ചാതുർ വർണ്യം തിരിച്ചു വരാൻ ആഗ്രഹിക്കുന്ന വിഭാഗത്തിൽ ക്രിസ്ത്യാനികളും ഉണ്ട് എന്ന് വേണം കരുതാൻ

90

Robin K Mathew

ഞങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ നല്ല നമ്പൂതിരിമാർ മാർഗം കൂടിയവർ ആണ്.തോമശ്ലിഹ ഇന്ത്യയിൽ വന്നപ്പോൾ ആഢ്യൻമാരായ മഹാ ബ്രാഹ്മണരെ പരിവർത്തനം ചെയ്തത് ആണ് ഇവിടുത്തെ റോമൻ കത്തോലിക്കർ. ഏതു മലയാളി റോമൻ കത്തോലിക്കനും പറയാൻ ഉണ്ടാകും ഇങ്ങനെ ഒരു കഥ. കുടുംബ ചരിത്രത്തിന്റെ കൂടെ ഒരു നമ്പൂതിരി ഇല്ലത്തിന്റെ പേരും ഒരു മഹാ ബ്രഹാമണന്റെ പേരും കൂടെ കുറിക്കുന്നതോട് കൂടെ ഈ നീല രക്തത്തിന്റെ ഗർവ്വ് പൂർണമാകുന്നു .ജാതി വ്യവസ്ഥിതിയുടെയും സവർണ മേധാവിത്തത്തിന്റെയും എല്ലാ ബിംബങ്ങളെയും ഒരു നാണവുമില്ലാതെ ഉയർത്തി പിടിക്കുവാൻ ക്രിസ്ത്യാനി പെടുന്ന പാട് ചില്ലറയൊന്നുമല്ല . ക്രിസ്ത്യാനി ആണെങ്കിലും എന്റെ ഉള്ളിൽ ഓടുന്നത് ബ്രാഹ്മണ രക്തം തന്നെ എന്ന് സ്ഥാപിക്കുന്നവർ ഓർക്കുക ,നിങ്ങളുടെ സ്വത്വ ബോധം യഥാർഥത്തിൽ എന്താണ് ?

ചാതുർ വർണ്യം തിരിച്ചു വരാൻ ആഗ്രഹിക്കുന്ന വിഭാഗത്തിൽ ക്രിസ്ത്യാനികളും ഉണ്ട് എന്ന് വേണം കരുതാൻ.സെന്റ്‌ തോമസ്‌ ഇന്ത്യയിൽ വന്നു എന്നതിന് തെളിവില്ല എന്ന പോപ്പ് ബെഡിക്റ്റ് XI ഒരിക്കൽ പറഞ്ഞു.അഥവാ ഇവിടെ തോമാശ്ളീഹ വന്നു എന്ന് സമ്മതിച്ചാൽ തന്നെ,ആ സമയത്ത് ഇവിടെ ബ്രാഹമണൻമാർ ഇല്ലായിരുന്നു എന്നും പിന്നിട് തമിഴ് നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്തതാണ് ബ്രാഹ്മണിക്കൽ മതം എന്നും എന്താണ്ട് വ്യക്തമായി തന്നെ ചരിത്ര രേഘകൾ ഉണ്ട് .അശോക ചക്ക്രവർത്തിയുടെ കാലത്ത് ഭാരതം (ഇന്ന് ഉള്ളതിലും 123% ഭൂപ്രദേശം ) മുഴുവനായി തന്നെ പന്തലിച്ച ബുദ്ധ മതത്തിൽ പെട്ടവരായിരുന്നു ഇന്ത്യയിൽ കൂടുതലും.

പിന്നിട് എപ്പഴോ വന്ന പാതിരി മാരാണ് ഇവിടെ ക്രിസ്തു മതം പ്രച്ചരിപ്പച്ചത് എന്ന് വേണം കരുതാൻ. മലബാറിലെ ബുദ്ധ മതക്കാർ ഇസ്ലാമിലെയ്ക്ക് മാർഗം കൂടിയപ്പോൾ അവരെ മാർഗം പിള്ളമാർ എന്ന് അറിയപെട്ടു (പിന്നിട് ലോപിച്ച് മാപ്പിള ആയി) തെക്കൻ കേരളത്തിൽ ബുദ്ധ മതക്കാർ ക്രിസ്തുമതത്തിലേയ്ക്ക് മാർഗം കൂടിയപ്പോൾ അവരും മാർഗം പിള്ളമാർ മാരായി .(മാപ്പിള ) അവർ ക്രിസ്ത്യൻ മാപ്പിളമാർ അഥവാ ഇനി ക്രിസ്തുമതപ്രചാരകർ ഇവിടെ വന്ന കാലത്ത് നമ്പൂതിരിമാർ ഇവിടെ ഉണ്ടായിരുന്നു എന്ന് കരുതുക .. സമൂഹത്തിലെ സകല ആനു കൂല്യങ്ങളും അനുഭവിച്ചിരുന്ന ബ്രാഹമണർ എന്തിനു ക്രിസ്തുമതത്തിൽ ചേരണം?
മതം മാറി വിദേശിയുടെ കൂടെ കൂടിയാൽ എങ്കിലും തങ്ങൾ മനുഷ്യരെ പോലെ കരുതപ്പെടും എന്ന വിചാരത്തിൽ കേരളത്തിലെ അധകൃതർ തന്നെയാണ് മതം മാറിയത്.

ഒരു 60 വർഷക്കാലം മുമ്പ് പോലും ഇവിടുത്തെ സവർണ്ണ ജന്മിമാരുടെ മുൻപിൽ നേരെ നോക്കി സംസാരിക്കാൻ പോലും ഇവിടുത്തെ ക്രിസ്ത്യാനികൾക്ക് അനുവാദമില്ലായിരുന്നു. പിന്നീട് എപ്പഴോ ആണ് കഥ മാറിയത്.തങ്ങൾക്കു ചവിട്ടി മെതിക്കാൻ മനുഷ്യ മൃഗങ്ങളെ നഷ്ട്ടപെട്ടത്തിൽ വരേണ്യ വർഗം അന്നേ അസ്വസ്ഥരായിരുന്നു.ഇപ്പോൾ ഞങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ നല്ല നമ്പൂതിരിമാർ മാർഗം കൂടിയവർ ആണ് എന്ന് മാപ്പിളമാർ പറയുമ്പോൾ തങ്ങൾ രക്ഷപ്പെട്ടു വന്ന ജാതി വ്യവസ്ഥിതിയെ വീണ്ടു സ്വാഗതം ചെയ്യുന്നതിന് തുല്യ മാകും അത്.കടുത്ത ജാതി ചിന്തയും ഉള്ളിനുള്ളിൽ വംശീയതയും വല്ലാതെ പേറുന്നവർ തന്നെയാണ് മറ്റു സമുദായക്കാരെ പോലെ തന്നെ സുറിയാനി ക്രിസ്ത്യാനികൾ.. ഈ ജാതി ചിന്ത രക്തത്തിൽ അലിഞ്ഞിരിക്കുന്നത് സവർണ്ണന് മാത്രമൊന്നുമല്ല, അവർണ്ണനും അതേ തന്നെയുണ്ട് പല രീതിയിൽ ജാതി ചിന്ത.

Advertisements