fbpx
Connect with us

Featured

കേശവൻ മാമ ഇന്ന് ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ് ഓരോ മിനിറ്റിലും വളരുന്ന പ്രസ്ഥാനം, നിങ്ങൾക്കുമാകാം ഒരു കേശവൻ മാമ

Published

on

കേശവൻ മാമ ഇന്ന് ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ് ഓരോ മിനിറ്റിലും വളരുന്ന പ്രസ്ഥാനം. നിങ്ങൾക്കുമാകാം ഒരു കേശവൻ മാമ..

റോബിൻ കെ മാത്യു
Behavioural Psychologist / Cyber Psychology Consultant

പണ്ടൊക്കെ കല്യാണവീടുകളിൽ എന്തിനുമേതിനും ആവശ്യത്തിനും അനാവശ്യത്തിനും സ്ഥാനത്തും അസ്ഥാനത്തും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് നടക്കുന്ന കുറച്ച് കാർന്നോന്മാർ ഉണ്ടായിരുന്നു.ഒരു രൂപയുടെ പോലും പ്രയോജനം ഇല്ലെങ്കിലും ഒരുപാട് ആചാരങ്ങളും മാമൂലുകളുകളുമായി അവർ ഇറങ്ങും. ഇവരാണ് ആദ്യകാല കേശവമാമന്മാർ. അവരെയൊക്കെ പടിയടച്ച് പിണ്ഡം വെച്ച് പകരം വാട്സാപ്പും ഫേസ്ബുക്കും കൊണ്ട് അമ്മാനമാടുന്ന പുതിയ കേശവമാമന്മാരുടെ കാലമാണ് ഇന്ന്.

Email ഫോർവേഡ് കാലത്തു തുടങ്ങിയ ചില സ്ഥിരം നമ്പറുകൾ ഉണ്ട്. ഫ്രൂട്ടിയുടെ ടാങ്കിൽ ആരോ എച്ച്ഐവി വൈറസ് കലക്കിയതും, കൊക്കക്കോള കൊണ്ട് ടോയ്ലറ്റ് ക്ലീൻ ചെയ്യാം എന്നതും, സിനിമ തിയേറ്ററിൽ പോകുമ്പോൾ AIDS സിറിഞ്ച് കൊണ്ട് കുത്തുന്നതും ആയിട്ടുള്ള വിവരങ്ങൾ. പിന്നെ
പണം കുമിഞ്ഞു കൂടുന്നത് കൊണ്ട് ദഹനക്കേട് പിടിച്ച ബിൽഗേറ്റ്സ് Email ഫോർവേഡ് ചെയ്താൽ ഓരോ ഫോർവേർഡിനും രണ്ട് ഡോളർ കൊടുക്കുന്ന പരിപാടി.
അതിനുശേഷം പിന്നെ പരോപകാര നമ്പരുകൾ ആയി. പത്തുവർഷമായി കാണാനില്ലാത്ത രണ്ടു വയസ്സുള്ള കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ. ആക്സിഡൻറ് ആയി കിടക്കുന്ന ഒരേ രോഗിക്ക് അടിയന്തരമായി പത്തുവർഷമായി രക്തം അന്വേഷിക്കുന്ന പരിപാടി.

Advertisement

മാറാ രോഗികൾക്കുവേണ്ടിയുള്ള ഉള്ള ഡിജിറ്റൽ പ്രാർത്ഥനാ പരിപാടി. ഒരു ലൈക്ക് കൊടുത്താൽ 2 പ്രാർത്ഥന. ഒരു ആമേൻ കൊടുത്താൽ 3 പ്രാർത്ഥന, ഒരു ഫോർവേഡ് 5 പ്രാർത്ഥന ..ഈ സിസ്റ്റം സ്വർഗ്ഗത്തിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ തന്നെ സ്ഥാപിക്കേണ്ട അവസ്ഥ ഉണ്ടാക്കി എന്നാണ് ദൈവങ്ങൾ പറയുന്നത്.
പ്രകൃതി ജീവനം, ആരോഗ്യ സംരക്ഷണം ചെമ്മീനും നാരങ്ങാനീരും കൂടെ ഒരുമിച്ചു കഴിച്ചാൽ ഉള്ള മരണ സാധ്യത, പച്ചില കൊണ്ട് ക്യാൻസർ മാറ്റുന്ന രീതി, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ബംഗാളികൾ, ഇന്ത്യൻ ആർമി ചീഫ് തരുന്ന വോയിസ് മെസ്സേജ്, വർഗീയത, ഡെയിലി ഹണ്ട് വാർത്തകൾ തുടങ്ങിയവയൊക്കെ ഒരു അനുഷ്ഠാനം പോലെ എല്ലാ ദിവസവും ഫോർവേഡ് ചെയ്യണം.

ഇനി അഭ്യസ്തവിദ്യരായ ന്യൂജനറേഷൻ കേശവമാമന്മാരേ നോക്കാം. അവനവന് ആവശ്യമുണ്ടെങ്കിൽ മാത്രം ഫോണ് അറ്റൻഡ് ചെയ്യുക. ഫോണിൽ സംസാരിക്കുമ്പോൾ മറ്റേയാളെ സംസാരിക്കാൻ ഒരിക്കലും അനുവദിക്കാതിരിക്കുക. വാട്സാപ്പ് മെസ്സേജുകൾ നോട്ടിഫിക്കേഷൻ മാത്രം കണ്ടു ഡബിൾ ടിക്ക് വരുത്താതിരിക്കുക. നമ്മൾക്ക് പ്രയോജനമുള്ള മെസ്സേജുകൾക്ക് മാത്രം മറുപടി കൊടുക്കുക. നമുക്ക് പ്രത്യേകിച്ച് പ്രയോജനം ഇല്ലാത്തതും നമുക്ക് ചെയ്യാൻ കഴിയാത്തത് ആയിട്ടുള്ള സർവീസുകൾ ഒക്കെ ആണെങ്കിൽ ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുക. വോയിസ് മെസ്സേജുകൾ കേൾക്കാതെ ഇരിക്കുക.കേട്ടാലും മൈൻഡ് ചെയ്യാതെ ഇരിക്കുക.

പൊതുസ്ഥലത്തും പൊതുഗതാഗതവും ഉപയോഗിക്കുമ്പോൾ വാട്സാപ്പ് മെസ്സേജുകൾ പാട്ടുകൾ തമാശ പരിപാടികൾ വാർത്തകൾ ഒക്കെ ഉറക്കെ വെക്കുക. ഹെഡ്ഫോൺ ഉണ്ടെങ്കിൽ എടുത്തു വെളിയിൽ ചാമ്പണം. വളരെ ഉറക്കെ തന്നെ ഫോണിൽ സംസാരിക്കുക .രാത്രിയിൽ ഉള്ള ഗതാഗതത്തിൽ ഹെഡ്സെറ്റ് ഉപയോഗിക്കാതെ ഫ്രണ്ടിനെ വിളിച്ച് വീഡിയോ കോൾ ചെയ്യാം. അതിരാവിലെ തന്നെ നിങ്ങളുടെ ബിസിനസ് കാര്യം വലിയവായിൽ സംസാരിക്കുക.ബസ്സിൽ യാത്ര ചെയ്യുമ്പോൾ രാത്രിയിലാണ് എന്നുണ്ടെങ്കിൽ സ്ക്രീൻ ബ്രൈറ്റ്നെസ്സ് മാക്സിമം കൂട്ടി ഓരോ 10 മിനിറ്റ് കൂടുമ്പോഴും പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു നോക്കി കൊണ്ടിരിക്കണം. ഒറ്റയിരിപ്പിന് മിനിമം അരമണിക്കൂറെങ്കിലും സ്ക്രോൾ ചെയ്യണം.

കൂട്ടുകാരുമൊത്ത് ഒരുമിച്ചു പോകുമ്പോൾ അപ്പോൾ എല്ലാവരും ഒരുമിച്ച് ഇരിക്കുമെങ്കിലും തീർച്ചയായും ആരും പരസ്പ്പരം നോക്കരുത്,സംസാരിക്കരുത്. അവരവരുടെ ഫോണിൽ മാത്രമേ നോക്കാവൂ. പെൺകുട്ടികൾക്ക് “Eating പപ്പടം ആൻഡ് കഞ്ഞി വിത്ത് അമ്മുസ്” എന്നുള്ള പോസ്റ്റുകളൊക്കെ ഫേസ്ബുക്കിൽ ഇട്ടാൽ പ്രായ, വിദ്യാഭ്യാസ, സാമൂഹിക നില വ്യത്യാസം ഒന്നും ഇല്ലാതെ പുരുഷന്മാർ ലൈക്കുകൾ കൊണ്ടും സ്നേഹം കൊണ്ടും നിങ്ങളെ മൂടും. എന്തൊരു കരുതലാണ് ഈ മനുഷ്യരുടെ എന്ന് നിങ്ങൽ ഓർത്തു പോകും.

