ഈനാംപേച്ചികൾ മുതൽ ചെറുപ്രാണികൾ വരെ ഒരു രാജ്യത്തിന്റെ വിശിഷ്ട ഭോജ്യങ്ങളാവുമ്പോൾ ‘ഉത്തരം കിട്ടാത്ത’ പലതും വീണ്ടും ആവർത്തിക്കുമെന്നതിൽ വലിയ സംശയമില്ല

111

Roney Ron Thomas

തെക്കേ ചൈനയിലെ ഗുവാങ്സി പ്രവിശ്യയിൽ വിയറ്റ്‌നാമിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന യുലിൻ പട്ടണത്തിൽ ചില ലോക്കൽ സംഘങ്ങളുൾപ്പടെയുള്ള ആളുകളും ,കശാപ്പുകാരും ഏകദേശം പത്തുവർഷങ്ങൾക് മുൻപ് ചില പരമ്പരാഗത വിശ്വാസങ്ങളുടെ ചുവട് പിടിച്ചു ചില ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി… പുതിയ കാര്യങ്ങൾ ഒന്നും തന്നെയല്ല.. തങ്ങളുടെ ഭക്ഷണ സംസ്കാരത്തിൽ ഉൾപ്പെടുന്ന കാര്യങ്ങളോക്കെ തന്നെ…. നമ്മുടെ ‘കർക്കിടക കഞ്ഞി’യൊക്കെ പോലെ സമ്മർ സീസണിൽ പത്തു ദിവസം നീളുന്ന ഒരു പ്രത്യേക ഭക്ഷ്യ മേള’..രോഗപ്രതിരോധമുൾപ്പടെ , ലൈംഗീക ഉത്തജനവും മറ്റും പ്രധാനം ചെയ്യുന്ന ‘ഗംഭീര ഐറ്റം.’.അതോടെ ഈ ദിവസങ്ങളിൽ ചിലയിടങ്ങൾ അധികാരികളുടെ പിന്തുണയുടെ ചില ചെറു മാർക്കറ്റുകളായി രൂപാന്തരം പ്രാപിച്ചു…. ഹസ്‌കി, പൂഡിൽ, ക്രോസ് ബ്രീഡ് മുതൽ നാടൻ വരെ അടുക്കള കത്തി കൊണ്ട് പോലും ഇരയാവുന്ന ചടങ്ങുകളാണ് പിന്നീട് അരങ്ങേറിയത്..പട്ടികൾ മാത്രമല്ല പൂച്ചകളുമുണ്ട്.. ബിവറേജസിനൊപ്പം പിന്നെ വിവിധ തരത്തിലുള്ള വിഭവങ്ങളായി അവർ തീൻ മേശകളിൽ നിറയുകയാണ്..ഈ കൊറോണ കാലത്തും ഈ ആഘോഷം അവർ തകൃതിയായി കൊണ്ടാടി…ഈ വർഷത്തെ യുലിൻ ഡോഗ് ഫെസ്റ്റിവലിനു ഇന്നലെയാണ് സമാപനം കുറിച്ചത്..

ബീഫിന് 35 yuan, പോർക്ക് 20 , പട്ടിയിറച്ചി ആണെങ്കിൽ 15 മാത്രമാണ് കിലോ ഗ്രാമിനു..ആയതിനാൽ ലാഭവും ഗുണവുമുള്ള മീറ്റ് തന്നെ.. ഈയൊരു മേന്മയും മിഡിൽ ക്ലാസ്സ് പീപ്പിൾസ് മെച്ചമായി കരുതുന്നതും മേളയുടെ വിജയത്തിന് നിർണ്ണായകമായ സംഗതി തന്നെ..തെരുവ് നായകളേയും , വീട്ടിൽ വളർത്തുന്നതിനെയും ഇനി പണത്തിനു വേണ്ടി മോഷ്ടിക്കപ്പെടുന്നതുമായ പതിനായിരത്തിലധികം ശ്വാനൻമാരെയാണ് അറവു ശാലയിലേക്ക് എത്തിക്കുന്നത്..ഇതിൽ നിർജ്ജിലീകരണം സംഭവിച്ചതും, പേ വിഷബാധയുള്ളതും കാണാം….ക്രൂരവും പൈശാചികവുമായി ഹിംസിക്കുന്ന ഈ രീതിയിൽ ‘കൊന്നാൽ പാപം തിന്നാൽ തീരുമെന്ന’ ലാഘവത്തോടെ രസിച്ചു ശാപ്പിട്ട് ആഘോഷിക്കുന്ന ആബാലവൃദ്ധം ജനങ്ങളും ഇതിന്റെ പതിവ് ആകർഷണങ്ങളിൽ പ്പെടുന്നതാണ്..

