കേരളമാണ് ഏറ്റവും മനോഹരമായ സ്ഥലമെന്നും, ഇന്ത്യയാണ് ഏറ്റവും ശ്രേഷ്ഠമായാ രാജ്യം എന്ന് പറയുന്ന ആളുകളുടെ പ്രൊഫൈൽ കണ്ടിട്ടുണ്ടോ ?

81

Robin K Mathew

ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം കേരളം.. കുന്നുകളും തടാകങ്ങളും പർവ്വതങ്ങളും കായലുകളും വയലുകളുമെല്ലാം ഉള്ള ദൈവത്തിൻറെ സ്വന്തം രാജ്യം..ലോകത്തെ ഏത് സ്ഥലമുണ്ട് ഇതിലും മനോഹരമായ ഉള്ളത്?

യൂറോപ്പിലും,നോർത്ത് അമേരിക്കയിലും ,ആഫ്രിക്കയിലും,ഏഷ്യയിലുമായിഏതാണ്ട് പത്തോളം രാജ്യങ്ങൾ മാത്രമേ ഞാൻ പോയിട്ടുള്ളൂ. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാൻ സാധിക്കും .മുമ്പു പറഞ്ഞ ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം കേരളമാണ് എന്ന് തള്ളുവാൻ എന്നെക്കൊണ്ട് സാധിക്കില്ല. 180ഓളം രാജ്യങ്ങൾ സന്ദർശിച്ച സന്തോഷ് ജോർജ്ജ് കുളങ്ങരയും ഇത് തന്നെയാണ് പറയുന്നത്. പാശ്ചാത്യ ലോകത്തെ ചില സ്ഥലങ്ങളും ആയിട്ട് നമ്മുടെ രാജ്യത്തിന് ഒരു താരതമ്യം പോലും ഇല്ല ,ഏതൊരു കാര്യത്തിലും. പിന്നെ എന്തിനാണ് ഈ കള്ളത്തരം നമ്മൾ ആവർത്തിച്ച് പറഞ്ഞും പഠിപ്പിച്ചും സിനിമകളിൽ പറയുന്നത് ? കേരളം ദൈവത്തിൻറെ സ്വന്തം രാജ്യമാണ് പോലും .അപ്പോഴും ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു … ഏത് ദൈവത്തിൻറെ രാജ്യമാണെന്ന് കൂടി പറയണം.

എത്ര വൃത്തികെട്ട സാധനം കണ്ടാലും അതിമനോഹരം എന്ന് പറയുന്ന ഒരു സ്വഭാവം സായിപ്പിന് ഉണ്ട് .അതുകൊണ്ട് തന്നെ അവർ നമ്മുടെ നാട്ടിൽ വന്ന് നമ്മുടെ വേസ്റ്റ് കുഴികൾ, വൃത്തിഹീനമായ നിരത്തുകൾ ഇവയൊക്കെ കണ്ടിട്ടും അവർ പറയും.Awsome അതിമനോഹരം.. കേൾക്കുന്നവർക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കാര്യങ്ങൾ പറയുവാൻ അവർക്ക് സാധിക്കും.അത് അവരുടെ സംസ്ക്കാരം. പക്ഷേ അത് കേട്ട് നമ്മൾ വിചാരിക്കും നമ്മുടെ സംസ്ഥാനം അതി മനോഹരം ആണെന്ന്.

(കേരളമാണ് ഏറ്റവും മനോഹരമായ സ്ഥലമെന്നും, ഇന്ത്യയാണ് ഏറ്റവും ശ്രേഷ്ഠമായാ രാജ്യം എന്ന് പറയുന്ന ആളുകളുടെ പ്രൊഫൈൽ നോക്കിയാൽ മതി.. അവർ മിക്കവാറും വേറെ രാജ്യത്ത് പോയി അവിടെ സ്ഥിരതാമസമാക്കിയ ആൾ ആയിരിക്കും . സായിപ്പിന്റെയും അറബിയുയുടെയും ചോറ് തിന്ന് എല്ലിനിടയിൽ കയറുമ്പോൾ ഉള്ള ഒരു നൊസ്റ്റാൾജിക് രോഗമാണിത് . ഇതിന് ചികിത്സയില്ല This is incurable.)