എക്സിറ്റ് പോളുകളുടെ മനഃശാസ്ത്രം

0
738

എക്സിറ്റ് പോളുകളുടെ മനഃശാസ്ത്രം

അമേരിക്കയിലെ ഇലക്ഷൻ വിദഗ്ധർ ,ലോകമാധ്യമങ്ങൾ ഇവർക്കൊക്കെ നല്ല ഉറപ്പായിരുന്നു 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൻ ജയിക്കുമെന്ന് .മാധ്യമങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ ഏതാണ്ട് പൂർണമായ അഭിപ്രായ ഐക്യവും ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് , അതായത് നവംബർ ഏഴിന് ന്യൂയോർക്ക് ടൈംസ് ഹിലരി ക്ലിന്റെന് 270 വോട്ടിന്റെ വ്യക്തമായ വിജയ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു .അവർ ജയിക്കുവാനുള്ള സാധ്യത 84% വരെയുണ്ടെന്ന് ന്യുയോർക്ക് ടൈംസ് പറഞ്ഞപ്പോൾ , റോയിട്ടേഴ്സ് എന്ന വാർത്താ ഏജൻസി ആകട്ടെ ഹിലരിയുടെ ജയത്തിന് സാധ്യത 90% ആണെന്ന് സംശയലേശമെന്ന്യേ പ്രസ്ഥാപിച്ചു.

9.8 ദശലക്ഷം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹിലരി ജയിക്കാനുള്ള സാധ്യത 98.5% ആണെന്ന് ഹഫീങ്ങ്ടൺ പോസ്റ്റിലെ തിരഞ്ഞെടുപ്പ് അവലോകന വിദഗദ്ധർ രേഖപ്പെടുത്തി..

എന്തുകൊണ്ടാണ് ഇത്രയും വലിയൊരു തെറ്റ് ഈ വിദഗ്ധർക്ക് ഒക്കെ സംഭവിച്ചത്

ഡോണൾഡ് ട്രംപിനെ പോലൊരു അസ്വീകാര്യനായ, യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത ഒരു വ്യക്തിക്ക് ജനാധിപത്യമൂല്യങ്ങളെ ഇത്രയും ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിൽ ചെറുതായിട്ടെങ്കിലും സ്വാധീനം ചെലുത്തുവാൻ സാധിക്കുമെന്നു സങ്കൽപ്പിക്കാൻ പോലും ഒരു വിദഗ്ധനും തയ്യാറായില്ല എന്നതാണ് ഈ തെറ്റിന് പ്രധാന കാരണം.
ട്രമ്പു അമേരിക്കയുടെ പ്രസിഡന്റ് അകുമെന്നൊരു വിദൂര ചിന്ത പോലും ഇവരാരും പുലർത്തിയില്ല.അത് തികച്ചും അസംഭവ്യമാണെന്ന് അവർ മനസ്സിൽ വിധിയെഴുതി.
പത്രക്കാർ വോട്ടർമാരെ സമീപിച്ചങ്കിലും അവർ പത്രക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ട്രംപിനാണ് വോട്ട് ചെയ്തത് എന്ന് തുറന്നു പറയാനുള്ള മടി കാരണം അത് അവർ പത്രക്കാരിൽ നിന്ന് മറച്ചുവെച്ചു .

ഈ കണക്കുകളിൽ ഈ വിദഗ്‌ധരെ അനേകം മനഃശാസ്ത്ര ഘടകങ്ങൾ സ്വാധീനിക്കാറുണ്ട്.ആഗ്രഹ ചിന്ത അതിൽ ഒന്ന് മാത്രമാണ്.

ഇനി ശരിക്കുമൊരു സർവ്വേ നടത്തിയാൽ പോലും അതിൽ പങ്കെടുക്കുന്നവർ സത്യമായിരിക്കും പറയുക എന്ന് ഒരിക്കലും പറയുവാൻ സാധിക്കില്ല.പ്രത്യേകിച്ചു ഭരിക്കുന്നവരെ ഭയമുള്ളപ്പോൾ .

നമ്മുടെ സ്വന്തം സ്റ്റാറ്റിസ്റ്റിക്സ്

“കേരളത്തിലെ 52 ശതമാനം സ്ത്രീകളും വിവാഹേതര ലൈംഗികബന്ധങ്ങൾ പുലർത്തുന്നു, അല്ലെങ്കിൽ ഒരിക്കലെങ്കിലും പുലർത്തിയിട്ടുള്ളവരാണ് “.മലയാളത്തിലെ ഒരു ജനകീയ മാസിക ഒരിക്കൽ പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കാണിത് -എവിടെനിന്നു കിട്ടി ഇവർക്കീ സ്ഥിതിവിവരക്കണക്കുകൾ എന്നോ, ഏതു ജില്ലയിൽ, ഏത് പ്രായക്കാരിൽ, ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ ,ഏത് തരം ലീഗ് ജോലി ഉള്ളവരിൽ ,ഏത് മത സാമൂഹിക വിഭാഗത്തിൽപ്പെട്ടവരാണ് ഈ സർവേയിൽ പങ്കെടുത്തത് എന്നെയൊരു വിവരവും ഒരിടത്തും കൊടുത്തിട്ടില്ല .

അങ്ങനെയൊരു സർവ്വേ വാസ്തവത്തിൽ നടന്നിട്ടുണ്ടോ?

എത്രയാളുകളെ നിങ്ങൾ പങ്കെടുപ്പിച്ചു?
എത്രപേർ ഉത്തരം പറഞ്ഞു? ഇന്നിങ്ങനെയൊക്കെയുള്ള ഒരു ചോദ്യങ്ങൾക്കും അവർക്ക് ഉത്തരവും ഉണ്ടാവില്ല.

ഇതുപോലെയുള്ള പല സർവേകളും ദിവസവും നിങ്ങളുടെ മുൻപിൽ എത്തുന്നു .യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങളാണ് ഭൂരിപക്ഷവും .

വാസ്തവത്തിൽ 73.6 ശതമാനം സർവ്വേകളും ഇപ്രകാരം വെറും മേശപ്പുറത്തിരുന്ന ഓരോ ആളുകൾ പടച്ചു വിടുന്നതാണ്‌. എന്ന് പ്രശസ്തമായ ബിസ്സിനസ്സ് ഇൻസൈഡർ മാസിക പറയുന്നു.