അണലി ആഘോഷിക്കപ്പെടുമ്പോൾ

57

അണലി ആഘോഷിക്കപ്പെടുമ്പോൾ 

ഭാര്യയെ മൂർഖനെ വിട്ടു കൊത്തിച്ച കൊലപാതക വാർത്ത പുറത്തു വന്നതോട് കൂടി മലയാളി മനസ്സിൻറെ ചില മനശാസ്ത്ര വർഷങ്ങൾ കൂടിയാണ് വെളിവാകുന്നത്.. അപൂർവ്വങ്ങളിൽ അപൂർവ്വമായ രീതിയിലുള്ള ഒരു കൊലപാതകമാണ് ഇതെന്ന് പോലീസ് പോലീസ് പറയുന്നു പ്രതി സൂരജ് എല്ലാ വിവരങ്ങളും ഒന്നും തുറന്നു സമ്മതിച്ചിട്ടുണ്ട് അത്രേ എന്നാൽ മറുവശത്ത് താൻ നിരപരാധിയാണെന്നും സൂരജും സൂരജിനെ കുടുക്കിയതാണെന്ന് അയാളുടെ വീട്ടുകാരും തറപ്പിച്ചു പറയുന്നു ..ഒരാൾ തന്നെ ഒരേസമയം കുറ്റസമ്മതം നടത്തുകയും നിരപരാധിയാണെന്ന് പറയുകയും ചെയ്യുമോ.? ചെയ്യും എന്നുള്ളതാണ് സത്യം .എന്നാൽ സത്യം പുറത്തുവരുന്നതുവരെ, കോടതി അയാളെ കുറ്റവാളി എന്ന് വിളിക്കുന്നത് വരെ നിയമത്തിനു മുമ്പിൽ അയാൾ തെറ്റുകാരനല്ല.

പക്ഷേ ഓരോ കൊലപാതകവും പ്രത്യേകിച്ച് അപൂർവ്വങ്ങളിൽ അപൂർവ്വം ആയിട്ടുള്ള ജോളിയും മൂർഖനും എല്ലാം മലയാളി ആഘോഷിക്കുകയാണ്. ട്രോളിന്റെ അയ്യരു കളിയാണ് ഇപ്പോൾ. ഇത് ഈ പ്രശ്നത്തെ എത്ര മാത്രം നിസ്സാരവൽക്കരിക്കുകയാണ് എന്നുള്ള കാര്യം മനസ്സിലാക്കാത്തത് കൊണ്ടാണ്.ഈ രണ്ടു കേസുകൾക്കും ഒരു പൊതു സ്വഭാവമുണ്ടു.മാധ്യമങ്ങൾക്കുണ്ടായ ചാകര ഒരു വശത്ത്.എന്നാൽ സാധാരണക്കാരായ പല ആളുകളും ഈ കേസിൽ ഇപ്പോൾ ഗഹനമായ ഗവേഷണം നടത്തുകയാണ്.കൊലപാതകത്തിന്റെ ഓരോ വിശദാംശങ്ങളും ഓരോ മാധ്യമങ്ങളും അവരുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുമ്പോൾ അതിൽ വീണ്ടുമൊരു പുനർ വ്യാഖ്യാനം നടത്തി കോൾമയിർ കൊള്ളുകയാണ് ഒരുപാട് മലയാളികൾ. ഇതിനിടയിൽ ഇവിടെ ട്രോളുകൾ ഇറക്കി സ്ത്രീ വിരുദ്ധ/പുരുഷ വിരുദ്ധ ചിന്തകൾ പടർത്താൻ ചിലർ ശ്രമിക്കുന്നു. മറ്റൊരു വശത്ത് ഈ കൊലപാതക പരമ്പര ഉണ്ടാക്കുന്ന ഉദ്വേഗത്തെ നല്ലത് പോലെ ആസ്വദിക്കുന്ന മലയാളികൾ അതിൽ ലൈംഗികതയുടെ ചേരുവകൾ എത്രയുണ്ടെന്ന് പരിശോധിക്കുന്നു.

ചുരുക്കം പറഞ്ഞാൽ ഈ കൊലപാതകങ്ങൾ നമുക്ക് അടുത്തിടെ വീണുകിട്ടിയ ഒരു ആഘോഷ വകയാണ്. എന്നാൽ ഈ ആഘോഷങ്ങളെ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുന്ന പലരുമുണ്ട്. അത് മാധ്യമങ്ങൾ മാത്രമല്ല .ഇവിടെ പൊള്ളുന്ന പല പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റി വിടുവാൻ ആഗ്രഹിക്കുന്ന ഭരണകൂടവും,മറ്റു വ്യവസ്ഥിതികളും ഈ അവസരം നല്ലതുപോലെ മുതലെടുക്കുന്നു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റിയൊന്നും ചർച്ച ചെയ്യുവാൻ ജനത്തിന് ഇപ്പോൾ താൽപര്യമില്ല .

