Connect with us

മുരളിയില്ലാത്ത കോളേജിലെ സുകുമാരൻ

പ്രിയപ്പെട്ട തന്റെ സുഹൃത്ത് ഇല്ലാത്ത ഒരു കോളേജ് ദിനത്തെ കുറിച്ചു നിങ്ങൾ ഓർത്തിട്ടുണ്ടോ…

 32 total views

Published

on

രോഹിത് മോഹൻ

മുരളിയില്ലാത്ത കോളേജിലെ സുകുമാരൻ

പ്രിയപ്പെട്ട തന്റെ സുഹൃത്ത് ഇല്ലാത്ത ഒരു കോളേജ് ദിനത്തെ കുറിച്ചു നിങ്ങൾ ഓർത്തിട്ടുണ്ടോ…
എപ്പോഴെങ്കിലും ഒക്കെ തന്റെ സുഹൃത്ത് ഇല്ലാത്ത ക്ലാസ്സിലെ നിമിഷങ്ങളും കോളേജിലെ നേരങ്ങളും എല്ലാം അപ്രിയ രസമല്ലാതെ മറ്റൊന്നും നമുക്ക് സമ്മാനിക്കാറില്ല.അപ്രതീക്ഷിതമായി അവർ എടുക്കുന്ന ചില ലീവുകൾ ഉണ്ടാകും.ക്ലാസ് സെഷൻസ് മണിക്കൂറുകൾ നീണ്ട് നിക്കുന്ന ബോറൻ നേരങ്ങൾ മാത്രമായി തോന്നിപ്പിക്കുന്ന നിമിഷങ്ങൾ.
അവർ അടുത്തില്ലാതെ
അവരുടെ ചിരികളികൾ ഇല്ലാതെ
അവരുടെ മണ്ടത്തരങ്ങൾ ഇല്ലാതെ
അവരുടെ നേരംപോക് വിക്രസുകൾ ഇല്ലാതെ
അവരെ അവരാക്കുന്ന നിമിഷങ്ങൾ ഇല്ലാതെ ആ ദിവസങ്ങൾ മുഷിപ്പിന്റെ അമരങ്ങൾ സമ്മാനിക്കുന്ന ദിവസം ആയിരിക്കും…

May be an image of 14 people, beard, people sitting and people standingഅപ്പോൾ ഒന്നു ഓർത്തു നോക്കു,ഇനി ഒരിക്കലും തന്റെ പ്രിയപ്പെട്ട സുഹൃത്ത് തനിക്കൊപ്പം ഇനി ക്ലാസിലും കോളേജിലും ഉണ്ടാകില്ലെന്ന് അറിയുമ്പോൾ തോന്നുന്ന ആ നിമിഷങ്ങൾ…
ദൂരേയ്ക്ക് മറ്റൊരു സ്ഥലത്തേയ്ക്ക് യാത്ര പോയിട്ട് തിരിച്ചു വരുമെന്ന് എന്നു ആശ്വസിക്കാൻ പോലും പറ്റാതെ ഇനി ഒരിക്കലും തന്റെ അരികിലേക്ക് വരില്ലെന്ന് മനസിലാക്കുന്ന ഒരു സുഹൃത്തിന്റെ വിടവിന് ചിന്തകൾക്ക് മേൽ പോലും അഭാവം സൃഷ്ടിക്കും..

ഇവിടെയാണ് ആ കലാലയത്തിൽ സുകു നിൽക്കുന്നത്..
പ്രിയപ്പെട്ട തന്റെ സുഹൃത്ത് മുരളി ഇല്ലാത്ത, അവൻ പറയാൻ ബാക്കി വെച്ച എന്തൊക്കയോ പാറി പറക്കുന്ന വരാന്തകളിൽ നിന്ന് മുരളിയെ ഓർക്കുമ്പോൾ ഓർമകൾ പോലും തനിക്ക് നേരെ ചൂണ്ടുന്ന അവന്റെ മരണത്തിന്റെ കാരണക്കാരനായ ഒരു വ്യക്തി കൂടി ആകുമ്പോൾ സുകു ഇനിയങ്ങോട്ട് കോളേജിൽ അസ്വസ്ഥകളുടെ അവശേഷിപ്പുകൾ നിറയുന്ന ഒരു വന്മരം ആയി മാറുന്നു..!
ആരോടെങ്കിലും ഒക്കെ എല്ലാം ഒന്നു പറഞ്ഞു കെട്ടിപ്പിടിച്ചു കരയാനോ,
ഒന്നു ഉറക്കെ പോയി എല്ലാം വിളിച്ചു പറഞ്ഞു ആരുടെങ്കിലും കാൽക്കൽ വീഴാനോ പറ്റാതെ സുകു ഒറ്റപ്പെട്ട് നിൽക്കുകയാണ്.മുരളിയെയും നെഞ്ചോടു ചേർത്തു…

