fbpx
Connect with us

Featured

റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി

Published

on

റബിൻ രഞ്ജി നിർമ്മിച്ച് ടിറ്റോ പി തങ്കച്ചൻ സംവിധാനം ചെയ്ത ‘റോബസ്റ്റ’ മുന്നോട്ടു വയ്ക്കുന്ന വിമർശനാത്മകമായ ആശയം സാമൂഹ്യഘടനയിലെ നൂറായിരം തട്ടുകളും അസമത്വങ്ങളും വിവേചനങ്ങളും ആണ്. കാലമേറെ മാറിയിട്ടും ഫ്യൂഡലിസത്തിന്റെ വേരുകൾ അത് ആഴ്ന്നുപോയ മനസുകളിൽ നിന്നും പറിച്ചുമാറ്റാൻ സാധിച്ചിട്ടില്ല. കേരളത്തിൽ വിവേകാനന്ദൻ നടന്നുപോയ വഴികളുടെ ഇരുവശത്തും പുരോഗമന പെയിന്റടിച്ച മതിലുകൾക്കുള്ളിൽ ഇന്നും ഭ്രാന്താലയങ്ങൾ നടത്തുന്നവർ ആണ് നമ്മൾ.

റോബസ്റ്റയ്ക്കു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ കുപ്രസിദ്ധമായ ജാതിവ്യവസ്ഥ ഇങ്ങനെയൊക്കെ ആയിരുന്നു എന്നും, പ്രത്യക്ഷം-പരോക്ഷം എന്ന വ്യത്യാസമേ കാലഘട്ടങ്ങൾ മാറിയപ്പോൾ സംഭവിച്ചിട്ടുള്ളൂ. നിർഭാഗ്യമെന്നു തന്നെ പറയട്ടെ, ഇന്ത്യയിലേക്ക് കടന്നുവന്ന സെമിറ്റിക് മതങ്ങളിൽ ചിലതും ഇതേ മനോഭാവങ്ങൾ ഇവിടെനിന്നു കടമെടുത്തിട്ടുണ്ട്. മതം മാറിയാലും ജാതിമാറാൻ സാധിക്കില്ല എന്നതു തന്നെ അസൽ കോമഡിയല്ലേ ?

തൊഴിലിനെ ആസ്പദമാക്കി ജാതി വ്യവസ്ഥ നിലവിൽ വന്നു എന്ന് പറഞ്ഞാൽ തന്നെ ഇന്ന് എല്ലാ തൊഴിലിലും എല്ലാരും വന്നിട്ടുണ്ട്. അല്ലെങ്കിൽ തന്നെ തൊഴിലിൽ ചിലതിനെ നികൃഷ്ടത കല്പിക്കേണ്ട കാര്യമെന്താണ് ? അങ്ങനെ കല്പിക്കപ്പെട്ട ജാതിയിൽ ജീവിക്കുന്നവർ ജാതിവ്യവസ്ഥ മടുത്തിട്ടു മറ്റൊരു മതത്തിൽ പോയാലോ … അവനു അതിലെ ഉന്നതസ്ഥാനം കല്പിച്ചു കൊടുത്തിട്ടുള്ള വിഭാഗത്തിലേക്ക് പോകാൻ സാധിക്കുമോ ? ഇല്ല.. അവൻ അവിടെയും അധഃകൃതൻ ആയി തുടരുന്നു. പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തവും കൊളുത്തി പട എന്ന് പറഞ്ഞപോലെ.

ഈ വൃത്തികെട്ട സിസ്റ്റം നിലനിൽക്കേണ്ടത് സവർണ്ണർ എന്ന് സ്വയം ധരിച്ചുവച്ചിട്ടുള്ള ചിലരുടെ മാത്രം ആവശ്യമാണ്. പ്രിവില്ലേജുകൾ എന്നും ലഭിക്കാനും തങ്ങളിൽ താഴെയുള്ളവരെ സൃഷ്ടിച്ചു ജന്മിത്തബോധത്തിൽ അഭിരമിക്കാനും അവർക്കു വലിയ താത്പര്യമാണ്. ഇന്ത്യയിലുടനീളം ഇത് വളരെ തീവ്രമായി തന്നെ തുടരുകയാണ്. കേരളത്തിൽ പുരോഗമനത്തിന്റെ ആട്ടിൻ തോലിനുള്ളിൽ എന്ന വ്യത്യാസമേയുള്ളൂ.

