ഫ്രാൻസിൽ കാർട്ടൂണിന്റെ പേരിൽ ഇസ്ലാം മത തീവ്രവാദി കഴുത്തറുത്ത് കൊന്ന മൂന്ന് മക്കളുടെ അമ്മയുടെ അവസാന വാക്കുകളാണ് ഇത്

64

(Robo✍️)

“ഞാൻ എന്റെ മൂന്ന് മക്കളെയും ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് അവരോട് പറയണം” !! .. ഒരമ്മയുടെ അവസാന വാക്കുകളാണ്…

അതേ…ഫ്രാൻസിൽ മാസികയിൽ വന്ന കാർട്ടൂണിന്റെ പേരിൽ ഇസ്ലാം മത തീവ്രവാദി കഴുത്തറുത്ത് കൊന്ന മൂന്ന് മക്കളുടെ അമ്മയുടെ അവസാന വാക്കുകളാണ് ഇത്.. ഒരു മതത്തെയും ദൈവത്തേയും വിമർശിച്ചില്ല കളിയാക്കിയില്ല പിന്നെ എന്തിനു അവരുടെ തലയറുത്ത് കൊന്നു ??.. അവർ എന്ത് തെറ്റാണ് ചെയ്തത് ??

മത തീവ്രവാദം ഏറ്റവും കൂടുതൽ വേട്ടയാടുന്നത് നിരപരാധികളെ തന്നെയാണ്.. എന്ത് ന്യായീകരണം ആണ് ഇതിനുള്ളത്.. ഫ്രാൻസിലെ പ്രവാചക നിന്ദ ആരോപിച്ചു അദ്ധ്യാപകന്റെ തലയറുത്ത് കൊന്നതിൽ ന്യായീകരിച്ചും പക്ഷേ പക്ഷേ ഒരുപാട് പക്ഷേ പറഞ്ഞവരും പറയുക ഈ സാധു സ്ത്രീ നിങ്ങളുടെ ഏത് ദൈവത്തെയോ പ്രവാചകനെയോ നിന്ദിക്കുകയോ വിമർശിക്കുകയോ ചെയ്തോ പിന്നെ എന്തിനാണ് ഈ സ്ത്രീ ഉൾപ്പെടെ മൂന്ന് സാധുക്കളെ ക്രൂരമായി തലയറുത്ത് കൊന്നത് ??… ഒരു മാസികയിൽ വന്ന കാർട്ടൂണിന് ഇവരെന്ത് പിഴച്ചു ??.. സമാധാന മതം വ്രണപ്പെട്ട് ഇതുവരെ കൊന്നൊടുക്കിയതിൽ തൊണ്ണൂറു ശതമാനം അതുമായി യാതൊരു ബന്ധവുമില്ലാത്ത സാധുക്കളെയാണ് എന്താണ് അതിലുള്ള ന്യായം.. പറയൂ ??

ഈ സ്ത്രീയും കറുത്ത വർഗക്കാരി ആയിരുന്നു.. അമേരിക്കയിൽ കറുത്ത വർഗക്കാരനെ പോലീസ് കൊന്നതിൽ ഹാഷ്ടാഗ് ഇറക്കി അലമുറയിട്ടവരെ കാണാനില്ല.. പ്രതികരിച്ചു വിഷമിച്ച സാംസ്കാരിക നായികനായകന്മാരെയും കാൺമാനില്ല… അത് നിരന്തരം വാർത്തയിട്ട് നിലവിളിച്ച മാധ്യമങ്ങളും ഇവരെ കണ്ടില്ല പേരിനു മാത്രമാണ്‌ വാർത്തകൾ നൽകിയത്.. എന്താണ് കാരണം സമാധാന മതക്കാർ ആയതുകൊണ്ടാണോ അപ്പോൾ എന്താണ് നൽകുന്ന സന്ദേശം..