ഇനി മാര്‍ബിള്‍ മുറിക്കാനും റോബോട്ട് – അതും വെണ്ണ മുറിക്കുംപോലെ ..

379

o-CARRARA-ROBOT-facebook

ഈ റോബോട്ടിന്റെ പേര് കനേര. ചെയ്യുന്ന ജോലി മാര്‍ബിള്‍ മുറിക്കല്‍, മുറിക്കുന്നതോ നല്ല നൈസായിട്ട്  മാര്‍ബിളിന് ഒരു നുള്ള് വേദന പോലും എടുക്കാന്‍ പാടില്ല എന്ന ഉദ്ദേശത്തോടു കൂടി..!!! അത്ര സോഫ്റ്റായിയാണ് കനേര പണി എടുക്കുന്നത്, ഇത്ര സിമ്പിളായി എങ്ങനെയാണ് ഇത്ര വലിയ ഒരു സാധനം മുറിക്കുന്നത് എന്ന് ചോദിച്ചാല്‍, ഒറ്റ ഉത്തരമേ ഉള്ളു, അത് “റോബോട്ട്” ആണ് മാഷേ..!!!

മാര്‍ബിള്‍ കഷണങ്ങളായി മുറിച്ചു നല്ല അടിപ്പൊളി പ്രതിമകളും രൂപങ്ങളും ഒക്കെ ഉണ്ടാക്കാന്‍ കനേര മിടുക്കനാണ്. ഒറ്റ മുറി, രണ്ടു വെട്ട്, കനെരയുടെ പണി അത്രേയുള്ളൂ, പക്ഷെ ഈ മുറിയും വെട്ടുമൊക്കെ കഴിയുമ്പോള്‍ വലിയ മാര്‍ബിള്‍ കഷണം മനോഹരമായ പീസുകളായി മാറും..!!!

മനുഷ്യന് മാത്രമല്ല വേണ്ടി വന്നാല്‍ യന്ത്രങ്ങള്‍ക്കും ശില്‍പ്പങ്ങളും രൂപങ്ങളും മറ്റും ഉണ്ടാക്കാം എന്ന് തെളിയിച്ച കനേര അവതരിപ്പിക്കപ്പെട്ടത്, റോബ് ആര്‍ക്ക് 2014 കോണ്‍ഫ്രന്‍സിലാണ്. എന്തായാലും ഈ റോബോട്ട് മനുഷ്യന്റെ പണി എളുപ്പം ആക്കും എന്ന് ഉറപ്പാണ്‌, ഇനി നാളെ എന്ത് തരം റോബോട്ട് ആണ് രൂപം കൊള്ളാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാം..!!!