ഒന്നാലോചിച്ചു നോക്കു,ഏത് വിധമാം ചിന്തകൾക്കൊക്കെ കീഴ്പെട്ടു നിന്നതാകാം സുകു അവിടെ…
അല്ലെങ്കിൽ നമുക്ക് ഒക്കെ ഏറ്റവും പ്രിയപ്പെട്ട നമ്മുടെ ഒരു സഹപാഠിയെ വധിക്കാൻ ശ്രമിച്ച ഒരാളെ അയാൾ നമ്മുടെ എത്ര കൂട്ടുകാരൻ ആയാലും അയാൾക്ക് മേൽ ചൊരിഞ്ഞു വീഴുന്നത് അയാൾക്ക് പറയാൻ ഉള്ള സത്യാവസ്ഥകളെ കേൾക്കാൻ ഉള്ള മനസ്സായിരിക്കില്ല…
മറിച്ചു അയാളെ കുറ്റകൃത്യത്തിന്റെ ഗന്ധം ഉള്ള കൈയിന്റെ ഉടമസ്ഥാവകാശം ഉള്ള മനുഷ്യനായിട്ടാകും.കാരണം അങ്ങനെ ആണ് ഭൂരിപക്ഷ മനസ്സുകളും അവയുടെ ഉടമസ്ഥരും.
പയസ്സിനെ പോലുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും സുകു എല്ലാം പറയാൻ ഭയപ്പെട്ടത് ഇതുകൊണ്ടൊക്കെ തന്നെയാകും..

നിശബ്ദനാകും വിധം താൻ ചെയ്ത ഒരു കൊലപാതകം ഒരിക്കലും മാഞ്ഞു പോവുകയില്ലല്ലോ.ശരിപക്ഷങ്ങൾ മാറി മാറി ചമഞ്ഞെടുത്തു തന്നെ ക്രൂശിക്കാനെ മുന്നിൽ കാണുന്ന ഏറ്റവും അടുത്തവരും ചെയ്യാൻ ശ്രമിക്കു..
എല്ലാ തവണകളിലും തങ്ങങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്ന, മക്കളെ പോലെ തന്നെ സ്നേഹിക്കുന്ന അയ്യർ സാറിനോടും ടീച്ചറിനോടും എങ്ങനെ ഈ കാര്യം സംസാരിക്കാൻ അവൻ കഴിയും..?
സ്വന്തം മകനെ കൊന്നിട്ട് കുമ്പസാരം രഹസ്യം പോലെ തന്നോട് ഏറ്റു ചൊല്ലുന്ന പ്രതിയെ പോലെ മാത്രമേ അവർ അത് കേൾക്കു…
അല്ലെങ്കിൽ അതൊന്നും കേട്ടു നിൽക്കാൻ ഉള്ള ത്രാണി പോലും ഇല്ലാതെ അവനോട് അവർ എങ്ങനെ പെരുമാറും എന്നു ചിന്തിക്കാൻ പോലും കഴിയില്ല.അത്തരം കാര്യങ്ങൾക്ക് മുന്നിൽ വിശാലതയോടെ കേട്ടു മനസിലാക്കാനുള്ള ക്ഷമതയുടെ ഭാവങ്ങൾ ഒന്നും ഉൾക്കൊള്ളാൻ ഒരു മാതാപിതാക്കൾക്കും പറ്റില്ല.സർവസാധാരണം ആയ മനുഷ്യ ശീലങ്ങൾക്ക് കീഴ്പെട്ടു പോകാനെ പലർക്കും കഴിയൂ..
അതുകൊണ്ടും സുകുവിന് അത്തരം കാര്യങ്ങളിൽ നിന്ന് മാറി ചിന്തിക്കാനായി ഉള്ള മൗനം സൂക്ഷിച്ചു അയാൾ നിന്നു…

