Roney Ron Thomas
പ്രസംഗിച്ച വ്യക്തി മരിച്ചു മണ്ണടിഞ്ഞു ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആ വാക്കുകള്‍ ലോകം മുഴുവന്‍ പ്രചരിക്കുക,അല്ലെങ്കില്‍ സ്വാധീനിക്കുക .അല്‍പ്പം വ്യത്യസ്തത തോന്നുന്നുവോ ? വാദങ്ങളും പ്രതിഷേധങ്ങളും ആഹ്വാനങ്ങളുമൊക്കെ പ്രസംഗ രൂപത്തില്‍ നാം ഒരുപാടു കണ്ടിട്ടുണ്ട് ….എന്നാല്‍ കാവ്യാത്മകമായി, ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഉതിര്‍ന്നു വീഴുന്ന വാക്കുകളിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പങ്കു വെയ്ക്കുന്ന വാഗ്ധോരണികള്‍ ചരിത്രത്തില്‍ വളരെ അപൂര്‍വമാണ്.
റെഡ് ഇന്ത്യന്‍സ് എന്ന നാമത്തിനു ചരിത്രം പറയുന്ന പഴക്കം ഇരുപതിനായിരം വര്‍ഷങ്ങളാണ് ….ഏഷ്യയുടെ പല ഭാഗങ്ങളില്‍ നിന്ന് സൈബീരിയ വഴി അമേരിക്കയുടെ പടിഞ്ഞാറു ഭാഗത്ത് കുടിയേറി താമസമുറപ്പിച്ച ഭൂമിയെ നെഞ്ചോടു ചേര്‍ത്ത ആ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ .പരസ്പരം കലഹിച്ചും , സാമ്പത്തിക അടിത്തറ തകര്‍ന്നും സ്പെയിന്‍ ,ബ്രിട്ടന്‍ ,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അവിടെയ്ക്ക് കുടിയേറിയ യൂറോപ്യന്മാരെ ആദ്യം അവര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു ….
നിഷ്കളങ്കരായ അവരുടെ മേല്‍ ‘അതിഥികള്‍ ആതിഥേയരാവുന്ന’ കാഴ്ചയാണ് പിന്നീട് കണ്ടത് ….15 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ എണ്‍പത് ശതമാനം റെഡ് ഇന്ത്യന്‍സ് വെള്ളക്കാരാല്‍ കൂട്ട കശാപ്പ് ചെയ്യപ്പെട്ടു ….1854 ല്‍ അമേരിക്കയിലെ സുഖ്വാവിഷ് റെഡ് ഇന്ത്യന്‍ വംശത്തിലെ അന്നത്തെ തലവനായ സിയാറ്റില്‍ മൂപ്പന് അമേരിക്കന്‍ ഭരണകൂടം ഒരു സന്ദേശം അയക്കുകയുണ്ടായി …ഒരു ഉടമ്പടിയില്‍ റെഡ് ഇന്ത്യക്കാരുടെ ഭൂമി വിലയ്ക്ക് വാങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട് അമേരിക്കയുടെ പതിനാലാം പ്രസിഡന്റ്റ് ഫ്രാങ്കിളിന്‍ പിയെഴ്സിന്റെ വക ..ചതുരുപായങ്ങള്‍ ഉപയോഗിച്ച് ആ ഭൂമി കയ്യടക്കുക എന്ന തന്ത്രം ആ വിഭാഗത്തില്‍ ചിലര്‍ക്ക് മനസ്സിലായെങ്കിലും എതിര്‍ത്ത് നില്‍ക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല ….ഈ കരാര്‍ അവരെ അറിയിക്കുവാന്‍ ഗവര്‍ണ്ണര്‍ ഐസക്ക് സ്റ്റീവന്സനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത് …
ഗവര്‍ണര്‍ക്ക് അവര്‍ ആഘോഷമായ സ്വീകരണമായിരുന്നു നല്‍കിയത് …ശേഷം മറുപടി പ്രസംഗത്തില്‍ സ്വന്തം ഗോത്രഭാഷയിലൂടെ ലോകത്തെ മുഴുവന്‍ ചിന്തിപ്പിക്കുന്ന ഒരു വാജ്ഞിത്വം നല്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു ….എഴുപത്തി നാലാം വയസ്സില്‍ മൂപ്പന്‍ നടത്തിയ ആ പ്രസംഗം അത് കേട്ടു കൊണ്ടിരുന്ന ,അവരുടെ ഗോത്രഭാഷ വശമുണ്ടായിരുന്ന ഒരു ബ്രിട്ടീഷ് ഡോക്ടര്‍ കുത്തി കുറിച്ചു ..ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം സിയാറ്റിനിലെ ഒരുപത്രത്തില്‍ അല്‍പ്പം രസകരമായി തോന്നിയതുകൊണ്ട് പ്രസിദ്ധീകരിച്ചു …പിന്നീടത് അമേരിക്കയിലെന്നല്ല ..ലോകത്തിനെ മുഴുവന്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതായി …..
ആ പ്രസംഗത്തിന്റെ ചുരുക്ക രൂപം .
—————————————————-
”ആകാശത്തെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് എങ്ങനെ ..?
അതുപോലെ മണ്ണിന്റെ ചൂടിനെ …ആ ചിന്ത ഞങ്ങള്‍ക്ക് അപരിചിതമാണ് …അന്തരീക്ഷത്തിന്റെ നവ നൈര്‍മ്മല്യതയും വെള്ളത്തിന്റെ വെട്ടി തിളക്കവും ഞങ്ങളുടെ അല്ലതായിരിക്കെ നിങ്ങള്‍ക്ക് അവ എങ്ങനെ വാങ്ങാന്‍ കഴിയും ..?
കാടിന്റെ ഇരുളിമയിലെ തുറസ്സുകളില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ പുകമഞ്ഞിന്‍ കൂട്ടവും ചെറു ജീവിയും എന്റെ ജനങ്ങളുടെ സ്മരണയില്‍ പവിത്രങ്ങളാണ് ..വൃക്ഷങ്ങളില്‍ ഒഴുകുന്ന ജീവരസം ,ചുവന്ന മനുഷ്യന്റെ ഓര്‍മ്മകളെ ആണ് ചുമന്നു കൊണ്ട് പോകുന്നത് ……വെളുത്ത മനുഷ്യന്റെ മൃതര്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ നടക്കാനായി മറയുമ്പോള്‍ അവര്‍ അവരുടെ ജന്മ ദേശത്തെ മറന്നു പോവുന്നു ..ഞങ്ങളുടെ മൃതര്‍ അഴകുള്ള ഈ ഭൂമിയെ ഒരിക്കലും മറക്കുകയില്ല ..കാരണം ചുവന്ന മനുഷ്യന്റെ അമ്മയാണ് ഈ ഭൂമി …..പുല്‍ത്തകിടിയിലെ നീരുറവകളും ,കൊടുമുടി പാറയും , കോവര്‍ കഴുതയുടെ മേനിയിലെ ചൂടും മനുഷ്യനുമെല്ലാം ഒരേ കുടുംബമാണ് ….
വാഷിംഗ്‌ടണിലെ വലിയ മൂപ്പന്‍ ഞങ്ങളുടെ ഭൂമി വാങ്ങാന്‍ ആവശ്യപ്പെട്ടു കൊണ്ട് സന്ദേശമയക്കുംപോള്‍ ഞങ്ങള്‍ക്ക് ആവാത്തതാണ് അദ്ദേഹം ചോദിക്കുന്നത് …..ഞങ്ങള്‍ മാത്രമായി സുഖമായി ജീവിക്കാന്‍ ഞങ്ങള്‍ക്ക് സ്ഥലം മാറ്റി വെയ്ക്കാമെന്ന് അദ്ദേഹം സന്ദേശം അയച്ചിരിക്കുന്നു ….അദ്ദേഹം ഞങ്ങളുടെ പിതാവും ,ഞങ്ങള്‍ അദ്ദേഹത്തിന്റെ കുട്ടികളുമായിരിക്കും , ഭൂമി വാങ്ങമെന്നുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാം …പക്ഷെ അതത്ര എളുപ്പമല്ല ..കാരണം ഈ ഭൂമി ഞങ്ങള്‍ക്ക് പവിത്രമാണ് …..
വെളുത്ത മനുഷ്യനു ഞങ്ങളുടെ രീതികള്‍ മനസ്സിലാവുന്നില്ല …അയാള്‍ക്ക് ഭൂമിയുടെ എതോരിടവും മറ്റേതൊരു ഇടം പോലെയാണ് … രാത്രിയില്‍ വന്നു ഭൂമിയില്‍ നിന്ന് വേണ്ടതെല്ലാം എടുത്തു കൊണ്ട് പോകുന്ന ഒരു അപരിചിതനാണ് അയാള്‍ …ഭൂമി അയാള്‍ക്ക് ഒരു സഹോദരനല്ല ..ശത്രുവാണ് …അതിനെ ഒരിടത് കീഴടക്കി കഴിയുമ്പോള്‍ അയാള്‍ മറ്റൊരിടതെയ്ക്ക് നീങ്ങുന്നു ….ഇതാണോ അയാള്‍ക്ക് ഭൂമി യെന്നാല്‍ …?
പുഴകളിലും നദികളിലും ഒഴുകുന്ന ജലം വെറും ജലമല്ല എന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല ….അത് ഞങ്ങളുടെ പൂര്‍വീകരുടെ രക്തമാണ് ……
ജലത്തിന്റെ മര്‍മ്മരം എന്റെ അച്ഛന്റെ ശബ്ദമാണ് …അത് ഞങ്ങളുടെ ദാഹം തീര്‍ക്കുന്നു …ഞങ്ങളുടെ വഞ്ചികളെ ചുമക്കുന്നു ….ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നു …..ഞാന്‍ ഒരു കാട്ടാളന്‍ ആണ് ..എനിക്ക് നിങ്ങളുടെ രീതികള്‍ ഒന്നും അറിഞ്ഞു കൂടാ …നിങ്ങളുടെ നഗരങ്ങളുടെ ദൃശ്യം ചുമന്ന മനുഷ്യന്റെ കണ്ണുകളെ വേദനിപ്പിക്കുന്നു ….നിങ്ങളുടെ നഗരങ്ങളില്‍ സ്വസ്ഥതയ്ക്ക് ഇടങ്ങളില്ല ..വസന്തകാലത്ത് ഇലകള്‍ ചുരുള്‍ അഴിയുന്നത് കേള്‍ക്കാനോ ..ഷഡ്പദത്തിന്റെ ചിറകുകള്‍ ഉരസുന്ന മര്‍മ്മരം ചെവിയോര്‍ക്കാനോ സാധ്യമല്ല ….കതിര് കാണാക്കിളിയുടെ ഏകാന്ത രോദനമോ …രാത്രിയില്‍ കുളക്കരയില്‍ തവളകള്‍ നടത്തുന്ന സംവാദമോ കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത് ജീവിതമാണ് ….?
വായു ചുമന്ന മനുഷ്യന് അമൂല്യമാണ് ….കാരണം എല്ലാ ജീവികളും പങ്കു വെയ്ക്കുന്നത് ഒരേ ശ്വാസമാണ് …..മൃഗവും ,മനുഷ്യനും ,മരവുമെല്ലാം ഒരേ ശ്വാസമാണ് പങ്കു വെയ്ക്കുന്നത് …വെളുത്ത മനുഷ്യന്‍ താന്‍ ശ്വസിക്കുന്ന വായുവിനെ പോലും തിരിച്ചറിയുന്നില്ല …..നാളുകളായി മരിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെന്ന പോലെ അയാള്‍ ദുര്‍ഗന്ധതോടു പോലും ഒരു തരം മരവിപ്പാണ് പ്രദര്‍ശിപ്പിക്കുന്നത് ….
