വംശശുദ്ധിയുടെ പരിണാമ മനഃശാസ്ത്രം

49

വംശശുദ്ധിയുടെ പരിണാമ മനഃശാസ്ത്രം

Robin K Mathew

ജോൺ ,ബിനോ എന്നിവർ ജെസ്യൂട്ട് വൈദിക വിദ്യാർത്ഥികൾ ആയിരിക്കുമ്പോഴാണ് ഞാൻ അവരെ പരിചയപ്പെടുന്നത്.എന്റെ വിശ്വാസങ്ങളോ , സഭയുടെ ചെയ്തികളോടുള്ള എതിർപ്പുകളോ ഒന്നും ഞാനുമായി നല്ലയൊരു സുഹൃത് ബന്ധം നിലനിർത്തുന്നതിൽ ജോണിനോ ,ബിനോയ്‌ക്കോ ഒരു തടസ്സമായിരുന്നില്ല .അവരുടെ പെരുമാറ്റത്തിലെ മാന്യത അനിതസാധാരണമാണ് .ആശയപരമായി ,ചിന്താ തലത്തിൽ ,മാനവികതയുടെ കാര്യത്തിൽ ,സമൂഹ വീക്ഷണത്തിൽ ഒക്കെ ഇവരോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നിയിട്ടുണ്ട് .വൈദികർ ആയിട്ട് കൂടി ഞാൻ ഇപ്പോഴും പേര് വിളിക്കണം എന്ന് നിർബന്ധമുള്ളവർ.

ആശയപരമായും,വിശ്വാസപരമായും രണ്ടു ധ്രുവങ്ങളിൽ ആണെങ്കിലും ജെസ്യൂട്ട് സൊസൈറ്റിയുമായി ഒരു സാഹോദര്യം ഞാൻ ഇപ്പോഴും നിലനിർത്തുന്നു .കോഴിക്കോട് IIM ജോലി ചെയ്യുന്ന സമയത്താണ് ആദ്യമായി ബൗദ്ധികളുടെ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന ഒരു പറ്റം പ്രഫസേഴ്സിനെ കാണുന്നത്.ഇവരുടെ ഓക്സ്ഫോർഡ് മാന്യതക്ക് തുല്യമാണ് ജോണിന്റെയും ബിനോയുടെം പെരുമാറ്റ രീതികൾ.

ജെസ്യൂട്ട് സൊസൈറ്റിയിൽ ഇവരെ പോലെ ഒരു പാട് ആളുകൾ ഉണ്ട് .പക്ഷെ ഇവരുടെ പേര് എടുത്തു പറയാൻ ഒരു പ്രതെയ്ക കാര്യമുണ്ട് .ഇവർ രണ്ടു പേരും മൽസ്യത്തൊഴിലാളികൾ ആയിരുന്നു .കടൽത്തീരത്തെ കുടിലുകളിൽ താമസിച്ചു അന്നന്നത്തെ അന്നത്തിനു വേണ്ടി കടലിനോട് മല്ലിടുന്നവർ . അവരുടെ കുടുംബങ്ങൾ ഇപ്പോഴും മൽസ്യത്തൊഴിലാളികൾ തന്നെയാണ് .അവിടെ നിന്നും വന്ന ഇവരുടെ പരിവർത്തനം തികച്ചും എടുത്തു പറയേണ്ടതാണ്.( മൽസ്യത്തൊഴിലാളികൾ എല്ലാം പെരുമാറാൻ അറിയില്ലാത്തവർ ആണോ എന്ന സ്ട്രോമൻ വാദത്തിന് മറുപടിയില്ല )

പറഞ്ഞു വന്നത് :ഒരു മനുഷ്യന്റെ ആഢ്യതയും ,പെരുമാറ്റവും,സ്വഭാവ മഹിമയും എല്ലാം തീരുമാനിക്കുന്നതിൽ അടിസ്ഥാനപരമായി ജാതിക്കോ ,മതത്തിനോ ,രാജ്യത്തിനോ അല്ല പ്രധാന പങ്ക്.ഒരേ സമൂഹത്തിലെ പെട്ടവർക്ക് ഏതാണ്ട് ഒരു സ്വഭാവം കണ്ടിട്ടില്ലേ ? .അവർ പല ജാതിയിലും മതത്തിലും ,സാമ്പത്തിക അവസ്ഥയിലും പെട്ടവർ ആയിരിക്കാം. പക്ഷെ അവരുടെ Nurture അഥവാ വളർത്തിക്കൊണ്ടു വന്ന അവസ്ഥയാണ് അവരെ അപ്രകാരമാക്കുന്നത് .

ഈ മാറ്റം ജീവിതത്തിന്റെ ഏതു പ്രായത്തിലും ഉണ്ടാകാമെങ്കിലും കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ മാറുന്നതാണ് വളരെ നല്ലത്.കാരണം വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാർ സായിപ്പിന് മുൻപിൽ അവരെ പോലെയും ഇന്ത്യക്കാരുടെ മുൻപിൽ ലോകത്തിലെ ഏറ്റവും മോശം രീതിയിലും പെരുമാറുന്നത് കണ്ടിട്ടുണ്ട് . എല്ലാ രാജ്യക്കാരിലും ഉണ്ടാവും ഇതുപോലെ .നമ്മുക്ക് വേണ്ടത് ഒരു അടിസ്ഥാന ബോധ്യവും അതിനെ തുടർന്നുള്ള മാറ്റവുമാണ് .

