ജപ്പാനിൽ അമേരിക്കയുടെ ആണവായുധങ്ങൾ വീണശേഷം ലോകം മറ്റൊരു ആണവയുദ്ധത്തിനു സാക്ഷ്യം വഹിച്ചിരുന്നില്ല. ആണവായുധങ്ങൾ എത്രമാത്രം വിനാശകാരമെന്ന് ലോകം അന്നറിഞ്ഞു . എന്നാൽ ഇന്ന് സമാധാനത്തെ നിർണ്ണയിക്കുന്ന ഘടകമായി ആയുധങ്ങൾ മാറിക്കഴിഞ്ഞു. പ്രതിയോഗിയുമായി ആയുധസന്തുലനം ഇല്ലെങ്കിൽ പോലും ആണവായുധം ഉണ്ടെങ്കിൽ ഏതൊരു ചെറിയ രാഷ്ട്രത്തിനും പിടിച്ചുനിൽക്കാമെന്ന അവസ്ഥ വന്നു . യുക്രൈന് ആണവായുധം ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷെ റഷ്യ ഈ സാഹസത്തിനു മുതിരുമായിരുന്നോ എന്നതിൽ സംശയമുണ്ട്. ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി കൺസൾട്ടന്റുമായ Dr റോബിൻ മാത്യുവിന്റെ പോസ്റ്റ് വായിക്കാം
Robin K Mathew
(Behavioural Psychologist/Cyber Psychology Consultant)
ലോകം അവസാനിക്കാതെ ഇരിക്കാൻ.
എല്ലാ രാജ്യത്തിനും ഒരു ന്യൂക്ളിയർ കമാൻഡ് സ്ട്രക്ച്ചർ ഉണ്ട്.അതായത് ആ രാജ്യത്തിന്റെ പ്രസിഡന്റെന് ഒരു സുപ്രഭാതത്തിൽ എഴുനേറ്റ് ഒരു അറ്റം ബോംബ് ഇടാൻ സാധിക്കില്ല എന്നർത്ഥം.എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് ഇദ്ദേഹത്തിന് പ്രതിരോധ മന്ത്രി സൈനിക മേധാവികൾ തുടങ്ങി മറ്റു പലരോടും കൂടി ആലോചിക്കേണ്ടി വരും.അത് വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവുകയും ലോഞ്ച് നടത്തുന്ന ആളുകളിലേയ്ക് എത്തുകയും ചെയ്യണം.ഇതിലെ പ്രധാന തത്വങ്ങൾ നോക്കാം.
MAD (Mutual Assured Destruction)
ഒരു ന്യൂക്ളിയർ രാജ്യം മറ്റൊരു രാജ്യത്തിൽ ആണവായുധം പ്രയോഗിച്ചാൽ തിരിച്ചും തീർച്ചയായും സമാനമായ അക്രമം ഉണ്ടാകും എന്ന ഉറപ്പ്.
സെക്കൻഡ് സ്ട്രൈക്ക് കേപ്പബിലിറ്റി.(Second Strike Capacity)
ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആണവായുധ പ്രയോഗത്തിലൂടെ നശിപ്പിച്ചാലും അവർക്ക് തിരിച്ചു അടിക്കാൻ ത്രാണി ഉണ്ടാവും.കാരണം രാജ്യയത്തിന്റെ പല ഭാഗങ്ങളിൽ ആയിരിക്കും ഓരോ രാജ്യവും അവരുടെ ന്യൂക്ളിയർ ആയുധങ്ങൾ വിന്യസിപ്പിച്ചിട്ടുള്ളത്.അതും പോരാതെ കടലിൽ പല ഭാഗത്തായി നില ഉറപ്പിച്ചിരിക്കുന്ന ആണവ അന്തർ വഹാനികളും ഈ ദൗത്യം നിർവഹിക്കും.
ഈ തിരിച്ചടി ഒഴിവാക്കാൻ രാജ്യങ്ങൾ ഡി കാപ്പിറ്റേഷൻ സ്ട്രൈക്ക് എന്ന തന്ത്രംഉപയോഗിച്ചേക്കാം.അതായത് ന്യൂക്ളിയർ ആയുധങ്ങൾ പ്രയോഗിക്കണോ എന്ന് തീരുമാനിക്കുന്ന ഒരു രാജ്യത്തേ മുഴുവൻ ആളുകളെയും കൊന്നു കളയുക.അല്ലെങ്കിൽ അവർക്കിടയിൽ ഉള്ള ആശയവിനിമയം പൂർണമായും തകർക്കുക.
ഈ സമയത് അവർക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ വരും.
ഇതിനെ മറികടക്കാൻ USSR വികസിപ്പിച്ചെടുത്ത തന്ത്രമാണ് ഡെഡ് ഹാൻഡ്.അതായത് ഒരു രാജ്യത്ത് ഒരു ന്യൂക്ളിയർ അറ്റാക്ക് ഉണ്ടാവുകയും ആ രാജ്യത്തിലെ പ്രസിഡന്റെ ഉൾപ്പടെ എല്ലാവരെയും വധിച്ചാൽ പോലും ഒരു തിരിച്ചടി ഉറപ്പാണ് എന്നർത്ഥം.പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന സംവിധാനങ്ങൾ ആണവവികിരണം, മറ്റു സിഗ്നലുകൾ, റഡാർ ഡാറ്റ ഇതെല്ലാം പരിശോദിച്ചു ആണവ ആയുധം കൊണ്ട് തന്നെ തിരിച്ചടിക്കും എന്ന്.ഇത് ഏതാനം മിനിറ്റുകൾക്കുള്ളിൽ സംഭവിക്കുകയും ചെയ്യും.