ഒന്നോ രണ്ടോ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കണം എന്നുണ്ട് ..ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ നിങ്ങളതിനെ വേറൊന്നായി ,പരിശുദ്ധമായി ,വെളുത്ത മനുഷ്യനും കൂടി പുല്‍ തകിടിയിലെ പൂക്കളുടെ മണം പുരണ്ട കാറ്റേല്‍ക്കാന്‍ കഴിയുന്ന ഒരു ഇടമായി സൂക്ഷിക്കണം …
പ്രയറി പുല്‍പരപ്പില്‍ ഞാന്‍ ആയിരം കാട്ടു പോത്തുകളുടെ അഴുകുന്ന ശവ ശരീരങ്ങള്‍ കണ്ടിട്ടുണ്ട് …അതിലെ പോകുന്ന തീവണ്ടിയില്‍ ആരോ വെടി വെച്ചിട്ടതാണ് …ജീവിക്കാന്‍ ഭക്ഷണത്തിന് വേണ്ടി മാത്രം ഞങ്ങള്‍ കൊല്ലുന്ന കാട്ടു പോത്തിനേക്കാള്‍ പ്രധാനപ്പെട്ടതാണോ ..പുക വിടുന്ന ഇരുമ്പ് കുതിര ..? ഞാന്‍ ഒരു കാട്ടാളന്‍ ആയതിനാല്‍ ആവും എനിക്കൊന്നും മനസ്സിലാവുന്നില്ല ……
മൃഗങ്ങള്‍ ഇല്ലാതെ മനുഷ്യന്‍ എന്താണ് ..?മൃഗങ്ങള്‍ എല്ലാം തന്നെ കടന്നു പോയാല്‍ ..മനുഷ്യന്റെ ആത്മാവിന്റെ വമ്പിച്ച ഒരു ഒറ്റപ്പെടലില്‍ ഇല്ലാതായി പോകും …എന്തുകൊണ്ടെന്നാല്‍ മൃഗങ്ങള്‍ക്ക് സംഭവിക്കുന്നത് താമസിയാതെ മനുഷ്യനും സംഭവിക്കും ……സര്‍വ്വതും പരസ്പരം ബന്ധപ്പെട്ടതാണ് …..
നിങ്ങളുടെ മക്കളുടെ പാദങ്ങളുടെ കീഴിലെ മണ്ണ്‍ ഞങ്ങളുടെ പൂര്‍വീകരുടെ ചിതാഭസ്മം ആണെന്ന് നിങ്ങള്‍ അവരെ മന്സ്സിലാക്കിക്കണം ….അവര്‍ ഈ ഭൂമിയെ ബഹുമാനിക്കെണ്ടതിനായി ഈ മണ്ണ്‍ ഞങ്ങള്‍ ഗോത്ര ജനങ്ങളുടെ ജീവിതം കൊണ്ട് ധനികമാക്കപ്പെട്ടതാണെന്നു നിങ്ങള്‍ അവരെ പഠിപ്പിക്കണം …എല്ലാം തമ്മില്‍ ചേര്‍ക്കപ്പെട്ടതാണ് ..ഭൂമിക്ക് സംഭവിക്കുന്നത് അവര്‍ക്കും സംഭവിക്കും ….
ഒരു കാര്യം ഞങ്ങള്‍ക്ക് അറിയാം …വെളുത്ത മനുഷ്യന്‍ ഒരിക്കല്‍ ഇതെല്ലം മനസ്സിലാക്കും ….ഞങ്ങളുടെ ദൈവം ..നിങ്ങളുടെ അതെ ദൈവം തന്നെയാണ് …ഭൂമിയെ ദ്രോഹിക്കുന്നത് ..അവന്റെ സൃഷ്ടാവിന്റെ മേല്‍ നിന്ദ കോരിച്ചോരിയുന്നതിനു തുല്യമാണ് ….സ്വന്തം കിടക്കയെ മലിനമാക്കിയാല്‍ ..ഒരു രാത്രി സ്വന്തം അമേദ്യത്തില്‍ ശ്വാസം മുട്ടി മരിക്കും ….എന്തോ പ്രത്യേക ഉദ്ദേശ്യത്തോടെ ആണ് നിങ്ങളെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത് എന്ന് തോന്നുന്നു ……കാട്ടു പോത്തുകള്‍ കൊല ചെയ്യപ്പെടുന്നതോ ,കാട്ടു കുതിരകള്‍ മെരുക്കപ്പെടുന്നതോ ,കാടിന്റെ മൂലകള്‍ പോലും അനേകം മനുഷ്യരുടെ ഗന്ധം കൊണ്ട് കനം പിടിച്ചവയകുന്നതെന്നോ ഒന്നും ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല ..സൃഷ്ടാവിന്റെ തീരുമാനമായിരിക്കും ….
പൊന്തകള്‍ എവിടെ ..? പൊയ്ക്കഴിഞ്ഞു ..!
കഴുകന്‍ എവിടെ ..?
മറഞ്ഞു കഴിഞ്ഞു ….! ജീവിക്കലിന്‍റെ അന്ത്യം ..അതി ജീവനത്തിന്റെ തുടക്കം …….!