വന്ധ്യതാ ക്ലിനിക്കുകളിൽ ആളുകൾ തിക്കിത്തിരക്കുമ്പോൾ അനാഥാലയങ്ങളിൽ നിന്നൊരു കുട്ടിയെ സ്വീകരിക്കാം എന്നു ചിന്തിക്കുന്നവർ ഇന്ത്യയിൽ കുറവാണ്

48

Robin K Mathew

നിശ്ചയമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണ് 2016 ഇൽ ഇറങ്ങിയ ലയൺ എന്ന ഹോളിവുഡ് ചിത്രം …. ഇതൊരു യഥാർത്ഥ കഥയാണ് . Saroo Brierley എന്ന ഇന്ത്യൻ കുട്ടിയെ ഒരു ഓസ്ട്രേലിയൻ ദമ്പതിമാർ ദത്തെടുക്കുന്നു ..യുവാവായി കഴിയുമ്പോൾ തന്റെ സ്വന്തം അമ്മയെത്തേടി സരൂ ഓസ്‌ട്രേലിയയിൽ നിന്നു ഇന്ത്യയിൽ എത്തുന്നതാണ് കഥ.സരൂവിനെ കൂടാതെ മാന്റെഷ് എന്നൊരു ഇന്ത്യൻ കുട്ടിയെ കൂടി അവർ ദത്തെടുത്തിട്ടുണ്ട്.അവർ രണ്ടും ഇപ്പോൾ യുവത്വത്തിൽ എത്തി നിൽക്കുന്നു. മാന്റെഷ് ഓട്ടിസ്റ്റിക് ആണ്.

സരൂ അമ്മയോട് പറയുന്നു.. നിങ്ങൾക്ക് സ്വന്തമായി കുട്ടികളുണ്ടാവാൻ സാധിക്കുമായിരുന്നെങ്കിൽ ഞങ്ങളെപ്പോലെ രണ്ടുപേരെ ദത്തെടുക്കേണ്ട ആവശ്യം വരില്ലായിരുന്നില്ലല്ലോ.. ഇപ്പോൾ ഞാൻ നിങ്ങളെ വിട്ടു പോവുകയാണ്.മാന്റെഷ് ഒരുപാട് ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് തന്നിട്ടുണ്ട് ..

ഒരുപക്ഷേ ചിത്രത്തിൻറെ കഥയ്ക്കും,സാങ്കേതിക മികവിനുമപ്പുറം സരൂവിന്റെ അമ്മയായി അഭിനയിക്കുന്ന നിക്കോൾ കിഡ്മാന്റെ കഥാപാത്രം മകനോട് പറയുന്ന മറുപടിയാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ സന്ദേശം. .”എനിക്കും ഭർത്താവിനും നല്ല പ്രായത്തിൽ കുട്ടികൾ ഉണ്ടാവാത്തത് കൊണ്ടല്ല ഞങ്ങൾ നിങ്ങളെ ദത്തെടുത്തത് .. ഈ ലോകത്ത് ആവശ്യത്തിലധികം കുട്ടികളുണ്ട്. ആവശ്യത്തിലധികം മനുഷ്യരുണ്ട്. പക്ഷേ ശരിയായ പരിചരണം ,ഭക്ഷണം , വിദ്യാഭ്യാസം ആരോഗ്യം ,ജീവിതം ഇവയൊന്നും ലഭിക്കാത്ത ലക്ഷക്കണക്കിന് ആൾക്കാർ മൂന്നാംലോക രാജ്യങ്ങളിൽ ഉണ്ട്. അതിൽ രണ്ട് പേർക്ക് ജീവിതം നൽകാനാണ് ഞങ്ങൾ സ്വന്തം കുട്ടികളെ വേണ്ട എന്നു നിഴ്ചയിച്ചത്. സ്വന്തം കുട്ടികളെ വളർത്തുന്നതിലും മഹത്തരമായി ഞങ്ങൾ കണ്ടത് രണ്ടു അനാഥ കുട്ടികൾക്ക് ജീവിതം നൽകുന്നതാണ്.

നിങ്ങൾ രണ്ടുപേരുടെ എങ്കിലും ജീവിതം തെരുവിൽ അവസാനിക്കാതെ രക്ഷിക്കുവാൻ ഞങ്ങൾക്ക്. സാധിച്ചു.. ഇനിയും ഞങ്ങൾ ഇതുപോലെ മറ്റാർക്കെങ്കിലും ജീവൻ നൽകാൻ തയ്യാറാണ്..”

നിഷയുടെ കഥ
ഒരു അനാഥാലയം സന്ദർശിക്കുമ്പോഴാണ് ഡോ.ആലോമ ലോബോയും അവരുടെ ഭർത്താവ് ഡേവിഡും നിഷ എന്ന് രണ്ടാഴ്ച മാത്രം പ്രായമുള്ള ആ കുട്ടിയെ കാണുന്നത്. ഒരു ദക്ഷ ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന Ichthyosis എന്ന അപൂർവത്തിൽ അപൂർവമായ ഒരു ജനിതകരോഗം ആയിരുന്നു അവൾക്ക്. ആ കുട്ടിയെ ദത്തെടുക്കാൻ രണ്ടാമതൊന്ന് അവർ ആലോചിച്ചില്ല.
ദത്തെടുക്കൽ എന്നത് സമൂഹത്തിൽ അത്ര അംഗീകാരം കിട്ടാതെ ഒരു കാര്യമായിരുന്നു കാലത്ത് അവർ ആ തീരുമാനത്തിൽ പെട്ടെന്നാണ് എത്തിച്ചേർന്നത്. അവർക്ക് മുതിർന്ന അഞ്ചു കുട്ടികളുണ്ട്.. മാത്രമല്ല ഇനിയൊരു കുട്ടിയെ വളർത്താനുള്ള ചെറുപ്പവുമില്ല. എല്ലാത്തിനും നിഷയുടെ ആരോഗ്യപ്രശ്നങ്ങൾ.. പക്ഷേ ഇതെല്ലാം ആ കുടുംബത്തെ ഒന്നിപ്പിക്കുകയായിരുന്നു.

എന്തായിരുന്നു നിഷയുടെ അവസ്ഥ? അവളുടെ തൊലി കാണ്ടാമൃഗത്തിന്റെ കട്ടിയുള്ളതും പടം പോഴിക്കുന്നതും ആയിരുന്നു.. കൺപോളകളില്ലാത്ത അവൾക്ക് ഒരു കണ്ണിൻറെ കാഴ്ച ശക്തി ഇല്ല. 24 x 7 മണിക്കൂറും കണ്ണുകൾ തുറന്നിരിക്കും. ഇടയ്ക്കിടെ രക്തസ്രാവവും മുറിവുകളും ഉണ്ടാവും.. ആദ്യ ആഴ്ച അവൾ അതിജീവിക്കുമോ എന്ന് തന്നെ അവർ ഭയപ്പെട്ടു. അവളുടെ ശരീര ഊഷ്മാവ് എപ്പോഴും മാറിക്കൊണ്ടിരുന്നു .അതിനാൽ ക്രീം ,എണ്ണ തുടങ്ങിയവ പുരട്ടി ശ്രദ്ധാപൂർവം പുതപ്പിക്കണമായിരുന്നു.
ഏറ്റവും വലിയ വെല്ലുവിളി അവളുടെ ശരീരവുമായി ഒട്ടിപ്പിടിക്കാത്ത ഡിസ്പോസിബിൾ ഡയപ്പർ കണ്ടുപിടിക്കുക എന്നതായിരുന്നു. എല്ലാം മണിക്കൂറും അത് മാറ്റുകയും വേണമായിരുന്നു.

ഏതെങ്കിലും തരത്തിൽ വൈകല്യമുള്ള കുട്ടികളോട് ഇപ്പോഴും നമ്മുടെ സമീപ സമൂഹത്തിൻറെ സമീപനം തികച്ചും പ്രതിലോമപരമാണ്. അമ്മ അവളെ പൊന്നുപോലെ ആണ് നോക്കുന്നത് എങ്കിലും സമൂഹത്തിൻറെ വാക്കുകൾ അവളെ കുത്തിനോവിക്കുന്ന ആയിരുന്നു അവളെ കാണുന്ന ആളുകൾ അറപ്പും വെറുപ്പും പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കന്മാരുടെ കർമ്മദോഷം കൊണ്ടാണ് ജനിതക വൈകല്യമുള്ള കുട്ടികൾ ഉണ്ടാകുന്നതെന്ന് ഇപ്പോഴും സമൂഹം കരുതുന്നു.. പകരുന്ന രോഗം ആണെന്ന് പറഞ്ഞ് പലരും മാറ്റിനിർത്തി..

അലോമ പറയുന്നു. എല്ലാ മാതാപിതാക്കന്മാർക്കും ആരോഗ്യമുള്ള കുട്ടികൾ വേണം .പക്ഷേ ഞാൻ അവരോട് പറയുന്നു. നിങ്ങൾ നിങ്ങളുടെ ഉള്ളിലേയ്ക്കു ഒന്നു നോക്കൂ .അവിടെ സ്‌പെഷ്യൽ നീഡ്‌സ് ഉള്ള ഒരു കുട്ടിക്ക് സ്ഥാനമുണ്ടോ.?ആരോഗ്യമുള്ള നിങ്ങളുടെ കുട്ടികൾക്കൊപ്പം അത്തരം ഒരു കുട്ടിയെ ദത്തെടുക്കാൻ നിങ്ങൾക്ക് സാധിക്കുമോ ?

ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ ..ഏറ്റവും കുറച്ച് ആളുകളെ ദത്തെടുക്കുന്നതും ഇന്ത്യക്കാരാണ്. ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ ആളുകൾ തിക്കിത്തിരക്കുമ്പോൾ അനാഥാലയങ്ങളിൽ നിന്നൊരു കുട്ടിയെ സ്വീകരിക്കാം എന്നു ചിന്തിക്കുന്നവർ ഇന്ത്യയിൽ കുറവാണ് ഭാവിയിൽ ഒന്നോ രണ്ടോ കുട്ടികളെ ദത്തെടുക്കാനുള്ള ആഗ്രഹം എനിക്കും ഭാര്യക്കും ഉണ്ട്.