Connect with us

Nature

ഈ രണ്ടുപേർക്കു വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് , അതിനു കാരണമുണ്ട്

24 മണിക്കൂറും ജാഗ്രതയോടെ നിലയുറപ്പിച്ച സായുധധാരികളായ നാല് ടീമുകൾ അടങ്ങുന്ന സംരക്ഷണവിഭാഗം ഒപ്പം ട്രെയിൻ ചെയ്ത വേട്ട നായ്ക്കൾ..ആരോഗ്യ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത്

 10 total views

Published

on

Roney Ron Thomas

24 മണിക്കൂറും ജാഗ്രതയോടെ നിലയുറപ്പിച്ച സായുധധാരികളായ നാല് ടീമുകൾ അടങ്ങുന്ന സംരക്ഷണവിഭാഗം ഒപ്പം ട്രെയിൻ ചെയ്ത വേട്ട നായ്ക്കൾ..ആരോഗ്യ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത് മെഡിക്കൽ വിദഗ്ധർ, ഏകദേശം 500 ഏക്കറിൽ കൃത്യമായി തിരിച്ച പ്രത്യക വാസസ്ഥലത്ത് ക്ളോസ് മോണിട്ടറിംഗുമായി അവർ പാറാവ് നിൽക്കുന്നത് രണ്ടു പ്രധാനികൾക്ക് ആണ്… കേട്ടിട്ട് കൗതുകമുണർത്തുന്ന കാര്യമാണല്ലേ..?? 😊സംഗതി സത്യമാണ്..ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരു വർഗ്ഗത്തിന്റെ അവസാന ‘രണ്ടു കണ്ണികൾ..’ വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ…!!

രണ്ടു വർഷം മുൻപ് ലോകത്തിലെ അവസാനത്തെ ആൺ വെള്ള കാണ്ടാമൃഗം ‘സുഡാനും’ വിടപറഞ്ഞതോടെ ആ അമ്മയും മകളും മാത്രം അവശേഷിക്കുന്നു…. ഈ ഒരു തലമുറ തങ്ങളോടെ മണ്ണിലടിയുമെന്ന സത്യമൊന്നും മനസ്സിലാവാതെ.. ..29 വയസ്സ് പ്രായമുള്ള നജിൻ എന്ന അമ്മയും 19 വയസ്സുള്ള മകൾ ഫുട്ടുവും.57000 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രമാണ് കെനിയയിലെ’ ol pejeta conservancy..പരിസ്ഥിതി പ്രവർത്തകരും, വന്യജീവിസംരക്ഷകരുമൊക്കെ ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പിന്റെ ഫലമായി ഇന്ന് വേട്ട നന്നേ കുറഞ്ഞുവെന്ന് കരുതുന്നു…. പക്ഷെ അനധികൃത മൃഗവ്യാപാര ചന്തകൾ, കൊമ്പിനു വേണ്ടി ആനകളെ അടക്കമുള്ള വേട്ടയാടൽ എല്ലാം തന്നെ പൂർണമായും ഇല്ലാതായിട്ടില്ല.

70 -80കാലഘട്ടത്തിൽ ഏകദേശം അഞ്ഞൂറിലധികം വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നും വെറും 32 ലേക്ക് ചുരുങ്ങിയ അവസ്‌ഥയിൽ നിന്നായിരുന്നു പല ആഫ്രിക്കൻ രാജ്യങ്ങളും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു രംഗത്ത് വന്നത്.. പക്ഷെ അപ്പോഴേക്കും വൈകിപോയിരുന്നു.. ജന്തുജാലങ്ങളുടെ നഖത്തിലും മുടിയിലുമൊക്കെ അടങ്ങിയിരിക്കുന്ന ‘കെരാറ്റിൻ ‘ മാംസ്യങ്ങളാൽ സമ്പുഷ്ടമാണ് കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ..ചില മരുന്നുകളുടെ നിർമ്മാണത്തിനും, കഠാര പിടിയ്ക്കുമൊക്കെ വേണ്ടിയെന്ന പ്രചരണത്തിൽ കൊത്തിയരിയപ്പെട്ടത് ഈ ജീവിവർഗമായിരുന്നു..ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ’ സസ്‌തനി ‘ അങ്ങനെ I.C.U.N ന്റെ റെഡ് ലിസ്റ്റിൽ കയറിപ്പറ്റാൻ അധികകാലമൊന്നുമെടുത്തില്ല..കെരാറ്റിൻ അടങ്ങിയ ഈനാംപേച്ചിയുടെ ശൽക്കങ്ങൾ ഉണക്കിപൊടിച്ചു അഭിചാരക്രിയകൾക്കും ,ചൈനീസ് പരമ്പരാഗത മരുന്നുകൾക്കും ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇവയുടെ കൊമ്പുകളും ഉപയോഗിക്കപ്പെട്ടത്..അതുപോലെ തൊലിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ബാഗ് ,ചെരുപ്പ് പോലുള്ള മറ്റു വസ്തുക്കളും..ഇന്ന് സ്വർണ്ണത്തേക്കാൾ വിലയുണ്ട് ഈ കൊമ്പിന് എന്നു പറയുമ്പോൾ തന്നെ ഊഹിക്കുക.

