ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലുള്ള ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ് തടാകം. ചമോലി ജില്ലയിലാണ് ഇത്. “നിഗൂഢതയുടെ തടാകം” എന്നും “അസ്ഥികൂടങ്ങളുടെ തടാകം” എന്നും ഇതിനെ വിളിക്കാറുണ്ട്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞുമൂടിക്കിടക്കുന്ന ഉത്തരാഖണ്ഡിലെ ത്രിശൂല്‍ പര്‍വ്വതത്തിന്റെ ചരിവില്‍ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡിനൊരു പ്രത്യേകതയുണ്ട്. 1942-ൽ ഈ തടാകത്തിന്നടിയിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തുകയുണ്ടായി. പ്രദേശത്തെ നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന എച്.കെ മാധ്വാൾ ആണ് ഇവ കണ്ടെത്തിയത്. തുടർന്ന് ഇവയുടെ ഉറവിടത്തെപ്പറ്റി പല കഥകളും പ്രചരിക്കുകയുണ്ടായി.

 1942 ല്‍ ബ്രിട്ടിഷ് ഫോറസ്റ്റ് റേഞ്ചര്‍ പട്രോളിങ്ങിനിടെ കണ്ടെത്തിയത്. ഇത്രയേറെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ഹിമാലയത്തിന് മുകളിലെ ഈ തടാകത്തില്‍ എങ്ങനെ വന്നു? ആരാണീ മനുഷ്യര്‍? എങ്ങനെയാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത് ?

1841-ൽ തിബത്തിൽ നടന്ന ഒരു യുദ്ധത്തിനു ശേഷം മടങ്ങിവരികയായിരുന്ന കാശ്മീരി പട്ടാളക്കാർ വഴിതെറ്റി ഈ തടാകത്തിനടുത്തെത്തിയപ്പോൾ അപകടത്തിൽ അകപ്പെട്ടുപോയതാണ് എന്ന് കരുതപ്പെടുന്നുണ്ട്. ഹിമാലയതീർത്ഥാടനത്തിനു പോയ ഒരു കന്യാകുബ്ജരാജാവിന്റെ സംഘത്തെ തന്റെ പരിസരങ്ങൾ അശുദ്ധമാക്കിയെന്ന് കോപിച്ച് നന്ദാദേവി പർവതം ആലിപ്പഴം വർഷിച്ച് കൊന്നൊടുക്കിയത് ഈ തടാകത്തിലാണ് എന്നും ഒരു കഥയുണ്ട്.അടുത്തുള്ള ഹിമാലയന്‍ ഗ്രാമങ്ങളില്‍ ഒരു മഹാമാരിക്കിരയായി മരിച്ചവരെ സംസ്‌ക്കരിച്ചിരുന്നത് ഈ തടാകത്തിലായിരുന്നു എന്നതാണ് മറ്റൊരു കഥ.

1960-കളിൽഇവിടെനിന്ന് ശേഖരിച്ച അസ്ഥിശകലങ്ങൾ കാർബൺ ഡേറ്റിങ്ങിന്ന് വിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 12-15 നൂറ്റാണ്ടുകൾക്കിടയിലാകാമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.
പിന്നീട് 2004-ൽ വീണ്ടും അസ്ഥിശകലങ്ങളും മാംസഭാഗങ്ങളും ശേഖരിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ പഠനവിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 850 ന്നും 880 ന്നും ഇടക്കായിരിക്കുമെന്ന് നിർണ്ണയിച്ചിരുന്നു. ഏതാണ്ട് 1200 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്നവരുടെ വരെ അസ്ഥികൂടങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വേറെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇവരുടെ പഠനത്തില്‍ നിന്നും ലഭിച്ചു. ഏതാണ്ട് 1000 വര്‍ഷങ്ങളില്‍ പലപ്പോഴായി മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇവിടെ തള്ളിയിട്ടുണ്ടെന്നും കണ്ടെത്തി. മാത്രമല്ല ജനിതകമായുള്ള വൈവിധ്യവും ഗവേഷകരുടെ അദ്ഭുതം കൂട്ടി

ഡി.എൻ.എ പരീക്ഷയിൽ തദ്ദേശിയരുടേയും കൊങ്കണീബ്രാഹ്മണരുടേയുമടക്കം പല നാട്ടുകാരുടെയും അസ്ഥികൂടങ്ങൾ ഇവയിൽപ്പെടുമെന്നും കണ്ടെത്തിയിരുന്നു. എല്ലാ തലയോട്ടികളിലും കടുത്ത ക്ഷതങ്ങൾ കണ്ടതിൽ നിന്ന് ഒരു ക്രിക്കറ്റ് പന്തിനേക്കാളും വലിപ്പമുള്ള ആലിപ്പഴങ്ങൾ അപ്രതീക്ഷിതമായി വർഷിച്ചതാകാം മരണകാരണമെന്ന് കരുതപ്പെടുന്നുണ്ട്. അസ്ഥികൂടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ശരാശരി മനുഷ്യരേക്കാള്‍ ഉയരം കൂടിയവരായിരുന്നു ഇവരില്‍ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയിരുന്നു. കണ്ടെത്തിയവരില്‍ വലിയൊരു വിഭാഗത്തിനും 35-40 വയസ്സായിരുന്നു പ്രായം. കൂട്ടത്തില്‍ ഒരൊറ്റ കുട്ടികളുടെ അസ്ഥികൂടവും ഇവിടെ നിന്നും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം, ചില മുതിര്‍ന്ന സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം തന്നെ മരണസമയത്ത് മികച്ച ആരോഗ്യമുള്ളവരായിരുന്നുവെന്ന സൂചന നല്‍കുന്നു.കണ്ടെടുത്തവയുടെ കൂട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ ലഭിച്ചിട്ടില്ലെന്നതും ഏറ്റുമുട്ടലുകളുടെ സാധ്യതകളെ കുറക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പൊതുരോഗകാരികളായ ബാക്ടീരിയകളുടെ തെളിവുകളും ജനിതക പഠനങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ല.പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന്ന് തീർത്ഥാടകർ പോകാറുള്ള വഴിയിലാണ് ഈ തടാകം.

You May Also Like

സദ്ദാം ഹുസൈന്റെ “ബ്ലഡ് ഖുറാൻ” എന്താണ് ?

Saddam Hussein’s Blood Qur’an Sreekala Prasad സ്വേച്ഛാധിപതികളുടെ ചരിത്രം പരിശോധിച്ചാൽ അവർ അവസാനകാലത്ത് ചില…

ഒരു രാജ്യത്തെ സമ്പന്നമാക്കിയ ‘ദരിദ്രനായ രാഷ്ട്രപതി’

ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും, അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും

കോട്ടുവായ് പകരുമോ ?

കോട്ടുവായ് പകരുമോ ? അറിവ് തേടുന്ന പാവം പ്രവാസി മനുഷ്യശരീരത്തിലെ ഒരു അനൈച്ഛിക ചേഷ്ടയാണ് കോട്ടുവായ്.…

ദൈവത്തിന്റെ മനസ്സ്

ദൈവത്തിന്റെ മനസ്സ് Sabu Jose അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും വഴിയാണ് ശാസ്ത്രത്തിന്റെ രീതിയും സമീപനവും. അതുകൊണ്ടുതന്നെ ഒരു…