inspiring story
രണ്ടാംലോകമഹായുദ്ധ കാലത്തു തങ്ങളുടെ ജീവിതം രക്ഷിച്ച ആളെ അവർ ജീവിത സായാഹ്നത്തിൽ കണ്ടുമുട്ടി, നിറകണ്ണുകളുടെ ആലിംഗനം ചെയ്തു
ബി.ബി സി യുടെ സ്റ്റുഡിയോയിലേക്ക് 96 വയസുള്ള ഒരു വൃദ്ധൻ ക്ഷണിക്കപ്പെടുന്നു.മുൻനിരയിൽ തന്നെ അദ്ദേഹത്തിന് ഇരിപ്പടം ലഭിച്ചു.അവിടെ സന്നിഹിതരായിരുന്നവർ എല്ലാം തന്നെ 60 വയസ്സിനു മുകളിൽ
233 total views

ബി.ബി സി യുടെ സ്റ്റുഡിയോയിലേക്ക് 96 വയസുള്ള ഒരു വൃദ്ധൻ ക്ഷണിക്കപ്പെടുന്നു.മുൻനിരയിൽ തന്നെ അദ്ദേഹത്തിന് ഇരിപ്പടം ലഭിച്ചു.അവിടെ സന്നിഹിതരായിരുന്നവർ എല്ലാം തന്നെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു.അവതാരകൻ എന്തോ പറയുമ്പോൾ ബാക്കിയുള്ളവർ എല്ലാം എഴുനേറ്റു ഈ 96 വയസുള്ള വൃദ്ധനെ നോക്കി കയ്യടിക്കുന്നു.പിന്നീട് അവർ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നു,നിറ കണ്ണുകളോടെ ..
1988 ൽ ബിബിസി ടെലിവിഷൻ പ്രോഗ്രാം ദാറ്റ്സ് ലൈഫ്! ലേക്ക് ക്ഷണിക്കപ്പെടുന്നതുവരെ 50 വർഷത്തോളം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലോകം ശ്രദ്ധിക്കപ്പെടാതെ പോയി. അദ്ദേഹം രക്ഷിച്ച കുട്ടികളിൽ ചിലരാളായിരുന്നു അവിടെ സന്നിഹിതരായിരുന്നു മറ്റുള്ളവർ.. തങ്ങളുടെ ജീവിതം രക്ഷിച്ച ആളെ അവർ ഈ ജീവിത സായാഹ്നത്തിലാണ് കണ്ടുമുട്ടുന്നത് . 2015 ൽ 106 ആം വയസ്സിൽ അദ്ദേഹം മരിച്ചു
234 total views, 1 views today