അതി വിചിത്രമേ ഈ കൊറോണ…!

78

Robin K Mathew

അതി വിചിത്രമേ ഈ കൊറോണ..

സംസ്ഥാനത്ത് മൂന്ന് കൊറോണ കേസുകൾ ഉള്ളപ്പോൾ നാടുമുഴുവൻ നിശാനിയമം നടപ്പാക്കി. റോഡുകൾ അടച്ചിട്ടു, വീടുകൾ ബ്ലോക്ക് ചെയ്തു. പോലീസ് രാജ് നടപ്പാക്കി. അവശ്യ സാധനം വാങ്ങാൻ പോകുന്നവരെയും ജനപ്രതിനിധികളെയും പോലും ഓടിച്ചിട്ട് പോലീസ് തല്ലുന്നു.ഇറ്റലിയിൽ നിന്നു വന്നവരെ റോഡിൽ പച്ചക്ക് കത്തിക്കണം എന്നു പരിഷ്കൃതരായ കേരളീയർ ആവശ്യപ്പെടുന്നു. മൂന്നോളം പേരേ രാജ്യത്തിൻറെ പലഭാഗത്തായി പോലീസ് തല്ലിക്കൊന്നു. എന്നാൽ ഇപ്പോൾ ഒരു ദിവസം പതിനായിരം കേസ് ഉള്ളപ്പോൾ ഇവിടെ എല്ലാം പഴയതുപോലെ. ആർക്കും ഒരു പ്രശ്നവും ഇല്ല.

പണ്ട് ഏതു സംസ്ഥാനത്തു നിന്നു കേരളത്തിലേക്ക് വരുന്നവർ അവർ 28 ദിവസം നിർബന്ധിത Quarantine ഇൽ പോകണം. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. പട്ടിക്ക് വെള്ളവും ഭക്ഷണം കൊടുക്കുന്നത് പോലെ വീട്ടുകാർ മുറിക്ക് മുമ്പിൽ വെള്ളം എത്തിച്ചു കൊടുക്കണം. വീട്ടിലുള്ളവർ ഒന്നും പുറത്തിറങ്ങാൻ പാടില്ല. ഇറങ്ങിയാൽ കേസ്, അറസ്റ്റ് കോടതി. ഇപ്പോൾ കേസ് പതിനായിരം കഴിഞ്ഞപ്പോൾ പുറത്തുനിന്നുവരുന്നവർ ഏഴുദിവസം Quarantine കിടന്നാൽ മതി. വീട്ടിലുള്ളവർക്ക് പുറത്തുപോകാം. പല സംസ്ഥാനങ്ങളും Quarantine എടുത്തുകളഞ്ഞു . പാസ് വേണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നു ..കേരളത്തിൽ ഇപ്പോഴും പാസ് വേണം.ടാക്സി ഡ്രൈവർക്ക് quarantine പ്രശ്നമല്ല.അവരെ കൊറോണ സ്പർഷിക്കില്ല.

ഒരു സംസ്ഥാനത്തേക്ക് എട്ടുദിവസത്തിൽ കുറഞ്ഞ ദിവസത്തേക്കാണ് വരുന്നെങ്കിൽ Quarantine വേണ്ട, പരിശോധനയും ആവശ്യമില്ല. ദിവസവും ,മാസവും, രാഹുവും കേതുവും നോക്കിയാണോ കൊറോണ പകരുന്നത്? അങ്ങനെയൊന്നും ചോദിച്ചു കൂടാ. ഒരു വലിയ സ്ഥാപനത്തിൽ ആർക്കെങ്കിലും കൊറോണോ പോസ്റ്റിവ് ആയാൽ ആ സ്ഥാപനം മുഴുവൻ അടച്ചുപൂട്ടി കെട്ടുക. ഇനിയുമുണ്ട് വിചിത്രമായ ആചാരങ്ങൾ. ഒരു സ്ഥലത്ത് ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം ,അതും വൈകുന്നേരം 5 മണി വരെ, ഇലക്ട്രോണിക് കടകളോ മൊബൈൽ കടകളോ തുറക്കാൻ പാടില്ല .. കൊറോണ അഞ്ചുമണിക്ക് നടക്കാനിറങ്ങുമ്പോൾ ഇവയൊക്കെ കണ്ടാൽ കലിപ്പ് ആകും.

