Connect with us

എഴുപത് തികയുന്ന മലയാളികളുടെ ഇക്ക …

മമ്മൂട്ടി , കേൾക്കുമ്പോൾ ഒരു നാട്ടിൻ പുറത്തുകാരന്റെ പേരാണ് .ഒരു ഗാംഭീര്യമോ അലങ്കാരമായി ഒരു വാലോ (അതായത് ഖാനോ ,സൽമാനോ ) ഒന്നും ഇല്ല . ഇത് ഒരു സൂപ്പർ സ്റ്റാറിന്റെ പേരാണ്

 42 total views

Published

on

Rohith Kp

എഴുപത് തികയുന്ന മലയാളികളുടെ ഇക്ക …..

മമ്മൂട്ടി , കേൾക്കുമ്പോൾ ഒരു നാട്ടിൻ പുറത്തുകാരന്റെ പേരാണ് .ഒരു ഗാംഭീര്യമോ അലങ്കാരമായി ഒരു വാലോ (അതായത് ഖാനോ ,സൽമാനോ ) ഒന്നും ഇല്ല . ഇത് ഒരു സൂപ്പർ സ്റ്റാറിന്റെ പേരാണ് എന്ന് തോന്നിപ്പിക്കുകയേ ഇല്ല . എന്നാൽ ഈ പേരിനുടമയാണ് കേരളം രൂപീകരിക്കും മുൻപ് ജനിച്ച് കേരളീയരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ മലയാളിയുടെ സ്വന്തം ഇക്ക .

എഴുപതുകളിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് ആംഗ്രി യങ് മാൻ ടൈപ്പ് റോളുകൾ ചെയ്ത് സിനിമയിൽ സജീവമായ അഡ്വക്കേറ്റ് മമ്മൂട്ടിക്ക് ഒരിക്കലും ഒരു സരസനായ അയൽവീട്ടിലെ കുസൃതി നിറഞ്ഞ ചെറുപ്പക്കാരൻ മോഡൽ റോളുകൾ കിട്ടിയിരുന്നല്ല .പിൽക്കാലത്ത് മോഹൻലാലിൽ തുടങ്ങി ജയറാമിലൂടെ ദിലീപിലും നിവിൻ പോളിയിലും എത്തിനിൽക്കുന്ന ആ ടൈപ്പ് റോളുകൾ എന്തുകൊണ്ടോ മമ്മൂട്ടിക്ക് അന്യമായിരുന്നു .റഫ് ആൻഡ് ടഫ് നായകനിൽ നിന്ന് അൽപ്പം മാറി വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ പിന്നീട് തേടി എത്തിയെങ്കിലും പലതിലും കോമഡി ,റൊമാൻസ് എന്നിങ്ങനെയുള്ള ജനപ്രീതിയുള്ള ഘടകങ്ങൾ കുറവായിരുന്നു പകരം ഡയലോഗ് ,സെന്റിമെൻസ് തുടങ്ങിയ മമ്മൂട്ടി സ്പെഷ്യൽ ഘടകങ്ങൾ കാരണമായിരുന്നു അന്നത്തെ പല മമ്മൂട്ടി സിനിമകളും ഹിറ്റ് ആയിരുന്നത് .മലയാളത്തിലെ മറ്റ് നടന്മാർക്കുള്ളതുപോലെ റിപ്പീറ്റ് വാല്യൂ ഉള്ള എന്റെർറ്റൈനെർ സിനിമകൾ മമ്മൂട്ടിക്ക് വളരെ കുറവായിരുന്നു എന്ന തന്നെ പറയാം .എന്നിട്ടും ഇദ്ദേഹം മലയാളത്തിലെ ഒരു വലിയ മെഗാ തരാം ആയി മാറിയത് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടാണ് .

Not Actor, But Superstar Mammootty Was Initially An 'Accidental' Lawyer!ഒരേ സ്വഭാവമുള്ളതെന്ന് തോന്നുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോൾ പോലും അവയ്ക്കോരോന്നിനും സവിശേഷമായ വ്യക്തിത്വം നൽകാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ടായിരുന്നു . ഉദാഹരണമായി മമ്മൂട്ടി അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങളെ മാത്രം നിരീക്ഷിച്ചാൽ മതിയാകും . ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വം നടന്മാർക്കെ അങ്ങനെ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ .ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മെഗാ സ്റ്റാർ ആണെന്നിരിക്കെ ആ സ്റ്റാർഡം ആവശ്യപ്പെടുന്ന സൽഗുണ സമ്പന്നനായ കൂളിങ് ഗ്ളാസ്സും വെച്ച് സ്റ്റൈലായി നടക്കുന്ന തരം കഥാപാത്രങ്ങളായാലും തന്റെ സഹപ്രവർത്തകരോട് ”ക്ഷമിച്ചേരെടാ ഉവ്വേ ” എന്ന് കെഞ്ചുന്ന മണി സാറിനെപ്പോലുള്ള കഥാപാത്രങ്ങളായാലും മമ്മൂട്ടിയിൽ നിന്ന് ലഭിക്കുമ്പോൾ മലയാളി അത് നിറമനസ്സോടെ സ്വീകരിച്ചിട്ടുണ്ട് .

കേരളത്തിൽ ആദ്യമായി ഒരു നടന്റെ പേരിൽ ഫാൻ ക്ലബ് രൂപീകരിക്കപ്പെട്ടത് മമ്മൂട്ടിയുടെ പേരിലായിരുന്നു. .ഇത് പിന്നീട് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വെൽഫെയർ ക്ലബ്ബായി മാറി . ആദ്യമായി സ്വന്തം പേരിൽ വെബ് സൈറ്റും ബ്ലോഗും തുടങ്ങിയത് മമ്മൂട്ടി ആയിരുന്നു . കൊക്കോളയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തേക്കുള്ള ഓഫർ നിരസിച്ച് സാമൂഹിക പ്രതിബദ്ധത കാണിച്ച് മമ്മൂട്ടി മലയാളികളുടെ കയ്യടി നേടിയിരുന്നു .

നാൽപത് കഴിയുമ്പോഴേക്ക് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ മനസ്സിലും ശരീരത്തിലും കാണിച്ചു തുടങ്ങുന്ന മലയാളിക്ക് ശരീര സൗന്ദര്യം നിലനിർത്തുന്ന കാര്യത്തിൽ അഭുതങ്ങൾ കാണിക്കാം എന്ന് മലയാളികളെ പഠിപ്പിച്ചതും ഈ ഇക്കയാണ് . മമ്മൂട്ടിയുടെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ’യിൽ ഇങ്ങനെ എഴുതി : ഇലച്ചാർത്തുകൾക്കിടയിലൂടെ പുള്ളി പുള്ളിയായി വെയിൽ വീഴുന്ന ചെമ്പിലെ എന്റെ വീട്ടുമുറ്റത്തുനിന്ന് ഞാൻ നടന്നെത്തിയ ദൂരമത്രയും അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും ഊടുവഴികളായിരുന്നു …”
ഈ ഏഴാം തിയ്യതി എഴുപത് തികയുന്ന നിൽക്കുന്ന ഈ മനുഷ്യൻ കഠിനാധ്വാനത്തിന്റെ കാര്യത്തിൽ ഒരു പ്രചോദനമായി നിൽക്കുകയാണ് .

 43 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement