടത്തുന്നത് അവിടുത്തെ പട്ടാളവും പട്ടാളത്തെ നയിക്കുന്ന മതാന്ധത ബാധിച്ച തീവ്രവാദികളുമാണ്. മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് ഉറപ്പുള്ള ഇവർ എന്തും ചെയ്യാൻ മടിക്കില്ല എന്ന് ഓർക്കണം..രണ്ടാം ലോകമഹായുദ്ധത്തോടെ കൂടി ലോകം ഒരു കാര്യം തിരിച്ചറിഞ്ഞു.. വെറുപ്പും മതാന്ധതയും ,അധികാരക്കൊതിയും യുദ്ധങ്ങളും സർവ്വനാശം വിതക്കുമെന്നും,ആരും ഒന്നും നേടുന്നില്ല എന്നും..സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം പാപ്പരായത് ഈ യുദ്ധങ്ങൾ മൂലമാണ്..ചൈന എന്ന രാജ്യത്തോട് ഒരു യുദ്ധത്തിന് ഇന്ന് ആകെ സാധിക്കുന്നത് അമേരിക്കയ്ക്കയാണ്.അവർക്കും വിജയം സുധാധ്യമല്ല.അയൽ രാജ്യങ്ങൾ മുഴുവൻ നമുക്ക് എതിരായ ഈ സാഹചര്യം എന്താണ് എന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ചിന്തിക്കില്ല.കാരണം മതം തന്നെയാണ് ഇവിടെ സ്‌റ്റേറ്റും.ഇനിയൊരു യുദ്ധം ഉണ്ടായാൽ ആർക്കും അതിൽ നിന്ന് കരകയറാൻ സാധിക്കില്ല …വീഡിയോ ഗെയിം കളിക്കുന്ന പോലെയല്ല യുദ്ധം..അതിന്റെ തിരുശേഷിപ്പുകൾ മരണമാണ്, രോഗമാണ്, പട്ടിണിയാണ്, ദുരിതങ്ങളും, വേദനകളും സർവ്വോപരി സർവനാശവും ആണ്

NB:യുദ്ധം തന്നെ കൂടിയേ തീരൂ എന്നു വാശി ഉള്ളവർക്ക് അതിർത്തിയിൽ പോയി സേവനം ചെയ്യുവാൻ ഉള്ള സഹായം ഒരുക്കണം എന്നാണ് എന്റെ അഭിപ്രായം. വിദേശ രാജ്യങ്ങളിൽ സുരക്ഷിതമായി ഇരുന്ന് ദേശസ്നേഹം പമ്പ് ചെയ്യുന്നവർക്കും,അവിടെ ഇരുന്നു യുദ്ധ മുറ വിളി കൂട്ടന്നവർക്കും സ്വാഗതം…നമ്മുടെ രാജ്യത്തെ രക്ഷിക്കുവാൻ നിങ്ങൾക്കു സാധിക്കും