0 M
Readers Last 30 Days

ഉഷാകുമാരിയുടെ അഹല്യമാർ – മലയാളം ചൊല്ലിയത്, തമിഴ് പേശിയത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
9 SHARES
110 VIEWS

ഉഷാകുമാരിയുടെ അഹല്യമാർ – മലയാളം ചൊല്ലിയത്, തമിഴ് പേശിയത്
അന്താരാഷ്ട്ര വനിതാ ദിന സ്പെഷ്യൽ – 2

എഴുതിയത് – Romu Iyer
കടപ്പാട് : Malayalam Movie & Music DataBase (m3db)

ഒരു നടനോ, നടിയോ ഒരു ഭാഷയിൽ ചെയ്ത അതേ വേഷം പലപ്പോഴും മറ്റൊരു ഭാഷയിൽ ആ ചിത്രം റീമേക് ചെയ്യപ്പെടുമ്പോൾ വീണ്ടും ചെയ്തിട്ടുള്ളത് നാം കണ്ടിട്ടുള്ളതാണ്. അതുപോലെ തന്നെ, പുരാണങ്ങളിലെ ചില സംഭവങ്ങൾ / കഥകൾ നൃത്ത നാടകമായി പല സിനിമകളിലും അവതരിപ്പിച്ചിട്ടുള്ളതും നാം കണ്ടിട്ടുണ്ട് – ഉദാഹരണത്തിന് : ശാകുന്തളം, രാധാ-കൃഷ്ണ പ്രണയം, സത്യവാൻ-സാവിത്രി, പരമശിവന്റെ തപസ്സിന് ഭംഗം വരുത്താൻ വേണ്ടിയുള്ള രതി-മന്മഥ നൃത്തം, ശിവതാണ്ഡവം, ഇത്യാദി – അഭിനേതാക്കൾ ചിലപ്പോൾ ഒന്നായിരിക്കാം, ചിലപ്പോൾ മറ്റു പലരുമാവാം. ഇവയെല്ലാം പുരാണത്തിൽ എന്നിങ്ങനെയാണോ പറഞ്ഞിട്ടുള്ളത്, അതേപടിയുള്ള ആഖ്യാനമായിരിക്കും (നൃത്ത സംവിധായകന്റെ ഭാവനക്കനുസരിച്ച് ചെറിയ നൃത്താവിഷ്‌ക്കരണത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും എന്നല്ലാതെ) (ചില സിനിമകളിൽ കോമഡി സ്കിറ്റ് പോലെ അവതരിപ്പിച്ചിട്ടുള്ളത് പരിഗണിക്കുന്നില്ല – കാരണം, തമാശക്ക് വേണ്ടി സമകാലിക വിഷയങ്ങൾ അതിൽ കലർത്തി ഗാനമായോ, സംഭാഷണമായോ ചേർക്കാറുണ്ടെങ്കിലും, അവയൊന്നും പ്രധാന വിഷയത്തിൽ നിന്നും വ്യതിചലിക്കാറില്ല).

എന്നാൽ ഒരേ നടി, പുരാണത്തിലെ ഒരു കഥയുടെ നൃത്ത-നാടക ആവിഷ്കാരത്തിൽ പ്രധാന കഥാപാത്രത്തെ രണ്ടു വ്യത്യസ്ത ഭാഷാ സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഒരുപക്ഷേ വളരെ അപൂർവ്വമാണ് – പ്രത്യേകിച്ച് റീമേക് അല്ലാത്ത പക്ഷവും, രണ്ടു സിനിമകൾക്കും യാതൊരു ബന്ധവും ഇല്ലാത്ത പക്ഷവും – ആകെയുള്ള സാമ്യത എന്നത് രണ്ടു ചിത്രങ്ങളിലും നായിക ഒരാളാണ് എന്നതും, പരാമർശിക്കപ്പെടുന്ന നൃത്ത-നാടകം രണ്ടു സിനിമകളിലും ഉണ്ടെന്നുള്ളതാണ്. പ്രത്യേകത അവിടത്തോടെ അവസാനിക്കുന്നില്ല – ഒരു ഭാഷയിൽ അതിന്റെ ആഖ്യാനം പുരാണത്തിൻറെ ചുവടുപറ്റി തന്നെയാവുമ്പോൾ, മറ്റൊരു ഭാഷയിൽ വിപ്ലവാത്മകമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്, പ്രത്യേകിച്ച് സ്ത്രീപക്ഷം പിടിച്ച്, സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് പോലെ.
ഏതാണ് ആ നടി? ഏതാണ് ആ നൃത്ത-നാടകം? ഏതൊക്കെയാണ് ആ ചിത്രങ്ങൾ?

11233 1 1

നടി : ഉഷാകുമാരി
നൃത്തനാടകം : “അഹല്യാ ശാപം”
ചിത്രങ്ങൾ : ആശാചക്രം (മലയാളം) / അവൾ (തമിഴ്)
മലയാളത്തിൽ പുരാണത്തിന്റെ ചുവടുപറ്റി ആവിഷ്‌ക്കരിച്ചപ്പോൾ, തമിഴിൽ അല്പം വിപ്ലവാത്മകമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ആ വ്യത്യാസം എന്തെന്ന് വിശദീകരിക്കുന്നതിന് മുൻപ്, നടി “ഉഷാകുമാരി”യെക്കുറിച്ചൊരു ചെറിയ പരിചയപ്പെടുത്തൽ – ഉഷാകുമാരി “ടൂറിങ്ങ് ടാക്കീസ്” എന്ന യൂട്യൂബ് ചാനലിന് വേണ്ടി നൽകിയ അഭിമുഖത്തിൽ നിന്നും തയ്യാറാക്കിയത്.

r333 3സൗരാഷ്ട്ര സമുദായത്തിൽപ്പെട്ട ഉഷാകുമാരി ജനിച്ചു വളർന്നത് കുംഭകോണത്തിലായിരുന്നു. അവരുടെ യഥാർത്ഥ നാമം ശാന്തി എന്നാണ്. ഉഷാകുമാരിയുടെ അച്ഛൻ തഞ്ചാവൂർ കോടതിയിൽ ജൂറിയായിരുന്നു. അവരുടേത് വളരെ ഓർത്തഡോൿസ് ഫാമിലി ആയത് കാരണം ഉഷാകുമാരിയെ സ്കൂളിൽ അയച്ച് പഠിപ്പിക്കാതെ അദ്ധ്യാപകന്മാരെ വീട്ടിൽ വിളിച്ചുവരുത്തി വീട്ടിൽ വെച്ചു തന്നെയായിരുന്നു പഠിപ്പിച്ചിരുന്നത്. അച്ഛന് കുംഭകോണത്തിൽ നിന്നും തഞ്ചാവൂരിലേക്ക് ദിവസേന യാത്ര ചെയ്തിരുന്ന റയിലിൽ വെച്ച് പ്രശസ്ത ഗവേഷകനായ വാസുദേവാചാര്യയുമായി സുഹൃത്ബന്ധം ഏർപ്പെടുന്നു. അദ്ദേഹം ഉഷാകുമാരിയുടെ അച്ഛനോട് ഭരതനാട്യം എന്ന ഉന്നത കലാരൂപത്തിനെക്കുറിച്ച് സ്ളാഘിച്ചു പറയുകയും, ചോഴ ചക്രവർത്തിയായ രാജരാജ ചോഴന്റെ മകളും തികഞ്ഞ ഒരു ഭരതനാട്യ നൃത്താംഗനയായിരുന്നു എന്നും പറഞ്ഞു കേട്ടപ്പോൾ ഏക മകളായ ഉഷാകുമാരിയെ നൃത്തം പഠിപ്പിക്കണം എന്നു തീരുമാനിച്ച് അത് പ്രാവർത്തികമാക്കുകയും ചെയ്തു. ബന്ധുക്കളെല്ലാം അതിനെ ശക്തമായി എതിർത്തത് കൊണ്ട് ആരുമായും ഒരു ബന്ധവുമില്ലാതെയാണ് മകളെ ആ അച്ഛൻ വളർത്തിയത്.

