രോഷാക് എന്ന സിനിമ തിയേറ്ററുകളിൽ നിന്നും ഒടിടിയിൽ പ്രദർശനത്തിനെത്തി. ഇപ്പോഴും അതിലെ നിഗൂഢതകളുടെ ചുരുൾ അഴിക്കുകയാണ് സിനിമാരാധകർ. ഓരോ തവണ കാണുമ്പോഴും ഓരോ ചിത്രമാണ് ഈ സിനിമ നൽകുന്നത്. അതുതന്നെയാണ് രോഷാക് ടെസ്റ്റും. സംവിധായകൻ ഓരോ പ്രേക്ഷകനെയും ആ ടെസ്റ്റിന് വിധേയമാക്കുകയാണ് ഇവിടെ. ചിലർക്ക് അവ്യക്തമായി പടന്നൊഴുകിയ മഷിയെ ഒന്നും വാഖ്യാനിക്കാൻ അകത്തെ തിരിഞ്ഞുനടക്കുമ്പോൾ ചിലരുടെ ചിന്താമണ്ഡലത്തിൽ ഓരോ മുഖങ്ങളും ഭാവങ്ങളും സംഭവങ്ങളുമായി വ്യാഖ്യാനം അന്തന്തമായി നീളുകയാണ്. ഓരോരുത്തർക്കും പറയാൻ ഓരോ കഥകൾ. അങ്ങനെ പല അടരുകളിൽ സിനിമ സജീവമാകാൻ ഇരിക്കുന്നതേയുള്ളൂ. ഒരു സിനിമയിൽ തന്നെ നിങൾ പല സിനിമകൾ കണ്ടോ ? എങ്കിൽ നിങ്ങളുടെ ആസ്വാദനം അവിടെ വിജയിച്ചിരിക്കുന്നു. നിങ്ങൾ മനസിലെ തിയേറ്ററിൽ നിന്നും ഇറങ്ങിയിട്ടില്ല. വല്ലാത്തൊരു അത്യാഗ്രഹത്തോടെ വീണ്ടും കാണുകയാണ് . അത്തരത്തിൽ ഉള്ള മൂന്നു വ്യാഖാനങ്ങൾ ആണ് ഈ പോസ്റ്റിൽ.സിനിമാ ഗ്രൂപ്പുകളിൽ ചർച്ചകൾ നിലച്ചിട്ടില്ല…വാശിയോടെ തങ്ങളുടെ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയാണ് ആസ്വാദകർ. ഒരു സിനിമയ്ക്ക് ഇതിലുമേറെ എങ്ങനെ വിജയിക്കാൻ സാധിക്കും ?
എന്റെ റോഷാക്ക് ടെസ്റ്റ് റിസൾട്ട്
Spoiler Alert: റോഷാക്ക് സിനിമയെക്കുറിച്ച്
Pavithra Unni
.
മാനസിക ചികിത്സ രംഗത്ത് ഉപയോഗിക്കുന്ന ഒരു ടെസ്റ്റ് ആണ് റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ്. സ്കീസോഫ്രീനിയ പോലുള്ള കഠിന മാനസികരോഗങ്ങൾ അലട്ടുന്ന രോഗികളിലാണ് ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഈ പേരിന്റെ കൗതുകം കൊണ്ട് ശ്രദ്ധേയമായ പുതിയ ചിത്രത്തേക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒരു വിഭാഗം പ്രേക്ഷകരുടെ മാത്രം ചായക്കപ്പ് ആയി തീയേറ്ററിൽ അവസാനിച്ച ഈ മമ്മൂട്ടി ചിത്രം ഇപ്പോൾ ഡിസ്‌നി ഹോട്സ്റ്ററിൽ കാണാൻ സാധിക്കും.
