‘കഥയില്ലാത്തൊരു കഥയാണിത്…പതിവില്ലാത്തൊരു കഥയാണിത് ‘ – ഇപ്പൊ ആളെ മനസ്സിലായോ ?

0
357

രോഹിത് മോഹൻ

“കഥയില്ലാത്തൊരു കഥയാണിത്
പതിവില്ലാത്തൊരു കഥയാണിത്
കണ്മുന്നിൽ ഇത് കാണാം
ചെവിയോർക്കാതെ ഇത് കേൾക്കാം
കലികാലം കോലം തുള്ളണ
നാടിന് കഥയാണെ ”

Asianet's Cinemala Program Enters Limca Book Of Recordsപാട്ടിന്റെ വരികൾ വായിക്കുമ്പോൾ തന്നെ ഓർമകളിൽ ഒരു ചിരിക്കാലം ഓർമ വരുന്നുണ്ടാകും പലർക്കും…സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസ് ശക്തിയാകും മുൻപ് ടെലിവിഷൻ കാലത്തെ നേരങ്ങളിൽ നമ്മേ ഏറെ ചിരിപ്പിച്ച വാരാന്ത്യ പ്രോഗ്രാം.അതായിരുന്നു സിനിമാല

ഈ ടൈറ്റിൽ സോങിന് അവസാനം എഴുതികാണിക്കുന്ന ഒരു പേരുണ്ട്…
സംവിധാനം-ഡയാന സിൽവസ്റ്റർ

ഇരുപത് വർഷക്കാലം മലയാളികളെ ചിരിപ്പിച്ച ഇന്നത്തെ എല്ലാ സെറ്റയർ,സിറ്റ്ക്കൊംസ് പ്രോഗ്രാമിന് ആദ്യം തന്നെ ഒരു മാതൃക ഉണ്ടാക്കിയ സിനിമാലയുടെ വിജയത്തിന് പുറകിൽ ഉണ്ടായിരുന്ന വനിത.അതാണ് ഡയാന

Cinemala | Asianet | 1000 Episodes | Dileep | Salim Kumar | Tini Tom | Subi  | Diana Sylvester - Filmibeatഇത്രയും വർഷങ്ങൾക്ക് മുൻപ് ഡയറക്ഷൻ മേഖലയിൽ തന്റെതായ ഒരിടം കണ്ടെത്തി, മുൻ മാതൃകൾ ഇല്ലാതെ ആത്മവിശ്വാസത്തിന്റെ ബലം കൊണ്ട് നടന്നു നീങ്ങിയ ഡയാന ഒരു വിപ്ലവം തന്നെയാണ്…
ഡയാനയെ കുറിച്ചു പറയുമ്പോൾ ആദ്യം പറയേണ്ടത് അവർ വളർന്നു വന്ന കാലഘട്ടത്തെ കുറിച്ചു ആണ്.കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ അച്ഛൻ സിൽവസ്റ്റർ മാഷിനെ കുറിച്ചു.

ആക്ഷേപഹാസ്യരംഗത്ത് കുലപതി ആയിരുന്ന ടിപ് ടോപ്പ് അസീസിന്റെ സംഘത്തിൽ ഉണ്ടായിരുന്ന പ്രധാന ആളായിരുന്നു സിൽവസ്റ്റർ.അത്തരം പല പരുപാടികളുടെയും റിഹേഴ്‌സൽ ഇവരുടെ വീട്ടിൽ വെച്ചു നടക്കാറുണ്ടായിരുന്നു.അങ്ങനെ ഒരുപാട് ഹാസ്യരംഗങ്ങൾ കണ്ട് ശീലിച്ച ആ ബാല്യത്തിൽ നിന്ന് തന്നെ ഹാസ്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസിലാക്കി തുടങ്ങിയിരുന്നു ഡയാന.
ഒരുപക്ഷേ ആ അനുഭവപാഠം ആകാം സിനിമാലയുടെ ഏത് തിരക്കേറിയ ഷൂട്ടിംഗ് സ്ഥലത്തും വെറുതെ ഇരിക്കാതെ അവിടെ പോയി എങ്ങനെ അഭിനയിക്കണമെന്നു കാണിച്ചു കൊടുക്കുന്ന ഒരു മികച്ച ഡയറക്ടർ ആണെന്ന് എല്ലാവരും പറയുന്ന ആ കഴിവ് രൂപപ്പെട്ടത്…

ഡിഗ്രി St.Theresa കോളേജിൽ ആയിരുന്നു ഡയാന പഠിച്ചത്.പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തു കല കായിക പരിപാടികളിൽ വളരെ ആക്റ്റീവ് ആയിരുന്ന ഡയാന ഏറ്റവും ആഗ്രഹിച്ചത് ഒന്നുങ്കിൽ ഒരു ഡ്രമ്മർ അല്ലെങ്കിൽ ഒരു ഫുട്‌ബോൾ പ്ലേയർ ആകണം എന്നായിരുന്നു. യൂണിവേഴ്‌സിറ്റി തലത്തിൽ ഡ്രമ്മർ വിന്നർ ആയിരുന്ന ഡയാന , കേരളത്തിലെ ആദ്യ ലേഡി ഡ്രമ്മർ പദവിയും സ്വന്തമാക്കി…
പി.ജി Sacred Heart കോളേജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് അമേരിക്കയിൽ ഉള്ള അമ്മയുടെ സഹോദരി അവിടെ ഒരു കോഴ്‌സ് ചെയ്യാമെന്ന് പറഞ്ഞു ഡയാനയെ കൊണ്ടുപോകുന്നത്.അങ്ങനെ സ്കോളർഷിപ്പ് കിട്ടി അമേരിക്കയിൽ എത്തിയ ഡയാന അവിടെ കമ്പ്യൂട്ടർ സയൻസ് എടുത്തു പഠനം തുടങ്ങി.

പക്ഷേ ആ കോഴ്‌സ് തീരെ ഇഷ്ടമായി തോന്നാതെ വല്ലാതെ മടുപ്പ് തോന്നി ഡയാനയ്‌ക്ക്.ഒടുവിൽ നാട്ടിലേയ്ക്ക് തിരിച്ചു വരാൻ തീരുമാനിച്ച ഡയാനയോട് അച്ഛനാണ് visual Communication പോലെയുള്ള കോഴ്സുകൾ പഠിക്കാൻ നിർദ്ദേശിച്ചത്.

ദൂരദർശൻ മാത്രം ഇവിടെ നിലനിന്നിരുന്ന സമയത്തു വരുംകാല വർഷങ്ങളിൽ ഒരുപാട് പ്രൈവറ്റ് ചാനലുകൾ തുടങ്ങുമെന്നും അപ്പോൾ ഈ കോഴ്‌സ് ഉപകാരപ്പെടും എന്നു പറഞ്ഞ അച്ഛൻ സിൽവസ്റ്ററിന്റെ ദീർഘവീക്ഷണം എത്രത്തോളം ശരിയാണ് എന്നത് പിന്നീട് കാലം തെളിയിച്ചു…
അങ്ങനെ മീഡിയ കമ്മ്യൂണിക്കേഷനിൽ അവിടെ ചേർന്നു.ക്ലാസ്സിലെ ഏക ഇന്ത്യൻ സ്റ്റുഡന്റ് ഡയാനായിരുന്നു.ആഡ് പോലെയുള്ള ഒരുപാട് assignment ഒക്കെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച ഡയാന ഒടുവിൽ ആക്ടിങ് എന്ന റൗണ്ടിൽ ഡ്രമ്മർ ഉപയോഗിച്ച് ഉള്ള റോക്ക്സ്റ്റാർ പെർഫോമൻസും തെലുങ്ക് ഭാഷയിൽ ഒരു പാട്ടും പിന്നെ ഫേമസ് സിറ്റ്ക്കോംആയ Brady Bunch ന്റെ ചില ഇമിറ്റേഷൻ ഒക്കെ ചെയ്ത വൻ കൈയടിയോടെ അവിടെ താരമാകാൻ തുടങ്ങി.

അന്ന് ഡയാനയെ ജഡ്ജ് ചെയ്യാനിരുന്ന കൂട്ടത്തിൽ ME അവാർഡ് കമ്മിറ്റി മെമ്പർ വരെ ഉണ്ടായിരുന്നു. അവരിൽ നിന്നുള്ള അഭിനന്ദനങ്ങൾ ഒക്കെ ആണ് പിന്നീട് ആത്മവിശ്വാസം തന്ന് ഇതാണ് തന്റെ വഴി എന്ന് ഡയാന തീരുമാനിച്ചത്…

കോഴ്‌സ് കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ഡയാന ഏഷ്യാനെറ്റ് എന്ന ചാനൽ തുടങ്ങാൻ പോകുന്നു എന്ന വാർത്തയറിഞ്ഞു ജോലിക്കായി ശ്രമിച്ചു.അങ്ങനെ ചാനൽ എം.ഡി ആയ ശശികുമാർ ഇന്റർവ്യൂവിന് വിളിച്ചു.ഡയാനയുടെ കാലിബർ മനസിലാക്കിയ ശശികുമാർ സിനിമാല എന്ന പ്രോഗ്രാം തുടങ്ങാൻ പോകുന്നു അതിന്റെ ദൗത്യം ഡയാനയ്‌ക്ക് നൽകി…
നിരവധി ക്ലിപ്പിംഗ്‌സ് വരുന്ന ഒരു പ്രോഗ്രാം എന്ന ലേബലിൽ ആണ് പരുപാടി തുടങ്ങിയത്, അതാണ് പിന്നീട് ഒരു Satire പ്രോഗ്രാമായി പിന്നെ തുടങ്ങിയത്…

ഒരുപാട് താരങ്ങൾ പിറവിയെടുത്തതും അവർക്ക് നല്ല അവസരങ്ങൾ ഉണ്ടാക്കി കൊടുത്തതും സിനിമാലയിൽ നിന്നായിരുന്നു.ദിലീപ്,നാദിർഷ, സലിംകുമാർ, രമേശ് പിഷാരടി, ധർമജൻ, ടിനി ടോം അങ്ങനെ ഒരുപാട് പേർ വളർന്നു വന്നത് സിനിമാലയിലൂടെയാണ്…
മിമിക്‌സ് കോമഡി എന്ന കാസറ്റ് കണ്ടു ദിലീപിനെ അങ്ങോട്ട് വിളിച്ച് സിനിമാലയിലേക്ക് വിളിച്ചത് ഡയാന ആയിരുന്നു.

ഒരു ആർട്ടിസ്റ്റിന്റെ കൂടെ വന്ന ധർമജനെ നോട്ട് ചെയ്ത ഒരു ചെറിയ റോൾ കൊടുത്തു അങ്ങനെ അയാളിലെ ഹ്യൂമർ കണ്ടെത്തി സിനിമാലയിൽ നിർത്തി.അങ്ങനെ ഒട്ടനവധി പിന്നാമ്പുറ കഥകൾ പറയാനുണ്ടാകും ഓരോരുത്തർക്കും, കാരണം അങ്ങനെ ഓരോരുത്തരെ നിരീക്ഷിച്ചു കണ്ടെത്തി അയാളിലെ കഴിവ് ഏറ്റവും നന്നായി മനസിലാക്കി അവർക്ക് നല്ലൊരു ഇമേജ് കൊടുത്തു അവരെ സപ്പോർട്ട് ചെയ്ത ഒരാൾ കൂടിയായിരുന്നു ഡയാന…

സാജു കൊടിയൻ, ഹരിശ്രീ മാർട്ടിൻ,തെസ്നിഖാൻ,സുഭി അങ്ങനെയങ്ങനെ ഒട്ടനവധി പേർക്ക് പ്രശസ്തി നേടികൊടുക്കാൻ കഴിഞ്ഞു സിനിമാലയ്ക്ക്.ഇന്നും പലരെ കാണുമ്പോൾ അവരുടെ പേര് അറിയില്ലെങ്കിലും സിനിമാല ഫെയിം എന്ന ഐഡൻറിറ്റി ആണ് നമുക്ക് എല്ലാവർക്കും മനസ്സിൽ വരുന്നത്.അതാണ് ഒരു പരിപാടിയുടെ വിജയവും ശക്തിയും…

ഓരോ ദിവസവും അടുത്ത ആഴ്ച്ച എന്ത് വിഷയം ഷൂട്ട് ചെയ്യണം എന്ന ടെൻഷൻ ആയിരുന്നു ഡയാനയ്‌ക്ക് എന്ന് അവർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. എറണാകുളത്തു ഒരു സ്ഥലം ഇല്ല ഇനി സിനിമാല ഷൂട്ട് ചെയ്യാത്തത്.റോഡിൽ,കാട്ടിൽ, സെമിത്തേരിയിൽ, കള്ള് ഷാപ്പിൽ അങ്ങനെ തുടങ്ങി സിനിമാലയുടെ കഥാപ്രമേയം എത്താത്ത ഭാഗങ്ങൾ ഉണ്ടായിരുന്നില്ല.അത്രമാത്രം വിഷയങ്ങൾ പറഞ്ഞിട്ടുണ്ട് അതിൽ…

20 വർഷങ്ങൾ
1000 എപ്പിസോഡുകൾ
അങ്ങനെ അത്രമാത്രം വിജയം കൈവരിച്ച ജനപ്രിയ പ്രോഗ്രാം ആയിരുന്നു സിനിമാല.
ഏറ്റവും നല്ല രീതിയിൽ ആക്ഷേപഹാസ്യം കൈകാര്യം ചെയ്തതിനാൽ രാഷ്ട്രീയത്തിലെ പ്രമുഖർ പോലും അവരെ കളിയാക്കുന്നത് കാണുമ്പോൾ ഏറെ ചിരിക്കാറുണ്ട്.അവരിൽ ഒരുപാട് പേർ ഡയാനയെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിട്ടുമുണ്ട്…

സിനിമാലയുടെ വിജയകരമായ യാത്ര കഴിഞ്ഞു അടുത്തത് ഇനി എന്ത് പ്രോഗ്രാം തുടങ്ങും എന്നു കരുതി ഇരിക്കുമ്പോൾ ആണ് Comedy Nights with Kapil എന്ന പ്രോഗ്രാം ആശയത്തിൽ ഹൗസ് ഓണർ-താമസകാരൻ എന്ന രീതിയിൽ ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാം തുടങ്ങിയത്.