കേരളത്തിൽ പ്രേമം നിരസിച്ചതിന് പെൺകുട്ടികളെ കത്തിച്ചു കൊല്ലുന്നവരുടെ എണ്ണം കൂട്ടുന്നുണ്ടോ ? ഉണ്ട് എന്നത് തന്നെയാണ് ദുഃഖ കരമായ സത്യം.കേസുകൾ യഥാ സമയം റിപ്പോർട് ചെയ്യുകയും അതിന് വാർത്താ പ്രാധാന്യം കിട്ടുകയും ചെയ്യുന്ന ഒരു സ്ഥലമാണ് കേരളം. ഇവിടെ ഈ കത്തിച്ചു കൊല്ലൽ കൂട്ടുവാൻ കാരണവും ഇതേ വാർത്താ പ്രാധാന്യമാണ്.കടുത്ത പ്രേമ നൈരാശ്യം ഉള്ളവരുടെ മനസ്സിൽ ഈ വാർത്ത കടന്നു കൂടും .. ഉദാഹരണം “എന്നെ അവൾ ചതിച്ചു.വാർത്തയിൽ കണ്ടത് പോലെ അവളെ കത്തിച്ചു കളഞ്ഞാലോ “പറഞ്ഞു വരുന്നത് ഇതാണ് .വാർത്തകൾ കൊടുക്കുമ്പോൾ ,മാധ്യമങ്ങളും ,ക്രിമിനൽ സൈക്കോളജിസ്റ്റുകളും ഈ ഘടകം കൂടി പരിശോധിക്കണം.

കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ഹോങ്കോങ് യുവതി ദാമ്പത്യ വിശ്വസ്തത പുലർത്താത്ത ഭർത്താവിന്റെ ലിംഗം മുറിച്ചു ഹൈഡ്രജൻ ബലൂണിൽ പറത്തി വിട്ടു.പിന്നീട് ലോകത്തു പല സ്ഥലത്തും ഈ മുറിച്ചു കളയുന്ന ആചാരം അരങ്ങേറി.നമ്മുടെ നാട്ടിലും ഇപ്രകാരമുള്ള സംഭവം അരങ്ങേറി എന്ന് മാതൃമല്ല ആ പ്രവർത്തിയെ മഹത്വവൽക്കരിച്ചു ഒരു സിനിമയും ഇറങ്ങി. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ നിന്ന് ആവേശം ഉൾക്കൊണ്ട് കേരളത്തിൽ പല സ്ഥലത്തും ഈ മുറിപ്പ് നടന്നു.ഓർക്കുക സമൂഹത്തിലെ കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ മാധ്യങ്ങൾക്ക് ചെറുതല്ലാത്ത റോളുണ്ട്.

വ്യഭിചാരവും,കൊലപാതകങ്ങളും ,വഞ്ചനകളും ,ആഭിചാര ക്രിയകളും ,വർഗീയതയും ,ബാല പീഡനങ്ങളും എല്ലാം നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്നത് തന്നെയാണ് .. എന്നാൽ അവ സിനിമ പോലുള്ള ഒരു ജനപ്രീയ ആസ്വാദന കലയിലെ സ്ഥിരം പ്രമേയം ആവുകയും,അവയുടെ ഗുരുത്വത്തെ നിസ്സാര വൽക്കരിക്കുകയൊ ,ഈ ജീർണ്ണതകളെ മഹത്വ വൽക്കരിക്കുകയൊ ചെയ്യുമ്പോൾ ,സമൂഹത്തിൻറെ പൊതു ബോധത്തിൽ ഈ തെറ്റുകൾ ഒന്നും തന്നെ വല്ല്യ തെറ്റുകൾ അല്ലാതാകുന്നു..ഇത് അത്യന്തം അപകടം തന്നെയാണ്.(Desensitization of Crimes ).അത് കൊണ്ട് തന്നെ സന്ധ്യാകാലങ്ങളിൽ നിങ്ങളുടെ സ്വീകരണ മുറിയിൽ എത്തുന്ന പ്രത്യേക ക്രൈം വാർത്തകൾക്കും ,പരിപാടികൾക്കും കണ്ണും കാതും കൊടുക്കാതെയിരിക്കുക.നമ്മുടെ വാർത്തകൾ കണ്ടാൽ നമ്മുക്ക് തോന്നുന്ന ഒരു കാര്യമുണ്ട് ..ഈ ലോകത്തു നല്ലതൊന്നും സംഭവിക്കുന്നില്ല എന്ന്. ഈ ചിന്ത ഉണ്ടാക്കിയെടുക്കുക, അരക്ഷിതബോധം മുതലെടുത്ത് ആളുകളെ ചൂഷണം ചെയ്യുക ,ഇവയൊക്കെ തന്നെയാണ് പലരുടെയും അന്നവും .

Advertisements