പലപ്പോഴും ആളുകളോട് നിങ്ങളുടെ ജോലി ഇതാണോ എന്ന് കൃത്യമായായി തന്നെ പറയുവാൻ എനിക്ക് സാധിച്ചിട്ടുണ് .ഏതാണ്ട് 90 ഓളം രാജ്യക്കാരുമായി ജോലിയുടെ ഭാഗമായി വളരെ അടുത്തു പെരുമാറിയിട്ടുണ് . ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ തൊലിയുടെ നിറമോ രാജ്യമോ ,മതമോ അല്ല .അവൻ എങ്ങനെ ആരുടെ കൂടെ വളർന്നു ,അവർ അതിൽ നിന്ന് എന്ത് സവീകരിച്ചു എന്നത് തന്നെയാണ്.ഉദാ ഡ്രൈവർമാർ ,നേഴ്‌സുമാർ ,വൈദികൾ ,സർക്കാർ ജോലിക്കാർ ,പോലീസുകാർ ,വക്കിലന്മാർ തുടങ്ങിയവർക്കൊക്കെ ചില പൊതു സ്വഭാവ പ്രത്യേകതകളുണ്ട് .

ഒരു വ്യക്തിയുടെ മഹത്വം തീരുമാനിക്കുന്നത് അവരുടെ വിദ്യാഭ്യാസമാണ് (രാവിലെ 9 മുതൽ 4 മണി വരെ ഒരു ക്ലാസ് മുറികളിൽ ഇരുന്ന് എന്തൊക്കെയോ ഉരുട്ടി വിഴുങ്ങി ,വർഷാവസാനം ദഹന കേടുണ്ടായി ,ആഹരിച്ചതെല്ലാം ശ്രദിച്ചു ,ശർദിച്ചു, ഉദര ശുദ്ധി വരുത്തി,അവസാനം ഒരു കടലാസു ക്ഷണത്തിൽ കിട്ടുന്ന ഡിഗ്രിയല്ല വിദ്യാഭ്യാസം .)ഒരു കുട്ടിയുടെ മാനസികവും ,ശാരീരികവും ,ബൗദ്ധികവും ,ആശയപരവുമായ വളർച്ചക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തന്നെയാണ് .വീട്ടിൽ മാതാപിതാക്കന്മാരെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത് എന്നൊരു വിശ്വസം നമുക്കുണ്ട് .എന്നാൽ ഇതേ മാതാപിതാക്കന്മാരുടെ തെറ്റുകൾ തന്റെ ജീവിതത്തിൽ ആവർത്തിക്കാതെയിരിക്കുവാൻ കുട്ടികളെ ബോധവൽക്കരിക്കുവാൻ അധ്യാപർക്കാകണം .അതിന് അവർക്ക് വിശാലമായ കാഴ്ചപ്പാടുകളും ,ലോകത്തിനു ചുറ്റും നടക്കുന്നത് എന്താണ് എന്ന ബോധ്യവും വേണം .

ചാണക സിദ്ധാന്തത്തിലേയ്ക്കും ,കൃപാസനം പത്രം പോലെയുള്ള മാനസിക വൈകല്ല്യത്തിലേയ്ക്കും ,സ്വർഗ്ഗത്തിലെ അതിസുന്ദരികൾക്കു വേണ്ടി സഹജീവികളെ കൊന്നുടുക്കയും ചെയ്യുന്ന മുഴു ഭ്രാന്തിലേയ്ക്കും നമ്മളുടെ കുട്ടികൾ പോകുന്നത് തടയുവാൻ ഇതേ അധ്യാപർക്ക് കഴിയണം .അതിന് അവർക്ക് ആദ്യം ബോധം ഉണ്ടാകണം.

NB ഒന്ന്) വംശ ശുദ്ധി എന്ന് പറയുന്നത് തന്നെ പരിണാമപരമായിയും ,ജീവശാസ്ത്രപരമായിയും ഒരു വല്ല്യ ബലഹീനത തന്നെയാണ് എന്നോർക്കുക.

രണ്ടു:)ഒരു മനുഷ്യന്റെ മെന്റൽ ഓപ്പറേറ്റിങ് സിസ്റ്റം നിർണയിക്കുന്നതിൽ അവന്റെ ഹാർഡ്‌വെയർ ചെറിയൊരു പങ്ക് മാത്രമെ വഹിക്കുന്നുള്ളു.അവനെ അവൻ ആക്കുന്നത് അനേകായിരം സാഹചര്യങ്ങൾ തന്നെയാണ്.നമ്മൾ വീടിന് പുറത്തോട്ട് ഇറങ്ങുമ്പോൾ ആരെ കാണുന്നു എന്നത് പോലും ജീവിതത്തെ മാറ്റി മറിക്കും .

മൂന്ന് ) ജീവിത വിജയത്തിന് കഠിനാദ്വാനം എന്നത് ഒരു വളരെ ചെറിയ ഘടകം മാത്രമാണ്.അത് പോലെ കഴിവും.