ഒരു കാലത്ത് ഉണ്ടായിരുന്നു ഞായറാഴ്ച മാത്രം കെർഫ്‌യൂ. അതെന്താ ഞായറാഴ്ച മാത്രമാണോ കൊറോണോ ഇറങ്ങുന്നത് എന്ന് ചോദിച്ചു കൂടായിരുന്നു.വിവാഹത്തിനും ശവമടക്കിന് 20 പേർ മാത്രം.. ഇരുപത്തി ഒന്നാമത്തെ ആളെ നോക്കിയാണോ കൊറോണോ വരുന്നത് . മൂന്നു പേരുള്ളപ്പോൾ എടുത്ത കിരാത നിയമങ്ങളെ ഓർത്ത് ഇന്ന് വിലപിക്കാൻ പോലും ആളുകൾക്ക് സാധിക്കുന്നില്ല. അനേകം പേർക്ക് അടികൊണ്ടു. അനേകംപേർ കേസിൽ പെട്ടു . ഒരുപാടുപേർ മാനസികമായി തകർക്കപ്പെട്ടു. അനേകം പേർ ആത്മഹത്യ ചെയ്തു.. ചികിത്സകിട്ടാതെ മറ്റു രോഗങ്ങൾ കൊണ്ട് ആളുകൾ വലഞ്ഞു, മരിച്ചു.. ഒരുപാട് പേർ പട്ടിണി കിടന്നു മരിച്ചു ഒരുപാട് പേർ അന്തമായ യാത്രയിൽ കൊല്ലപ്പെട്ടു. പട്ടിണിയും, ദാരിദ്ര്യവും സാമ്പത്തികമാന്ദ്യവും കൊടികുത്തി വാഴുന്നു.എല്ലാം അടച്ചിട്ടുന്നത് കൊണ്ട് മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ വേറെ.

മറ്റേത് രോഗവുമായി ആശുപത്രിയിൽ ചെന്നാലും കൊറോണോ ഉണ്ട് എന്നു സംശയമുണ്ടെങ്കിൽ എടുക്കില്ല. മരിച്ചു കഴിഞ്ഞിട്ട് പരിശോധിക്കാം എന്നാണ് പറയുന്നത്.പാമ്പുകടിയേറ്റു മരിച്ചാലും, വണ്ടിയിടിച്ചു മരിച്ചാലും കൊറോണയുടെ പേരിൽ ഉൾപ്പെടുത്തും..
ഒരുകാലത്ത് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പുറത്തുനിന്ന് വീട് കുറ്റിയിട്ട്, തകരപ്പാട്ട വച്ച് അടച്ചുപൂട്ടി കെട്ടുമായിരുന്നു .റോഡുകൾ ബ്ലോക്ക് ചെയ്യും. മറ്റെന്തെങ്കിലും അപകടമുണ്ടായാലും ചികിത്സ കിട്ടാൻ സാധ്യതയില്ല ,തീ കത്തിയാലും അകത്ത് കിടന്ന് മരിക്കുക തന്നെ. അങ്ങനെ അനന്തമായി നീളുന്ന മണ്ടൻ നിയമങ്ങൾ. ഞാൻ ആ ചോദ്യം വീണ്ടും ആവർത്തിക്കുന്നു.. മൂന്നു കൊറോണോ രോഗികൾ ഉള്ളപ്പോൾ ഉള്ള നിയമങ്ങൾ എന്തുകൊണ്ടാണ് 10000 പേരുള്ളപ്പോൾ ഇല്ലാത്തത്.. എഴുതാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഈ രാജ്യത്തുണ്ട് എന്ന വിശ്വാസത്തോടെ ഒരു അജ്ഞൻ.