wff 5ഉഷാകുമാരിയുടെ ഒരു നൃത്ത പരിപാടി മദ്രാസിലെ ഒരു വലിയ സഭാ ഹാളിൽ വെച്ചു നടത്തിയെങ്കിലും കാണികൾ കുറവായിരുന്നു. അതിൽ അതീവ ദുഃഖിതനായ അച്ഛനോട് ആ സഭയുടെ സെക്രട്ടറി പറഞ്ഞു, സിനിമയുമായി കണക്ഷൻ ഉണ്ടെങ്കിൽ ആളുകൾ കൂടാൻ ഉപകരിക്കും എന്ന്. അതുവരെ സിനിമ എന്ന് പറയുന്നത് പോലും വിലക്കിയിരുന്ന അദ്ദേഹം, അതുകേട്ടതും സ്വന്തമായി ഒരു സിനിമ നിർമ്മിക്കണം എന്ന തീരുമാനത്തിലെത്തിച്ചേരുകയും, അതിൽ മകളുടെ ഒന്നു രണ്ടു നൃത്തങ്ങൾ ചേർക്കണം എന്നും തീരുമാനിച്ച് അതിനായി ഇറങ്ങിതിരിച്ചെങ്കിലും, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഇടപെട്ടത് കാരണം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഉഷാകുമാരി അഭിനേത്രിയും, നൃത്താംഗനയുമായ വൈജയന്തിമാലയുടെ നൃത്തവിദ്യാലയത്തിൽ ചേർന്ന് ദണ്ഡപാണി പിള്ളൈയുടെ ശിക്ഷണത്തിൽ നൃത്താഭ്യാസം തുടർന്നു.

r2rww 7ഉഷാകുമാരി ഒരിക്കൽ നവരാത്രി സമയത്ത് പ്രശസ്ത സംവിധായകനായ എം.വി.രാമൻറെ വീട്ടിൽ ഒരു നൃത്തം അവതരിപ്പിച്ചത് കാണാനിടയായ അദ്ദേഹം ഉഷാകുമാരിക്ക് അദ്ദേഹം അപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരുന്ന ഹിന്ദി ചിത്രമായ “ജ്വാലാ” എന്ന ചിത്രത്തിൽ ഒരു ഗാനത്തിന് നൃത്തം ചെയ്യിക്കാൻ തീരുമാനിച്ചു. മധുബാലാ നായികയായി അഭിനയിച്ച ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ബോംബെയിലായിരുന്നു നടന്നത് (ചിത്രം 60 തുകളുടെ നടുക്ക് തുടങ്ങിയെങ്കിലും വളരെ വൈകി 1971 ലാണ് റിലീസ് ആയത്, മധുബാലയുടെ മരണത്തിന് ശേഷം. മധുബാലാ അഭിനയിച്ച ഏക വർണ്ണ ചിത്രം എന്ന ഖ്യാതി ആ ചിത്രത്തിനുണ്ട്). എന്നാൽ, ബോംബെയ്ക്ക് പോയി അഭിനയിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും, അതേ സമയത്ത് തമിഴിൽ നിന്നും മറ്റൊരു ഓഫർ വന്നത് കൊണ്ടും ആ ഹിന്ദി ചിത്രം അവർ വേണ്ടെന്ന് വെക്കുകയാണുണ്ടായത്. തമിഴിൽ അവരെ തേടിയെത്തിയ ആ ഓഫർ, പ്രശസ്ത സംവിധായകൻ സി.വി.ശ്രീധർ സംവിധാനം ചെയ്ത “വെണ്ണിറ ആഡൈ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. അതിൽ, രണ്ടു നായികമാരിൽ ഒരാളായി ഉഷാകുമാരി തന്റെ സിനിമ രംഗത്തെ അരങ്ങേറ്റം കുറിച്ചു. അതിന് മുൻപ് ശ്രീധറിന്റെ തന്നെ “കാതലിക്ക നേരമില്ലൈ” എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെന്ന ഉഷാകുമാരിയെ, ആ കഥാപാത്രത്തിനു വേണ്ട പക്വത പോരാ, അടുത്ത പടം ചെയ്യുമ്പോൾ വിളിക്കാം എന്ന് പറഞ്ഞയക്കുകയാണുണ്ടായത്. ആ ചിത്രത്തിന് വേണ്ടി പേര് ശാന്തിയിൽ നിന്നും “നിർമ്മല”യാക്കി. പിന്നീട് തന്റെ ആദ്യ ചിത്രത്തിന്റെ പേരും ചേർത്ത് അവർ “വെണ്ണിറ ആഡൈ നിർമ്മല” എന്ന പേരിൽ അറിയപ്പെട്ടു.

