‘റോഷാക്ക്’ ഫസ്റ്റ് റിപ്പോർട്ട്
Ahnas Noushad
പുതിയ തലമുറയിലെ പിള്ളേരെ ഇങ്ങനെ ചേർത്ത് പിടിച്ച് ആ എഴുപത്കാരൻ വീണ്ടും വീണ്ടും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു റോഷാക്ക് !!പ്രതികാരമാണ് സാറേ മെയിൻ .സാധാരണ ഒരു റിവഞ്ച് സ്റ്റോറി. പക്ഷേ മലയാള സിനിമ ഇന്നോളം പറഞ്ഞു പോയിട്ടില്ലാത്ത തരത്തിൽ അസാധാരണമായ രീതിയിൽ പ്രസന്റ് ചെയ്തിരിക്കുന്നു .പൊതുവേ കൊറിയൻ സിനിമകളിൽ മാത്രം കണ്ട് വരുന്ന എക്സ്ട്രീം ലെവൽ പ്രതികാരം ഇല്ലേ അമ്മാതിരി ഒരു ഐറ്റം.
എന്ന് വെച്ച് അവരെപ്പോലെ വെട്ടികീറി പീസ് പീസ് ആക്കുക കത്തിച്ചു കളയുക തുടങ്ങിയ ഓവർ വയലൻസ് ഒന്നുമില്ല .ഇവിടെ അഭിനേതാക്കളുടെ പെർഫോമൻസ് കൊണ്ട് സംവിധായകൻ നമ്മുടെ ചങ്കിടിപ്പ് കൂട്ടും പ്രത്യേകിച്ച് സെക്കന്റ് ഹാഫ് .ക്ലൈമാക്സൊക്കെ ടോപ്പ് ക്ലാസ്സ് ഐറ്റമാണ് ഒന്നും പറയാനില്ല
സിനിമയിലെ ഏറ്റവും വലിയ സർപ്രൈസ് ബിന്ദു പണിക്കരുടെ പെർഫോമൻസായിരുന്നു ഞെട്ടിച്ചു കളഞ്ഞു പുള്ളിക്കാരി, സെക്കന്റ് ഹാഫിൽ ജഗദീഷുമായിട്ടുള്ള സീനൊക്കെ വേറേ ലെവൽ പുള്ളിക്കാരി മാത്രമല്ല കോട്ടയം നസീർ, ജഗദീഷ്, ഷറഫുദീൻ, ഗ്രേസ് ആന്റണി എല്ലാരും ഒന്നിനൊന്ന് മികച്ചു നിന്നു.
സിനിമ തുടക്കം മുതൽ ഒടുക്കത്തെ ദുരൂഹതയാണ് ആ ഒരു മിസ്റ്ററി മൂഡ് നിലനിർത്താൻ ബിജിഎം വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല .ഞാൻ വീണ്ടും പറയുന്നു ഇതൊക്കെ നിങ്ങൾ തിയേറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കണ്ട ചിത്രമാണ് ദയവ് ചെയ്ത് അരിച്ചു പറക്കി റിവ്യൂസ് വായിക്കാൻ നിക്കരുത് ഏതേലും ഒരു ചെറിയ സ്പോയ്ലർ കിട്ടിയാൽ ആ മൂഡ് ഫുൾ പോകും !! എത്രയും പെട്ടെന്ന് നല്ലൊരു തീയേറ്ററിലേക്ക് വിട്ടോ പടം പൊളിയാണ് !ഭീഷ്മക്ക് ശേഷം പൂർണ തൃപ്തി നൽകിയ മറ്റൊരു മമ്മൂട്ടി ചിത്രം .Kudos to the entire team Rorschach .ചില്ലറ പരുപാടിയൊന്നുമല്ല നിങ്ങൾ ചെയ്ത് വെച്ചേക്കുന്നത് ടോപ്ക്ലാസ് ഐറ്റം .
NB: പടം കണ്ടിറങ്ങിയ ആ ഒരു എക്സൈറ്റ്മെന്റിൽ തിയേറ്ററിന്റെ മുന്നിൽ നിന്ന് തട്ടി കൂട്ടി എഴുതിയ റിവ്യൂ ആണ് തെറ്റുകൾ ഉണ്ടേൽ ഒന്ന് ക്ഷമിച്ചേക്ക്.