Wincent Joseph
റോജർ ഫെഡറർ.. എന്ന അതുല്യ പ്രതിഭ വിരമിക്കുമ്പോൾ…????
സാംപ്രസ്, അഗാസി, ബേക്കർ, നവരത്തിലോവ, ഹിഗ്ഗിൻസ്, സ്റ്റെഫി ഗ്രാഫ് അങ്ങനെ ഇതിഹാസങ്ങളും അത്ഭുതങ്ങളും അരങ്ങുവാണ കാലഘട്ടത്തിലാണ് ടെന്നീസ് കാണാൻ തുടങ്ങിയത്. ലോക ഒന്നാം നമ്പർ താരമായ പീറ്റ് സാംപ്രസിനെ തോൽപ്പിച്ച് ഒരു താരോദയം ഉണ്ടാകുന്നു… അതും ടെന്നീസിന്റെ പറുദീസയായ വിംബിൾടൺ പുൽത്തകിടിയിൽ. ഹൃദ്യമായ പുഞ്ചിരിയും സൗമ്യമായ ശരീരഭാഷയും ആകർഷ്കമായ പെരുമാറ്റവും ഉള്ള ഒരു സ്വിസ് ചെറുപ്പക്കാരൻ. പേര് റോജർ ഫെഡറർ.24 വർഷം, 1500 നു മുകളിൽ മത്സരങ്ങൾ,103 ATP കിരീടങ്ങൾ, 20 ഗ്രാൻ്റ് സ്ലാമുകൾ. കളിക്കളത്തിലെ സുന്ദര മുഖവും കളിയഴകിൻ്റെ വശ്യതയും ബാക്ക് ഹാൻഡ് ഷോട്ടുകളുടെ മനോഹാരിതയും കോർട്ടിൽ നിന്നു മടങ്ങുമ്പോൾ ഒന്നിലധികം തലമുറയെ വിസ്മയിപ്പിച്ച മനുഷ്യൻ കൂടിയാണ് പടിയിറങ്ങുന്നത്.
റാക്കറ്റുകൾ വലിച്ചെറിയൽ, ദേഷ്യത്തോടെയുള്ള മുരളുകൾ. ടെന്നീസ് കോർട്ടിലെ പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തനായിരുന്നു ഫെഡറർ.
ചില അപൂർവ സന്ദർഭങ്ങളിലൊഴികെ ശാന്തനാകാനും ഒരു ചെറുചിരിയോടെ വിജയം ആഘോഷിക്കാനും തോൽവിയുടെ വികാരങ്ങൾ അടക്കിപ്പിടിക്കാനും അയാൾക്ക് കഴിഞ്ഞിരുന്നു.ടെന്നീസിനെ പിന്തുടരുന്നവർക്ക് കുറച്ച് കാലമായി ചെറുതായെങ്കിലും പ്രതീക്ഷിക്കാവുന്ന വാർത്തയായിരുന്നു ഇന്നലെ സംഭവിച്ചത്. അതിനെ ഏറെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും ആഗ്രഹിക്കുന്ന കാര്യമേയല്ല അത്. കണ്ടിട്ടുള്ളവർക്ക് റോജർ ഫെഡററുടെ കളി ജീവിതത്തിലെ മനോഹരമായ കാഴ്ചകളിൽ ഒന്നായിരിക്കുമെന്നതിൽ സംശയമില്ല. ദുർഘടമായ സാഹചര്യങ്ങളെ അനായാസമെന്ന് തോന്നിപ്പിക്കുന്നവിധം മറികടക്കുമായിരുന്ന, എന്തൊരു അസാധ്യ മനുഷ്യനെന്ന് കൂടെക്കൂടെ ഓർമ്മിപ്പിച്ചിരുന്ന ശാന്തസുന്ദരമായ കോർട്ടിലെ ചിരിയായിരുന്നു ഫെഡറർ. ടെന്നീസ് ഇനിയും ഉണ്ടാകും, അതിലിനി നിങ്ങളില്ലെന്നത് പൊരുത്തപ്പെടാൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വരുന്ന കാര്യമായിരിക്കും.
പരിക്കിന്റെ പിടിയിലകപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഫെഡററുടെ റാക്കറ്റില്‍ നിന്ന് ഇനിയും വിജയങ്ങള്‍ അടര്‍ന്നുവീണേനേ. പുറംവേദനയും കാല്‍മുട്ടിലും കാല്‍പ്പാദത്തിലുമേറ്റ പരിക്കുമെല്ലാം ഫെഡററെ തളര്‍ത്തി.2021-ല്‍ പരിക്കില്‍ നിന്ന് മോചിതനായി വിംബിള്‍ഡണിലൂടെ തിരിച്ചുവരവ് നടത്താന്‍ ശ്രമിച്ചെങ്കിലും ക്വാര്‍ട്ടറില്‍ ഫെഡറര്‍ പുറത്തായി. യുവതാരം ഹ്യൂബര്‍ട്ട് ഹര്‍കാക്‌സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ് ഫെഡറര്‍ പുറത്തുപോകുമ്പോള്‍ പരിക്ക് വീണ്ടും വില്ലനായി അവതരിച്ചിരുന്നു.ഹാപ്പി റിട്ടയർമെന്റ് റോജർ ഫെഡറർ.

Leave a Reply
You May Also Like

ചെസ്സ് ചാമ്പ്യൻ കാൾസനെ അറഞ്ചം പുറഞ്ചം തോൽപ്പിച്ചു ഇന്ത്യൻ ബാലൻ പ്രഗ്നാനന്ദ ഇന്ത്യയുടെ അഭിമാനം

Shaji Cheriyakoloth എനിക്ക് പറ്റിയ എതിരാളി ഇല്ല, അതുകൊണ്ട് ചെസ്സ് മടുത്തു തുടങ്ങി എന്ന് പറഞ്ഞ…

മാധ്യമ പ്രവര്‍ത്തകരുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ക്രിക്കറ്റിനാകും: ടിനു യോഹന്നാന്‍

മാധ്യമ പ്രവര്‍ത്തകരുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ക്രിക്കറ്റിനാകും: ടിനു യോഹന്നാന്‍ കൊച്ചി: ജോലിത്തിരക്കിനിടെ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്…

സച്ചിന്റെ പേരില്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു…

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് 21അംഗ ബോര്‍ഡ് ഭാരവാഹികള്‍ യോഗം ചേര്‍ന്നത്

ഷെയ്ൻ വോൺ ബാറ്റർമാരെ കബളിപ്പിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് വജ്രായുധങ്ങൾ

ലോകക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ ബാറ്റർമാരെ കബളിപ്പിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് വജ്രായുധങ്ങൾ…