സംവിധായകൻ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്. നിർമ്മാണം കിംഗ് ഖാൻ
Rageeth R Balan
ജോജു ജോര്‍ജ് നായകനായ ഇരട്ട എന്ന സിനിമ സംവിധായകന്‍ രോഹിത് എം ജി കൃഷ്ണന്‍ ബോളിവുഡിലേയ്ക്ക്. ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് രോഹിത്ത് ചേട്ടന്റെ ആദ്യ ഹിന്ദി സിനിമ ഒരുങ്ങുന്നത്.
ഇരട്ട എന്ന സിനിമയുടെ പ്രചാരണർത്ഥം ലുലുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സിനിമയുടെ സംവിധായകൻ Rohit Mg Krishnan പറഞ്ഞത് “2017മുതൽ പലരോടും കഥ പറയാൻ പോയിട്ടുണ്ട് അങ്ങനെ അപ്പോയ്ന്റ്മെന്റ് വരുമ്പോ പറയും വൈകുനേരം കാണാം ചിലപ്പോൾ വൈകുനേരം കാണാം രാത്രി കാണാമെന്നു..മിക്കവാറും പോസ്റ്റ് ആയിട്ടു മെട്രോയിൽ കയറി ലുലുവിൽ വരും.. ഈ ലുലുവിൽ തന്നേ ആണ് പലയിടിത്തും കറങ്ങി നിന്നിരുന്നത്.. അത് കൊണ്ട് തന്നെ ഒരു അഞ്ചു വർഷം ഇവിടെ നടന്നു ഞാൻ പ്രോഗ്രാം മുഴുവൻ കണ്ടിട്ടുണ്ട്… അങ്ങനെ നടന്നിട്ടു അതുപോലെ തന്നെ കഥകൾ പറഞ്ഞിട്ടും ഈ പ്രൊജക്റ്റ് ഓൺ ആക്കി ഈ പരിപാടി ഇന്ന് ലുലുവിൽ തന്നെ നടത്തുമ്പോൾ അതിനേക്കാൾ ഏറെ സന്തോഷം മറ്റൊന്ന് ഇല്ല”…
ഇനി പലരോടും കഥ പറയാൻ പോകേണ്ട അപ്പോയ്ന്റ്മെന്റ് എടുക്കാൻ കയറി ഇറങ്ങേണ്ട.. പോസ്റ്റ് ആയിട്ടു എങ്ങും നിൽക്കേണ്ട.. കാരണം ഒറ്റ സിനിമ കൊണ്ട് ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ ഒരു സിനിമ സംഭവിക്കുമ്പോൾ… ഒത്തിരി സന്തോഷം തോന്നുന്നു ❣️