ഏതെങ്കിലും ഒരു രാജ്യം ഒരു ആണവ ആയുധം പ്രയോഗിച്ചാൽ തിരിച്ചടികൾ ഉണ്ടാവുകയും അതിന്റെ ഫലമായി ആയി പ്രകമ്പനങ്ങളും ആണവ വിവരണങ്ങളും ചൂടും പുകയും ഉണ്ടാവുകയും ഇമ്പാക്ട് വിന്റർ ഉണ്ടാവുകയും ചെയ്യും.അതായത് ഭൂമി മുഴുവൻ പുകപടലങ്ങൾ ആകാശത്തു പരക്കുകയും അതി ശൈത്യം ഉണ്ടാവുകയും ലോകം മുഴുവനുള്ള ജീവന്റെ തുടിപ്പുകൾ അവസാനിക്കുകയും ചെയ്യും.
ഒരു വ്യക്തി മാത്രം തീരുമാനിച്ചാൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ?
1978 ൽ ഗയാനയിൽ ജിം ജോൺസ് എന്ന സന്യാസി പിടിക്കപ്പെടുമെന്ന് ആയപ്പോൾ, അയാൾക്ക് ആത്മഹത്യ ചെയ്യാൻ വേണ്ടി അന്തേവാസികളായ ആളുകളോട് വിഷം കുടിച്ചു കൊള്ളാൻ പറഞ്ഞു. 900 ആളുകൾ ആണ് അന്ന് മരിച്ചത് .ആത്മഹത്യ ചെയ്യുവാൻ വേണ്ടി നൂറുകണക്കിന് ആളുകളെ കൊന്നു വിമാനം അപകടത്തിൽപെടുത്തിയ അനേകം പൈലറ്റുമാരുടെ ഉദാഹരണങ്ങൾ നമ്മുക്ക് മുൻപിൽ ഉണ്ട്.റഷ്യയിലും ഇത് സംഭവിച്ചു കൂടായ്കയില്ല .പുടിനെ കുറിച്ച് കെജിബി തന്നെ പറഞ്ഞത് അയാൾക്ക് ഭയം എന്ന വികാരം ഇല്ല എന്നാണ്.(Diminished sense of danger.റഷ്യയ്ക്കു മേലുള്ള ആഗോള സാമ്പത്തിക ഉപരോധം,ഉക്രയിനിന്റെ ചെറുത്തു നിൽപ്പ് ,സെലൻസ്ക്കിയുട പ്രകോപനപരമായ നിലപാടുകൾ ,ചൈന പോലും ഒപ്പം നിൽക്കാതെ പിന്മാറിയത് , ആകെ ലോകത്തു ഒറ്റപെട്ടു പോയ അവസ്ഥ. ഇതൊക്കെ ഭ്രാന്തനായ ഈ ഏകാധിപതിയെ കൊണ്ട് എന്ത് തീരുമാനങ്ങൾ വേണമെങ്കിലും എടുപ്പിക്കാം.
രണ്ടു പ്രതീക്ഷകൾ മാത്രമാണ് ഇനി ഉള്ളത്.
ഉക്രയിൻ പ്രസിഡന്റെ സെലൻസ്കി പുട്ടിന്റെ ആവശ്യങ്ങൾ അംഗീകരിക്കുക.നാറ്റോയിൽ ചേരില്ല എന്ന് ഉറപ്പു വരുത്തുക.യൂറോപ്പ്യൻ യൂണിയനിൽ ചേരില്ല എന്ന് ഉറപ്പു കൊടുക്കുക.റഷ്യയോട് കൂറ് പുലർത്തുക.അമേരിക്കയും നാറ്റോയും ഉക്രയിന് ആയുധങ്ങൾ നൽകുന്നത് നിർത്തുക. ജനങ്ങൾക്ക് ആയുധം നൽകി യുദ്ധ മുഖത്തേയ്ക്ക് അയക്കുന്നത് നിർത്തുക.മനുഷ്യ കവചങ്ങൾ തീർക്കാതെ ഇരിക്കുക. സെലൻസ്കി രാജ്യം വിടുന്നതും ഒരു നല്ല തീരുമാനമാണ്. ലക്ഷക്കണക്കിന് യുക്രെയിനികൾ അഭയാർഥികളായി മറ്റുരാജ്യങ്ങളിൽ ചെന്ന് കഷ്ടപ്പെടുന്നതിലും എത്രയോ നല്ലതാണ് ഇത്. ഒരു ബസ്സിന്റ മുൻപിൽ മസ്സിൽ കാണിച്ചു നിക്കുന്ന തവളയുടെ ധീരത ഒരു മണ്ടത്തരം തന്നെയാണ്.