2010 നു മുൻപ് ചൈനയിൽ ചെറിയ അളവിൽ മാത്രമായിരുന്നു.. പട്ടിയിറച്ചി ഉപയോഗിച്ചിരുന്നത്..ജനപെരുപ്പത്തിനൊപ്പം വ്യാപകമായി സ്വീകരിക്കപ്പെടുന്ന ഭക്ഷണമെനുവിൽ എന്തിന് നായയോട് മാത്രമൊരു’ അവഗണന ‘ യെന്ന ബോധം ചിലരുടെ മനസ്സിൽ ഉരുത്തിരിഞ്ഞതാവാം ഇതിന്റെയൊക്കെ പിന്നിൽ..2017 ൽ മൃഗസ്നഹികളുടെ എതിർപ്പും സോഷ്യൽ മീഡിയ ഹാഷ്ടാഗ് പ്രതിരോധവുമൊക്കെ കനത്തത്തോടെ ആ വർഷം ഗവണ്മെന്റ് ഈ മേള നിർത്തിവെച്ചിരുന്നു..അതിൽ അനുശാസിക്കുന്ന പ്രകാരം നിരോധനം ലംഘിച്ചാൽ ഒരു ലക്ഷം yuan പിഴയും മുന്നറിയിപ്പ് നൽകി.. പക്ഷെ ‘രുചി’ പിടിച്ചു പോയ ആളുകൾ അതിനെതിരെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന രീതി ആരോപിച്ചു എതിർപ്പുകളും മറ്റുമായി നിരത്തുകളിൽ ഇറങ്ങി..അതോടെ ‘കടുവ മുതൽ വവ്വാലുകൾ വരെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന അനധികൃത ചന്തകളിൽ നായ ഇറച്ചിക്ക് ഡിമാൻഡ് കൂടി…പിന്നെയുള്ള വർഷങ്ങൾ സർക്കാരും മൃദു നയത്തിലൂന്നി കണ്ണടച്ചു കാര്യങ്ങൾ വിട്ടു കൊടുത്തു.

ആചാരത്തിന്റെ ഭാഗം പോലെയാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.. ഈ വൈറസ് കാലത്തും എല്ലാവിധ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കൂട്ടിൽ കുത്തി നിറച്ചു നായ്ക്കൾക്ക് വില പറഞ്ഞും ,ലൈവ് സ്റ്റാളുകൾ ഒരുക്കിയും ചെറു ചന്തകൾ കച്ചവടം പൊടി പൊടിക്കുകയാണ്.. ഒരു കോടി നായ്ക്കളും നാൽപ്പത് ലക്ഷത്തോളം പൂച്ചകളുമാണ് ,വർഷാവർഷം ചൈനയിൽ കൊന്നൊടുക്കുന്നുവെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്.ഭക്ഷണ സ്വാതന്ത്ര്യത്തിൽ ആരുടെയും കൈകടത്തലായയിട്ടില്ല ഇതിനെ കാണേണ്ടത്..പക്ഷെ ആഗോളതലത്തിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു ആഹാര ശൃംഖലയെ നിരാകരിച്ചു ഈനാംപേച്ചികൾ മുതൽ ചെറുപ്രാണികൾ വരെ ഒരു രാജ്യത്തിന്റെ വിശിഷ്ട ഭോജ്യങ്ങളാവുമ്പോൾ അതിനൊപ്പം മുറയ്ക്ക് പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളും ഒപ്പം ചേരുമ്പോൾ ‘ ഉത്തരം കിട്ടാത്ത ‘ പലതും വീണ്ടും ആവർത്തിക്കുമെന്നതിൽ വലിയ സംശയമില്ല എന്നാണ് തോന്നുന്നത്.