ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

പേടിപ്പിച്ച് ചിരിപ്പിക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ബാഗ്ലൂരിലെ ഒരു വീട്ടില്‍ താമസിക്കുന്ന ഏഴ് സുഹൃത്തുക്കളുടെ ഇടയിലേക്ക് കയറിവരുന്ന രണ്ടു അതിഥികള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ പ്രമേയമാക്കിയ രോമാഞ്ചം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ്. ജോണ്‍പോള്‍ ജോര്‍ജ്, ജോബി ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം നവാഗതനായ ജിത്തു മാധവനാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

2007ല്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ വളരെ സ്വാഭാവികമായ കഥാപരിസരവും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഹൊറര്‍ അനുഭവങ്ങളുമാണ് സിനിമയെ ആകര്‍ഷകമാക്കുന്നത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രമുഖര്‍ക്ക് പുറമെ വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും മറ്റും ശ്രദ്ധേയരായ നത്ത് അബിന്‍ ജോര്‍ജ്ജ്, ജഗദീഷ്‌കുമാര്‍ തുടങ്ങി ഒരുപിടി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. സുഷിന്‍ ശ്യാം ഒരുക്കിയ സംഗീതമാണ് രോമാഞ്ചം എന്ന സിനിമയുടെ നട്ടെല്ല്. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് കിരണ്‍ദാസാണ്.

ഇന്ത്യക്കാരുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍. സിനിമകള്‍, സീരീസുകള്‍, സ്‌പോര്‍ട്‌സ് തുടങ്ങി ഏവരുടെയും അഭിരുചികളെ ഒരിടത്ത് ഒരുക്കി, അനവധി ക#ന്റുകളാണ് ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ ലഭിക്കുന്നത്. 8 ഭാഷകളിലായി ആകെ 1 ലക്ഷം മണിക്കൂറിലധികമുള്ള കണ്ടന്റുകളാണ് നിലവില്‍ ഇതിലുള്ളത്

Leave a Reply
You May Also Like

സമാന്തയെ കാർന്നുതിന്നുന്ന രോഗം, ഇനി സ്റ്റിറോയ്‌ഡ് ഇല്ലാതെ പറ്റില്ല ! ദിലീപിന്റെ ക്രേസി ഗോപാലനിൽ ഓഡിഷന് വന്ന സമാന്തയ്ക്കു പിന്നെന്തു സംഭവിച്ചു ?

മയോസൈറ്റിസ് (Myositis) സാധാരണയായി രോഗപ്രതിരോധ സംവിധാനത്തിലെ ഒരു പ്രശ്നം മൂലമാണ് ഉണ്ടാകുന്നത്, ഇത് ആരോഗ്യമുള്ള ടിഷ്യുവിനെ…

‘അപ്പനിൽ’ ഞാൻ കണ്ട വൃദ്ധന്മാർ

Roshna Melwin ‘അപ്പനിൽ’ ഞാൻ കണ്ട വൃദ്ധന്മാർ; രണ്ട് ദിവസം മുൻപാണ് അപ്പൻ സിനിമ കണ്ടത്.…

ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിന് ശരത്കുമാറിന്റെ ‘തലയ്ക്ക് കൊട്ടി’ വിശാൽ

ഒരു ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കാൻ തന്നെ സമീപിച്ചെങ്കിലും അത് നിരസിച്ചതായി നടൻ വിശാൽ പറഞ്ഞു.പലരും…

വിജയ് ബാബു നിർമ്മിച്ച, മലയാള സിനിമയുടെ മിനി അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വീഡിയോ സോംഗ് പുറത്തുവിട്ടു

വിജയ് ബാബു നിർമ്മിച്ച, മലയാള സിനിമയുടെ മിനി അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വീഡിയോ സോംഗ് പുറത്തുവിട്ടു.…