Advertisement

അവിടെയാണ് റോബസ്റ്റാ പഴം സാമൂഹ്യഘടനയുടെ ദുഷിച്ച സിംബൽ ആകുന്നതു. ഒരു മരണവീട്ടിലെ അല്പം സമയങ്ങൾ എന്തൊക്കെയാണ് വിളിച്ചുപറയുന്നത് .. ആരാധനാലയങ്ങളിൽ പോലും നിലനിൽക്കുന്ന വിവചനത്തിന്റെ തട്ടുകൾ , മരണവീട്ടിൽ ഭക്ഷണത്തിന്റെ ജാതിയും നോക്കുന്ന അവസ്ഥ. ജാതിയിൽ ‘താണവൻ’ കൈകൊണ്ടു തൊട്ടാണ് ഇഡലി വിളമ്പുന്നത്. അതുകൊണ്ടു അതുവേണ്ട. എന്നാൽ റോബസ്റ്റാ പഴം വേണമെങ്കിൽ തിന്നാം. കാരണം അതിനു തോടുണ്ട്.

ഇതിന്റെ പോസ്റ്റർ വലിയ കൗതുകമുണർത്തുന്ന ഒന്നാണ്. മനോഹരമായൊരു ഡിസൈൻ എന്ന് എടുത്തുപറയേണ്ടതുണ്ട്.

നോക്കൂ… കാണുമ്പൊൾ വെളുക്കെ ചിരിക്കുന്ന പൗരോഹിത്യവും ജാതി-ഉപജാതി ബോധക്കാരും എന്തുമാത്രം വെറുപ്പും അകൽച്ചയുമാണ് മനസ്സിൽ സൂക്ഷിക്കുന്നത് …തങ്ങളിൽ താണവൻ എന്ന് മുദ്രകുത്തുന്നവനോട്.

ഹിന്ദു പുലയൻ ക്രിസ്തുമതത്തിൽ ചേർന്നാൽ അവൻ പുലയ ക്രിസ്ത്യാനി ആകുന്നു, ദളിത് ക്രിസ്ത്യാനി ആകുന്നു. അവർക്കു സഭ പോലും വേറെയാണ്. ദൈവത്തിന്റെ മറവിൽ മനുഷ്യനെ വേർതിരിക്കുന്ന സ്ഥാപനങ്ങളെ ഉപേക്ഷിച്ചു മനുഷ്യൻ മാനവികബോധത്തിൽ ജീവിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളൂ. സമൂഹത്തിനു ശക്തമായ സന്ദേശമാണ് റോബസ്റ്റ . എല്ലാ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും അഭിനന്ദിക്കുന്നു .

Advertisement

റോബസ്റ്റയ്ക്കു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

റോബസ്റ്റയുടെ സംവിധായകൻ ടിറ്റോ പി തങ്കച്ചൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഒരു ലിറിസിസ്റ്റ് ആണ്.. മൂവീസിനു വേണ്ടിയൊക്കെ ലിറിക്സ് എഴുതുന്നുണ്ട്. ഞാൻ മെക്കാനിക്കൽ എൻജിനിയർ ആയിരുന്നു . ഇപ്പോൾ ഫുള്ളായിട്ടു മൂവി മേഖലയിലേക്ക് ഇറങ്ങി. റോബസ്റ്റ എന്റെ മൂന്നാമത്തെ ഷോർട്ട് മൂവിയാണ്. മംഗല്യം തന്തുനാനേന, ഓമനത്തിങ്കൽ കിടാവോ ഇവയൊക്കെയാണ് ആദ്യത്തെ മൂവീസ്. മംഗല്യം തന്തുനാനേന ഒരു ഡൗറി ബേസ്‌ഡ് ആയ സബ്ജക്റ്റ് ആയിരുന്നു. ഓമനത്തിങ്കൽ കിടാവോ , ഓൾഡ് ഏജ് ഹോമിൽ അകപ്പെട്ട പ്രായമുള്ളവരെ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ആശയം. മറ്റൊരു പ്രോജക്റ്റ് ചെയ്യാൻ ഇരിക്കുകയായിരുന്നു അപ്പോഴാണ് ലോക് ഡൌൺ വന്നത്.

റോബസ്റ്റയെ കുറിച്ച്

ലോക് ഡൌൺ പതിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു ദിവസം കൊണ്ട് ചെയ്തെടുത്ത ഒരു വർക്ക് ആണ് റോബസ്റ്റ. ഞങ്ങളുടെ വീട്ടിന്റെ പരിസരത്തും നാട്ടിലും ഒക്കെയുള്ള ആളുകളെ ആണ് ഇതിൽ അഭിനയിച്ചത്. എല്ലാരും ഇതിൽ ഫ്രഷ് ആയി അഭിനയിച്ചവരാണ്. എല്ലാരും ആദ്യമായി അഭിനയിക്കുന്നവർ. അവരിൽ നിന്നും കൃത്യമായ റിസൾട്ട് കിട്ടാൻ, അതായതു ആർട്ടിഫിഷ്യൽ അല്ലാതെ നാച്വറൽ ആയ റിസൾട്ട് കിട്ടാൻ വർക്ഷോപ്പ്‌ ഒക്കെ വച്ചിരുന്നു. അതെങ്ങനെ അഭിനയിക്കണം , അല്ലെങ്കിൽ ആ വേഷം എങ്ങനെ അവതരിപ്പിക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ പഠിക്കാൻ. ഇത് 2013 – 14 കാലഘട്ടത്തിൽ തന്നെ മനസ്സിൽ വന്ന ഒരു ആശയമായിരുന്നു., അന്ന് മുതൽക്കേ മനസിലിട്ടു അത് വർക്ക്ഔട്ട് ചെയ്യുകയായിരുന്നു. ഒരു ടൈം വന്നപ്പോൾ ആ കൺസപ്റ്റ് പെട്ടന്നെടുത്തു ചെയ്യുകയായിരുന്നു.

Advertisement

റോബസ്റ്റ നല്ലൊരു പ്രമേയമാണ്, അതിലേക്കു എത്താനുള്ള പ്രചോദനം

എന്റെ ചെറുപ്പത്തിൽ തന്നെ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. നമ്മുടെയൊക്കെ സാമൂഹ്യപരിസരങ്ങളിൽ നടന്ന കാര്യങ്ങൾ ഒക്കെ തന്നെയാണ്. അന്നൊക്കെ വളരെ സംശയത്തോടെ നോക്കിയിരുന്ന കാര്യമാണ്. അതായത്, നമ്മളൊരു ഫങ്ഷന് ഒക്കെ പോകുമ്പോൾ പല ആൾക്കാരും വന്നിട്ട് ഭക്ഷണം കഴിക്കാതെ പോകുന്നത് കാണാം, ചോദിക്കുമ്പോൾ..” ആ ഞാൻ കഴിച്ചിട്ടാണ് വന്നത് ” എന്ന് പറഞ്ഞു ഒഴിഞ്ഞുമാറും. അതൊക്കെ ഒരു സംശയമായി എന്റെ ചെറുപ്പകാലത്ത് മനസ്സിൽ കിടന്നിരുന്നു. പിന്നെ കോളേജ് കാലത്തു എന്റെ ഫ്രെണ്ട്സിനെ വീട്ടിൽ പോകുമ്പോൾ , പ്രത്യകിച്ചും ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ചില കൂട്ടുകാരുടെ വീട്ടിൽ എന്തെങ്കിലും ഫങ്ഷന് പോകുമ്പോൾ അവർ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ‘എടാ നീ ഇവിടന്നു കഴിക്കുമോ …’ . ഇങ്ങനെ നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ഉണ്ടായ സംശയങ്ങളെയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളേയും വച്ചുകൊണ്ടു ഡെവലപ് ചെയ്തെടുത്ത വർക്ക് ആണ് റോബസ്റ്റ.

റോബസ്റ്റയ്ക്കു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ ജാതിവ്യവസ്ഥ യും മതങ്ങളും ചെറിയവൻ വലിയവൻ ബോധങ്ങളും , ടിറ്റോ പറയുന്നു

രാഷ്ട്രീയം ആണെങ്കിലും മതമാണെങ്കിലും അവിടെ തട്ടുതട്ടായുള്ള ഘടനയെ ഉണ്ടാക്കേണ്ടത് അവരുടെ ആവശ്യവുമാണ്. ഒരു നേതാവ് വേണം, ഉയർന്ന ആൾക്കാർ വേണം, താഴ്ന്ന ആൾക്കാർ വേണം അങ്ങനെ അനവധി തട്ടുകൾ ഉണ്ടാകേണ്ടത് അവരുടെ വളർച്ചയുടെ ആവശ്യമാണ്. അവിടെ ഉയർന്നവർ വേണം താഴ്ന്നവർ വേണം മധ്യവർഗം വേണം . എല്ലാരും ഒരേതരക്കാർ ആയിരുന്നാൽ അവിടെ ആരാണ് വലുതെന്നുള്ളൊരു ചോദ്യംവരും. ‘നീ ഇവിടന്നു കഴിക്കുമോ’ എന്ന ചോദ്യം ഉണ്ടാക്കിയെടുത്തു കഴിഞ്ഞാൽ വലിയവനെന്നും ചെറിയവനെന്നും അവിടെ തരംതിരിക്കപ്പെടും , ചിലർക്ക് അധികാരങ്ങളിലേക്കു നടന്നു കയറാം. ആർക്കും താഴാൻ ഇഷ്ടമില്ല. എല്ലാര്ക്കും ഉയർന്നിരിക്കണം. ആരുടെയെങ്കിലും മേൽ അധികാരം കാണിക്കാൻ ആണ് എല്ലാര്ക്കും ഇഷ്ടം. രാജാവായിട്ടും പ്രജയായിട്ടും നിൽക്കാനുള്ള ഒരു ത്വര .

Advertisement

പുരസ്‌കാരങ്ങൾ

ഇത് ഷൂട്ട് ചെയ്തിട്ട് ഒരു വർഷമായി. ചില ഫെസ്ടിവലുകളിൽ അയച്ചിട്ടുണ്ട്. ചില പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമിയും കോൺഫെഡറേഷൻ ഓഫ് ഫിലിം & ടീവി ആർട്ടിസ്റ്റ് ടെക്‌നീഷ്യന്സും ചേർന്ന് നടത്തിയ CSFFK ഹ്രസ്വ ചലച്ചിതോത്സവത്തിൽ പുരസ്‌കാരം ലഭിച്ചിരുന്നു. പൂനെ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം കിട്ടിയിരുന്നു. അമേരിക്കയിൽ നിന്നുള്ള ഒരു കോമ്പറ്റിഷനിൽ ബെസ്റ്റ് പോസ്റ്ററിന് ഉള്ള ഒരു അവാർഡ് കിട്ടിയിരുന്നു. ഇതിന്റെ പോസ്റ്റർ കുറച്ചു ശ്രദ്ധിക്കപ്പെട്ടതാണ്. ശ്യാം എന്ന ആളാണ് അത് ചെയ്തത്.

കടപ്പാടുകൾ

ലോക്ഡൌൺ സമയമായതുകൊണ്ടു കുറച്ചുപേർക്ക് മാത്രമേ സഹകരിക്കാൻ സാധിക്കുകയുള്ളു .നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയമായിരുന്നു. ലോക്ഡൌൺ ഒന്ന് അയഞ്ഞു വന്ന സമയമായിരുന്നു. പ്രധാനകടപ്പാട് നാട്ടുകാരോട് തന്നെയാണ്. നമ്മുടെ പള്ളിയിലും അടുത്തുമൊക്കെ ഉള്ള ആളുകളോടൊക്കെ വലിയ കടപ്പാടുണ്ട്. നമ്മൾ പറഞ്ഞ ഉടനെ വന്നു നിന്ന് എല്ലാം ചെയ്യാൻ മനസുകാണിച്ച അവരോടൊക്കെ തന്നെയാണ് ഫസ്റ്റ് കടപ്പാട്.