മുകേഷ് കഥകൾ എന്ന പുസ്തകം വായിച്ചു മുകേഷിന്റെ ഹ്യൂമർ സ്പോട്ട് കഥകളുടെ ആരാധികയായിരുന്നു ഡയാന.അതെപോലെ പണ്ട് സിനിമാല ചെയുന്ന സമയത്ത് രമേശ് പിഷാരടിയുടെ സ്പോട്ട് കൗണ്ടർ ശ്രദ്ധിച്ചിരുന്നത് കൊണ്ടും ഇവർ രണ്ടു പേർ ചേർന്നാൽ ഉള്ള കോംബോ വിജയം മനസിലാക്കി അവരെ ചേർത്തു ഇത് തുടങ്ങി.അവർ രണ്ടു പേർക്കും ഇന്നും ഏറ്റവും ജനകീയത നേടി കൊടുത്തത് ഈ പരിപാടിയാണ്.അതുപോലെ ആര്യയ്‌ക്കും ഒരു നല്ല ഐഡന്റിറ്റി കിട്ടാൻ ഈ പരുപാടി സഹായിച്ചു.ഈ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ കൂടിയായിരുന്നു ഡയാന…

ഒരുപാട് അവാർഡുകൾ ലഭിച്ച ഒരു ആളാണ് ഡയാന.അതിൽ എടുത്തു പറയേണ്ട ചിലതുണ്ട്…
Limca Award for Longest weekly program in India
എന്ന റെക്കോർഡ് സിനിമാല പ്രോഗ്രാമിന് ലഭിച്ചു.
അതേപോലെ എടുത്തു പറയേണ്ട മറ്റൊരു വലിയ നേട്ടമായ “Most number of Programs directed by a female in the World ” എന്ന റെക്കോർഡും ഡയാനയ്‌ക്കാണ്…
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രോഗ്രാംസ് സംവിധാനം ചെയ്ത വനിത എന്നത് ഒരു ചെറിയ നേട്ടമല്ല…
അത്രയും കഠിനാധ്വാനവും ക്രീയേറ്റവുമായ ഒരാൾക്ക് മാത്രമേ ഇതുപോലുള്ള ഒരു നേട്ടം കൈവരിക്കാൻ സാധിക്കു…

ക്യാമറയുടെ പുറകിൽ മാത്രം ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഡയാന അങ്ങനെ പ്രത്യക്ഷമായി വന്ന് സംസാരിച്ചു കണ്ടിട്ടില്ല.ക്യാമറയ്ക്ക് പുറകിൽ ഇരുന്ന് ഹാസ്യത്തിന്റെ ചിരി നിറയ്ക്കാൻ ഇഷ്ടപ്പെടുന്ന ഇതുപോലെ ഉള്ള ആളുകൾ ആണ് എന്നും നല്ല നർമ്മബോധത്തിന്റെ അടയാളങ്ങൾ ആകുന്നത്…
വിവാദപരമായ ഓരോ പ്രശ്നങ്ങളും നടക്കുമ്പോൾ അതിന്റെ വിമർശന ഹാസ്യവുമായി സിനിമാലയിൽ അത്

വരും എന്നതാണ് ഓരോ മലയാളികളുടെയും പ്രതീക്ഷ എന്നു കെ.എസ്.ചിത്ര പണ്ട് പറഞ്ഞിട്ടുണ്ട്.അത്രമാത്രം ഒരുപാട് പേർ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട ഒരു വ്യക്തിയായിരുന്നു ഡയാന…
മാറുന്ന കാലഘട്ടത്തിൽ നല്ല പ്രോഗ്രാമുകളായി വന്നു ഇനിയും ഒരുപാട് നല്ല ഹാസ്യ നേരങ്ങൾക്ക് പിറവി കൊടുക്കാൻ ഇനിയും ഡയാനയ്‌ക്ക് കഴിയട്ടെ എന്നു ആശംസിക്കുന്നു…
എല്ലാവിധ ആശംസകളും…