2r2r 1 9ആദ്യ ചിത്രത്തിലെ തന്റെ പ്രകടനം അവർക്ക് പോലും ഇഷ്ടപ്പെടാത്തത് കൊണ്ട് ഇനി അഭിനയം വേണ്ടെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് മലയാളത്തിലെ പ്രശസ്തനായ കുഞ്ചാക്കോ അവരെ തന്റെ അടുത്ത ചിത്രമായ “കാട്ടുതുളസി”യിൽ അഭിനയിപ്പിക്കാനായി തേടിയെത്തുന്നത്. “വെണ്ണിറ ആഡൈ” കാണാനിടയായത് കൊണ്ടാണ് അദ്ദേഹം അവരെ തിരഞ്ഞെടുത്തത്. ഉഷാകുമാരി താൻ എടുത്ത തീരുമാനത്തെക്കുറിച്ച് അറിയിച്ചപ്പോൾ, ആ തീരുമാനത്തിലെത്താനുള്ള കാരണം തിരക്കി അദ്ദേഹം. ആ ചിത്രത്തിലെ തന്റെ പോരായ്മകളെക്കുറിച്ച് പറഞ്ഞ അവരോട്, അതെല്ലാം നികത്തി നല്ല പ്രകടനം കാഴ്ചവെക്കാനുള്ള ഗ്യാരണ്ടി ഞാൻ നൽകുന്നു, ഇപ്പൊ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ അവർ അഭിനയിക്കാൻ തയ്യാറായി. തമിഴിലെ നിർമ്മല മലയാളത്തിലെത്തിയപ്പോൾ “ഉഷാകുമാരി”യായി.

തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലെ ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഉഷാകുമാരി മൂന്ന് ഭാഷകളിലും തിരക്കേറിയ നടിയായി മാറി. മൂന്ന് ഭാഷകളിലും അന്നത്തെ മുൻ നിര നായകന്മാരുടെ നായികയായി പല ചിത്രങ്ങളിൽ അഭിനയിച്ചു. എന്നിരുന്നാലും, ആ കാലത്തിലെ മറ്റു നായികമാരെപ്പോലെ ഉഷാകുമാരിക്ക് ഒരിക്കലും ഒരു മുൻ നിര നായികയാവാൻ കഴിഞ്ഞില്ല. അതിനിടെ കന്നഡത്തിലും മുഖം കാണിച്ചു. 70 തുകളുടെ പകുതിയോടു കൂടി ഉഷാകുമാരിക്ക് അവസരങ്ങൾ കുറഞ്ഞു തുടങ്ങി. ഇതിനിടയിൽ പലരുടെയും പ്രലോഭനങ്ങളിൽ മയങ്ങി സ്വന്തമായി ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ പരാജയം അവരെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുകയും ചെയ്തു.ഒരിടവേളക്ക് ശേഷം അവർ ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ പ്രായമേറിയ വേഷങ്ങൾ ചെയ്തു തുടങ്ങി. ഇടയ്ക്ക് ചില സീരിയലുകളിലും അഭിനയിച്ചു. അവസരങ്ങൾ കുറഞ്ഞതോടുകൂടി അവർ ഒരു നൃത്താലയം ആരംഭിച്ച് ശ്രദ്ധ അതിലേക്ക് തിരിച്ചു വിട്ടു.

ഇനി നമുക്ക് ശീർഷക വിഷയത്തിലേക്ക് കടക്കാം.

