Incredible
അവിശ്വസനീയമായ രണ്ട് തെരുവു ജീവിതങ്ങൾ, ഇവർ ആരായിരുന്നെന്നറിഞ്ഞാൽ ഞെട്ടും നിങ്ങൾ
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ടു പോലീസുകാർ ഫുട്പാത്തിൽ ഒരു ഭിക്ഷക്കാരനെ ശ്രദ്ധിച്ചു. ഇയാളുമായി സംസാരിച്ചതിന് ശേഷം ഡിഎസ്പി രത്നേഷ് സിംഗ് തോമർ
133 total views

1 ) ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ടു പോലീസുകാർ ഫുട്പാത്തിൽ ഒരു ഭിക്ഷക്കാരനെ ശ്രദ്ധിച്ചു. ഇയാളുമായി സംസാരിച്ചതിന് ശേഷം ഡിഎസ്പി രത്നേഷ് സിംഗ് തോമർ അദ്ദേഹത്തിന് ഷൂസും വിജയ് ഭഡോറിയ ജാക്കറ്റും നൽകി. അവർ പോകുവാൻ തുടങ്ങുമ്പോഴാണ് ഈ യാചകൻ ആ പോലീസ് ഓഫീസർമാരെ പേരെടുത്തു വിളിച്ചത്.
ആശ്ചര്യഭരിതരായ പോലീസുകാർ തിരിച്ചു വന്നു അയാൾ ആരെന്നു തിരക്കി. ഭിക്ഷക്കാരൻ മനീഷ് മിശ്ര എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. 1999 ബാച്ചിൽ പെട്ട മിശ്ര എന്ന തങ്ങളുടെ ബാച്ചമേറ്റിനെ അവർ തൽക്ഷണം തിരിച്ചറിഞ്ഞു .

2 ) ഗ്വാളിയർ ജില്ലയിലെ റോഡരികിലാണ് സുരേന്ദ്ര വാഷിഷ്ത് എന്ന 90 കാരനെ സന്നദ്ധ പ്രവർത്തകർ കണ്ടെത്തിയത്.തെരുവിൽ ഭിക്ഷാടനം നടത്തുന്ന മുൻ പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയ അതേ സംഘടനയായ ആശ്രമ സ്വാർഗ് സദാൻ (എ.എസ്.എസ്) ആണ് ഈ വൃദ്ധനെയും രക്ഷപ്പെടുത്തിയത്.
“ബസ് സ്റ്റാൻഡിന് സമീപം ഞങ്ങൾ അദ്ദേഹത്തെ വളരെ ദയനീയമായ അവസ്ഥയിൽ കണ്ടെത്തി. ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹം ഞങ്ങളോട് ഇംഗ്ലീഷിൽ സംസാരിക്കുവാൻ അപേക്ഷിച്ചു . ഞങ്ങൾ അദ്ദേഹത്തെ ഞങ്ങളുടെ ആശ്രമത്തിലേക്ക് കൊണ്ടുവന്ന് ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്,”

**
134 total views, 1 views today

Continue Reading