അയാൾക്ക് അതിനുള്ള ധൈര്യമേ ഉണ്ടായിരുന്നുള്ളൂ..
തെറ്റിദ്ധാരണാജനകമായ ആ കത്തിന് മേൽ ഉണ്ടായ പ്രശനം, ഇനി ഒരിക്കലും മാറിലെന്ന് ഉറപ്പായ താരയുമായുള്ള പ്രശ്നം.ഇനി ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ആ ഉണ്ടക്കണ്ണിയും പൊടിമീശകാരനും തമ്മില്ലുള്ള ആ ജീവിതവും അസ്തമയമായി കണ്ട് തീർത്താണ് അവൻ പോകുന്നത്.ഒരിക്കലും മായാത്ത മറ്റൊരു മുറിവ് ആയി
മറ്റൊരു സ്വകാര്യ ദുഃഖവുമായും കൂടിയാണ് സുകു കോളേജ് വിടുന്നത്.
വീട്ടിലെ പ്രശ്നങ്ങൾ
വയ്യാത്ത അമ്മ
കല്യാണം കഴിപ്പിച്ചു വിടേണ്ട സഹോദരിമാർ
അങ്ങനെ ശരാശരി വലിയ പ്രശ്നങ്ങൾ കൂടി മറ്റൊന്നായി പുറമെ കയറി വരുമ്പോൾ സുകുമാരൻ എന്ന ചെറുപ്പക്കാരന് എത്രയും പെട്ടന്ന് ഒരു ജോലി എന്നല്ലാതെ മറ്റെന്ത് ചിന്തിക്കാൻ കഴിയും.
മുരളിയുടെ മൃതദേഹം വീട്ടിൽ വെച്ചിരിക്കുന്ന സമയത്തു അതിന്റെ തൊട്ടടുത്തു ചെല്ലാതെ ഒരു ജനാല ചില്ലിലൂടെ മാത്രമേ സുകു അത് കാണുന്നുള്ളൂ.മറ്റുള്ള കൂട്ടുകാർ എല്ലാം അവന്റെ തൊട്ടടുത്തു നിൽക്കുമ്പോൾ അതിന് പോലും കഴിയാതെ,
അവന്റെ ഓർമകളും ആയി
അവന്റെ മരണത്തിന് കാരണകാരനായി
ഉള്ളിൽ ഉറക്കെ കരഞ്ഞു കൊണ്ട് അവൻ മറ്റൊരേയോ പോലെ അവിടെ നിൽക്കുന്നു…
ആ നേരം പയസ്സ് മുരളിയുമായുള്ള ക്ലാസ്സിൽ വെച്ചുള്ള നേരം ഓർക്കുന്നുണ്ട്.പഠിച്ചിറങ്ങി കഴിഞ്ഞു എല്ലാവരുമായി വീണ്ടും വരണം എന്നു പറയുന്ന സീനിൽ മുരളി സുകുവിന്റെ തോളിൽ കൈ വെച്ചാണ് “അന്ന് പലരും വലിയ നിലയിൽ ഒക്കെ എത്തിയിട്ടുണ്ടാകും” എന്നു പറയുന്നത്.
സമരവും യൂണിയൻ പ്രവർത്തനങ്ങളുമായി ഒക്കെ നടക്കുമ്പോഴും സുകുമാരൻ നാളെ വലിയ ഒരു നിലയിൽ എത്തുമെന്ന് മുരളി ഒരുപക്ഷേ തീവ്രമായി ആഗ്രഹിച്ചിരിക്കാം.പല വഴകുകൾക്കിടയിൽ നിന്ന് അവനെ പിടിച്ചു മാറ്റുമ്പോഴും
ഹോസ്റ്റൽ റൂമുകളിൽ ഉള്ള പതിവ് സന്ദർശനങ്ങളിലും
മധ്യസ്ഥാനായുള്ള താരയുമായുള്ള പ്രശ്നങ്ങളിലും എല്ലാം അങ്ങനെ മുരളി സുകുവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരിക്കാം.
അങ്ങനെയുള്ള മുരളിയെ അറിയാതെ തന്റെ കൈ കൊണ്ട് കൊല്ലേണ്ടി വന്ന സുകുവിന് ഇനി എങ്ങനെ അവിടെ നീക്കാൻ സാധിക്കും…
നീണ്ട 15 വർഷത്തിന് ശേഷം വീണ്ടും ആ ജനറേറ്റർ റൂമിൽ വെച്ചു താരയെ കാണുമ്പോഴും ആ പരിസരജനകം അവൻ ഉള്ളിൽ കൊണ്ടു നടക്കുന്ന ഈ സത്യങ്ങൾ താരയോട് പറയുന്നു.ഒരുപക്ഷേ അത് ഒരു ഏറ്റു പറച്ചിൽ ആയേക്കാം.മുരളിയെ അടക്കം ചെയ്ത സ്ഥലത്തോ, അല്ലെങ്കിൽ അവന്റെ പ്രിയപ്പെട്ട സ്ഥലത്തോ ചെന്ന് പറയാൻ പറ്റാത്ത എന്തോ ഒന്ന് ആ ജനറേറ്റർ റൂം പരിസരം അവനെ കൊണ്ട് എന്തൊക്കയോ പറയാൻ പ്രേരിപ്പിക്കുന്നു…
അവനോട് ഒരിക്കൽകൂടി മാപ്പ് ഏറ്റു പറയാൻ..
തുടക്കത്തിൽ മുരളിയുടെ ഫോട്ടോയ്ക്ക് മുന്നിൽ തിരി തെളിയിച്ചു എല്ലാവരും നിൽക്കുന്ന സമയത്തു സുകുമാരൻ മാറി ഏറ്റവും പിന്നിൽ നിൽക്കുന്നത് കാണാം.അവന്റെ ജീവൻ പോലുള്ള ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയാത്ത അവസ്‌ഥയാകാം അവനെ മാറി നിന്നു കാണാൻ നിർബന്ധിതനാകിയത്.
Sin Doesn’t make you bad,it makes you dead
എന്ന് പറയുംപോലെ അവനിൽ ഞെട്ടിയുണരാൻ പ്രേരിപ്പിക്കുന്ന രാത്രികളും തന്നെ മനസിലാക്കി വീണ്ടും ഒത്തു ചേരാൻ വരുന്ന താരയുമായുള്ള നിമിഷത്തിലും ഈ സത്യം പറഞ്ഞെങ്കിൽ മാത്രമേ സുകുമാരൻ ജീവനുള്ള ഒരു മനുഷ്യൻ ആകുന്നുള്ളൂ.അല്ലാത്തയിടത്തോളം അവൻ ജീവനില്ലാത്ത മനുഷ്യനെ പോലെ വികാരങ്ങൾ ഇല്ലാത്തവനായി തീരുന്നു.
ഒരു കൺഫെഷൻ പോലെ എല്ലാം ഏറ്റു പറഞ്ഞതിന് ശേഷം മാത്രമേ സുകു സന്തോഷിക്കുന്നുള്ളൂ.അതിനാൽ ആണ് ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനാണ് എന്ന് അവൻ അയ്യർ സാറിനോട് പറയുന്നുണ്ട്‌.
എന്നിട്ടും ആ സന്തോഷങ്ങൾക്ക് മീതെയാണ് മുരളിയുടെ മരണത്തിന് കാരണമായി കിട്ടുന്ന തൂക്കു കയർ ശിക്ഷ പോലെ റസിയ ഒരു ആരാച്ചാർ പോലെ അവന്റെ കഴുത്തിൽ അവനെ കൊല്ലാനുള്ള ശ്രമം നടത്തുമ്പോൾ ഒരു രീതിയിലും അത് തടുക്കാൻ ശ്രമിക്കാതെ മുരളിയ്ക്ക് വേണ്ടി അല്ലെങ്കിൽ അവരുടെ സ്വപ്നങ്ങൾ തകർത്ത കുറ്റവാളി എന്ന പോലെ സുകു അത് ഏറ്റ് വാങ്ങുന്നു..
കോളേജ് കഴിഞ്ഞു അവസാനിക്കുമ്പോൾ ഏത് ഒരാൾക്കും തോന്നുന്ന ചില വൈകാരിക മുഹൂർത്തങ്ങൾ ഉണ്ട്.കോളേജിൽ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് വെച്ചു ഇനി എന്ന് കാണും പഴയ പോലെ എല്ലാവരും എന്നു ചോദിക്കുന്ന നേരങ്ങൾ.
കൊടി മരത്തിന്റെ ചുവട്ടിൽ വെച്ചു ഇനി എപ്പോഴെങ്കിലും കാണാം എന്നു പറഞ്ഞു സുകു യാത്ര പറയുമ്പോൾ മുരളി ഇല്ലാത്ത ക്ലാസ്സിലോ ക്യാമ്പസിലോ തുടർന്ന് നിൽക്കാനുള്ള ശേഷി ഇല്ലാതെ അവൻ യാത്ര പറയുമ്പോഴും, അവിചാരിതമായി എല്ലാവരെയും കണ്ട് വീണ്ടും പുതിയ ഒരു ജീവിതം ലഭിച്ചു സുകുമാരൻ കോളേജ് വിട്ടു പോകുമ്പോഴും മുരളി തന്നെയാണ് അവൻ വീണ്ടും പ്രിയപ്പെട്ടവൻ…
ആ കോളേജിലെ പഴയ ജീവിതങ്ങൾ ഓർക്കുമ്പോഴും ആദ്യം അവന് മുന്നിലേയ്ക്ക് ഉയർന്നു വരുന്ന ഒരു മുഖം ഉണ്ട്.അത് നുണകുഴിയണിഞ്ഞ മുരളി തന്നെയാണ് എന്നത് വീണ്ടും ഒരു ഓർമപ്പെടുത്തലായി ചിത്രം പറഞ്ഞവസാനിപ്പിക്കുന്നു…
#15_Years_of_Classmates

Advertisement

 33 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement