ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കഥപറഞ്ഞ ചിത്രമാണ് റോക്കട്രി . ആർ. മാധവൻ ആണ് നമ്പിനാരായണൻ ആയി അഭിനയിച്ചത്. ചാരക്കേസിൽ കുടുക്കപ്പെട്ടു ഒരിയ്ക്കൽ സമൂഹവും ഭരണകൂടവും വേട്ടയാടിയ നമ്പിനാരായണന്റെ കഥ വളരെ തന്മയത്വത്തോടെ ആണ് മാധവൻ കൈകാര്യം ചെയ്തത്. ഇപ്പോഴിതാ, മ്പിനാരായണനെ അതിഥിയായി വീട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് രജനികാന്ത്. ‘റോക്കട്രി’യെ അഭിനന്ദിച്ച് കൊണ്ട് രജനികാന്ത് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. റോക്കറ്ററി തീർച്ചയായും എല്ലാവരും , പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ ‘ എന്നായിരുന്നു രജനികാന്തിന്റെ ട്വീറ്റ് . മാധവനെയും രജനികാന്ത് അഭിനന്ദിച്ചു . ‘രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ അവതരിപ്പിച്ചത് ‘ എന്നാണു രജനികാന്ത് പറഞ്ഞത്. നമ്പി നാരായണനോടൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് മൂലനും നടൻ മാധവനും രജനിയുടെ വീട്ടിൽ എത്തിയിരുന്നു. സൂപ്പർ താരത്തിനൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ നിർമാതാവ് വിജയ് മൂലൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അദ്ദേഹത്തെ നമ്പി നാരായണനും മാധവനുമൊപ്പം കണ്ടുമുട്ടിയതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്നാണ് കുറിപ്പ്.

Leave a Reply
You May Also Like

ഡീപ്ഫേക്ക് വിവാദത്തിനിടയിൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച രഷ്മിക മന്ദന്ന ? ആരാധകരുടെ സ്പോട്ട് ‘തെളിവ്’

തന്റെ ഡീപ്ഫേക്ക് വീഡിയോ വിവാദങ്ങൾക്കിടയിൽ രശ്മിക മന്ദാന  കാമുകൻ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം 2023 ദീപാവലി ആഘോഷിച്ചതായി…

കുറഞ്ഞത് 25 വർഷമെങ്കിലും കോമയിൽ ആയിരുന്നവർക്ക് നല്ല ഫ്രഷ് കഥയായി തോന്നിയേക്കാം

എഴുതിയത് : Na Vas കാപ്പിക്കടയിൽ വെച്ച് കാറ്റടിച്ചപ്പോൾ പരിചയപ്പെട്ടവരാണ് യാഴനും മൗനയും. ഒരു കാര്യവുമില്ലാതെ…

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

1976 ൽ ഐ വി ശശി സംവിധാനം ചെയ്ത അനുഭവം എന്ന ചിത്രത്തിലെ ക്രിസ്മസ് രാത്രിയിലെ…

സൗഹൃദ സ്‌നേഹത്തിന്റെ മനോഹരകാവ്യം, ‘സൂര്യാംഗം ചിറകു തുന്നി’, സലാർ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’…