0 M
Readers Last 30 Days

“എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും”, രോമാഞ്ചം സൂപ്പർ സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
417 VIEWS

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ ആണ്. ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്. സിനിമ ഫെബ്രുവരി 3ന് പ്രദര്‍ശനത്തിന് എത്തി. വളരെ നല്ല റിവ്യൂസ് ആറ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാം മറന്നു ചിരിക്കാവുന്ന ഒന്നാന്തരം കോമഡി എന്നാണു പ്രേക്ഷകരുടെ അഭിപ്രായം. ചില പ്രേക്ഷക -നിരൂപക അഭിപ്രായങ്ങൾ വായിക്കാം

   44y4 1 1

Thozhuthuparambil Ratheesh Trivis

“മൂഡ് ശരിയല്ലാത്തത് കൊണ്ട് ഒന്ന് റിഫ്രഷ് ആകാൻ ഒരു ഹൊറർ പടത്തിന് കയറുന്നു ”
എന്ന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിന് ശേഷമാണ് പടത്തിന് കയറിയത്.. രാവിലെ മുതൽ കേട്ട നല്ല അഭിപ്രായങ്ങൾ കാരണം നല്ല പ്രതീക്ഷയും വച്ചു..അതിനേക്കാൾ ഉപരി ഗപ്പി, അമ്പിളി സിനിമകളുടെ സംവിധായകന്റെ രണ്ടു ദിവസം മുൻപത്തെ കുറിപ്പ് ആണ് കൂടുതൽ മനസ്സിൽ തട്ടിയത്..ആ കുറിപ്പിൽ അദ്ദേഹം പറഞ്ഞത് പോലെ “ഗപ്പി “ക്ക് ചിലവാക്കാൻ പറ്റാത്ത ആ കാശ് ഇവിടെ ചിലവാക്കി.ഒരു നഷ്ടവും പറ്റിയില്ല..കുറച്ചു നേരത്തേക്ക് എല്ലാം മറന്ന് ബാംഗ്ലൂരിന്റെ ഒരറ്റത്തെ ആ വീട്ടിലേക്ക് പോയി.അവിടുന്നങ്ങോട്ട് ആ ഏഴു പേരുടെ കൂടെ അങ്ങോട്ട് കൂടി..നിറയെ ചിരി +ഗ്യാപ്പിൽ കൂടി കുറച്ചു പേടി വരാത്ത എന്നാൽ ആകാംക്ഷ തോന്നിപ്പിക്കുന്ന ഹൊറർ കൂടി ചേർത്ത് ഒരടിപൊളി സമയംകൊല്ലി 😊😊അതാണ് “രോമാഞ്ചം “.സ്‌ക്രീനിൽ ചുരുങ്ങിയ സമയം വരുന്നവർക്ക് പോലും പ്രേക്ഷകന്റെയുള്ളിൽ ചെറുതായെങ്കിലും ഒരു ചിരിയുണ്ടാക്കാൻ അവസരമുണ്ടായി എന്നത് തന്നെയാണ് രോമാഞ്ചത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ആയി തോന്നിയത്.കൂടുതൽ ചികയാൻ ഇല്ല! ചിരിക്കാനുള്ളതൊക്ക വളരെയുണ്ട് താനും.

***

94619495 3Niyas Esmail

നല്ല കോമഡിയുടെ ഒരു പ്രത്യേകത അത് തീർന്നു പോകരുതേ ഇന്ന് നമ്മൾ ആഗ്രഹിക്കും എന്നതാണ്.രണ്ട് മണിക്കൂർ 10 മിനിട്ടുള്ള ഒരു ചിത്രം കുറച്ച് കൂടി വേണമായിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നത് അത് കൊണ്ടാണ്.ആദ്യന്തം ഇത് പോലെ ചിരിപ്പിച്ച ഒരു ചിത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. 2007 കാലഘട്ടത്തിൽ ബാംഗ്ലൂരിൽ ഒരു വീട്ടിൽ പല ജോലികളുമായി താമസിക്കുന്ന ഏഴുപേരുടെ ബാച്ചിലർ ലൈഫ് ആണ് ചിത്രം. എന്തൊക്കെ രസങ്ങൾ ആ ജീവിതത്തിൽ സംഭവിക്കാമോ അതെല്ലാം സംഭവിക്കുന്നുണ്ട് ചിത്രത്തിൽ. പുറത്തിറങ്ങി ചിന്തിച്ചാൽ ലോജിക് ഒക്കെ കുറവായ ഒട്ടേറെ സീനുകൾ കണ്ടേക്കാം പക്ഷേ സിനിമ അനുഭവിച്ച നിമിഷം നിങ്ങൾ അതേക്കുറിച്ച് ചിന്തിക്കുകയേയില്ല.

പറഞ്ഞുപറഞ്ഞ് തേഞ്ഞുപോയ ഒരു പ്രമേയത്തെ മികച്ച ഒരു എന്റർടൈനർ ആക്കി മാറ്റി എന്നതിന് സംവിധായകൻ കയ്യടി അർഹിക്കുന്നു. ഹൊറർ മൂടുള്ള ചിത്രം വല്ലപ്പോഴും മാത്രം സിനിമ കാണുന്ന ഒരാൾക്ക് പോലും പ്രഡിക്റ്റബിളായ സീനുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്.എന്നാൽ ആ സീനുകൾ പോലും അന്യായ കോമഡി ക്രിയേറ്റ് ചെയ്യുന്നു എന്നതാണ് സംവിധായകൻറെ വിജയം.സൗബിനും അർജുൻ അശോകനും പിന്നെ ഒറ്റ സീനുകളിൽ വരുന്ന ജോളി ചിറയത്തും അസീം ജമാലും ചെമ്പൻ വിനോദും മാത്രമാണ് പരിചിത മുഖങ്ങൾ.ബാക്കി എല്ലാവരും എന്നെ സംബന്ധിച്ച് പുതു മുഖങ്ങൾ ആണ്.എന്നാൽ ചിത്രത്തിൽ സൗബിനോടൊപ്പമോ അതിനു മുകളിലോ ആണ് ഈ പുതു മുഖങ്ങളുടെ വിളയാട്ടം. നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനൊക്കെ അസാധ്യ പെർഫോമൻസ് ആണ്.

അർജുൻ അശോകന്റെ ഒരല്പം കൂടുതലുള്ള ഗസ്റ്റ് റോൾ ആണ് ചിത്രത്തിൻറെ മറ്റൊരു ഹൈലൈറ്റ്. 20 മിനിറ്റോളം വരുന്ന ആ സീനുകൾ കൊണ്ട് അയാൾ സിനിമയുടെ ഷോ സ്റ്റീലർ ആയി മാറുന്നു. ഏറെക്കാലത്തിനുശേഷം സൗബിന്റെ ഡയലോഗ് വ്യക്തമായി കേട്ടു എന്നതാണ് മറ്റൊരു സന്തോഷം. നിങ്ങൾക്കാദരാഞ്ജലി നേരട്ടെ എന്ന ഗാനം ഇതിനാലകം ഹിറ്റ് ആയിക്കഴിഞ്ഞു.ഇത് കൂടാതെ ചിത്രത്തിൻ്റെ മൂടിന് അനുസരിച്ചുള്ള ഒന്ന് രണ്ട് പാട്ടുകൾ കൂടി ഒരുക്കിയ സുഷിൻ്റെ സംഗീതവും രസമുണ്ട്. എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും. ധൈര്യമായി ടിക്കറ്റെടുക്കാം രോമാഞ്ചത്തിന് .എന്നാലും ഇവൻമാരെയൊക്കെ എവിടുന്നൊപ്പിച്ചടേയ്….

***

fffwf 2 5നാരായണൻ

ചിരിയുണർത്തുന്ന രോമാഞ്ചം- തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ

തീയറ്ററിൽ കയറി ചിരിച്ചു ഉല്ലസിച്ചു തിരിച്ചു വരാൻ സാധിക്കുന്ന ചിത്രമാണ് രോമാഞ്ചം. Entertainer സിനിമകൾ മലയാളത്തിൽ കുറവായിവരുന്ന ഈ സമയത്ത് കൂട്ടുകാരും ഒക്കെയായി vibe അടിച്ചു പോയി കാണാൻ പറ്റിയ പടമാണ്. തല്ലുമാല, ജാനേമൻ തുടങ്ങിയ ചിത്രങ്ങൾ പോലെ full on entertainment ആണ് രോമാഞ്ചം. തുടക്കം തൊട്ട് ഒടുക്കം വരെ തമാശയിൽ ചേർത്തുള്ള കഥ. അതിന് മെമ്പൊടിയായി ഇത്തിരി horror ഉം. Jump scare scenes ഒന്നും തന്നെ ചിത്രത്തിൽ ഇല്ല.

പ്രകടനത്തിൽ ഏറ്റവും ഇഷ്ടമായത് അർജുൻ അശോകന്റേതാണ്. ഭയങ്കര രസമാണ് പുള്ളി. ഒത്തിരി ചിരി moments ഉണ്ടായത് അർജുന്റെ പ്രകടനത്തിലാണ്.സജിൻ ഗോപുവിന്റെ പ്രകടനം എടുത്ത് പറയേണ്ടത് ആണ്. പുള്ളി ഒരു രക്ഷയുമില്ല. സൗബിൻ പിന്നെ ഇത്തരം വേഷങ്ങളിൽ experienced ആണ്. ഒതളങ്ങ തുരുത്തിലെ അബിൻ, സിനു സണ്ണി, അഫ്സൽ, തുടങ്ങിയകരും നന്നായി. ആ gang ലേ എല്ലാവരും സൂപ്പർ ആയിരുന്നു.
സുഷിൻ ശ്യാം ചെയ്ത സംഗീതം സിനിമയുടെ ആത്മാവാണ്. പാട്ടുകളും ഒപ്പം തന്നെ നല്ല കിടിലൻ പശ്ചാത്തല സംഗീതവും. ജിത്തു മാധവൻ എന്ന പുതുമുഖ സംവിധായകൻ കഥ പറഞ്ഞിരിക്കുന്ന രീതി നന്നായി ഇഷ്ടപ്പെട്ടു. സിനിമയിൽ ഒരു സ്ഥലത്തും lag തോന്നിയില്ല എന്ന് മാത്രമല്ല, നല്ല interesting ഉം ആയിരുന്നു.
ആകെമൊത്തത്തിൽ ഒരുപാട് ചിരിക്കാനുള്ള situational comedies നിറഞ്ഞ ഒരു ചിരിപ്പടം ആകുന്നു ജിത്തു മാധവന്റെ രോമാഞ്ചം.

***
fffwf 1 7Wilson Fisk

പറയാൻ മാത്രം വലിയ താരങ്ങൾ ഒന്നും ഇല്ലാത്ത ഈ പടത്തിന്റെ ട്രൈലെറിന് കിട്ടിയ റീച്ചിന്റെ പ്രധാന കാരണം അതിൽ നിന്ന് കിട്ടിയ ആ interesting പ്ലോട്ടും Sushin Shyam ന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും തന്നെയാണ്.അതുകൊണ്ട് തന്നെ നല്ല രീതിയിൽ എക്സൈറ്റ്മെന്റ്റ് ഉണ്ടായിരുന്നു.ആ ഒരു ഹോപ്പിനു ഒപ്പം നിന്ന കോമഡിയും മറ്റു ഹൊറർ എലമെന്റ്സും ഒത്തു നിന്ന മികച്ചൊരു അനുഭവം തന്നെയായിരുന്നു രോമാഞ്ചം എന്ന ഈ സിനിമ.

ട്രൈലെറിൽ നിന്നും ഏതൊരാൾക്കും Guess ചെയ്യാൻ പറ്റുന്നത് തന്നെയാണ് സിനിമയുടെ പ്ലോട്ട്.ബാംഗ്ലൂറിൽ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന കുറച്ചു പേര് തമാശക്ക് ഓജോ ബോർഡ് കളിക്കാൻ തുടങ്ങുകയും എന്നാൽ കളി കാര്യമാവുകയും ചെയ്യുന്നതിലൂടെയുള്ള സംഭവ വികാസങ്ങളാണ് സിനിമ പറഞ്ഞു പോകുന്നത്.അത്യാവശ്യം Cliché ആയൊരു പ്ലോട്ടിനെ മികവുറ്റ ടെക്നിക്കൽ ക്വാളിറ്റിയുടെ ബലത്തിൽ ഡീസന്റ് ആയി തന്നെ സംവിധായൻ അവതരിപ്പിച്ചിട്ടുണ്ട്.ആ മേക്കിങ് അതുപോലെ സിനിമയെ വൻ രീതിയിൽ പിടിചിരുത്തുന്ന സുശിൻ ശ്യാം ന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ,work Out ആയ കോമഡികൾ,Dop, എഡിറ്റിംഗ് തുടങ്ങിയ ടെക്നിക്കൽ വശങ്ങൾ, കഥാപാത്രങ്ങളുടെ പെർഫോമൻസ് എന്നിവയെല്ലാം ആണ് സിനിമയുടെ പോസിറ്റീവ് വശങ്ങൾ.

പെർഫോമൻസ് വൈസ് സൗബിൻ,സജിൻ ഗോപു,അർജുൻ അശോകൻ മുതൽ എല്ലാവരും കിടിലൻ പെർഫോമൻസ് തന്നെയായിരുന്നു. അതിൽ തന്നെ അർജുൻ അശോകൻ പതിവിലും വ്യത്യാസമായ കഥാപാത്രം അതും മുഴുനീളം ഇല്ലേൽ പോലും മികച്ചതാക്കിയിട്ടുണ്ട്.ആകെ നെഗറ്റീവ് ആയി തോന്നിയത് ഒരു സോങ്ങിന്റെ placement ആണ്. അതൊഴിച്ചാൽ ആസ്വധനത്തെ ബാധിക്കുന്ന ലെവലിൽ ഉള്ള നെഗറ്റീവുകൾ ഒന്നും തോന്നീല്ല.മൊത്തത്തിൽ സിനിമയുടെ ജേണർ ആയ Horror|Comedy നോട്‌ നീതി പുലർത്തിയ അതായത് കോമഡികൾ എല്ലാം work out ആയ അതിനോടൊപ്പം തന്നെ ഹൊറർ സീനുകളും ഇമ്പാക്ട് തന്ന നല്ലൊരു entertainer.തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യാൻ ശ്രമിക്കുക.

***

aaa 9Sethunath UN

സിനിമയിൽ സ്വാഭാവികം ആയ കോമഡി എന്ന സംഗതി സാച്ചുറേറ്റഡ് ആയിപ്പോയോ എന്ന് ആശങ്കപ്പെടാവുന്ന കാലത്ത് ഫുൾ ടൈം കോമഡിയുമായി വന്നിരിക്കുകയാണ് “രോമാഞ്ചം”.  ചിരിച്ചു മറിയുക.. വയറുളുക്കുക എന്നിവയൊക്കെയാണ് പരിണതഫലം.രോമാഞ്ചം “താര നിബിഡം” തന്നെയാണ്. സൗബിൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവർ ഒഴികെ ബാക്കിയുള്ള കിടിലം താരങ്ങളുടെ പേര് അറിയില്ല എന്ന് മാത്രം! ബാച്ചിലർ ജീവിതം ഇമ്മാതിരി റിയലിസ്റ്റിക് ആയിട്ട് കണ്ട ഓർമ്മ ഇല്ലേയില്ല. അത് നോക്കി ഇരിക്കുമ്പോൾ ചിരി അങ്ങ് വരുവാണ്. ജിത്തു മാധവൻ ആണ് ഈ കിടിലം സിനിമയുടെ റൈറ്റർ /ഡയരക്ടർ. അത്യുജ്ജ്വലം!

സുഷിൻ ശ്യാമിന്റെ സംഗീതം ഈ കോരിത്തരിപ്പിനു മറ്റൊരു പ്രധാന കാരണമാണ്.ഹൊറർ /കോമഡി വിഭാഗത്തിൽ വരുന്ന സിനിമ കണ്ടപ്പോൾ ചില സീനുകളിൽ ശരിക്കും #രോമാഞ്ചം വന്നു എന്ന് പറയുന്നത് അതിശയോക്തി അല്ല.ജാൻ എ മെൻ ലെ സജിയേട്ടൻ (ഗുണ്ട) ആയി വന്ന സജിൻ ഗോപു ഒഴികെ മാറ്റാരുടെയും പേരുകൾ എഴുതി പരാമർശിക്കാൻ കഴിയാത്തതിന്റെ കുണ്ഠിതം ചില്ലറയല്ല.
അജ്ജാതി അഭിനയം കൊണ്ടാണ് ഓരോ കഥാപാത്രങ്ങളും നമ്മളെ ചിരിപ്പിക്കുന്നത്.കഥയുടെയോ പരിസരങ്ങളുടെയോ സൂചനകൾ തന്നും സ്പോയ്‌ലർ അലെർട് ഇട്ടും വെറുപ്പിക്കുന്നില്ല. ആദ്യ ദിനം സെക്കന്റ് ഷോക്ക് ആലപ്പുഴ കൈരളി തിയേറ്ററിൽ ഹൌസ് ഫുൾ ആയിരുന്നു. ഇത് തകർത്തോടാൻ പോകുന്ന സിനിമയാണ് എന്നത് ഉറപ്പ്..തീയേറ്ററിൽ തന്നെ കാണുക.

***
sv 11Navaneeth Krishnan

കുറേ നാളുകൾക്ക് ശേഷം തിയേറ്ററിൽ പോയി ചിരിച്ച് ആസ്വദിച്ച സിനിമ. രോമാഞ്ചം ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ്. സംവിധായകൻ ജിത്തു മാധവന്റെ ലൈഫിൽ ഉണ്ടായ റിയൽ ലൈഫ് സംഭവങ്ങൾ തന്നെയാണ് സിനിമ എന്നത് അതിശയിപ്പിക്കുന്നു. പടം കണ്ടിറിങ്ങിയവരുടെ മനസ്സിൽ ആ പഴയ ബാച്‌ലർ ലൈഫിൽ എത്തിക്കാതെ ഇരിക്കില്ല. അർജുൻ അശോകൻ ഇതുവരെ കാണാതെ രീതിയിൽ ഉള്ള പെർഫോമൻസ് ശെരിക്കും എന്നെ അതിശയപ്പെടുത്തി. രണ്ടാം പകുതി അർജുൻ അശോകന്റെ പൂണ്ട് വിളയാട്ടം തന്നെയാണ്.ബാച്‌ലർ ലൈഫിൽ ബാംഗ്ലൂരിൽ താമസിക്കുന്ന ഒരു പറ്റം ഓജോ ബോർഡ്‌ കളി വരുത്തുന്ന രസകരമായ സംഭവങ്ങളാണ് സിനിമ. ഫുൾ കോമഡിക് ഒപ്പം ഒരല്പം Horror കോൺടെന്റ്സ് കൂടെ കേറിയപ്പോൾ പടം വേറെ ലെവലിലേക്ക് പോയി. നിർമ്മാതാക്കളായ ജോൺ പോൾ ജോർജ് നും ജോബി ജോർജ്നും ഗിരീഷ് ഗംഗദരാനും വലിയ നന്ദി…. ഇതുപോലെയൊരു സിനിമ നിർമിച്ചതിനും ഇത്രയും പുതുമുഖൻൾക്കു അവസരം കൊടുത്തതിനും. ഈ ബാനറിൽ നിന്നും ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ.

**

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്