എന്ത് കൊണ്ടാണ് ഈ സിനിമയ്ക്ക് റോഷാക്ക് എന്ന് പേരിട്ടത്? എന്റെ നിഗമനം ഇതാണ്-ഈ സിനിമ കാണുന്ന ഓരോരുത്തർക്കും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്ക് അവസരം നൽകുന്നു ഇതിന്റെ തിരക്കഥ. ഒരു ഇങ്ക് ബ്ലോട്ട് ടെസ്റ്റ് കാണും പോലെ കാണേണ്ട സിനിമയാണ് റോഷാക്ക്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് സിനിമയുടെ മൊത്തം കളർ ടോണും സെറ്റ് ചെയ്തിരിക്കുന്നത്. ഗ്രേ നിറത്തിൽ ഉള്ള, പൊടി നിറഞ്ഞ, പകുതി പൊളിഞ്ഞ ഒരു കാർ, പണി തീരാത്ത സിമെന്റ് നിറത്തിൽ ഇരുണ്ട അകത്തളവുമായൊരു വീട്! അമ്മുവിന്റെയും സീതമ്മയുടെയും അഷറഫ് പോലീസിന്റെയും വീടുകളും വിഭിന്നമ്മല്ല. മൊത്തത്തിൽ ഒരു ചാരക്കളർ ആണ് സിനിമ നൽകുന്നത്.
വർത്തമാനകാലം, ഭൂതകാലം എന്നിങ്ങനെ മാറിയും തിരിഞ്ഞും വരുന്ന സിനിമയുടെ കഥ എനിക്ക് മനസിലായത് ഇങ്ങനെ: ഗൾഫിൽ ആണ് കഥ തുടങ്ങുന്നത്. കവർച്ചയ്ക്കിടെ ദിലീപ് എന്ന യുവാവ് ലൂക്ക് ആന്റണിയുടെ ഗർഭിണിയായ ഭാര്യ സോഫിയയെ തലയ്ക്ക് അടിച്ചു കൊല്ലുന്നു. കൂടെ ഉണ്ടായിരുന്ന ഷാഫിയെ പ്രാണരക്ഷാർത്ഥം ലൂക്കും കൊലപ്പെടുത്തുന്നു. ഭാര്യയെ കൊന്നത് ലൂക്ക് ആണെന്ന സംശയത്തിൽ ദുബായ് പോലീസിന്റെ വൈറ്റ് ടോർച്ചറിന് വിധേയനാകുന്നു. ഒടുവിൽ ലൂക്ക് കുറ്റ വിമുക്തനാകുന്നു.
ഇതിനിടെ ദിലീപ്, മോഷ്ടിച്ച പണം കൊണ്ട് നാട്ടിൽ വീടുപണി തുടങ്ങുന്നു, കശുവണ്ടി ഫാക്ടറി തുടങ്ങുന്നു, സുജാതയെ കല്യാണം കഴിക്കുന്നു. ഭാര്യയുടെ മരണത്തിന് കാരണമായ ദിലീപിനോടുള്ള പ്രതികാരം ചെയ്യാൻ ലൂക്ക് തീരുമാനിക്കുന്നു. എന്നാൽ അയാളെവിടെ എന്ന് അന്വേഷിച്ചു കണ്ടെത്തുമ്പോഴേക്കും ഒരു വാഹനപകടത്തിൽ ദിലീപ് മരിക്കുന്നു. ഇതിനിടയിൽ ലൂക്ക് മാനസികമായി തകരുന്നു. മരിച്ച ദിലീപിനെയും സോഫിയയെയും കാണുന്നതായുള്ള ഹാലൂസിനേഷൻ തുടങ്ങുന്നു.
അയാൾക്ക് ഈ ചിന്തകളിൽ നിന്ന് മോചനം വേണമെങ്കിൽ പ്രതികാരം ചെയ്തു തീർക്കണം എന്ന് ഉറപ്പിക്കുന്നു. അതിനായി ദിലീപിന്റെ നാട്ടിലേക്ക് വരുന്നു. അവിടെ ഭാര്യയെ കാണാനില്ല എന്ന വ്യാജേന താമസിക്കുന്നു. ദിലീപിന്റെ വീട് വാങ്ങുന്നു. ജീവനോടെ ഇല്ലാത്ത ദിലീപിനെ എതിരാളി ആയി സങ്കല്പിച്ച് സ്വയം മുറിവേൽപ്പിക്കുന്നു. ദിലീപ് ആരുടെ ഒക്കെ ഓർമ്മകളിൽ ഉണ്ടോ അവരെയെല്ലാം ദിലീപിന് എതിരാക്കുകയോ കൊല്ലിക്കുകയോ ചെയ്യുന്നു. ഒടുവിൽ മരിച്ച ദിലീപിന്റെ നല്ല പേരിനെ കൊന്നിട്ട് പോലീസിൽ കീഴടങ്ങുന്നു. മാനസികനില തകർന്ന ഒരാളുടെ പ്രതികാരം അവിടെ അവസാനിക്കുന്നു, ഇനി ആ ഹാലൂസിനേഷൻ അയാളെ ശല്യം ചെയ്യില്ല.
സിനിമയിൽ അത്ഭുതപ്പെടുത്തിയത് ബിന്ദു പണിക്കർ, ജഗദീഷ്, കോട്ടയം നസീർ തുടങ്ങിയവരാണ്. ആസിഫ് അലിക്ക് അഭിനയിക്കാൻ ഒരു സ്കോപ്പും ഇല്ലായിരുന്നു. മുഖം മൂടിയിൽ പ്രത്യക്ഷനാകുന്ന ഒരു കഥാപാത്രം ആകാൻ ആസിഫ് അലി തന്നെ വേണമായിരുന്നോ എന്ന് സംശയിക്കുന്നു. മമ്മൂട്ടിയുടെ പ്രായം സ്‌ക്രീനിൽ കാണാം. ഗ്രേസുമായുള്ള കോമ്പിനേഷനിൽ അത് മുഴച്ചു നിന്നു. തകർന്ന കാറിൽ പാറക്കെട്ടിൽ ടെന്റ് അടിച്ചു താമസിക്കുന്ന നായകൻ ദിവസേന പുത്തൻ ഉടുപ്പുകൾ മാറി മാറി ധരിക്കുന്നത് വിശ്വാസയോഗ്യമായില്ല. ദിലീപിന്റെ മരണശേഷവും അയാളെ തന്നെ ഓർത്തു കഴിയുന്ന സുജാത ഒറ്റ നിമിഷത്തിൽ ലൂക്കിന്റെ വിവാഹ വാഗ്ദാനം എന്തിന് സ്വീകരിച്ചു എന്ന് മനസിലായില്ല. അമ്മുവിന് 45 ലക്ഷം കൊടുക്കാൻ മാത്രമുള്ള ഹൃദയ വിശാലത ലൂക്കിന് തോന്നിയത് എന്ത് കൊണ്ടാണ്? ശശാങ്കൻ മാപ്പുസാക്ഷി ആയില്ലായിരുന്നുവെങ്കിൽ സിനിമ എങ്ങനെ അവസാനിച്ചേനെ? അനിൽ എവിടെ പോയി? ദിലീപിനെ സീതമ്മ കൊന്നതാണോ? ദിലീപ് എന്താണ് മോഷ്ടിച്ചത്? പണം ആണെങ്കിൽ അതെങ്ങനെ അത്രയും പണം കേരളത്തിൽ എത്തിച്ചു? അത്രയും പണം ലൂക്ക് വീട്ടിൽ സൂക്ഷിക്കാൻ കാരണമെന്താണ്? പണം തേടിയാണോ ലൂക്ക് വന്നത്? 45 ലക്ഷം അമ്മുവിന് കൊടുത്തു, അപ്പോൾ അതിനേക്കാൾ എത്രയോ വലിയ തുകയാണോ അയാൾ അന്വേഷിച്ചു വന്നത്? ദിലീപ് അത് ആ വീട്ടിൽ ഒളിപ്പിച്ചു വച്ചിരുന്നോ? ചോദ്യങ്ങൾ ഒരുപാട് അവശേഷിപ്പിക്കുന്നു ഈ സിനിമ.
സിനിമയിലെ ഒരേ ഒരു പാട്ട് ഇംഗ്ലീഷിൽ ആണ്. സിനിമയുടെ മൂഡ് കൂടുതൽ നിഗൂഢമാക്കാൻ സഹായിക്കുന്ന വരികളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. വ്യത്യസ്തമായ ഒരു മലയാളം സിനിമ പരീക്ഷണം എന്ന നിലയിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു റോഷാക്ക്. കുറച്ചു ശ്രദ്ധിച്ചു സിനിമ കാണുന്നവർക്ക് മാത്രം രുചിക്കുന്ന ചായയാണ് ഇത്. എനിക്ക് കടുപ്പം കൂടുതൽ തോന്നി. നിങ്ങൾക്കോ? കണ്ടവർ കമെന്റ് ചെയ്യൂ.
****
Geo Eucharist James
1)ആസിഫ് അലിയുടെ അവശ്യകത.
പല പോസ്റ്റിലും ഈ ചോദ്യം കണ്ടു. തീര്ച്ചയായും ദിലീപ് ആയി നമ്മുക്ക് സുപരിചിതമായ ഒരു നടൻ ആവശ്യമാണ്. എങ്കിൽ മാത്രമേ ദിലീപ് ലുകിനെ അലട്ടിയ പോലെ പ്രേക്ഷകനെയും അലട്ടുകയുള്ളു. സിനിമ കണ്ടു കഴിഞ്ഞും!!Deadpool 2 എന്ന സിനിമയിൽ ഒരു സെക്കന്റ് പകുതി മാത്രം Vanisher എന്ന charcterനെ കാണാൻ സാധിക്കുന്നോളൂ. എന്നാലും അത് Brad Pitt അന്നെന്നു അറിയുമ്പോൾ പ്രേക്ഷകൻ ഉണ്ടാകുന്ന ഒരു impact വളരെ വലുത് ആണ്..
അല്ലെങ്കിൽ ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്ക് ഷാഫി ആയി അഭിനയിച്ച ആൾ എത്ര പേരെ സിനിമ കഴിഞ്ഞും haunt ചെയ്തു. കേവലം ഒരു ദിലീപ്ന് അത് സാധിക്കില്ല.. ഇതിനുവേണ്ടി ആണ് ആസിഫ് അലി പോലെ പ്രേക്ഷകൻ പെട്ടെന്ന് കണക്ട് ആക്കുന്ന ഒരാളെ കൊണ്ട് ആ റോൾ ചെയ്‌പിച്ചത് എന്നു തോന്നുന്നു..
2) ഗ്രേസ്മായുള്ള കോമ്പിനേഷൻ മനഃപൂർവം മുഴപിച്ചത് ആണ്. പണം എന്നൊരു കാരണം മാത്രം ആണ് ഗ്രേസിന്റെ അമ്മ നോക്കുന്നത്. പ്രായം, background, കുടുംബം, 2ആം വിവാഹം, മതം ഇങ്ങനെ ഒന്നും തന്നെ അവർ ചിന്തയ്ക്കുനില്ല. എന്നാൽ ഗ്രേസ് പണം ആർത്തി ഉള്ള സ്ത്രീ ആയി തോന്നിയില്ല, മറിച്ചു ദിലീപ് തന്നെ ഏല്പിച്ച ഫാക്ടറിയുടെ നല്ല പ്രവർത്തനം, എല്ലാത്തിനും ഉപരി ദിലീപിന്റെ അമ്മയുടെ പ്രസ്താവന “മകന്റെ വിധവ ആയി ജീവിക്കട്ടെ”.. ഇതൊക്കെ ആകണം സുജാതയെ കല്യാണത്തിലേക് എത്തിച്ചത്..
3) ആ നാട്ടിലെ പ്രധാന അന്വേഷകൻ ആയ സതീശൻ പോലും ലുക്ക്നെ പറ്റി സംശയങ്ങൾ മാത്രം ഉള്ളപോൾ, അമ്മു വളരെ അധികം അയാളെ പറ്റി അറിഞ്ഞു തുടങ്ങിയിരുന്നു. ദിലീപിലേക് ആണ് ലുക്ക് ലക്ഷ്യം വെച്ചത് എന്നു വളരെ പെട്ടെന്ന് മനസിലാക്കിയ ലുക്ക് അവളെ ഒഴിവാകുന്നു. വെറുതെ ഒഴിവാക്കാൻ പറ്റില്ല മറിച്ചു അവൾ ഒന്നും ആരോടും പറയാതെ എവിടെയെങ്കിലും പോയി settle ആകാൻ ഉള്ളത് കൊടുത്തു വേണം ഒഴിവാക്കാൻ, എന്നാൽ മാത്രമേ ലുക്കിന് ബാക്കി കാര്യങ്ങൾ ചെയ്യാൻ സാധിക്കു.. ആ 45 ലക്ഷത്തിനു പിന്നിൽ ഒരു കൊലപാതകത്തിന്റെ കഥ ഉണ്ട് ഇപ്പോൾ, അതുകൊണ്ട് ആ പണം അയാൾ അങ്ങനെ ഒഴിവാകുന്നു എന്നും പറയാം.
.
4) ശശങ്കൻ മാപ്പുസാക്ഷി ആയിലായിരുന്നേൽ ലുക്ക് വേറെ പലതും ചെയ്ത് ഈ സിനിമയുടെ similar അവസാനത്തിലേക് എല്ലാം കൊണ്ട് വന്നേനെ. അതിനു വേണ്ടി ആണല്ലോ ഇത്രേം ദൂരം അദ്ദേഹം വണ്ടി ഒക്കെ ഓടിച്ചു വന്ന് പലതും frame ചെയ്തത്. ശശങ്കൻ കഥ പെട്ടെന്ന് തീർപ്പിച്ചു എന്നു മാത്രം.
5) ദിലീപ് മോഷ്ടിച്ചത് പണം ആകണമെന്ന് ഇല്ല. ആ ലോക്കറിൽ അവർ വച്ച വില കൂടിയ അഭരണം, രത്നങ്ങൾ അങ്ങനെ എന്തുമാകാം.
6) ദിലീപിനെ സീതമാ കൊല്ലാൻ ഉള്ള ചാൻസ് വളരെ കുറവായി ആണ് തോന്നിയത്. കാരണം കള്ളൻ അന്നെന്നു അറിഞ്ഞാലും കൊന്നാൽ ആ ചീത്തപ്പേര് അവർക്ക് മാറ്റാൻ കഴിയില്ല, മറിച്ചു അവർ ഒന്നിച്ചു അതിനെ ചെറുത്ത് നിൽക്കാനെ ശ്രെമിക്കു. ദിലീപ് പ്രിയ പുത്രനും ആണ് എന്നത് മറ്റൊരു കാരണം (സ്വന്തം ഭർത്താവിനെ കൊന്നില്ല, പക്ഷെ കൊല്ലണമെന്ന് ആഗ്രഹിച്ചിട്ട് ഉണ്ടാകാം)….
7) എല്ലാം ആഡംബരം നിറഞ്ഞത് ആയിരുന്ന ലുക്കിന്റെ വീട്ടിൽ നിന്ന് എന്ത് മോഷ്ടിച്ചാലും അവ എല്ലാം expensive ആയിരിക്കും, അങ്ങെനെ ഉള്ളയിടത്ത് നിന്ന് ഒരു ലോക്കറിൽ സക്ഷിച്ചത് അതിലേറെ മൂല്യം ഉള്ളത് ആകും..
😎 പണം തേടി ആകില്ല അയാൾ വന്നത്, കാരണം അയാൾക് നഷ്ടപ്പെട്ടതിലും കൂടുതൽ പണം അയാൾക് ഉണ്ട്. മറിച്ചു പണത്തിലും ഉപരി ആയി ഉള്ള അയാളുടെ മനസ്സമാധാനം തേടി ആണ് അയാൾ വന്നത് (അയാളുടെ “ഉറക്കം” എന്നു വേണമെങ്കിലും പറയാം) പണം ആണ് അയാളുടെ ഉറക്കം കെടുത്തിയത് എങ്കിൽ അയാൾ അത് കൂടുതൽ ഉണ്ടാകാൻ സ്വദേശത്തു നിന്നേനെ എന്നു തോന്നുന്നു
**
Aparna Sasikumar
വ്യത്യസ്തമായ അനുഭവം ആയിരുന്നു സിനിമ. വ്യാഖ്യാനങ്ങള് ധാരാളം ഉണ്ടാകാൻ സാധ്യതയുള്ള തിരക്കഥ. കാഴ്ചയിൽ എനിക്ക് അനുഭവപ്പെട്ട ചിലത് പറയട്ടെ.
1. സുജാത ദിലീപിൻ്റെ വീട്ടുകാരെ അങ്ങേയറ്റം വെറുത്തിരുന്നു. സീത വന്ന് വിവാഹം ചെയ്യരുത് എന്ന് പറഞ്ഞതാണ് സത്യത്തിൽ വിവാഹത്തിന് സമ്മതിക്കാൻ കാരണം
2. അമ്മുവിന് പണം നൽകിയത് ദിലീപിന് ഇഷ്ടമല്ലാത്ത ആള് എന്ന നിലയിൽ ആണ്
3. ദിലീപിനെ ലൂക്ക് തന്നെയാണ് കൊന്നത്. ഒരുപക്ഷേ ആ അക്സിഡൻ്റ് തന്നെയാണ് ലുകിൻെറ വാഹനത്തിൻ്റെ അവസ്ഥയ്ക്ക് കാരണം.
3. അനിലിനെ ലൂക്ക് കൊന്നു എന്നത് evident ആയിരുന്നു. അതെ same രീതിയും ഷോട്ടും ആണ് ദിലീപിൻ്റെ കൂട്ടാളി ആയ മോഷ്ടാവിനെ ലൂക്ക് കൊല്ലുന്ന സമയത്തും കാണിച്ചത്.
4. ശശാങ്കൻ മാപ്പുസാക്ഷി ആയില്ലെങ്കിലും ദിലീപിൻ്റെ കുറ്റം പുറത്ത് വരുമായിരുന്നു. സീത എതിരാളി ആയി നിൽക്കുന്നത് സത്യം അറിഞ്ഞ്, പോലീസുകാരനെ കൊന്ന് മകൻ്റെ സൽപ്പേര് സൂക്ഷിക്കാൻ അവസരം ഉണ്ട് എന്നത്കൊണ്ടാണ്. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സുജാതയുടെ കേസ് ൻ്റെ മാത്രം ബലത്തിൽ അന്വേഷണം നടന്നു എങ്കിൽ, സത്യമാണോ അതെന്ന് അതിശയിക്കാൻ മാത്രമേ അവർക്ക് കഴിയുമായിരുന്നുള്ളൂ.
5.ആസിഫ് അലി സുന്ദരമായ കണ്ണുകൾ ഉള്ള, express ചെയ്യാൻ അതിനെ ഉപയോഗിക്കാൻ അറിയുന്ന നടൻ ആണ്. വന്ന സമയത്ത് അത് ഒരുപാട് ചർച്ച ചെയ്യപ്പെട്ട കാര്യവുമാണ്. പിന്നീട് ഫഹദ് ഫാസിലും അങ്ങനെ തന്നെ. ഈ കഥക്ക് ആസിഫ് ആണ് affordable and apt എന്നത് ആകാം അദ്ദേഹത്തിലേക്ക് role എത്താൻ കാരണം.
6. മമ്മൂട്ടി പ്രായം കുറഞ്ഞ ആളാണെന്ന് സിനിമ സൂചന തരുന്നുണ്ടോ? വിഭാര്യൻ ആയ ഒരാള്, വിധവയായ ഒരാളെ വിവാഹം ചെയ്യുന്നത് അതിൽ ഒരാൾക്ക് പ്രായം കൂടുതൽ ഉള്ളത് സാധാരണ ഗതിയിൽ കേരളത്തിൽ അന്യമല്ല. അതുകൊണ്ട് തന്നെയാകണം അത് ഒരു വിഷയം തന്നെയായി വരാത്തതും സിനിമയിൽ.