മലയാള സിനിമയിലെ ക്രിമിനൽ വിചാരണ

Rohith Kp

കറങ്ങുന്ന ഗ്ലോബും ഒരു മേശയും ഒരു സെല്ലും ഉണ്ടേൽ അത് പോലീസ് സ്റ്റേഷനായി എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും എത്രയോ മെച്ചപ്പെട്ട പോലീസ് സ്റ്റേഷനുകൾ മലയാള സിനിമയിൽ കാണാൻ തുടങ്ങിയെങ്കിലും കോടതി രംഗങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസം ഒന്നും വന്നിട്ടില്ല . റിയലിസ്റ്റിക്കായി കഥ പറയാൻ ശ്രമിക്കുന്ന സിനിമകളിൽ പോലും വലിയ മാറ്റങ്ങൾ ഞാൻ കണ്ടിട്ടില്ല . ഈ അടുത്ത കാലത്ത് ഹിറ്റായ ഒരു സിനിമയിലെ പ്രധാന നെഗറ്റിവ് പോലും യാഥാർഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത കോടതി രംഗങ്ങൾ ആയിരുന്നു . സിനിമക്കാരൊക്കെ ക്രിമിനൽ പ്രൊസീജ്യർ കോഡ് പഠിക്കണമെന്നോ കോടതി രംഗം റിയാലിസ്റ്റിക്ക് ആക്കാൻ വേണ്ടി സിനിമയുടെ നീളം മണിക്കൂറുകൾ നീട്ടണമെന്നോ ഒന്നും ഞാൻ പറയുന്നില്ല . എന്നാൽ എങ്ങനെയെങ്കിലും കുറോച്ചൊക്കെ യാഥാർത്യവുമായി ബന്ധമുള്ള രീതിയിൽ കോടതി വിചാരണ രംഗങ്ങൾ എടുക്കാവുന്നതാണ് .

 

ഇതുവരെ കോടതി കാണാത്തവർ പ്രത്യേകിച്ചും വിചാരയാനൊന്നും കാണാത്തവർക്ക് വേണ്ടിയാണ് ഞാൻ ചില കാര്യങ്ങൾ പോയന്റുകളായി എഴുതാൻ പോകുന്നത് . താല്പര്യമുള്ളവർ മാത്രം വായിക്കുക .:

# പോലീസ് കേസ് fir ഇട്ട ശേഷം അന്വേഷണം ,അറസ്റ്റ് ,ജാമ്യം,കുറ്റപത്രം സമർപ്പിക്കൽ,ചാർജ്ജ് ഫ്രെയിം ചെയ്യൽ ,ഷെഡ്യൂൾ ചെയ്യൽ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ കഴിഞ്ഞാണ് കേസ് വിചാരണയ്ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നത് .(മേൽപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിശദമായി വേണേൽ വേറെ പോസ്റ്റിൽ പറയാം )

# പ്രോസിക്യൂഷൻ (പരാതിക്കാരൻ / സ്റ്റേറ്റ് ഭാഗം ) നൽകിയ പട്ടികയിലെ ക്രമപ്രകാരമാണ് കേസിലെ സാക്ഷികളെ വിസ്തരിക്കുക . ഇരയാക്കപ്പെട്ടയാൾ കേസിലെ ഒന്നാം സാക്ഷി ആയിരിക്കും .ഇരയാക്കപ്പെട്ടയാൾ മരണപ്പെട്ടാൽ സംഭവം കണ്ട വേറെ ആരെങ്കിലും ആയിരിക്കും ഒന്നാം സാക്ഷി.

# പ്രോസിക്യൂഷൻ സാക്ഷിയെ ആദ്യ വിസ്താരം (ചീഫ് ) നടത്തേണ്ടത് പ്രോസിക്യൂട്ടറാണ് .പോലീസിൽ കൊടുത്ത മൊഴി കോടതി തെളിവിലേക്കെടുക്കുന്നത് വിസ്താരം നടത്തി മാർക്ക് ചെയ്ത ശേഷമായിരിക്കും.അല്ലാതെ ആദ്യം തന്നെ പ്രതിഭാഗം വക്കീൽ പോയി സാക്ഷിയോട് ചോദ്യം ചോദിക്കില്ല .

# ചീഫിന് ശേഷം പ്രതിഭാഗം / ഡിഫൻസ് വക്കീൽ ക്രോസ് (എതിർ വിസ്താരം ) നടത്തും .സാക്ഷി പറഞ്ഞ സ്റ്റേറ്റ്മെന്റിലുള്ള വൈരുദ്ധ്യങ്ങളും മറ്റും ചൂണ്ടിക്കാട്ടിയും കേസുമായി നേരിട്ട് ബന്ധമുള്ള ചോദ്യങ്ങൾ ചോദിച്ചുമാണ് ക്രോസ് നടക്കുക . അല്ലാതെ കടംകഥയോ കുസൃതി ചോദ്യമോ അല്ലെങ്കിൽ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചോ അല്ല . ക്രോസ് നടക്കുമ്പോൾ ആവശ്യമുള്ളത് ചോദിക്കാം എന്നല്ലതെ വക്കീലിനോട് സാക്ഷിയോട് സാഹിത്യം പറഞ്ഞ് ഡയലോഗ് അടിക്കാനൊന്നും സാധിക്കില്ല .

# സാക്ഷി എന്തെങ്കിലും കള്ളം പറഞ്ഞു എന്ന് ബോധ്യപ്പെട്ടാൽ അവിടെ വെച്ച് സാക്ഷിയെ തെറി വിളിക്കുകയോ അല്ലെങ്കിൽ ”നോക്കണം യുവർ ഓണർ …അയാൾ പറഞ്ഞത് കേട്ടില്ലേ ” എന്നൊക്കെ പറഞ്ഞ് വാദപ്രതിവാദം നടത്താനോ സാധിക്കില്ല . വാദം ഒരു കേസിന്റെ അവസാന ഘട്ടത്തിലാണ് നടക്കുന്നത് .
പല സിനിമകളിലും വിചാരണയോടൊപ്പം വാദവും നടക്കുന്നത് കാണാറുണ്ട് . അവസാനം കണ്ട ഒരു സിനിമയിൽ ആദ്യ പോസിറ്റിംഗിൽ തന്നെ വിധി വരെ വന്നത് കാണാൻ സാധിച്ചു .

 

# പ്രതിഭാഗത്തിനോ പ്രോസിക്യൂഷനോ അധികമായി സാക്ഷികളെ വിസ്തരിക്കണം എന്നുണ്ടെങ്കിൽ കോടതിയിൽ സാക്ഷികളുടെ ലിസ്റ്റും ഒരു പെറ്റിഷനും കൊടുക്കണം . എന്നിട്ട് കോടതി അത് അംഗീകരിക്കണം . അല്ലതെ ബാക്ക് ബെഞ്ചിൽ ചുമ്മാ ഇരിക്കുന്ന ഒരാളെ ചൂണ്ടിക്കാട്ടി ”ഇയാളെ വിസ്തരിക്കാൻ അനുവദിക്കണം” എന്ന് പറഞ്ഞാൽ ജഡ്ജ് അടക്കം എല്ലാവരും അത് പറഞ്ഞ വകീലിനോട് കോട്ട് ഊരി വെച്ചിട്ട് വേറെ വല്ല പണിക്കും പോകാൻ പറയാൻ സാധ്യതയുണ്ട് .

# പ്രോസിക്യൂഷൻ സാക്ഷികളെ മുഴുവൻ വിസ്തരിച്ച ശേഷം മാത്രമേ പ്രതിയുടെ സാക്ഷികളെ വിസ്തരിക്കാൻ പറ്റുകയുള്ളു . അല്ലാതെ ഓരോ പക്ഷം പറയുന്ന സാക്ഷികളെ മാറി മാറി വിസ്തരിക്കാൻ പറ്റില്ല .

# പ്രോസിക്യൂഷൻ തെളിവെടുപ്പ് കഴിഞ്ഞ ശേഷം crpc .313 വിസ്താരത്തിന്റെ സമയത്ത് മാത്രമേ പ്രതികൾക്ക് കോടതിയിൽ മിണ്ടാൻ അവകാശമുള്ളൂ . (പിന്നെ ഉള്ളത് ശിക്ഷ വിധിച്ച ശേഷം മാത്രമാണ് ).
അതും കവല പ്രസംഗം ഒന്നും നടക്കില്ല. കുറ്റം ചെയ്തിട്ടില്ലെന്നും പിന്നെ പ്രതിയുടെ ഡിഫൻസുമാണ് ആ ഘട്ടത്തിൽ പറയുക .

ഇതിനെല്ലാം ശേഷമാണ് വാദവും വിധിയുമൊക്കെ . രണ്ടര മണിക്കൂർ സിനിമയിൽ ഇതെല്ലാം കാണിക്കണം എന്ന് പറയാൻ പറ്റില്ല . എന്നാലും ഒറ്റ ദിവസംകൊണ്ട് വിധി വരുന്നതും ക്രോസ് വിസ്താരത്തിൽ കുസൃതി ചോദ്യം ചോദിക്കുന്നതുമൊക്കെ ഒഴിവാക്കാവുന്നതാണ് …
:

Leave a Reply
You May Also Like

എന്റെ സിനിമാ ജീവിതത്തിലെ ഒരു നിത്യ ദുഃഖമായി അവശേഷിക്കുന്ന കാര്യം (എന്റെ ആൽബം -71 )

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

“പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് നിനക്ക്”, നയൻതാരയെ വർണ്ണിച്ചു വിഗ്നേഷ് ശിവൻ

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ നയൻതാരയും വിഗ്നേഷ് ശിവനും ഇപ്പോൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ ആയതിന്റെ സന്തോഷത്തിലാണ്.…

മരണവീട്ടിൽ വെച്ച് ഫേസ്ബുക്ക് പേജ് അഡ്മിന്റെ അവതരണത്തിന് ചുട്ട മറുപടി നൽകി രഞ്ജി പണിക്കർ

മരണവീട്ടിൽ വെച്ച് ഫേസ്ബുക്ക് പേജ് അഡ്മിന്റെ അവതരണത്തിന് ചുട്ട മറുപടി നൽകി രഞ്ജി പണിക്കർ. അന്തരിച്ച…

ലിജോ ജോസ് പല്ലിശ്ശേരിയുടെ ഓരോ സിനിമയിലും പുതുമ ഉള്ളത് പോലെ തന്നെ ഈ സിനിമയിലും പുതുമയുണ്ട്

Murali Krishnan Vamanan ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ വിരലിലെണ്ണാവുന്ന അത്രയും മാത്രമേ ഞാൻ തീയറ്ററിൽ കണ്ടിട്ടുള്ളൂ..…