കൊറോണയുടെ പേരിലുള്ള ഈ ഭീതി വ്യാപാരം നിർത്തേണ്ട സമയമായി

129

Robin K Mathew

എൻറെ സുഹൃത്തായ ഹൃദ്രോഗ വിദഗ്ധൻ അദ്ദേഹത്തിൻറെയും സുഹൃത്തുക്കളുടെയും പൊതു അനുഭവം പറഞ്ഞത് ഇങ്ങനെ.
രോഗി വെൻറിലേറ്ററിൽ അവസാന ശ്വാസം കാത്തു കിടക്കുകയായിരിക്കും. മരണം ഏതാണ്ട് തീർച്ചയാണ്. ഒരു നേരിയ പ്രതീക്ഷ മാത്രമേ അവശേഷിക്കുന്നുള്ളൂ .പക്ഷേ ഇത് അവരുടെ ബന്ധുക്കളോട് തുറന്നു പറയാൻ ഒരു മടി. അതുകൊണ്ട് അവർ രോഗിയുടെ ബന്ധുക്കളെ വിളിച്ച് മെഡിക്കൽ ആയി കാര്യങ്ങൾ വിശദീകരിക്കും. രത്നച്ചുരുക്കം ഇതാണ് . “ആക്ച്വലി നിങ്ങളുടെ അമ്മയുടെ ഹാർട്ട് വർക്ക് ചെയ്യുന്നില്ല, ലംഗസ് പ്രവർത്തിക്കുന്നില്ല, കിഡ്നി വർക്ക് ചെയ്യുന്നില്ല, മറ്റുള്ള ഓരോരോ അവയവങ്ങൾ പറഞ്ഞിട്ട് അത് ഒന്നും വർക്ക് ചെയ്യുന്നില്ല “എന്നു പറയും.

അപ്പോൾ മിക്ക രോഗികളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ഡോക്ടർ ?. ഇതിൽ കൂടുതൽ എന്തു കുഴപ്പം വരാനാണ്” എന്ന് ചോദിക്കണം എന്ന് തോന്നുന്നു സമയം. പക്ഷെ പലപ്പോഴും ഡോക്ടർമാർ അത് ചോദിക്കാറില്ല.
മറ്റൊരു ഉദാഹരണം പറയാം രാത്രിയിൽ മദ്യപിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ അടുത്തു കാലൻ വന്നു. അയാൾ ചോദിച്ചു.നിങ്ങൾ ആരാണ് .മറുപടി ..ഞാനാണ് കാലൻ.. അപ്പോൾ മദ്യപിച്ച് കൊണ്ടിരുന്ന ആൾ. ഹോ പേടിച്ചുപോയി .ഞാൻ വിചാരിച്ചു എന്റെ ഭാര്യ ആയിരിക്കുമെന്ന്.

ഇതുപോലെ ആണ് ഇപ്പോൾ നമ്മുടെ അവസ്‌ഥ. തൊണ്ടയ്ക്ക് വേദനയുമായി വന്ന രോഗി ഡോക്ടറോഡ് എനിക്ക് കൊറോണ ആണോ എന്ന് വല്ലാത്ത ഭയമാണ്. ടെസ്റ്റ് എല്ലാം കഴിഞ്ഞു ഡോക്ടർ പറയുന്നു. തനിക്ക് ത്രോട്ട് ക്യാൻസറാണ്.അപ്പോൾ അയാൾ .”ഹോ ആശ്വാസമായി ഞാൻ പേടിച്ചിരിക്കുകയായിരുന്നു കൊറോണോ ആണെന്ന്.”

നമ്മുടെ നാട്ടിൽ ഭീതി വ്യാപാരികൾ നടത്തുന്ന ഈ കൊറോണ പേടി വല്ലാതെ അതിരു കടക്കുന്നു. മനുഷ്യർ ഏറ്റവും കൂടുതൽ മരിക്കാൻ സാധ്യത ഹാർട്ട് അറ്റാക്ക് വന്നും റോഡിൽ വണ്ടി ഇടിച്ചും ആണ് എന്നും ഓർക്കുക. നിങ്ങൾ കൊറോണ വന്നേ മരിക്കൂ എന്ന് ആരും ഉറപ്പു തന്നിട്ടില്ല. ഈ ഭീതി വ്യാപാരം നിർത്തേണ്ട സമയമായി ശേഖരാ.