Advertisement

റോബസ്റ്റയ്ക്കു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പിന്നെ ഏഴെട്ടു മണിക്കൂറിനുളിൽ ഷൂട്ട് ചെയ്തെടുക്കാൻ സഹായിച്ച മുഴുവൻ ക്രൂ മെമ്പേഴ്സിനോടും കടപ്പാടുണ്ട്. മഴയൊക്കെ ആയിരുന്നു. അതുകൊണ്ടു വലിയ പരിമിതികൾ ഉണ്ടായിരുന്നു. അവരെല്ലാം കൂടെ നിന്നു . ഇത്തരമൊരു ആശയം പറഞ്ഞപ്പോൾ നല്ലൊരു വർക്ക് കിട്ടണം, നല്ലൊരു പ്രോഡക്റ്റ് കിട്ടണം എന്നല്ലാതെ മറ്റൊരു നിബന്ധനകളും വയ്ക്കാതെ ഇത് നിർമ്മിക്കാനായി മുന്നോട്ടു വന്ന RANJI BROTHERS വലിയ കടപ്പാട് അർഹിക്കുന്നു.

പിന്നെ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ വിമർശനാത്മകമായ ഒരു വർക്ക് ചെയ്തപ്പോൾ , അതിനെ കുറിച്ച് ഞാൻ പള്ളിയിൽ ഒക്കെ പറഞ്ഞപ്പോൾ അവർ കൂടുതൽ സപ്പോർട്ട് നൽകുകയാണ് ഉണ്ടായത്. അവർക്കതു പ്രശ്നമേ അല്ലായിരുന്നു. അവർ അതിനെ ഒരു കലയായി മാത്രമേ എടുത്തുള്ളൂ . ആ സപ്പോർട്ടിന് അവരോടും നന്ദിയും കടപ്പാടും ഉണ്ട്

മൂവി മേഖലയിലേക്ക് താത്പര്യം

ഉറപ്പായും ഉണ്ട്, എന്നാൽ ഒരു ലിറിസിസ്റ്റ് ആയി കുറെയേറെ അവസരങ്ങൾ വരുന്നുണ്ട്. അതിലേക്കു കുറച്ചുകാലം ശ്രദ്ധിക്കാം, ടൈം എടുത്തു നല്ല വർക്കുകൾ ചെയ്യാം എന്ന ആഗ്രഹമാണ് ഇപ്പോഴുള്ളത്. സാമ്പത്തികമായ നേട്ടങ്ങൾ കൂടി നോക്കണമല്ലോ..ഒരവസരം വരുമ്പോൾ സിനിമ ചെയ്യണം എന്നാണു ആഗ്രഹം. കുടുക്ക് എന്ന സിനിമയ്ക്ക് വേണ്ടി പാട്ട് എഴുതിയിട്ടുണ്ട്, “മാരൻ മറുകിൽ … ” എന്ന് തുടങ്ങുന്ന ഗാനം. ഇന്ദ്രജിത്തിന്റെ ആഹാ എന്ന സിനിമയ്ക്ക് വേണ്ടിയും എഴുതിയിട്ടുണ്ട്. …അങ്ങനെ കുറച്ചു പടങ്ങൾ ആണ് ചെയ്തിരിക്കുന്നത്.

Advertisement

**

 2,558 total views,  4 views today

Advertisement
SEX12 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment13 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment13 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX14 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films14 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment14 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment15 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment16 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment17 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket17 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment18 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health19 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX3 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX6 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment17 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket17 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment22 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment3 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment6 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured6 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »