അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
403 VIEWS

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി

Rohith Kp എഴുതിയത്

ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ഇവിടെ പോസ്റ്റുകൾ വന്നിട്ടുണ്ടോ എന്ന കാര്യം എനിക്കറിയില്ല .എന്നാലും സോഷ്യൽ മീഡിയയിൽ കുറച്ചുകൂടി ശക്തമായ ഓഡിറ്റ് കിട്ടേണ്ട കഥാപാത്രമായിരുന്നു ജാനേ മൻ എന്ന സിനിമയിലെ അർജുൻ അശോകൻ അവതരിപ്പിച്ച സമ്പത്ത് എന്ന കഥാപാത്രം . ആ കഥാപാത്രം ഒരു ടോക്സിക് ആങ്ങള കഥാപാത്രമാണ് . ആ സിനിമയിലെ ഒരു പ്രധാനപ്പെട്ട സംഭവം തന്നെ തന്റെ സഹോദരി ഒരാളുടെ ബൈക്കിൽ കേറിയതിന് സമ്പത്ത് വഴക്ക് ഉണ്ടാക്കിയതാണ് . ഇത് മാത്രവുമല്ല , തന്റെ കൂട്ടുകാർ ആരും സഹോദരിയോട്‌ സംസാരിക്കുന്നത് അങ്ങേർക്ക് ഇഷ്ടമല്ല .അപ്പോൾ തന്നെ അയാൾ പല്ലിറുമ്മുകയും നോക്കി പേടിപ്പിക്കുകയും ചെയ്യും . എന്നാൽ അദ്ദേഹം തനിക്ക് ക്രഷുള്ള പെൺകുട്ടിയോടൊപ്പം ഒരുപാട് നേരം സംസാരിക്കുകയും ബൈക്കിൽ സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.തന്റെ ക്രഷിനോടപ്പം മദ്യപിക്കുകയും എന്നാൽ പ്രായപൂർത്തി ആയ പെങ്ങൾ ഒരു പെഗ് അടിക്കുമ്പോൾ അയാൾ അവളെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു .

ഈ സിനിമയിൽ ഈ കഥാപാത്രം നായകതുല്യനാണ് . ഈ കഥാപാത്രത്തിന്റെ മുകളിൽ പറഞ്ഞ ചെയ്തികളൊക്കെ ഈ സിനിമയിൽ നോർമൽ ആയാണ് കാണിച്ചിട്ടുള്ളത് ഒരു നെഗറ്റിവ് ഷേഡും ഇത്തരം സീനുകൾക്കോ സംഭാഷണങ്ങൾക്കോ നൽകിയിട്ടില്ല അതേ സമയം അത് കെയറിങ് ആണെന്ന് കാണിക്കാനും നിന്നിട്ടില്ല . എന്നാലും ഇത്രയും പേർ കണ്ട ഈ ഒരു സിനിമയിൽ സഹോദരിയുടെ എല്ലാ അവകാശങ്ങളും തടയുന്ന, പുരുഷന്മാരോട് സംസാരിച്ചാൽ എന്തോ കുഴപ്പം സംഭവിക്കുമെന്ന് കരുതുന്ന ഹിറ്റ്‌ലർ മാധവൻകുട്ടി സിൻഡ്രോം ഉള്ള ഒരു കഥാത്രത്തെ നോർമൽ ആയി അവതരിപ്പിച്ചിട്ടും അത് നവമാധ്യമങ്ങളിൽ എന്തുകൊണ്ട് ഒരു വലിയ ചർച്ചയാകാതെ പോയി എന്നുള്ള കാര്യത്തിൽ ഞാൻ ആശ്ചര്യപ്പെടുന്നു . നവ മാധ്യമ വിമർശനങ്ങൾ സെലക്ടീവ് ആകരുതല്ലോ …

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