ഒരു മനുഷ്യനെ പച്ചക്ക് നിർത്തി പൊരിക്കുക, സൈബർ അറ്റാക്ക് തന്നെ, എന്താണ് ഇതിന്റ മനശാസ്ത്രം?

33

Robin K Mathew

ഒരു ബീഫ് റോസ്റ്റ് എടുക്കട്ടേ?

അടുത്തയിടെ പ്രചാരത്തിൽ വന്ന ഒരു സൈബർ ഉപയോഗമാണ് റോസ്റ്റിങ്. അതായത് ഒരു മനുഷ്യനെ പച്ചക്ക് നിർത്തി പൊരിക്കുക. സൈബർ അറ്റാക്ക് തന്നെ.സൈബർ ബുള്ളിയിങ്ങും ലൈവ് ബുള്ളിയങ്ങും കൂടിയ പെരുത്ത ഒന്ന് .ചില തെറ്റുകൾ ജനകീയ വൽക്കരിക്കപ്പെടാറുണ്ട്. അങ്ങനെയൊന്നാണ് ഈ റോസ്റ്റിങ് എന്ന തെറ്റും.ഇതിന്റെ തദ്ദേശീയ രൂപമാണ് നമ്മുടെ ഡിജിറ്റൽ പൊങ്കാല ഇടൽ.

എന്താണ് ഇതിന്റ മനശാസ്ത്രം?

സാഡിസം (sadism)
മറ്റുള്ള മനുഷ്യരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനശാസ്ത്ര പ്രതിഭാസം മനുഷ്യനിൽ അന്തർലീനമായുണ്ട്.ഇത് ചില മനുഷ്യരിൽ വളരെ കൂടുതലായിരിക്കും.ആനന്ദലബദ്ധി ക്കായി മറ്റു മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കുവാനും ഇക്കൂട്ടർക്ക് മടിയില്ല .ഇത് ഒരു മനോരോഗാവസ്ഥ ആയി പരിണമിക്കാറുണ്ട് . സാടിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോർഡർ (Sadistic Personality Disorder ) എന്നാണിതിന് പറയുന്നത്.

സാഡിസം വിനോദത്തിൽ
മനുഷ്യ ജീവൻ പോരാടി പിടയുന്നത് കണ്ടു രസിക്കുന്ന വിനോദ ഉപാധിയുടെ ഭീകരരൂപമായിരുന്നു പ്രാചീന റോമിലെ കൊളോസിയത്തിൽ നടന്നിരുന്ന മനുഷ്യനും ,വന്യമൃഗങ്ങളുമായുള്ള പോരാട്ടം.കോഴി പോരുകളും,കാള പോരുകളും കൊണ്ട് തമിഴ്നാട്ടിലെ ഗ്രാമങ്ങൾ നിർവൃതി പൂണ്ടപ്പോൾ ,കുടിപകയുടെയും,പടകുറുപ്പുമാരടെയും നാടായ കണ്ണൂരിൽ കോഴികൾക്ക് പകരം മനുഷ്യർ തന്നെ പോരാടി..പരസ്പ്പരം പോരടിച്ചു ഒരാൾ മരിക്കുന്നത് കണ്ടു ആർപ്പു വിളിക്കുവാൻ അക്കാലത്തു ജനങ്ങൾ തിക്കി തിരക്കിയിരുന്നു..

എല്ലാം ദിവസവും ആരെയെങ്കിലും തല്ലണം എന്ന് വാശിയുള്ള ഒരു തലമുറ പാലായിൽ ഒരുകാലത്തു ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.ഏതെങ്കിലും ദിവസം തല്ലു കൊള്ളുവാനുള്ള ഇര ഒത്തു വന്നില്ലെങ്കിൽ, തല്ലു കൊള്ളൂവാൻ വേണ്ടി തങ്ങളുടെ തന്നെ സംഘത്തലുള്ള ഒരാളെ അവർ നറുക്കിട്ടു തീരുമാനിക്കുമായിരുന്നുവത്രേ.

കീ ബോർഡ് ആക്റ്റിവിസവും,സാഡിസത്തിന്റെ അതി പ്രസരവും
പ്രിന്റെ മീഡിയുടെ കാലം കടന്ന് ഡിജിറ്റൽ മീഡിയ വാർത്താ മേഘലകൾ കയ്യടക്കി..ഇപ്പോൾ ഇതാ സോഷ്യൽ നെറ്റ് വർക്കുകളുടെ ആവിർഭാവത്തോടു കൂടി വാളെടുത്തവർ എല്ലാം വെളിച്ചപാടുകളായി.
സമൂഹ മാധ്യമങ്ങളിൽ കൂടി എന്തു നുണയും പടച്ചു വിടാം എന്നും ആർക്കെതിരെയും എന്ത് വേണമെങ്കിലും എഴുതാം എന്നും,അതിൽ യാതൊരു തെറ്റുമില്ലായെന്നും,ഒരു തരത്തിലും താൻ ശിക്ഷിക്കപെടില്ല എന്നുമുള്ള അബദ്ധധാരണയുമാണ് പലപ്പോഴും ഇപ്രകാരമുള്ള അപകീർത്തിപെടുത്തലിന് ആളുകളെ പ്രേരിപ്പിക്കുന്നത്.

രൂപാന്തരം പ്രാപിക്കുന്ന മനുഷ്യർ
ആൾക്കൂട്ട മനഃശാസ്ത്രവും ,അക്രമവും എന്ന പുസ്തകത്തിൽ ഡോ .വെൻഡി ജെയിംസ് (Dr Wendy James -the psychology of mob mentality and violence ) ആൾക്കൂട്ടം എങ്ങനെ അക്രമത്തിലേയ്ക്ക് എത്തിപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു ..
വംശീയ കലാപങ്ങൾക്ക് ഇറങ്ങി തിരിക്കുകയും,അതിന് തിരി കൊളുത്തുകയും ചെയ്യുന്ന ആളുകളെ ഭരിക്കുന്നത് ഗോത്ര വർഗ്ഗ മനോഭാവങ്ങളാണ്.ഈ മനോഭാവമാകട്ടെ തന്റെ ഗോത്രത്തിന് പുറത്തുള്ളവരെയെല്ലാം ശത്രുക്കളായി കാണുവാൻ പ്രേരിപ്പിക്കുന്നു,.
ഇതിൽ ഇരയാകുന്നവർ ,ഭൂരിപക്ഷ ഗോത്രത്തിന് പുറത്തുള്ളവരാണ്. ഈ പരദേശീസ്‌പര്‍ദ്ധ (Xenophobia) തങ്ങളുടെ ഗോത്രത്തിന് ചുറ്റുമുള്ളവരെ ദുഷ്ടരും ,തങ്ങൾക്ക് ഭീഷണിയും ,ക്രൂരരും,കാരുണ്യം അർഹിക്കാത്തവരുമായി ചിന്തിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു.

സൈബർ ബുള്ളിയിംഗ്
ഒരാളെ മാനസികമായും ,സാമൂഹികമായും തളർത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ കൂടി അപകീർത്തിപരമായ പ്രസ്താവനകൾ,നുണകഥകൾ,വാർത്തകൾ ,ചിത്രങ്ങൾ മുതലായവ പടച്ചു വിടുന്നതിനെയാണ് സൈബർ ബുള്ളിയിംഗ് എന്ന് വിളിക്കുന്നത്‌.മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെതുന്നവരാണ് ഇത് ചെയ്യുന്നത്..
അവനെ ക്രൂശിക്കുക.

ക്രിസ്തുവിനെ വധിക്കണം എന്ന ആവശ്യവുമായി റോമൻ ഗവർണർ പീലാത്തോസിന്റെ കൊട്ടാരത്തിന്റെ മുൻപിൽ നിന്ന് യഹോദർ മുറ വിളിച്ചത് ഇപ്രകാരമായിരുന്നു.”അവനെ ക്രൂശിക്കുക,അവനെ ക്രൂശിക്കുക”.തങ്ങളുടെ അടിമത്തത്തേക്കാളും,യാതനകളെക്കാളുമൊക്കെ ഉപരിയുള്ള പ്രധാന്യവും ആഗ്രഹവും യഹൂദർക്ക് അപ്പോൾ ക്രിസ്തുവിന്റെ രക്തം വീണു കാണുവാനായിന്നു.അടുത്ത പൊങ്കാലക്കും റോസ്റ്റിങ്ങിനും ,മാസ്സ് റിപ്പോർട്ടിങ്ങിനും ഡിസ്‌ലൈക്കിനും പോകുമ്പോൾ ഓർക്കുക നിങ്ങളിലെ നാഗവല്ലി ഉണർന്നു എന്ന്.

Advertisements