അനൗൺസ് ചെയ്തതുമുതൽക്ക് തന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ കടന്നുവന്ന നിസാം ബഷീർ ആണ് സംവിധാനം. പോസ്റ്ററുകളിൽ എല്ലാം അതീവ ആകാംക്ഷയുണർത്തുന്ന ചിത്രമാണ് റോഷാക് . പൂജ റിലീസായി എത്തുന്ന റോഷാക്കിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുനന്നത്.ആക്ഷനും ത്രില്ലും നിറഞ്ഞ ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും റോഷാക്കെന്നാണ് റിപ്പോർട്ടുകൾ . പ്രേക്ഷകരെ ഞെട്ടിക്കാൻ സാധ്യതയുള്ള ഒരു ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഈ മേക്കിങ് വീഡിയോ നമ്മുക്ക് തരുന്നത്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. രചന :സമീർ അബ്ദുൽ , ഛായാഗ്രഹണം : നിമിഷ് രവി , ചിത്ര സംയോജനം : കിരൺ ദാസ്, സംഗീതം : മിഥുൻ മുകുന്ദൻ.

Leave a Reply
You May Also Like

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം

വിഷുവിന് വരവറിയിച്ച് മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന…

ഷൈൻ സിനിമയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

അജയ് വി.എസ് ഷൈൻ ടോം ചാക്കോയുടെ അടുത്ത കാലത്തിറങ്ങിയ അഭിമുഖങ്ങൾ കണ്ടപ്പോൾ വ്യക്തിപരമായി എനിക്ക് അസ്വസ്ഥകൾ…

ഈ വേഷം ചെയ്താൽ ജനങ്ങൾ സ്വീകരിക്കുമോ എന്ന് നരേന്ദ്രപ്രസാദിന് ആശങ്ക തോന്നാൻ കാരണമുണ്ടായിരുന്നു

മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമയിൽ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച കഥാപാത്രം ഇഷ്ടപ്പെടുത്തവർ ഉണ്ടാകില്ല. മേലേപ്പറമ്പിൽ തറവാട്ടിലെ കാർക്കശ്യ…

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു. ഒന്നരലക്ഷം രൂപയ്ക്ക് എങ്ങനെ…