സ്ത്രീകൾ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങൾ പുതിയ പുസ്തകം എഴുതിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഡാൻസ് ക്ലാസ്, കുക്കിംഗ് ക്ലാസ് ,യൂട്യൂബ് ചാനൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മാക്സിമം ആൾക്കാരെ ഫ്രണ്ട്സ് ആക്കുക. പ്രത്യേകിച്ച് പുരുഷന്മാരെ.അവർ നിങ്ങളെ ലൈക്ക് കൊണ്ടു മൂടും.
നിങ്ങളുടെ കുട്ടി എൽകെജിയിൽ നിന്ന് ഗ്രാജുവേറ്റ് ചെയ്തതിന്റെയും ആദ്യ കുർബാനയുടെയും നൂലുകെട്ടിന്റെയും മാമോദിസയുടെയും പടം വലിയ ആഘോഷമായി ഫേസ്ബുക്കിൽ ഇടുക. വിദേശ യാത്ര നടത്തുമ്പോൾ ട്രാവലിംഗ് ഫ്രം A ഇൻറർനാഷണൽ എയർപോർട്ട് To B ഇൻറർനാഷണൽ എയർപോർട്ട് എന്ന പോസ്റ്റ് ഇടുക. ഫ്ലൈറ്റ് കമ്പനികൾക്ക് വഴിതെറ്റാതിരിക്കാൻ ആണിത്.

ഇനിയുമുണ്ട് പല നമ്പറുകളും. ഫേസ്ബുക്കിന് പോസ്റ്റുകൾ വായിക്കാതെ ലൈക് ചെയ്യുക. 80 വയസ്സുള്ള മനുഷ്യനാണെങ്കിൽ കൂടി നിങ്ങളുടെ ഫോട്ടോ ആളുകൾ എടുത്ത് സൈറ്റിൽ ഇട്ടു പണം ഉണ്ടാക്കുമെന്നതിനാൽ ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തിട്ട് ഒരു 5000 പേർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുക .ആരുമായി ഒരുതരത്തിലും ഇടപെടരുത്. പക്ഷേ നിങ്ങൾ ദൈവത്തെ പോലെ എല്ലാം കാണണം. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടത് ഒക്കെ ചിലപ്പോൾ കിട്ടിയെന്നിരിക്കും. പ്രത്യേകിച്ച് ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രൊഫൈലിൽ നിന്ന്.

Advertisement

മറ്റുള്ളവർ ഫോൺ വിളിച്ചാൽ എടുക്കാത്തെ ആളാണെങ്കിലും, നേരിട്ട് സംസാരിക്കാത്ത ആളാണെങ്കിലും, മെസ്സേജിനു റിപ്ലെ ചെയ്യാത്ത ആളാണെങ്കിലും ഒരു കാര്യം ചെയ്യണം..അവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കൃത്യമായി എടുത്തു നോക്കി കൊണ്ടേയിരിക്കണം. കേശവൻ മാമൻമാരെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളെ.

 700 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment25 seconds ago

“ദുല്‍ഖര്‍… ഞാൻ നിങ്ങളെ വെറുക്കുന്നു ‘, സീതാരാമം കണ്ട് കത്ത് എഴുതി തെലുങ്ക് യുവ താരം സായ് ധരം തേജ്

knowledge31 mins ago

മാറിടം കരിക്കല്‍ എന്ന ആഫ്രിക്കൻ അന്ധവിശ്വാസം

Entertainment40 mins ago

“ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ “- വിവാദപരാമർശത്തിൽ പുലിവാല് പിടിച്ചു മുകേഷ് ഖന്ന

SEX2 hours ago

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

Entertainment2 hours ago

‘ഹാപ്പി ഏൻഡ്’- പടത്തിലെ അഭിനയവും എറോട്ടിക് രംഗങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട്

Entertainment2 hours ago

“ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല” – സാനിയ ഇയ്യപ്പൻ

Featured3 hours ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history4 hours ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment4 hours ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment4 hours ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment5 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment5 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food22 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »