നമ്മുടെയും അമേരിക്കയുടെയും സ്വാതന്ത്ര്യം അരാജകത്വമാണ്, അങ്ങനെ നോക്കിയാൽ ചൈനാക്കാരാണ് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നത്

137

Anish Mathew

ചൈനക്കാർക്ക് സ്വാതന്ത്ര്യം ഇല്ലെന്നാണ് നമ്മുടെ പ്രശ്നം.നിങ്ങൾ ചൈനക്കാരോട് ചോദിക്കു അപ്പോൾ അറിയാം എന്നൊക്കെ ചിലർ തള്ളുന്നുണ്ട് .എന്തൊക്കെ പറഞ്ഞാലും നിനക്ക് “സ്വാതന്ത്ര്യം” ഇല്ലല്ലോ എന്ന് പറഞ്ഞപ്പോൾ എന്റെ ചൈനീസ് സുഹൃത്ത് പറഞ്ഞ കുറെ കാര്യങ്ങൾ താഴെ കൊടുക്കുന്നു -ഷെൻഴെനിൽ ഒരു ബാറിൽ ഇരുന്നാണ് സംസാരിച്ചത് – ബിയർ പൈപ് വഴി മേശയിലേക്കു ഒഴുകുന്ന ബാർ.ചെയർമാൻ മാവോ ആണ് ഞങ്ങൾക്ക് ഡിഗ്നിറ്റി/ അന്തസ്സ് ഉണ്ടാക്കി തന്നത് ( ഈ പറയുന്ന ആൾ കന്റോണിസ് ആണ് – എന്താണ് മാവോ cultural revolution എന്ന പരിപാടിയിലൂടെ കന്റോണിസ് ആൾക്കാരോട് ചെയ്തതായിട്ടു നമ്മൾ വായിച്ചിട്ടുള്ളത് എന്ന് ആലോചിക്കൂ, അതിനെപ്പറ്റിയും സുഹൃത്ത് പറഞ്ഞു ). ഡെങ് സ്കിയേയോ പിംഗ് കാരണം ആണ് നമ്മൾ ഇപ്പോള് ഇവിടെ ഒരു മേശയിൽ ഇരുന്നു ബിയർ കുടിക്കുന്നത് .

ചെയർമാൻ മാവോ ഇല്ലാത്ത ഡെങ് സ്കിയേയോ പിംഗ് എന്നത് അമേരിക്കയും ഏതെങ്കിലും ചെറിയ സൗത്ത് അമേരിക്കൻ രാജ്യവും തമ്മിലുള്ള ബന്ധം ആയേനെ ചൈനയും പുറം ലോകവും തമ്മിലുണ്ടാകുക എന്നാണ് അദ്ദേഹം പറഞ്ഞത്. -ചെയർമാൻ എന്ന് ചേർക്കാതെ മാവോയെക്കുറിച്ചു ഒരു ചൈനക്കാരനും സംസാരിച്ചു ഞാൻ കേട്ടിട്ടില്ല. – ആഫ്രിക്കയിലും ദുബൈയിലും ഒക്കെ ചൈനക്കാരുടെ കാര്യമാണ് അല്ലാതെ മെയിൻലാന്റിൽ ഉള്ളവർ മാത്രം അല്ല. പിന്നെ ഷിൻജിയാങ് പ്രോവിന്സില് മൊത്തം അടിച്ചമർത്തൽ ആണല്ലോ എന്ന് ഞാൻ അവകാശപെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ” ചൈനയിൽ മതസ്വാതന്ത്ര്യം ഉണ്ട്, പ്രാർത്ഥിക്കാനും പരിപാടികൾ, ആഘോഷങ്ങൾ നടത്താനും മോസ്‌ക്യുകളോ മറ്റോ പണിയാണോ ഉള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട് . പക്ഷെ ഒരു ആൾക്കൂട്ടമായിട്ടു വന്നു മോസ്‌ക്ക് പൊളിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. അതാണോ മതസ്വാതന്ത്ര്യം ? ”

ടിബറ്റിനെപ്പറ്റി

ടിബറ്റിൽ താമസിക്കുന്ന എല്ലാവരും- ഹാനാണെങ്കിലും ടിബറ്റൻ ആണെങ്കിലും – ടിബറ്റൻ ഭാഷ സ്കൂളിൽ പഠി ക്കണം, മാൻഡറിൻ മാത്രം പോരാ . ടിബറ്റൻ വംശജർ മൈനോറിറ്റി ആയതുകൊണ്ട് അവർക്കു 12 ക്‌ളാസ് വരെ സൗജന്യ വിദ്യാഭ്യാസം ആണ്. ( മജോറിറ്റി ആയ ഹാൻ വംശജർക്ക് ആ സൗജന്യം സെക്കന്ററി സ്കൂൾ വരെയേ ഉള്ളു) അത് കൂടാതെ എല്ലാ നല്ല യുണിവേഴ്സിറ്റികളിലും സ്വംവരണം ഉണ്ട് ) – ലാമകൾ ഭരിച്ചിരുന്നപ്പോൾ നാനൂറു ഫ്യുഡൽ കുടുംബങ്ങൾ ആയിരുന്നു മൊത്തം ടിബറ്റ് ഭരിച്ചിരുന്നത് … എ ഫ്യുഡൽ സിസ്റ്റം അവസാനിച്ചു.