ഗണ്യമായ തോതിൽ വെള്ള കാണ്ടാമൃഗങ്ങൾ കൂട്ടമായി വേട്ടയാടപ്പെടുമ്പോൾ ഇവയുടെ ഉപ വിഭാഗമായ ‘വടക്കൻ വെള്ളകൾക്ക്’ ഇത്രയും കനത്ത നാശം നേരിടുമെന്നു ആരു അത്ര കരുതി കാണില്ല..2015 ൽ നവംബർ മാസം കാലിഫോർണിയയിലെ സാന്റിയാഗോ മൃഗശാലയിൽ ‘നോല’ എന്ന വടക്കൻ ആൺ വെള്ളകാണ്ടമൃഗം വാർദ്ധക്യ സഹജമായ രോഗങ്ങളാൽ മരണപ്പെട്ടത്തോടെ ഇവയുടെ എണ്ണം ലോകത്ത് ആകെ മൂന്നായി കുറഞ്ഞു..തുടർന്ന് സുഡാൻ, നജിൻ ഫുട്ടു എന്നിവരെ കെനിയയിലെ സംരക്ഷണ കേന്ദ്രത്തിൽ കനത്ത കാവലിൽ എല്ലാവിധ സൗകര്യങ്ങളോടെ ശ്രദ്ധിച്ചു പാർപ്പിച്ചിരുന്നു….മൃഗ സ്നേഹികളുടെ സോഷ്യൽ മീഡിയ കാമ്പയിൻ വഴി ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കാൻ മെയിൻ റൈനോ സുഡാനു ‘ടിൻണ്ടർ ആപ്പ്’ വഴി ഡേറ്റിംഗ് പാർട്ടണറെ തേടുന്ന രസകരമായ പ്രചാരണങ്ങളൊക്കെ സജീവമായി നടന്നത് വഴി നല്ല രീതിയിൽ ഫണ്ട് റൈസ് ചെയ്യാൻ കഴിഞ്ഞിരുന്നു.. പ്രജനനം ലക്ഷ്യം വെച്ചു കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതടക്കമുള്ള പ്രതീക്ഷനിർഭരമായ കാര്യ പരിപാടികൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ നടന്നുകൊണ്ടേയിരുന്നു..പക്ഷെ 2018 ജൂണ് മാസം എല്ലാവരേയും വേദനയിലാഴ്ത്തി..എല്ലാ പ്രതീക്ഷയും അസ്തമിച്ചു, സുഡാൻ അവശേഷിക്കുന്ന തന്റെ രണ്ട് ‘രക്തത്തോടും ‘ യാത്ര പറഞ്ഞു പിരിഞ്ഞു…45 വർഷമായിരുന്നു അതിന്റെ ആയുസ്സ്….വലതു കാലിലെ അണുബാധ ഒരു കാരണമായിട്ടുണ്ടായിരുന്നു..എന്തൊക്കെയായാലും മനുഷ്യരുടെ കൃതൃമമായ സജ്ജീകരണങ്ങൾക്ക് പ്രകൃതി ഒരുക്കി നൽകിയ കലർപ്പില്ലാത്ത ശുദ്ധത സൃഷ്ടിക്കാൻ കഴിയുമോ..??

ആവാസമേഖലയിലെ ഒറ്റപ്പെടലും മറ്റു അസുഖങ്ങളും സുഡാന്റെ ജീവന് ഭീഷണിയായിട്ടുണ്ടാവും.ആകെയുള്ള അമ്മയും മകളും പിന്നീട് അധികം ആക്റ്റീവ് ആയി കണ്ടിട്ടില്ല..മുൻപ് ഉണ്ടായിരുന്ന ആണ് വർഗങ്ങളുടെ ‘ബീജം ‘ സൂക്ഷിക്കുകയുണ്ടായത് വഴി കൃതൃമ ബീജ സങ്കലനമെന്ന സാധ്യതകൾ ആധുനികസാങ്കേതികയുടെ സഹായത്താൽ തുടർന്ന് കൊണ്ടേയിരുന്നു.. പക്ഷെ വെല്ലുവിളികൾ ധാരാളമായിരുന്നു.. പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചാലും ഇവയുടെ ഗർഭകാലം സങ്കീർണ്ണത നിറഞ്ഞതാണ്..17 -18 മാസങ്ങൾ ആണ് normally ഇവയുടെ കലാവധി.കാലുകൾ ചെറുതായതിനാൽ പൂർണഗർണിയാവുന്ന വേളയിൽ മേയുമ്പോഴും മറ്റും തുടർച്ചയായി അത് വഹിക്കാനുള്ള ബുദ്ധിമുട്ട് ‘നജിൻ’ എന്ന അമ്മയിൽ കാണാമായിരുന്നു.നടക്കുമ്പോഴും മറ്റും നിലത്തു മുട്ടിയും ഉരഞ്ഞും അവൾ പല തവണ ഗർഭഛിദ്രത്തിലേക്ക് നീങ്ങുകയുണ്ടായി..യു എസ് ,ഇറ്റലി , ജർമനി തുടങ്ങിയ രാജ്യത്തെ വിദഗ്ദർ പ്രത്യേകം ഇവയുടെ അണ്ഡവും ബീജവും ശേഖരിച്ച് ശാസ്‌ത്രീയമായ വംശവർദ്ധനവിനു പുറമെ ശ്രമം നടത്തികൊണ്ടേയിരിക്കുന്നു.കഴിഞ്ഞ വർഷം ഒടുവിൽ ഫുട്ടുവിനു മേൽ നടത്തിയ ഓപ്പറേഷൻ സക്സസ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം..ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകർക്കൊപ്പം പരിസ്ഥിതി ലോകവും കാത്തിരിക്കുന്നു ആ പുതിയ അതിഥിക്ക് വേണ്ടി..❤️
After everything we have achieved being humans.. Why is it difficult to save something important..
Sad…….But it’s true…

 11 total views,  1 views today

Advertisement
Entertainment13 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment20 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment2 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment6 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement