ട്രെയ്‌ലർ *രോമാഞ്ചം*
Nithin Pulimoottil
ഫെബ്രുവരി 3 ന് റിലീസിന് ഒരുങ്ങിയിരിക്കുന്ന രോമാഞ്ചം സിനിമയുടെ കിടിലൻ ട്രെയ്‌ലർ വന്നിരിക്കുന്നു. നവാഗതനായ ജിത്തു മാധവൻ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ സജിൻ ഗോപു വിനും ഒപ്പം എഴോളം പുതുമുഖങ്ങൾ അണി നിരക്കുന്നു.ബാംഗ്ലൂരിൽ താമസിക്കുന്ന ഒരുപറ്റം ചെറുപ്പക്കാർക്കിടയിലെ രസകരമായ സംഭവങ്ങളും അവർക്കിടയിൽ ഓജോ ബോർഡ് കളി ഉണ്ടാക്കുന്ന സംഭവങ്ങളുമാണ് സിനിമ.
കുറേ നാളുകൾക്ക് ശേഷം മലയാളത്തിൽ വരുന്ന ഒരു *ഹൊറർ കോമഡി എന്റർടൈനർ * ജോണറിലുള്ള സിനിമ എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട് എന്ന് ട്രയ്ലറിൽ നിന്നും ഉറപ്പിക്കാം. സിനിമയിൽ അർജുൻ അശോകന്റെ ക്യാരക്ടർ എന്തായിരിക്കും എന്ന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നു. *ഗപ്പി അമ്പിളി* എന്നീ സിനിമയുടെ സംവിധായകൻ ജോൺപോൾ ജോർജ് ആദ്യമായി നിർമ്മിക്കുന്ന സിനിമ കൂടിയാണ് ഇത്.
ജോൺപോൾ ജോർജ് പ്രോഡക്ഷൻസിന്റെയും ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റേയും ബാനറിൽ ജോൺപോൾ ജോർജും, ജോബി ജോർജും, ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.*സുഷിൻ ശ്യാമിന്റെ* ഇതിലെ കിടിലൻ മ്യൂസിക് ഇതിനോടകം തന്നെ ട്രെൻഡിങ് ആണ്.ട്രെയ്‌ലറിലൂടെയും ട്രെൻഡിങ് മ്യൂസിക്കിലൂടെയും ഇതൊരു പക്കാ *ഹൊറർ കോമഡി എന്റർടൈനർ* ആണെന്നും, പടം ഇറങ്ങുന്നതോടെ തീയറ്ററുകളിൽ ചിരിയുടെ രോമാഞ്ചം തീർക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. 2023 ലെ ഹിറ്റുകളുടെ മെയിൻ ലിസ്റ്റിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ടുകൾ..