60 തുകളുടെ പകുതിയിലെപ്പോഴോ ചിത്രീകരണം പൂർത്തിയാക്കിയ “ആശാചക്രം” പക്ഷേ റിലീസ് ആയതെന്തോ വളരെ വൈകിയാണ് – സത്യന്റെ മരണാനന്തരം 1973 ൽ. അതിന് ഒരു വർഷം മുൻപേ തമിഴ് ചിത്രം “അവൾ ” റിലീസ് ആയി. പ്രസിദ്ധ ഹിന്ദി ചിത്രം “ദോ രഹാ”യുടെ തമിഴ് റീമേക് ആണ് അവൾ (ഹിന്ദിയിൽ “അഹല്യ ശാപം”ത്തിന് സമാനമായി അവതരിപ്പിച്ചിരുന്നത് പരിഷ്കാരിയായ ഒരു യുവാവും, ഗോത്രവർഗ്ഗക്കാരിയായ ഒരു യുവതിയും തമ്മിലുള്ള പ്രണയമാണ്).
“ആശാചക്രം”ത്തിൽ മുകളിൽ സൂചിപ്പിച്ച പോലെ അഹല്യയുടെ കഥ പുരാണത്തിൽ എങ്ങിനെ വിവരിച്ചുണ്ടോ അതിന്റെ ചുവടുപറ്റി തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗദ്യവും, ഗാനങ്ങളും ഇടകലർന്ന രീതിയിലാണ് അവതരണം – അഹല്യ ശാപമേറ്റ് കല്ലായി മാറി, പിന്നീട് കാലങ്ങളോളം കാത്തിരുന്ന് ശ്രീരാമ പാദസ്പർശമേറ്റ് ശാപവിമോചിതാവുന്നത് വരെയുള്ളത് . സംഭാഷണങ്ങൾ ഇല്ല.

ge 11വർഷങ്ങളായി കിട്ടാക്കനിയായിരുന്ന ഈ ഗാനം ചില മാസങ്ങൾക്ക് മുൻപാണ് യൂട്യൂബിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് – ഓഡിയോ രൂപത്തിൽ മാത്രം. അല്പം മോശമായ ചിത്രത്തിന്റെ പ്രിന്റ് അതിനുമുൻപേ യൂട്യൂബിൽ വന്നിരുന്നുവെങ്കിലും, ആ ഗാനം വെട്ടി മാറ്റിയാണ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ ആദ്യ വരികളായ “പൂങ്കോഴി തന്നുടെ കൂജനം കേട്ടില്ലേ, പൂജാ സമയമായ് ഉണരുണരൂ … ഉണരുണരൂ ….” എന്ന ഭാഗം വരെ മാത്രമേ ചിത്രത്തിന്റെ പ്രിന്റിൽ കാണുന്നുള്ളു. അതിൽ നിന്നുമാണ് ആ ഗാനരംഗത്ത് ഉഷാകുമാരിയാണ് അഭിനയിച്ചിരിക്കുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞത്.”അവൾ” എന്ന തമിഴ് ചിത്രത്തിൽ അഹല്യ ശാപമേറ്റു വാങ്ങുന്നത് വരെയേ അവതരിപ്പിച്ചിട്ടുള്ളു.

തമിഴിൽ ഈ നൃത്ത നാടകം ഇന്ദ്രൻ കോഴി കൂവുന്നത് പോലെ കൂവുന്നത് വരെയുള്ള ഭാഗം വിവരിക്കുന്നത് പിന്നണിയിൽ പി.ബി.ശ്രീനിവാസിന്റെ ശബ്ദത്തിൽ ഗദ്യ രൂപത്തിലാണ് – ഇത് മലയാളത്തിലേത് പോലെ തന്നെ രാഗമാലികയിലാണ്. പിന്നീടുള്ള ഭാഗം സംഭാഷണ രൂപത്തിലും. നൃത്ത നാടകം അവസാനിക്കുന്നത് വീണ്ടും പി.ബി.ശ്രീനിവാസിന്റെ ശബ്ദത്തിൽ ഗദ്യ ശകലത്തിലൂടെ.മലയാളത്തിൽ നിന്നും തമിഴ് വേർഷൻ വേറിടുന്നത് അഹല്യ ഋഷിയുടെ കാൽക്കൽ വീണ് മാപ്പ് ചോദിക്കുന്നത് തൊട്ടാണ്. ഇവിടെയാണ് വിപ്ലവാത്മക അവതരണത്തിലേക്ക് കടക്കുന്നത്. അഹല്യ, ഇവിടെ അവൾക്ക് വേണ്ടി മാത്രമല്ല വാദിക്കുന്നത്, മൊത്തം സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് അവൾ അപ്പോൾ ഗൗതമനോട് വാദിക്കുന്നത്.
അഹല്യയുടെ ഒരു ചോദ്യവും കുറിക്ക് കൊള്ളുന്നതും, ചിന്തോദ്ദീപകവുമാണ്. തെറ്റ് നടന്നു എന്ന സത്യത്തിൽ നിന്നും അവൾ ഒളിച്ചോടുന്നില്ല. തെറ്റിന്റെ തുല്യ പങ്ക് ഭർത്താവിനും കൂടിയുള്ളതാണ്. അങ്ങിനെയിരിക്കെ, ആണിനൊരു ന്യായം, പെണ്ണിനൊരു ന്യായം എന്ന പക്ഷഭേദം എന്തുകൊണ്ട് എന്നാണവളുടെ വാദം. എത്രയോ വർഷങ്ങളും, യുഗങ്ങളും കടന്നു പോയെങ്കിലും, ഈ ചോദ്യം ഇന്നും പ്രസക്തിയുള്ളതല്ലേ?
ആ സംഭാഷണം ഇങ്ങിനെ (ഓഡിയോ ക്ലിയർ അല്ലാത്തത് കൊണ്ട് ചില വാക്കുകൾ അത്ര സ്പഷ്ടമാവുന്നില്ല – അതുകൊണ്ട് അവ നീക്കം ചെയ്തിട്ടുണ്ട്) :
അഹല്യ, ഗൗതമൻറെ പാദം തൊടാൻ പോകുമ്പോൾ —
ഗൗതമൻ : പാദം തൊടാതെ പോ, പത്തടി എട്ടി നിൽ. മേനിയിൻ മണത്തിലെയേ വന്തവൻ കണവനാ ഇല്ലൈയാ എൻപതൈ തെരിന്തുകൊള്ള മുടിയാത നീ, ഒരു ഋഷി പത്തിനിയാ? (പാദം തൊട്ടു പോകരുത്, പത്തടി വിട്ട് വിട്ട് മാറി നിൽക്ക്. മേനിയുടെ ഗന്ധത്തിൽ നിന്ന് തന്നെ വന്നിരിക്കുന്നവൻ ഭർത്താവാണോ അല്ലയോ എന്നത് പോലും തിരിച്ചറിയാൻ കഴിയാത്ത നീയും ഒരു ഋഷി പത്നിയാണോ?)

അഹല്യ : മേനി പടാമലേയേ നീങ്കൾ ഇത്തനൈ നാൾ മോനത്തിൽ വാഴ്ന്തുവിട്ടീർകളെ സ്വാമി? തങ്കൾ പാദത്തൈ തൊട്ടിരുക്കിറേനെ തവിറ, ദേഹത്തൈ തൊട്ടതില്ലൈയെ. തങ്കൾ മേനി മണത്തൈ നാൻ എന്ന കണ്ടേൻ. (ദേഹം തൊടാതെ നിങ്ങൾ ഇത്രയും കാലം തപസ്സിൽ ജീവിക്കുകയായിരുന്നില്ലേ സ്വാമി? ഇതുവരെ താങ്കളുടെ പാദം മാത്രമല്ലേ ഞാൻ സ്പർശിച്ചിട്ടുള്ളു, ദേഹത്തിനെ ഇതുവരെ സ്പർശിച്ചിട്ടില്ലല്ലോ. താങ്കളുടെ മേനിയുടെ ഗന്ധം എന്താണെന്ന് ഞാൻ എങ്ങിനെ അറിയാനാ?)
ഗൗതമൻ ഇടയ്ക്ക് കയറി : നൈയ്യാണ്ടി സെയ്‌കിറായാ? (പരിഹസിക്കുകയാണോ?)
അഹല്യ : ന്യായം സൊൽകിറേൻ സ്വാമി. ഇത് അറിയാമൽ സെയ്‌ത പാപം. തെരിയാമൽ സെയ്‌ത ദ്രോഹം. എന്നൈ മന്നിത്ത് വിടുങ്കൾ സ്വാമി. (ന്യായം പറയുകയാണ് സ്വാമി. ഇത് അറിയാതെ ചെയ്തുപോയ പാവമാണ്. അറിയാതെ ചെയ്തുപോയ ദ്രോഹവും. എനിക്ക് മാപ്പു തരു സ്വാമി)

ഗൗതമൻ : ഉണർച്ചിയട്ര കല്ല്ക്ക് താൻ തന്നൈ തീണ്ടിയവൻ തീയവനാ, തൂയവനാ എൻട്രു തെരിയാത്. ആസൈക്ക് അടിപണിന്ത് അയലാനൈ അടൈന്ത നീ, ഉണർവില്ലാ കല്ലാക ഉരുമാറ് (വികാരമേതുമില്ലാത്ത കല്ലിനെ അതിനെ സ്പർശിച്ചയാൾ ദുഷ്ടനോ, പരിശുദ്ധനോ എന്ന് തിരിച്ചറിയാൻ കഴിയാതെ പോവുകയുള്ളു. മോഹത്തിന് കീഴടങ്ങിയ നീ, വികാരമേതുമില്ലാത്ത കല്ലായി മാറട്ടെ).

അഹല്യ : വാഴും പോത് മട്ടും നാൻ എന്ന പെണ്ണാകവാ വാഴ്ന്തേൻ? കല്ലാകത്താനെ ഇരുന്തേൻ. പോകട്ടും, ഒരു കേൾവി. കേവലം നാൻ താൻ അരസ മകൾ, അറിവിലി. മുക്കാലമും അറിന്ത മുഴു ജ്ഞാനിയേ, രാക്കാലം പോകവില്ലൈ, ഇന്നും വിഡിയവില്ലൈ, ഇതൈ തങ്കൾ പേരറിവ് ഉണരവില്ലൈയോ? വേണ്ടാം, മായ ഉരുവിൽ വരപ്പോകിറാൻ ഒരു തീയവൻ, ദ്രോഹി, മനൈവിയൈ പെൺടാഡപ്പോകിറാൻ എൻട്രു നീങ്കൾ പെരിതാക കൊണ്ടാടും ഉങ്കൾ തവജ്ഞാനം തെരിവിക്കവില്ലൈയോ? അഹല്യ കല്ലാക മാറലാം, വിത്തൈ തെരിന്തവർ നീർ, ആനാൽ വാഴപ്പോകും നീങ്കളും ഒരു നീതിയറിയാത കൽ താനേ? ഇവ്വുലകം എന്നൈ ശപിത്താലും, വരുങ്കാല ഉലകം ഇന്ത കണ്ണീർ കഥൈയ്ക്ക് ന്യായം കേട്ക്കത്താൻ പോകിറത്. എൻപിറാൻ നീതിദേവൻ, അവൻ പാതമേ എനക്ക് തുണൈ (ജീവിച്ചിരിക്കുമ്പോൾ മാത്രം ഞാനെന്താ പെണ്ണായാണോ ജീവിച്ചത്? കല്ലായല്ലോ ജീവിച്ചത്. പോട്ടെ, ഒരു ചോദ്യം. ഞാൻ കേവലമൊരു രാജാവിന്റെ മകൾ, അറിവില്ലാത്തവൾ.

എല്ലാം അറിഞ്ഞ ഒരു ജ്ഞാനിയേ, രാത്രിയുടെ മറ നീങ്ങിയിട്ടില്ല, നേരം പുലർന്നില്ല എന്നത് താങ്കളുടെ ജ്ഞാനം താങ്കളെ ഉണർത്തിയില്ലേ? വേണ്ടാ, ഒരു ദുഷ്ടൻ വേഷം മാറി വരാൻ പോകുന്നു, ഭാര്യയുടെ ചാരിത്യ്രം കവർന്നെടുക്കാൻ പോവുന്നു എന്ന വിവരം താങ്കളുടെ ജ്ഞാനം താങ്കളെ അറിയിച്ചില്ല? അഹല്യ കല്ലായി മാറാം, വിദ്യകൾ വശമുള്ളയാൾ താങ്കൾ, എന്നാൽ ജീവിക്കാൻ പോവുന്ന നിങ്ങളും നീതി എന്തെന്നറിയാത്ത കല്ല് തന്നെയല്ലേ? ഈ ലോകം എന്നെ ശപിക്കുമെങ്കിലും, വരാനിരിക്കുന്ന ലോകം ഈ കണ്ണീർക്കഥയ്ക്ക് തീർച്ചയായും ന്യായം ചോദിക്കും. എന്റീശൻ നീതിദേവനാണ്, ആ പാദം മാത്രമാണ് എനിക്ക് തുണ).
ഗൗതമൻ : (കോപാക്രാന്തനായി) അഹല്യാ…….. (ശപിച്ച് അഹല്യയുടെ ദേഹത്തു തീർത്ഥം തളിക്കുന്നു)
പിന്നണിയിൽ വീണ്ടും പി.ബി.ശ്രീനിവാസിന്റെ ശബ്ദത്തിൽ ഗദ്യം : മലരും കല്ലാനത്, ഗൗതമൻ മനമും കല്ലാനത്, പെൺമൈ മനതൈ പുരിയാത ദൈവം, അതുവും കല്ലാനത് (പൂവും – ഇവിടെ പൂ എന്നത് സ്ത്രീ – കല്ലായി, ഗൗതമൻറെ മനസ്സും കല്ലുപോലെ, പെണ്ണിന്റെ മനസ്സറിയാത്ത ദൈവത്തിന്റെ ഒരു കണക്കിന് കല്ല് തന്നെ).

ശ്രീരാമ പാദസ്പർശമേറ്റ് ശാപവിമോചിതയാവുന്ന അഹല്യയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പുരാണത്തിൽ എവിടെയും പരാമർശിച്ചതായി കണ്ടിട്ടില്ല (അതോ എന്റെ ശ്രദ്ധയിൽ പെടാത്തതാണോ?).
യുഗങ്ങളെത്രയോ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു, നമുക്കിടയിൽ ഇന്നും ഗൗതമന്മാരും, അഹല്യമാരും, ഇന്ദ്രന്മാരും ജീവിക്കുന്നു. അഹല്യയുടെ ആ ചോദ്യത്തിന് – “എന്തുകൊണ്ടാണ് ആണിനൊരു നീതിയും, പെണ്ണിനൊരു നീതിയും, എന്തിനാണീ പക്ഷഭേദം, പ്രത്യേകിച്ച് തെറ്റിൽ ഇരുകൂട്ടർക്കും സമമായ പങ്കുള്ളപ്പോൾ?” – ഇന്നും പ്രസക്തിയുണ്ട്. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി പോർക്കൊടി ഉയർത്തുന്ന ഈ കാലത്തും നീതിന്യായ വ്യവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ? ഗൗതമനെപ്പോലെ ഒരു ഭർത്താവിന്റെ കർത്തവ്യം നിറവേറ്റാത്ത പുരുഷന്മാർ ജന്മങ്ങളായി തുടരുമ്പോൾ, കൂടെ പ്രയാണം ചെയ്യുന്നത് ഭർതൃസുഖം എന്തെന്നറിയാത്ത അഹല്യമാരുമാണ്. യുഗങ്ങളായി ഇവർ തുടരുമ്പോൾ, ഇവരിൽ പല അഹല്യമാരെയും ചൂഷണം ചെയ്യാൻ ഇന്ദ്രന്മാർ ഇല്ലാതെ പോകുമോ? ഈ തെറ്റുകളെ ന്യായീകരിക്കുകയല്ല, മറിച്ച് ശിക്ഷയിൽ സമത്വം പാലിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.
റോമു (രമണൻ കെ.ടി.)

“ആശാചക്രം”ത്തിലെ ഗാനത്തിന്റെ ഓഡിയോ മാത്രം കമന്റ് ബോക്സിൽ ചേർക്കുന്നു. “അവൾ”ളിലെ ഈ നൃത്തനാടക രംഗം സെപറേറ്റ് ആയിട്ട് ലഭ്യമല്ലാത്തത് കാരണം ചിത്രത്തിന്റെ ലിങ്ക് കമന്റ് ബോക്സിൽ ചേർക്കുന്നു. ഈ ഗാനരംഗം 12.25 മിനുട്ട് തൊട്ട് 17.27 മിനുട്ട് വരെയുള്ള ഭാഗത്ത് കാണാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്