സൂക്ഷിക്കുക സൈബർ നിയമങ്ങൾ നിങ്ങൾക്ക് പുറകെ ഉണ്ട്

0
645

Robin Mathew

സൂക്ഷിക്കുക സൈബർ നിയമങ്ങൾ നിങ്ങൾക്ക് പുറകെ ഉണ്ട്

മറ്റുള്ള മനുഷ്യരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനശാസ്ത്ര പ്രതിഭാസം മനുഷ്യനിൽ അന്തർലീനമായുണ്ട്.ഇത് ചില മനുഷ്യരിൽ വളരെ കൂടുതലായിരിക്കും.ആനന്ദലബദ്ധി ക്കായി മറ്റു മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കുവാനും ഇക്കൂട്ടർക്ക് മടിയില്ല .ഇത് ഒരു മനോരോഗാവസ്ഥ ആയി പരിണമിക്കാറുണ്ട് . സാടിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോർഡർ (Sadistic Personality Disorder ) എന്നാണിതിന് പറയുന്നത്.

പ്രിന്റെ മീഡിയുടെ കാലം കടന്ന് ഡിജിറ്റൽ മീഡിയ വാർത്താ മേഖലകൾ കയ്യടക്കി..ഇപ്പോൾ ഇതാ സോഷ്യൽ നെറ്റ് വർക്കുകളുടെ ആവിർഭാവത്തോടു കൂടി വാളെടുത്തവർ എല്ലാം വെളിച്ചപാടുകളായി.ആർക്കെങ്കിലും ഒരു പിഴവ് വരേണ്ട താമസം ,ആദ്യത്തെ കല്ല് മുഖ്യധാരാ മാധ്യമങ്ങളുടെ വക.ബാക്കി ഉള്ള തേജോവധം -ഫേസ്ബുക്ക് – കീബൊർഡു് ആക്റ്റിവിസ്റ്റുകളുടെ വക. കീബോർഡിനു മുൻപിലിരുന്നു അവർ വിപ്ലവം നയിക്കും. കുഴിയിൽ വീണ പന്നിക്ക് കല്ലും തടിയും …ആടുകൾ പട്ടികൾ ആയികൊണ്ടിരിക്കുന്നു ,ഫോട്ടോഷോപ്പിൽ വാർത്തകളും ,അസംബന്ധങ്ങളും ,നുണ പ്രചാരങ്ങളും നിർമിച്ചു ,ഫേസ്ബുക്കിൽ കൊടുത്തു പലരെയും അവർ നശിപിച്ചു , അനേകം ആളുകൾ അവർക്ക് ഇരയായി.

സമൂഹ മാധ്യമങ്ങളിൽ കൂടി എന്തു നുണയും പടച്ചു വിടാം എന്നും ആർക്കെതിരെയും എന്ത് വേണമെങ്കിലും എഴുതാം എന്നും,അതിൽ യാതൊരു തെറ്റുമില്ലായെന്നും,ഒരു തരത്തിലും താൻ ശിക്ഷിക്കപെടില്ല എന്നുമുള്ള അബദ്ധധാരണയുമാണ് പലപ്പോഴും ഇപ്രകാരമുള്ള അപകീർത്തിപെടുത്തലിന് ആളുകളെ പ്രേരിപ്പിക്കുന്നത്.രമ്പരാഗത പ്രസാധകർക്കും മാധ്യമ പ്രൊഫഷണലുകൾക്കും ബാധകമായ ഒരേ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും എല്ലാവരും ബാധ്യസ്ഥരാണെന്ന് അത്ര നന്നായി ആളുകൾ മനസ്സിലാകുന്നില്ല

സൈബർ കുറ്റ കൃത്യങ്ങളിൽ ചിലത്

സമൂഹ മാധ്യമങ്ങളിൽ കൂടി എന്തു നുണയും പടച്ചു വിടാം എന്നും ആർക്കെതിരെയും എന്ത് വേണമെങ്കിലും എഴുതാം എന്നും,അതിൽ യാതൊരു തെറ്റും ഇല്ല എന്നും,ഒരു തരത്തിലും താൻ ശിക്ഷിക്കപെടില്ല എന്നുമുള്ള അബദ്ധ ധാരണയും ആണ് പലപ്പോഴും ഇപ്രകാരമുള്ള അപകീർത്തിപെടുത്തലിന് നിദാനം .

ഇത്തരത്തിലുള്ള ഉള്ള ദുഷ് പ്രചരണം ,മനോവീര്യം കെടുത്തൽ ,അപ കീ ത്തിപെടുത്തൽ ,വർഗീയ വിഷം ചോരിയൽ തുടങ്ങിയവക്ക് മിക്ക രാജ്യങ്ങളിലും വല്ല്യ ശിക്ഷ തന്നെ ആണ് നിയമം അനുശാസിക്കുന്നത് .

സൈബർ സ്റ്റാകിങ്

ഒരു വ്യക്തിയെയോ,സ്ഥാപനത്തെയോ,വിഭാഗത്തെയോ അപമാനിക്കുവാൻ വേണ്ടി ഇലക്ട്രോണിക്ക് മാധ്യമങ്ങളിൽ കൂടി കരുതിക്കൂട്ടി നുണ പ്രചരണംനടത്തുക , ,തെറ്റായ ആരോപണം പ്രചരിപ്പിക്കുക ,വ്യക്തി ഹത്യ നടത്തുക,വ്യക്തികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുക ,ഒരു വ്യക്തി യുടെ വിവരങ്ങൾ ചോർത്തി അയാൾക്കെതിരെ ഉപയോഗിക്കുക തുടങ്ങിയവ സൈബർ സ്റ്റാകിങ് എന്ന സൈബർ കുറ്റകൃത്യത്തിൽ പെടുന്നു.തനിക്ക് തീർത്തും അപ്രാപ്യമായ ഒരു വ്യക്തിയെ തന്റെ വരുതിയിൽ നിർത്തുവാൻ ഉള്ള വാഞ്ഛ ,അസൂയ,തന്റെ പരാജയത്തിൽ ഉള്ള ഇച്ഛാഭംഗം ,അന്യന്റെ വേദനയിൽ ഉള്ള ആനന്ദം ഇവയെല്ലാമാണ് ഈ കുറ്റകൃത്യത്തിന് പ്രേരകങ്ങൾ

സൈബർ ട്രോളുകൾ.

മിക്ക സൈബർ ട്രോളുകളും താരതമ്യേന നിരുപദ്രവകരവും,നർമ്മം,ആക്ഷേപ ഹാസ്യം തുടങ്ങിയ വിഭാഗത്തിൽ പെടുന്നവയുമാണ്.. എന്നാൽ മനഃപൂർവ്വം തെറ്റായതും,സമൂഹത്തിൽ തെറ്റി ധാരണയും ,വംശീയ വിദ്വെഷം ജനിപ്പിക്കുന്നതുമായ ട്രോളുകൾ സൈബർ കുറ്റ കൃത്യമായിയാണ് പരിഗണിക്കുന്നത്.

സൈബർ ബുള്ളിയിംഗ്

ഒരാളെ മാനസികമായും ,സാമൂഹികമായും തളർത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ കൂടി അപകീർത്തിപരമായപ്രസ്താവനകൾ,നുകഥകൾ,വാർത്തകൾ ,ചിത്രങ്ങൾ മുതലായവ പടച്ചു വിടുന്നതിനെയാണ് സൈബർ ബുള്ളിയിംഗ് എന്ന് വിളിക്കുന്നത്‌.മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെതുന്നവരാണ് ഇത് ചെയ്യുന്നത്..

കൗമാരക്കാരുടെ ഇടയിലാണ് ഇത് കൂടുതൽ..തങ്ങളുടെ ഇരയെ മാനസികമായി നിലംപരിശാക്കുക എന്ന ഉദ്ദേശത്തോടെ അവർക്കെതിരെ ദുഷ്പ്രചരണം നടത്തുക,അവരുടെ കുറവുകളെ ഊതി പെരുപ്പിച്ചു,ആക്ഷേപിക്കുകയും തദ്വാരാ അവരുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുക.

സാഡിസം (sadism ) എന്ന മനോ വൈകല്യമാണ് ഇത് .ആരെയും തേജോവധം ചെയ്യുവാന്നുള്ള ഒരു മനസ്‌ ,ആരും തങ്ങളെ തിരഞ്ഞു വരില്ല എന്ന ഒരു ചിന്ത ,സഹജീവികളുടെ വികാരങ്ങളോടുള്ള കരുതലില്ലായ്മ,എന്നിവയാണ് സൈബർ ബുല്ല്യിംഗ് എന്ന കുറ്റ കൃത്യത്തിലെയ്ക്ക് ആളുകളെ എത്തിക്കുന്നത്..
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000
ഇൻഫർമേഷൻ ആക്റ്റ് 2000 ലെ സെക്ഷൻ 66 എ സൈബർ മാനനഷ്ടത്തിന്റെ കുറ്റകൃത്യത്തെ പ്രത്യേകമായി കൈകാര്യം ചെയ്യുന്നില്ല, എന്നാൽ അപമാനം, പരിക്ക് അല്ലെങ്കിൽ ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് ഗുരുതരമായ കുറ്റകരമായ വസ്തുക്കൾ അയയ്ക്കുന്നത് ശിക്ഷാർഹമാണ്.

വിവര നിയമത്തിലെ സെക്ഷൻ 66 എ, 2000

കമ്പ്യൂട്ടർ റിസോഴ്സ് അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ ഉപകരണം വഴി അയയ്ക്കുന്ന ഏതൊരു വ്യക്തിയും ഐടി നിയമത്തിലെ സെക്ഷൻ 66 എ യിൽ പറയുന്ന നിയമങ്ങക്ക് വിധേയമാണ്.
+വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങൾ നടത്തുക.
+തീർത്തും നിന്ദ്യമായ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന സ്വഭാവമുള്ള ഏതെങ്കിലും വിവരങ്ങൾ; തെറ്റായതാണെന്ന് അയാൾക്കറിയാവുന്ന വിവരങ്ങൾ, ശല്യപ്പെടുത്തൽ, അസൗകര്യം , അപകടം, തടസ്സം, അപമാനം, പരിക്ക്, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ശത്രുത, വിദ്വേഷം അല്ലെങ്കിൽ മോശം ഇച്ഛ എന്നിവ ഉണ്ടാക്കുന്ന വിഭവങ്ങൾ കമ്പ്യൂട്ടർ വഴി അയക്കുക.
ഇങ്ങനെ ചെയ്യുന്ന ആളുകൾക്ക് മൂന്ന് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.Section 499 of IPC, . Section 469 of IPC, . Section 503 of IPC എന്നിവ പ്രകാരം പിഴയും മൂന്ന് വർഷം തടവും ലഭിക്കവുന്നതാണ്.
whatsapp ഗ്രൂപ്പുകളിൽ കൂടി പ്രചരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾക്ക് അത് അയക്കുന്ന ആളുകൾ മാത്രമല്ല ഗ്രൂപ് അഡ്മിൻ കൂടി അഴി എണ്ണേണ്ടി വരും.