മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന ‘റോമാ: 6’; ആദ്യ വീഡിയോ ഗാനം റിലീസായി

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ജുവൽ മീഡിയ പ്രൊഡക്ഷൻസ്, സഹജീവനം മീഡിയ എന്നിവയുടെ ബാനറിൽ നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘റോമാ:6’. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ചിത്രം തീർത്തുമൊരു ഫാൻ്റസി ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ഹനൂന അസീസ് ആലപിച്ച ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഈസ്റ്റർ ദിനത്തിൽ റിലീസ്സായി. സുരേഷ് രാമന്തളിയുടെ വരികൾക്ക് ബെന്നി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്.ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് ആണ് സഹനിർമ്മാതാവ്. ചിത്രം മെയ് അവസാനത്തോടെ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൻ അഭിനയിക്കുന്നു. ജികിൽ പയ്യന്നൂർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് രജീഷ് ദാമോദരനാണ് നിർവഹിക്കുന്നത്. പ്രൊജക്ട് ഡിസൈനർ: പി.ശിവപ്രസാദ്, മ്യൂസിക്: ബെന്നി മാളിയേക്കൽ & ജയചന്ദ്രൻ കാവുംതഴ, ഗാനരചന: സുരേഷ് രാമന്തളി & പ്രമോദ് കാപ്പാട്, പശ്ചാത്തല സംഗീതം: പ്രണവ് പ്രദീപ്, മേക്കപ്പ്: പീയുഷ് പുരുഷു, കോസ്റ്റ്യൂംസ്: സച്ചിൻ അയോധ്യ, അസോസിയേറ്റ് ഡയറക്ടർ: ലിഷ എൻ.പി, അസോസിയേറ്റ് ക്യാമറമാൻ: കിഷോർ ക്രിസ്റ്റഫർ, സിജിത്ത് കരിവെള്ളൂർ, പി.ആർ.ഒ: ഹരീഷ് എ.വി, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സിക്രിയേറ്റീവ്സ്, ക്രിയേറ്റീവ് ഡിസൈൻ: മാജിക് മൊമൻ്റ്സ്, ടൈറ്റിൽ: ദിനീഷ് കമലമദനൻ, സ്റ്റിൽസ്: നിഷാദ് പയ്യന്നൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

അവസ്ഥാന്തരങ്ങള്‍

കൂകൂകൂകൂകൂയ്…… ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന്…

ഒരു പെണ്ണു കാണല്‍ …!

ഇതെന്റെ അറുപതാമത്തെ പെണ്ണു കാണലാണ് …1 ”എന്താ .., വിശ്വാസം വരുന്നില്ലാലേ ….?, , വേണ്ട .., എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല …! ഇനീപ്പോ വിശ്വസിപ്പിച്ചിട്ടെന്താ കാര്യം …?

‘മരഗതം ജഹാംഗിര്‍ഖാന്‍’

‘തുംഗഭദ്ര’ ബാറിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ സെക്യൂരിറ്റി ഒന്ന് മന്ദഹസിച്ചു .ബാറിനു അണക്കെട്ടിന്റെ പേരാണ് !!!!unique!!അടക്കി നിര്‍ത്തിയ ലഹരിയുടെ ഡാം എന്നൊക്കെ അര്‍ത്ഥമാക്കാം

സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് പരസ്യങ്ങളോട് എന്താണിത്ര അയിത്തം…?

അന്താരാഷ്ട്ര നിലവാരമുള്ള മലയാളത്തിലെ ഏക ചാനലാണ് സഫാരി. ബിബിസി ബ്രിട്ടീഷുകാരന്റെ അഭിമാനമാണെങ്കിൽ കേരളത്തിന്റെ അഹങ്കാരമാണ് സഫാരി