ഈശ്വര സങ്കല്പത്തിനും മുകളിൽ നിൽക്കുത്, പലരാജ്യങ്ങളിലും പല പേരുകളിൽ, യഥാർത്ഥ ഭക്തി അതിനോട്

0
301

Robin K Mathew

“ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്”

അങ്ങനെ എല്ലാവർക്കും സ്വീകാര്യമായ ഒന്നുണ്ടോ? ഉണ്ട് എന്നുള്ളതാണ് സത്യം .ഇവിടെ കോഷറും ഹലാലും ഹറാമും ബലാലും ഒന്നുമില്ല.ഇതാണ് പരമസത്യം.ഇനിയാണ് ആ യഥാർത്ഥ സത്യത്തെ പറ്റി പറയാൻ പോകുന്നത്.ഈശ്വര സങ്കല്പത്തിനും മുകളിൽ നിൽക്കുന്ന ഒന്ന്.ചരിത്രം ഉണ്ടായപ്പോൾ മുതൽ മനുഷ്യൻ ഇതിനെ ആരാധിച്ചിരുന്നു. ജീവാത്മാവും പരമാത്മാവും ഇതിൽ ഒന്നിക്കുന്നു
ഇതിന് വർണ്ണഭേദം ഇല്ല, ജാതിഭേദമില്ല , മതഭേദമില്ല, ലിംഗഭേദമില്ല ,ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലീമിനും എല്ലാം ഇത് വേണം . ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത് ഉണ്ട് ..ഓരോ രാജ്യത്തും ഇത് ഓരോ നാമത്തിലാണ് നിലനിൽക്കുന്നത്..പേരും വർണ്ണവും മാറിയാലും ശരി എല്ലാ രാജ്യക്കാർക്കും ഇത് പ്രിയപ്പെട്ടതാണ്.

എല്ലാ മനുഷ്യരും, എല്ലാ മതങ്ങളും ആത്യന്തികമായി നിലകൊള്ളുന്നത് ഇതിനുവേണ്ടിയാണ്. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരുവാൻ ശക്തിയുള്ള ഒന്നാണ് ഇത്. പല ദൈവങ്ങൾ, പല രാജ്യക്കാർ എല്ലാം ഒന്നാകുന്നത് ഇതിന് വേണ്ടിയാണ്. ഈ സനാതന സത്യത്തിന്റെ പേരുകളിൽ ചിലത് താഴെ ചേർക്കുന്നു. അമേരിക്കയിൽ ഇതിന് ഡോളർ എന്നാണ് പറയുന്നത്. ഇന്ത്യയിൽ രൂപ
യൂറോപ്പിൽ ആകെ യൂറോ എന്നു പറയുന്നു . ഇസ്രായേൽക്കാർ ഇതിനെ ഷെക്കൽ എന്നു വിളിക്കുന്നു. ഒമാനിൽ റിയാൽ, കുവൈറ്റിൽ ദിനാർ.ദുബായിൽ ദിർഹം, ഇംഗ്ലണ്ടിൽ പൗണ്ട്. അങ്ങനെ ഏതുപേരിൽ അറിയപ്പെട്ടാലും എല്ലാവർക്കും ഇതിനോട് ആത്യന്തികമായ പ്രേമം മാത്രം.
.