ടിബറ്റിലെ എല്ലാ ഗ്രാമങ്ങളിലും – എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ടെറൈൻ ആണ് ടിബറ്റിലേതു – ടാറിട്ട റോഡുകൾ ആയി. എല്ലാ ഗ്രാമങ്ങളിലും സ്കൂളുകളും . ലാസയും ബെയ്‌ജിങ്ങുമായി ട്രെയിൻ ആയി. ഇനി ടിബറ്റിനെ അതെ ഭൂപ്രകൃതിയുള്ള ഇന്ധ്യയിലെ ലാടക്കുമായി താരതമ്യം ചെയ്യൂ. മതനിരപേക്ഷത എന്നതാണ് ലാമയെ ഭരണത്തിൽ നിന്നും മാറ്റി സാംസ്‌കാരിക മതപരമായ കാര്യങ്ങൾ മാത്രം നോക്കാൻ ഏല്പിച്ചപ്പോൾ അവർ നടപ്പിലാക്കിയത് . ഭരണം പോയതിന്റെ ചൊറിച്ചിൽ മാറിയപ്പോൾ ദലൈലാമ നന്നായി . നെഹ്രുവിനു പറ്റിയ ഏറ്റവും വലിയ സ്ട്രാറ്റജിക് അബദ്ധം ആയിരുന്നു ദലൈ ലാമയെ സ്വീകരിച്ചു ഇങ്ങോട്ടു കൊണ്ടുവന്നത് . മനുഷ്യത്വപരമായി നോക്കിയാൽ ഓടിപ്പോന്നവരെ സ്വീകരിക്കണം എന്നത് ശരിയാണ്.

വേറൊന്നു കൂടി, 1979 യിൽ 200 ഡോളർ പ്രതിശ്രീർഷ വരുമാനം ഉണ്ടായിരുന്ന ഒരു ദരിദ്ര രാജ്യം ആയിരുന്നു ചൈന . ഇപ്പോൾ അതു പതിനായിരം ഡോളർ അഥവാ 50 ഇരട്ടി ആയി വളർന്നു. കുറച്ചു മുതലാളി മാരുടെ മാത്രം അല്ല വരുമാനം വർധിച്ചത് കഴിഞ്ഞ 40 വർഷമായി ഓരോ ചൈനക്കാരും – ഏറ്റവും ദരിദ്രർ ഉൾപ്പെടെ – ഓരോ പത്തു വർഷത്തിലും അവന്റെ / അവളുടെ വരുമാനം ഇരട്ടിയാക്കുന്നു. ലോകചരിത്രത്തിൽ ഒരിടത്തും ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല.

പുള്ളി ഒന്ന് കൂടി പറഞ്ഞു. എനിക്ക് തെരുവുകൾ കത്തിക്കാനോ, ഇഷ്ടമില്ലാത്ത ജനങ്ങളുടെ വീടുകൾ അക്രമിക്കാനോ അതുകഴിഞ്ഞു ഞാൻ വലിയ പൊളിറ്റിക്കൽ പവർ ഉള്ള പാർട്ടി അല്ലെങ്കിൽ സമുദായമാണെങ്കിൽ ഇതെല്ലം കഴിഞ്ഞിട്ടും പുറത്തിറങ്ങി ഒരു പ്രശ്നവും ഇല്ലാതെ നടക്കാനോ ഉള്ള സ്വാതന്ത്ര്യമില്ല. പിന്നെ രാഷ്ട്രത്തിന്റെ നേത്രത്വത്തിൽ എത്തണമെങ്കിൽ പാർട്ടി മെമ്പർ ആകാം (. ലേവി കൊടുക്കണം , വേണ്ടപ്പോൾ രാജിയും വെയ്ക്കാം ) കൃത്യമായി എല്ലാ നാലുവര്ഷവും എലെക്ഷൻ ഉണ്ട്. തിരഞ്ഞെടുക്കപ്പെടാം – ജയിക്കണമെങ്കിൽ ആരുടെയും മകൻ ആകേണ്ട. നിങ്ങളുടെ പോലെ രണ്ടു ചിഹ്നങ്ങൾ ഉള്ള ബാലറ്റ് ഇല്ലെന്നത് തിരഞ്ഞെടുപ്പിന്റെ ലെജിറ്റിമസി ഇല്ലാണ്ടാക്കുന്നുണ്ടോ ? നമ്മൾ സ്വാതന്ത്യം എന്നത് അരാജകത്വം ആണെന്ന് കരുതുന്നത് കൊണ്ടാണോ ഈ പ്രശ്നം ?
പിന്നെ ഇന്ത്യാക്കാർക്കും അമേരിക്കകാർക്കും ഉള്ള വലിയ ഒരു പ്രശ്നം ആണ് – നമ്മൾ ആണ് ഏറ്റവും ബുദ്ധിയുള്ളവർ – എല്ലാം അറിയാവുന്നവർ എന്നൊക്കെ …അതും ആയിരിക്കാം